8:30 യോടെ വണ്ടി റംലയുടെ വീടിന്റെ അടുത്തേക് എത്തി… പതിവില്ലാതെ ഈ നേരത്ത് ഒരു വണ്ടി വരുന്നത് കണ്ട് അസീസ് ഹാജിയും ((വയസ് 59) റംലയുടെ ഉപ്പാ,)റുക്കിയ ബീവിയും( (വയസ് 54)റംലയുടെ ഉമ്മ )സൂക്ഷിച്ചു നോക്കി, അതേ സലാം ഹാജിയുടെ വണ്ടി ആണ്…. മോൾ വരുന്നതാണ്…… അവരുടെ മുഖത് പുഞ്ചിരി വിടർന്നു…. റോഡിൽ നിന്നും 15 അടി ഉയരത്തിൽ ആണ് വീട്, സ്റ്റെപ് ആണ് വണ്ടി കയറില്ല, പക്ഷെ സലാം ഹാജിയുടെ വണ്ടി ആയതുകൊണ്ട് ചിലപ്പോൾ അയാൾ സ്റ്റെപ് കയറ്റാനും മതി, അസീസ് ഹാജി നോക്കി നിന്നും….. താഴെ എത്തിയ വണ്ടി ഒന്ന് സ്ലോ പോലും ചെയ്യാതെ 15 അടി ഉയർത്തിലേക് ഉള്ള സ്റ്റെപ് പൂച്ച കയറുന്ന ലാകവത്തോടെ കയറി വന്നു….. അസീസ് ഹാജിയുടെയും, റുക്കിയ ബീവിയുടെയും താടിയെല്ല താഴെ മുട്ടും എന്ന് അവസ്ഥ ആയി ആ കാഴ്ച കണ്ടപ്പോൾ…..
വണ്ടി ഉമ്മറത്തു നിന്നും, സലാം ഹാജി പുറത്തിറങ്ങി…
സലാം ഹാജി : അസലാമു അലയികും
അസീസ് ഹാജിയും, റുക്കിയ ബീവിയും : വ അലയികും സെലാം..
റംലയും ഇറങ്ങി വന്നു,
റുക്കിയ ബീവി : എന്തിനാ മോളെ ഇത്ര വൈകി വരുന്നേ, മഴ യാണ്, വഴി ശെരിയുണ്ടാവില്ല എന്ന് അറിയാവുന്നതല്ലേ, ഹജ്യാരെ നിങ്ങൾക്കെങ്കിലും പിള്ളേർക്ക് പറഞ്ഞു കൊടുത്തൂടെ…
സലാം ഹാജി : നേരത്തെ വീട്ടീന്ന് ഇറങ്ങിയതാ റുക്കിയ, വഴി മൊത്തം ബ്ലോക്ക് ആ, അവസാനം ചുറ്റി തിരിഞ്ഞു ഇവിടേം വരെ എത്തി…
അസീസ് ഹാജി : മതി മതി, അതും ഇതുമോക്കെ പറഞ്ഞോണ്ട് നിന്നത് രണ്ട് പേരും അകത്തേക്ക് കയറ്, റുക്കി, പോയി 2 കട്ടൻ ചായ കൊണ്ട് വാ…
റുക്കിയ ബീവി അടുക്കളയിലേക് ഓടി, റംല വീട്ടിൽ കയറി അവളുടെ റൂമിലേക്കു പോയി, സലാം ഹാജി ഹാളിൽ ഒരു കസേരയിൽ ഇരുന്നു, അസീസ് ഹാജി കതകും അടച്ചു സലാം ഹാജിയുടെ അടുത്ത് വന്ന് ഇരുന്നു…
റുക്കിയ ചായയും ആയി വന്നും, ഒറ്റ വലിക്ക് സലാം ഹാജി കുടിച് തീർത്തു… കുറച്ച് കൊച്ചു വാർത്തനങ്ങൾ ഒക്കെ പറഞ് ഇരുന്നു…
സലാം ഹാജി : എന്ന ശെരി, ഞാൻ ഇറങ്ങട്ടെ… ഇപ്പോ വിട്ടല്ലേ 12 മണി ആവുമ്പളെക്കെങ്കിലും വീട് എത്താൻ പറ്റു..
അത് കേട്ട അസീസ് ഹാജിയും, റുക്കിയ ബീവിയും ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു…
അസീസ് ഹാജി : സലാം ഹാജി ഞങ്ങളെ കളിയാക്കിയതാണോ, സീരിയസ് ആയിട്ട് പറഞ്ഞതാണോ??
ഒന്നും മനസിലാവാത്ത പോലെ സലാം ഹാജി നോക്കി..
അസീസ് ഹാജി : ഇന്ന് ഈ രാത്രി ഞങ്ങൾ നിങ്ങളെ വിടണ്ണമെങ്കിൽ ഞങ്ങളെ കൊന്നിട്ട് പോവണം, അല്ലെങ്കിൽ നാളെതെ ചോറ് കൂടി കഴിഞ്ഞിട്ട് നിങ്ങൾക് സാവകാശം പോവാം… ഏതാ നിങ്ങളുടെ തീരുമാനം??
മൂന്നുപേരും ഒന്ന് പൊട്ടി ചിരിച്ചു….
സലാം ഹാജി : ആയോ, ഞാൻ ഇവിടെ നിന്നാൽ ശെരിയാവില്ല, നിങ്ങൾക് ഒരു ബുദ്ധിമുട്ടാവും…
അസീസ് ഹാജി : ആ ബുദ്ധിമുട്ട് ഞങ്ങൾ അങ്ങ് സഹിച്ചു, ഇന്ന് ഈ രാത്രി സലാം ഹാജിയെ ഇവിടുന്ന് വിടുന്ന പ്രശ്നം ഇല്ല…
അവരുടെ വാശിക്ക് മുന്നിൽ സലാം ഹാജി തോറ്റു കൊടുത്തു…. അന്ന് രാത്രി അവിടെ തങ്ങാമെന്ന് സലാം ഹാജി സമ്മതിച്ചു…
താഴെ രണ്ട് ബെഡ്‌റൂംമും മുകളിൽ ഒരു ബെഡ്‌റൂംമും ആണ് ആ വീട്ടിലെ മുറികൾ, മുകളിലത്തെ മുറി റംലയുടേതാണ്, തഴെ ഒന്ന് അസീസ് ഹാജിക്കും റുക്കിയ ബീവിക്കും, മറ്റേ മുറി അസീസ് ഹാജിക് ഒരു മകൻ കൂടി ഉണ്ട് ശദീദ് (വയസ് 34), അവൻ ഇപ്പോ കുടുംബവുമായി ഗൾഫിൽ ആണ് ഭാര്യ ഷംല (30), ഒരു മകൻ ഹദിനാൻ (വയസ് 5)… അതുകൊണ്ട് തന്നെ ആ മുറി ഫ്രീ ആണ്, അത് സലാം ഹാജിക് കൊടുക്കാൻ അവർ തീരുമാനിച്ചു..
കുളിയൊക്കെ കഴിഞ്ഞു എലാവരും അത്താഴം കഴികാൻ മേശക് ചുറ്റും ഇരുന്നു, റുക്കിയ ബീവി വിളമ്പാൻ തുടങ്ങി, പക്ഷെ റംലയെ മാത്രം കണ്ടില്ല…
സലാം ഹാജി : അല്ല, മോൾ എവിടെ?? ഭക്ഷണം കഴിക്കുന്നില്ലേ???
റുക്കിയ ബീവി : അവൾക് ഞാൻ മുകളിൽ കൊണ്ട് കൊടുത്തു ഹജ്യരെ, വല്ലാത്ത ക്ഷീണം എന്ന് പറഞ് വന്നപ്പോ കിടന്നതാ, ചിലപ്പോ യാത്ര ചെയ്തതിന്റെ ആവും..
