സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 2 19

“നിങ്ങൾ എന്തായാലും അവൾടെ കൈയിൽ പൈസ കൊടുത്തത് നന്നായി, ഞാൻ അത്‌ പറയാൻ ആണ് ഇങ്ങള്ടെ അടുത്ത് വന്നത്”.

സുഹറത്ത പറഞ്ഞു.

“അതാണ് അന്റെ സലീംക്ക, ഇജ്ജ് മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും”.

സലീം ഇക്ക പറഞ്ഞു.

“ഓ പിന്നെ”. അവൾ പുച്ഛിച്ചു.

സലീംക്ക ഉമ്മറത്തു കയറി ഇരുന്നു.

“ഞാൻ ഒന്ന് കുളിക്കാൻ പോവാണ്, ഇനി ഇങ്ങൾക്ക് കഞ്ഞിവെള്ളമോ കാടിവെള്ളമോ എന്താ വേണച്ച അടുക്കളയിൽ പോയി എടുത്തോ, വെറുതെ എന്നെ ശല്യപെടുത്തരുത്”.

“പോടീ അവിടുന്നു.

എന്നാ നീ പോയി കുളിച്ചു ഒരുങ്ങി വായോ, നമുക്ക് ഒന്ന് പുറത്ത് പോവാം “.

സലീംക്ക പറഞ്ഞു.

“എന്റെ റബ്ബേ”

സുഹറത്ത ഓടി കൊണ്ട് പുറത്ത് പോയി മാനത്ത് നോക്കി.

“എന്താ സുഹറ ”

അയാൾ ചോദിച്ചു.

“ഒന്നുല്ല ഇക്കാ, ‘കാക്ക മലർന്നു പറക്കുന്നുണ്ടോ ‘എന്ന് നോക്കിയതാണ്.”

“ഓ മതി,നിന്റെ തമാശ, പോയി ഒരുങ്ങി വായോ. വെയിൽ ചൂടാകുന്നതിനു മുൻപ് പോവാം.”

“ശെരി ഇക്കാ”.

അവൾ പുറത്ത് അയലിൽ കിടന്നിരുന്ന തോർത്തു എടുത്ത് കുളിമുറിയിൽ കുളിക്കാൻ പോയി.

അപ്പോൾ അവളുടെ പിറകെ സലീംക്ക ഒരു മൂളി പാട്ടും പാടി ചെന്നു.

�� “കാനനഛായയിലാടുമേയ്ക്കാന്‍

ഞാനും വരട്ടെയോ നിന്റെകൂടെ,,.���

ഇതു കേട്ട് അവൾ പിറകിലോട്ട് തിരിഞ്ഞു ഇക്കാന്റെ മുഖത്തു നോക്കി തിരിച്ചു പാടി.

��� പാടില്ലാ പാടില്ലാ നമ്മേനമ്മള്‍

പാടേമറന്നൊന്നും ചെയ്തുകൂടാ ���

എന്നിട്ടു സലീംകനെ തള്ളി മാറ്റി അവൾ കുളിമുറിയിൽ കയറി കതക് കുറ്റി ഇട്ടു.

രണ്ട് പേരും മകൻ മൻസൂറിന്റെ ബുളറ്റിൽ ടൗണിലേക് പുറപ്പാട്ടു.

തന്റെ പ്രിയ പത്നിക്, ചാന്ദും, കണ്മഷിയും കരിവള്ളയും വാങ്ങികൊടുക്കാൻ പോയ എൺപതുകളിലെ വസന്ദത്തിനെ വരവേറ്റത് മുഖം മാറിയ നഗരമായിരുന്നു.

എങ്ങും ഇരു നില കെട്ടിടങ്ങളും. വലിയ മാളുകളും.

സുഹറത്തയും, സലീംക്കയും നഗരം മുഴുവൻ ചുറ്റി.

സുഹറത്താക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്തു.

“സുഹറ, നിനക്ക് എന്താ കഴിക്കാൻ വേണ്ടത് ?. നമ്മുക്ക് ആ നമ്പൂതിരിയുടെ ഹോട്ടലിൽ പോയല്ലോ, അവിടെ നല്ല മസാല ദോശ കിട്ടും.”

സലീംക്ക ചോദിച്ചു.

“ഇങ്ങള് ഇപ്പോഴും നമ്പൂതിരിടെ മസാല ദോശയും ഉഴുന്ന് വടയും സ്വപ്നം കണ്ട് നടക്കണോ. എനിക്കൊന്നും വേണ്ട.”

സുഹറത്ത പറഞ്ഞു.

“പിന്നെ എന്താ എന്റെ ബീവിക്കു വേണ്ടത്.”

സലീംക്ക ചോദിച്ചു

“യ്ക്ക്, മൈദെ മുക്കി പൊരിച്ച കോഴി മതി.”

“ങേ, അത്‌ എന്തൊരു കോഴി ?.”

സലീംക്ക അന്തം വിട്ടു.

“മ്മ് നമ്മടെ മോൻ പറഞ്ഞല്ലോ, ടൗണിൽ മൈദയിൽ മുക്കി പൊരിച്ച കോഴി ഇറച്ചിയും മധുരമുള്ള കേബേജ് ഉപ്പേരിയും പിന്നെ തക്കാളി ചമന്തിയും കിട്ടുന്നു. എനിക്ക് അത്‌ മതി.”

സുഹറത്ത പറഞ്ഞു

“യ്യ,,. റബ്ബൽ ആലമീനയാ തമ്പുരാനെ,KFC ചിക്കനും, ടൊമാറ്റോ ടച്ച്‌ അപ്പ്‌നും കോലുണിനും ആണോ ഈ പഹയത്തി, മൈദയിൽ മുക്കി പൊരിച്ച കോഴി എന്നൊക്കെ പറഞ്ഞത്.”

സലീംകക്ക് ,ചിരി നിറുത്താൻ കഴിഞ്ഞില്ല.

“മ്മ് ഇങ്ങള് വെല്ലാണ്ട് കളി ആക്കൊന്നും വേണ്ട ‘ഇക്ക് അത്‌ തന്നെ മതി.”

അവള് പറഞ്ഞു.

“മ്മ് ..,ശെരി നടക്ക് ഇനി നിന്നെ KFC,, ‘അല്ല’, മൈദയിൽ മുക്കി പൊരിച്ച കോഴി തീറ്റിച്ചേ ബാക്കി കാര്യമൊള്ളൂ.”

അയാൾ അവളെയും കൂട്ടി അടുത്തുള്ള KFC ഷോപ്പിൽ പോയി.

അവിടെ നിന്നും വേണ്ടതെല്ലാം വാങ്ങി കൊടുത്തു.

വൈറ്റെർ ഒരു backet ബ്രോസ്റ്റഡ് chicken അവരുടെ മേശ പുറത്ത് കൊണ്ട് വന്നു വെച്ചു.

സലീംക്ക ഒരു പീസ് എടുത്ത് പ്ലേറ്റിൽ വെച്ചു

സുഹറത്ത ഇക്കാനെ ചെറുതായ് നുള്ളി, വൈറ്റെർ കേൾക്കാതെ സ്വകാര്യം പറഞ്ഞു

“ഇങ്ങള് എന്താ ഇങ്ങനെ ആർത്തി കാണിക്കുന്നത്, ചോറ് കൂടി വന്നിട്ടു ഇറച്ചി വിളമ്പിയാൽ പോരെ!!.”

“എന്ത് ചോറോ?.”

സലീംക്ക അന്തം വിട്ടു ചോദിച്ചു.

“പിന്നെ ഇറച്ചിടെ കൂടെ ചോറ് വേണ്ടേ?.”

അവൾ നിഷ്കളങ്കമായി ചോദിച്ചു.

“എന്റെ പൊന്നു സുഹറ, ഇവിടെ ചോറും കഞ്ഞിയും പയറും ഒന്നും കിട്ടില്ല. നീ ആ രണ്ട് ചിക്കൻ പീസ് എടുത്തു കഴിച്ചേ.”

സലീംക്ക ഒരല്പം ദേഷ്യപ്പെട്ടു.

“Anything else sir,”

വൈറ്റെർ ചോദിച്ചു.

“ടാ.., ഇവിടെ കഴിക്കാൻ ചോറ് ഒന്നും ഇല്ലേ?.”

Leave a Reply

Your email address will not be published. Required fields are marked *