സലീന – 3 7അടിപൊളി  

 

ചങ്ക് കളാണെൽ അതേ സലീനയെ വിട്ടോയിഞ്ഞിട്ടു അവന് നേരം വേണ്ടേ. ആ നിന്റെയൊക്കെ ഭാഗ്യം അനുഭവിക്കാനും വേണം ഒരു ഭാഗ്യം

എന്നൊക്കെ യുള്ള കമന്റ്‌ ഇടയ്ക്കിടയ്ക്ക് വന്നോണ്ടിരുന്നു.

നമ്മുടെ തിരക്ക് അവന്മാർക്കറിയില്ലല്ലോ.

നാട്ടിൽ തന്നെയാ എന്നാൽ നാട്ടിലില്ല താനും എന്നു പറഞ്ഞപോലെ അല്ലേ

 

ഇവരുടെ ഒക്കെ കൂടി ജീവിതം ആഘോഷിച്ചു തീർത്തിരുന്നേൽ എന്നു ചിന്തിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിരുന്നു.

സലീന എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ അവളായിരുന്നു എന്റെ സന്തോഷവും ആഘോഷവും എല്ലാം. ഓരോ നിമിഷവും അവളുടെ ആ ചിരിയും കപട ദേഷ്യവും മനസ്സിലേക്ക് ഓടിയെത്തും. പിന്നെ പിന്നെ അവൾ മാത്രമായി എന്റെ ലോകം. അവളുടെ കൂടെ സമയം ചിലവഴിക്കാൻ മാത്രം ഓരോ നിമിഷവും ഞാനും എന്റെ മനസ്സും മോഹിച്ചു കൊണ്ടേ ഇരുന്നു..

അതും നല്ലത് തന്നെയാ അല്ലേൽ ഇവന്മാരുടെ കൂടെ കൂടി ദേ ഇതുപോലെ രണ്ടെണ്ണം അടിച്ചു വന്നിരിക്കേണ്ടി വന്നേനെ.നാട്ടുകാരെ കൊണ്ടു പറയിപ്പിച്ചേനെ.

ഇതിപ്പോ യാതൊരു പേരുദോഷവും ഇല്ല എല്ലാവർക്കും ബഹുമാനം മാത്രം.. എന്നൊക്കെ ചിന്തിച്ചു കൊണ്ടു നിന്നു..

അല്ല എന്താടാ ഇത്രയ്ക്കു ചിന്തിക്കാൻ.

ഏയ്‌ ഒന്നുമില്ലെടാ ഓരോന്ന് ആലോചിച് പോയി.

സലീനയെ കുറിച്ചാണോ..

അല്ലാതെ നിനക്കിപ്പോ വേറെ ചിന്ത ഒന്നും ഇല്ലല്ലോ..

ഏയ്‌ പഴയ കാര്യങ്ങൾ എല്ലാം ഒന്നോർത്തതാടാ..

ഹ്മ് അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ.

അപ്പോയെക്കും ഫോൺ അടിക്കുന്നത് കേട്ടു..

ഒരുത്തൻ ചിരിച്ചോണ്ട്.

നിന്റെ ബീവി ആയിരിക്കും ചെല്ല്

അവൾക്ക് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പുറക്കുന്നുണ്ടാവില്ല.

ഞാൻ ഫോണെടുത്തു നോക്കിയപ്പോൾ അവൻ പറഞ്ഞത് ശരിയാ.

ഞാൻ ഇപ്പൊ കൊണ്ടുവരും എന്നാഗ്രഹിച്ചു എല്ലാവരും എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്.

കാണാത്തതോണ്ട് വിളിച്ചതാ മറന്നിട്ടില്ലല്ലോ അതോ അവിടെ എല്ലാവരെയും കണ്ടപ്പോൾ എല്ലാം മറന്നോ എന്നു ചോദിക്കാൻ വിളിച്ചതാ എന്നു പറഞ്ഞു.

ഇല്ലെടി മറന്നിട്ടില്ല ഞാൻ വരുമ്പോൾ വാങ്ങിയിട്ട് വരാം എന്നൊക്കെ പറഞ്ഞു വീണ്ടും അവരുടെ കൂടെ കൂടി..

പോകുന്നവഴിക്കു അവളെല്പിച്ച സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്കു വിട്ടു..

എന്നെ കണ്ടതും മക്കൾ രണ്ടുപേരും കയ്യിൽ തൂങ്ങി. അവരെക്കാളും ധൃതി സലീനക്കായിരുന്നു..

അവളെ ഏല്പിച്ചു കൊണ്ടു ഞാൻ സോഫയിൽ ഇരുന്നു..

അവർ അതെല്ലാം കഴിച്ചു തീർക്കുന്ന തിരക്കിലായിരുന്നു ഉമ്മയും കൂടെ അവരുടെ കൂടെ കൂടി കഴിച്ചോണ്ടിരുന്നു.

ഇതുകണ്ടാണ് ഉപ്പ വീട്ടിലേക്കു വരുന്നത്.

അവരുടെ തീറ്റ കണ്ടിട്ടാണോ എന്തോ ഉപ്പാക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

നിനക്കിതു എന്താ അവർ പിള്ളേരാണെന്നെങ്കിലും വിചാരിക്കാം എന്നു പറഞ്ഞു ഉപ്പ ഉമ്മാനെ കളിയാക്കുന്നുണ്ടായിരുന്നു.

നിങ്ങളോ കൊണ്ടു വന്നു തരില്ല. എന്റെ മോൻ കൊണ്ടു വന്നു തന്നാൽ അതിനും കുറ്റം..

എന്നുപറഞ്ഞോണ്ട് ഉമ്മ ഉപ്പാനോട് തർക്കിച്ചു നില്കുന്നത് കാണാൻ നല്ല രസം..

ഞാനും സലീനയും അടുത്തിരുന്നു ചിരിക്കുന്നത് ഉപ്പ കാണുന്നുണ്ടായിരുന്നു..

അതെല്ലാം കഴിഞ്ഞു ഉപ്പ കുളിക്കാനായി പോയി ഞങ്ങളവിടെ ഇരുന്നു ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

ഉപ്പ കുളിയെല്ലാം കഴിഞ്ഞു. വന്നു ഞങ്ങളുടെ കൂടെ കൂടി

കുറച്ചു നേരം കുറെ ഏറെ സന്തോഷം.

മക്കൾക്ക് ഉപ്പയെ കിട്ടിയാൽ പിന്നെ വേറെ ഒന്നും വേണ്ട.

ഉപ്പാക്കും അത് പോലെ അവരെ അടുത്ത് കിട്ടിയാൽ മതി..

ഞാനും ഉമ്മയും സലീനയും ഒരു ഭാഗത്തിരുന്നു ഞങ്ങളുടേതായ ചർച്ച.

ഇനിയെല്ലാരും വായോ എന്നു പറഞ്ഞു ഉപ്പ എഴുന്നേൽക്കുന്നതോടെ എല്ലാവരും ഭക്ഷണം കഴിക്കാനായി ഇറങ്ങും.

മോളെ നീയും ഇവനും കൂടെ പോയി അവളെ വിളിച്ചോണ്ട് വരണേ.

എന്നു പറയുന്നത് കേട്ടു.

ആ ഞങ്ങൾ പോയിക്കൊള്ളാം ഉപ്പ എന്നും പറഞ്ഞു സലീന.

മക്കൾ രണ്ടുപേരും ഉപ്പയുടെ കൂടെ പോയി കിടന്നു.

ഞാൻ മുകളിലേക്കും പോയി.

അടുക്കളയിലെ ജോലി യെല്ലാം തീർത്തു സലീന മുകളിലേക്കു വരുന്നതും കാത്ത് ഞാൻ കിടന്നു.