സാമ്രാട്ട് – 3

കുമാരി ആദ്യം ചിലങ്ക കെട്ടിയ കാൽ ദളപതിയുടെ ശിരസിൽ വെക്കുക.

അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ തന്റെ ഭർത്താവിന്റെ തലയിൽ വച്ചു,

രാജേന്ദ്രൻ രണ്ടുകൈയാലും കാലുകളെ തലയിലേക്ക് അമർത്തി പിടിച്ചു.

ഇനി കാലെടുത്തു തങ്കവാൾ കൈയിൽ കൊടുക്കാം.

രാജേന്ദ്രൻ അവളുടെ മുന്നിൽ ഒരു ഭക്ഷ്ക്കരനെ പോലെ ഓച്ഛാനിച്ചു രണ്ടു കൈയും നീട്ടി നിന്നു.

സരസ്വതി തങ്ക വാൾ രാജേന്ദ്രന്റെ തുറന്ന കയ്യിൽ വച്ചു.
ഉടനെ രാജേന്ദ്രൻ എഴുനേറ്റു, വാൾ ഓരോ കണ്ണിലും തൊട്ട് വന്നിച്ചു അതിനു ശേഷം.ദേവി വിഗ്രത്തെ തൊഴുതു വാളുയർത്തി

“ദേവി ശക്തിയാൽ രാജാവ് നീണാൾ വാഴട്ടെ………………….,
നീണാൾ വാഴട്ടെ………………………….
നീണാൾ വാഴട്ടെ…………………………. എന്ന് ഉറക്കെ പറഞ്ഞു”
അമ്മുക്കുട്ടി അതു കേട്ടു കിലു കിലെ ചിരിച്ചു.

കുമാരി….. വലതു കയ്യിൽ കുത്തുവിളക്കെടുത്തു ശംഗു നാഥം കേട്ടാൽ മുന്നിൽ നടക്കുക തെക്കേ കാഞ്ഞിരച്ചുവട്ടിലേക്ക്. പാർവതി അമ്മയുടെ ശബ്ദം.

പറഞ്ഞു വച്ചതു പോലെ വടക്കുനിന്നും ശംഗു നാഥം
മുഴങ്ങി, അത് എവിടുന്നായിരിക്കും?

ഒറ്റച്ചിലങ്കണിഞ്ഞ,
ഇടതു കൈയിൽ വടവാളും,വലതു കയ്യിൽ കുത്തുവിളക്കുമായി,
ചുവന്ന പട്ടുടുത്ത ദേവി പ്രതീകമായ,ത്രിപുര സുന്ദരി ആയ സരസ്വതി മുന്നോട്ട് നീങ്ങി.അവളുടെ കാലുകളും നിതംബവും മാത്രം ചലിച്ചു കൊണ്ടിരുന്നു.

അവളുടെ കൺ പുരികങ്ങൾ അല്പം മുകളിലേക്ക് ഉയർന്നിരുന്നു അതു അവളുടെ മുഖത്തെ ഗർവുള്ളതായി തോന്നിച്ചു, അവളുടെ അല്പം നീണ്ട മൂക്കിൻ തുമ്പിൽ വിയർപ്പുകണം ഉരുണ്ട് കൂടിയിരുന്നു,മന്ദസ്മിതം ഒളിച്ചിരിക്കുന്ന അധരങ്ങളും രക്തവര്ണമായ കാവിൾ തടവും അവളെ മറ്റെന്നത്തെക്കാളും സുന്ദരിയായ് തോന്നിച്ചു. ഒറ്റച്ചിലങ്ക കിലു കിലെ നിർത്താതെ കിലുങ്ങി കൊണ്ടേ ഇരുന്നു .

അപ്പോൾ അവളെ കണ്ടാൽ ആരും അറിയാതെ തൊഴുതു പോകും. അത്രക്ക് ദിവ്യമായ എന്തോ അവളിൽ കൂടിയിരിക്കുന്നു എന്നത് ഒരു സത്യം മാത്രം.

അമ്മക്ക് പുറകെ അപ്പുക്കുട്ടിയും അവന്റ തോളിൽ പിടിച്ചു പിന്നാലെ അവന്റെ കുഞ്ഞേച്ചിയും നടന്നു. കുഞ്ഞേച്ചിയുടെ കരുതൽ കുഞ്ഞനുജനെ ഒരുപാട് സ്വാധിനിക്കുണ്ട്. അവൻ ആദ്യം പറഞ്ഞ വാക്ക് കുടി “ചേച്ചി” എന്നാണ് അതും ജനിച്ചു 56ആം ദിവസം.

പാർവതി അമ്മ പൂജാമുറിയിലെ
വാൽക്കിണ്ടി കൈയിൽ എടുത്തു നിവർന്നു .

അവരുടെ മുക്കിലെ വൈര മൂക്കുകുത്തി മിന്നി തിളങ്ങി അവർക്കു പിന്നിലായി രാജെന്ദ്രൻ പാർവതി അമ്മയെ അനുഗമിച്ചു.

എന്നും അവർക്കു മുന്നേ ഓടാറുള്ള, ടിപ്പു എന്ന ചന്ദ്രോത്തു മനയിലെ വളർത്തു നായയുടെ കണ്ണുകൾ ഇന്ന് കുപ്പിച്ചില്ല് പോലെ തോന്നി. അവരുടെ വിസവസ്‌ഥനായ നായ.എന്തോ ഭയപ്പെടും പോലെ,തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി…
ഏറ്റവും പിന്നാലെ യാണ് അവരെ അനുഗമിച്ചത്.

പേടിത്തൊണ്ടനായ രണ്ടാമത്തെ വളർത്തുനായയുടെ പൊടിപോലും മുറ്റത്തു കാണാനില്ല…. ഇല്ല തെറ്റി, പടിഞ്ഞാറെ വാരാന്തയിലേ പഴയ കട്ടിലിനടിയിൽ ഭയന്ന് ഉ.ഉ…. ഉം എനന്ന മൂളലോടെ. വാല് കലി നിടയിൽ ഒളിപ്പിച്ചു ചുരുണ്ടു കുടിയിരിക്കുന്നു.
അവിടെ അകലെ നിന്നുള്ള ചിവിടുകളുടെ ശബ്ദം മാത്രം.

**************************************
***ഇതേ സമയം മറ്റൊരിടത്തു ***

ശത്രുക്കൾ സത്യസന്ധരായതിനാൽ എതിർക്കാൻ എളുപ്പം ആണ്, അവർക്ക് അംഗബലവും ഇല്ല.

രജപുത്ര ധർമ്മ വിശ്വാസികൾ ആകയാൽ പിന്നിൽനിന്ന് കുത്തില്ല.

ത്രീ സന്ധ്യയ്‌ക്കുശേഷം ആയുധവും എടുക്കില്ല.

പിന്നെ ന്തിന് ഈ രാത്രിയിൽ….അങ് എന്തിന് ഭയക്കണം.

ഹാ ഹാ ഹാ ഹാ ഹാ……….ഭയമോ നമുക്കോ…….?

ഭയക്കേണ്ടത് താനഅല്ലെ വാര്യരെ…..

തന്റെ തലയല്ലേ നാം എടുക്കുക. ഹാ ഹാ ഹാ ഹാ…….

“ശൂന്യതയിൽ നിന്നും അഖിലാണ്ഡം പിറന്നെങ്കിൽ. അംഗ ബലത്തിന് എന്തു പ്രസക്തി വാര്യരെ……….. “

ധർമ്മ പാലകനായ കൃഷ്ണൻ കണ്ണടച്ചപ്പോൾ സുദര്ശനചക്രമാണ് കൗരവ കുലം മുടിച്ചതു.മറ്റുള്ളവർ കണ്ടത് പാണ്ഡവരെയും .

പടയൊരുക്കം ആരംഭിക്കുക…….
ആത്മാക്കളെ സൗര്ക്കുട്ടുക………..
ഉപാസന മൂർത്തികളെ വിളിച്ചെഴുനേൽപ്പിക്കുക…….

ആ അലർച്ച ഇപ്പോഴും നമ്മുടെ കാതിൽ മുഴങ്ങി കേൾക്കുന്നു.

ശത്രു ശക്തി പ്രാപിച്ചിരിക്കുന്നു വാര്യരെ…….

അങ്ങേക്ക് അറിയാമല്ലോ,നമുക്ക് ഇല്ലാത്തതു ഒന്നുമാത്രം. ഗുരു
പ്രീതി.

അങ്ങ് അതിനു ശ്രമിക്കുക.ബാക്കി ഈ വാര്യർ നോക്കിക്കൊള്ളാം

ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ.
പട്ടിണിക്കിട്ട് കൊന്ന ഗുരുവിന്റെ പ്രീതി പ്രദീക്ഷിക്കേണ്ട. പക്ഷേ ഗുരു പഠിപ്പിച്ചതെല്ലാം നാം ഓർക്കുന്നു ഒന്നും മറന്നിട്ടില്ല.മറക്കുകയുമില്ല.

ഗുരു അവർക്കുകൊടുത്തിരിക്കുന്ന മറയെ നീ നീക്കുക….

അതിനു ശേഷം നാം സംഹാരം ആരഭക്കും
ഹാ ഹാ ഹാ ഹാ ഹാ………….
സംഹാരം അല്ല, ഉൻമൂലനം ഹാ ഹാ ഹാ ഹാ…….

ഇനി ഒരവസരം പോലും കൊടുക്കരുത്,
ആണും,പെണ്ണും,, ആത്മാക്കളും പരിവാരങ്ങളും,മൃഗങ്ങളും എന്തിനു അവർക്ക് തണലേകുന്ന മരങ്ങളും……
ഹാ ഹാ ഹാ ഹാ ഹാ ……….എനിക്ക് അപ്പോഴേ ഉറങ്ങാൻ പറ്റു…….അയാൾ കുലുങ്ങി ചിരിച്ചു.

മാർജാര സംഹാരത്തിൽ തുടങ്ങാം അല്ലെ വാര്യരെ…..ഹാ ഹാ ഹാ ഹാ അയാൾ അട്ടഹസിച്ചു.

ഇരുട്ടിൽ നിന്നും പൊങ്ങിയ അയാളുടെ പെരുമ്പമ്പ് പോലുള്ള കൈൽ പിടയുന്ന ഒരു കരിം പൂച്ച. അത് അയ്യാളുടെ കൈകൾ മന്തി പറിക്കുന്നു.

അയാൾ അതിനെ നോക്കി മുരണ്ടു അതിനുശേഷം അതിന്റെ കഴുത്തിൽ കടിച്ചു പറിച്ചു,.

പൂച്ചയുടെ രക്തം അയാളുടെ കൈയിലും മാറിലും തുടയിലും ഒലിച്ചിറങ്ങി.ഹാ ഹാ ഹാ ഹാ ഹാ അയാളുടെ ചുണ്ടിലും കോമ്പല്ലിലും ചോര പറ്റിയിരുന്നു(രക്ത റാസ്കഷസിന്റ പ്രധികമാണ് കരിം പൂച്ച).

വാര്യർ ഇത് കണ്ടു വിറങ്ങലിച്ചു. മഞ്ഞളിച്ച മുഖവുമായി അയാളെ വണങ്ങിയ ശേഷം വാര്യർ ആ ഇരുണ്ട മുറിവിട്ടു.

****************************************
*******പതിമൂന്നാം കുലം(13 ) ****

13ആം കുലം. അധികം അറിയാത്ത സത്യം. പറച്ചി പെറ്റ 12കുലത്തെ പറ്റി നിങ്ങള്ക്ക് അറിയാം എന്നതിനാൽ. 13ആം ഈ കുലത്തിന്റ ചരിത്രം അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.

13ആം കുലത്തിൽ പിറന്നവർക്ക് അമാനുഷിക ശക്തി ഉള്ളവരാണ്.അവരെ നാഗകുലം എന്ന് വിളിക്കപ്പെടുന്നു. അവർ യഥാർത്ഥത്തിൽ മനുഷ്യരല്ല. അവർ കാണാൻ മനുഷ്യരെ പ്പോലെ ആണ് എന്നുമാത്രം. ആരോടും ദേഷ്യമോ സങ്കടമോ ഒന്നുമില്ലാത്ത കുലം.

അവരുടെ ദ്യനയന്തന ജീവിധവും മനുഷ്യരിൽ നിന്നും വെത്യസ്തമാണ്.
അന്നന്നത്തേക്കുള്ള ഭക്ഷണത്തിനായി മാത്രം ജീവിക്കുന്നവർ എന്നു പറഞ്ഞാൽ അത് തരം താഴ്ത്തലാണ്. അവർ നാളെക്കായി ഒന്നും കരുത്താറില്ല എന്നുവേണം പറയാൻ.

ഭക്ഷണം ഒത്താൽ പിന്നെ ഈശ്വര പൂജയിലോ പ്രകൃതി ഭംഗി ആസ്വദിക്കാലോ ആണ് അവർക്കിഷ്ടം.

ഇത് കാണുന്ന മനുഷ്യ അൽപ്പൻമാർ അവരെ ലക്‌ഷ്യം ഇല്ലാത്ത മനുഷ്യ ജന്മം എന്ന് അവഹേളിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *