സാമ്രാട്ട് – 3

Related Posts

പ്രിയപെട്ട കൂട്ടുകാരെ. കുറച്ചു കമന്റ്‌ കളും ലൈകും കിട്ടി.

ഇനിയും ഞാൻ ഒരുപാട് പ്രദീക്ഷിക്കുന്നു. ഗുരുവിന്റെ അനുഗ്രഹം ഉണ്ട്‌ അതിനാൽ മുന്നോട്ട് പോകുന്നു.

പ്ലീസ് ലൈക്‌ ആൻഡ് ഷെയർ യുവർ കോമ്മെന്റ്സ്.

ഓരോ കോമ്മെന്റിനുമായി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം നിങ്ങളുടെ….
സുരേഷ്

സാമ്രാട്ട് – ഭാഗം ൩

…..ചന്ദ്രോത് മന…

ചുമന്നു തിളങ്ങുന്ന പട്ടു, അത്രയും ചുമപ്പ്പ്പുള്ള പട്ടുസാരി അവൾ കണ്ടിട്ടില്ല. വളരെമൃദുവായ പട്ടുസാരി, പാട്ടുബ്ലൗസ്‌ കറുത്ത താറുമുണ്ട്.

ആ ഉടയാടകൾ അവളുടെ ശരീരത്തിൽ പറ്റിപിടിച്ചു കിടന്നു. ആ വസ്ത്രം അവളുടെ അംഗലാവണ്യം എടുത്തു കാട്ടുന്നവ ആയിരുന്നു.
അപ്പോൾ അവളെ കണ്ടാൽ ദുർഗാ ദേവിയെ കവിതയിൽ വർണ്ണിച്ചത് പോലെ തോന്നും .

തലമുടിയിൽ നിന്നും ഇറ്റുന്ന ജലകണങ്ങൾ അവളുടെ ബ്ലൗസിന്റെ നനച്ചു താഴക്ക് ഒഴുകി.ഒരു അപ്സരസിനെ പോലെ അവൾ പൂമുഖത്തെത്തി.

അന്നുവരെ അവൾ തുറന്നു കാണാത്ത പൂജാമുറി തുറന്നിരിക്കുന്നു. ചുവന്ന പട്ടി ൽ അലങ്കരിച്ച പൂജാമുറി. അപ്പുവും അമ്മുവും ചുവന്ന പട്ടു ധരിച്ചിരുന്നു.

രാജേന്ദ്രൻ ചുവന്ന താറുടുത്തിരുന്നു മേൽ വസ്ത്രം ഇല്ല.മനോഹരമായ തലപ്പാവ് ധരിച് ദേവി വിഗ്രഹത്തെ തൊഴുതു നില്കുന്നു.

സാരസ്വാതി അതുകണ്ടു ആശ്ചര്യപ്പെട്ടു അരയും കൂസാത്ത അമ്പലത്തിൽ കയറാത്ത തന്റെ ഭർത്താവ് ഇതാ പൂർണ ഭക്തി യോടെ പൂജ മുറിയിൽ ദേവി വിഗ്രഹത്തിനുമുന്നിൽ തൊഴുതു നില്കുന്നു.

പാർവതി അമ്മ കറുത്ത മുണ്ടും കറുത്ത ബ്ലൗസും അതിനുമേൽ ചുവന്ന പട്ടു ചുറ്റിയിരിക്കുന്നു. ഒന്നിന് പകരം മുന്ന് ഭസ്മക്കുറികൾ.

മകളെ മാളു………………………

മിണ്ടാതെ ഉരിയാടാതെ ഇവിടെ വന്നു നിൽക്കുക. പാർവതി അമ്മ പതിവില്ലത്ത ഗൗരവത്തിൽ പറഞ്ഞു അല്ല ആജ്ഞാപിച്ചു .

വെള്ളി തട്ടെടുത്തു കുങ്കുമം നിൻെറ ഭർത്താവിന് തിലകമായ്‌ അണിയിക്കുക.

ഇനി ഒരുനുള്ള് നെഞ്ചിൽ അണിയിക്കുക. കുങ്കുമം നുള്ളി അവന്റെ നെഞ്ചിൽ തോട്ടപ്പോൾ അവളുടെ കൈ തരിച്ചു.
അരുത് ഏകാകൃത…. പാർവതി അമ്മ ശാസിച്ചു.

ഇന്ന് നീ കാവൽ ക്കാരിയാണ്. ചന്ദ്രോത്തു മനയുടെ വിശ്വാസവും പ്രതീക്ഷയുമാണ്,നാളത്തെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ്.

അപ്പു അവളെ നോക്കി കുസൃതി ചിരി ചിരിച്ചു, അവളറിയാതെ അവളിലേക്ക് പുത്ര വാത്സല്യം ഒഴുകി എത്തി.

അരുത്………

പർവതി അമ്മയുടെ ഉറച്ച ശാസനം.

സരസ്വതിക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്നുണ്ടോ…………?

പാര്വ്വതി ആമമയുടെ പുരുഷമായ സ്വരം.

സരസ്വതിയുടെ ഉള്ളു കിടുങ്ങി ആദ്യമായ് അമ്മ തന്നോട് കയർത്തു സംസാരിക്കുന്നഉ.

രാജേന്ദ്ര….. കുമാരിക്ക് കുങ്കുമം അണിയിക്കുക,രാജേന്ദ്രൻ കുങ്കുമമെടുത്തു സരസ്വതി യുടെ നെറുകയിൽ ചാർത്തി(കുമാരി,. തന്നെ എന്തിന് കുമാരി എന്നുവിളിക്കുന്നു, ഞാൻ സുമംഗലി ആണ്,രണ്ട് മക്കളുടെ അമ്മയാണ് ).

കുമാരി ഈ കർമം കഴിയുംവരെ മറ്റൊന്നും ചിന്ദിക്കരുത് മാതാവിനെ അനുസരിക്കുക.

രാജേന്ദ്രന്റെ സ്വരം,അതി ഗംബീര്യമായാസ്വരം. അവൾ അവന്റെ സൂര്യ തേജസ് ദർശിച്ചുവോ ആവോ.

പാർവതി അമ്മ ധ്യാനത്തിൽ രണ്ടു കയ്യിലും കുങ്കുമം വാരി തൊഴുതു ഉയർത്തി.

ആരും പറയാതെ തന്നെ അമ്മു അമ്മുമ്മയുടെ കൈയിൽ.നിന്നും കുങ്കുമം വാരി തന്റെ കഴുത്തിലും നെഞ്ചിലും പൂശി.

അഞ്ചു വയസുപോലും തികയാത്ത പൊന്നോമന മകളുടെ ചെയ്തികൾ മാളുവിന്റെ മനസ്സിൽ ഉൾകിടിലമായി ആ അമ്മ മനസു തേങ്ങി.

നിലവിളക്കിലെ തിരി നാളം ക്വറ്റിലെന്നപോലെ ആടി ഉലഞ്ഞു.

കുമാരി……..

പർവയും രാജേന്ദ്രനും ഒരേസമയം വിളിച്ചു.

“ഉൻ മനസേ ഉന്നാൽ താൻ അടക്കമുടിയും”.
തിരുവിതാങ്കുർ തമിഴിൽ പാർവതി അമ്മ ആജ്ഞാപിച്ചു.

“രാജ സേവ മാനുഷ ധർമ്മം…… ,

മരണ ശിക്ഷ ക്ഷത്രിയ ധർമ്മം.”….

പൂജ മുറിയിൽ ആ വാക്കുകൾ മാറ്റൊലി കൊണ്ടു.

ഉനക്ക് എല്ലാമേ വഴിപോലെ പുരിനജ്‌ജി ടും കുമാരി.

അപ്പുവിന് നീയേ കുങ്കുമം കഴുത്തിലും മാറിലും പൊട്ടുവിട്.

രക്ത വർണ്ണ മായ കുങ്കുമം കയ്യിലാവാരി അവൾ അപ്പുവിന്റെ കഴുത്തിൽ ഒപ്പി. അവൻ അമ്മയെ നോക്കി കുസൃതിച്ചിരി ചിരിച്ചു.പക്ഷെ അവൾ അതുകെണ്ടുവോ.

കുമാരി തങ്ക ഉടവാൾ കയ്യിലെടുത്തു നിലവിളക്കിന്റെ അഗ്നിയിൽ തൊട്ട് ദേവി യുടെ മുന്നിൽ വച്ച് വന്ദിക്കുക.

ച്ചുവന്ന പാട്ടിൽ പൊതിഞ്ഞ വാൾ പീഠത്തിൽ ഇരുന്ന തട്ടിൽ നിന്നും അവൾ പുറത്തെടുത്തു അസാധാരണ കനമുള്ള വെള്ളി കൈപിടികിട്ടിയ തങ്കവാൾ.

അത് നിലവിളക്കിന്റെ വെളിച്ചത്തിൽ പോലും വെട്ടിത്തിളങ്ങി. അവൾ ദേവി വിഗ്രഹത്തിന് മുന്നിൽ വച്ചു തെഴുതു.

“കാലാളാണ് രാജാവിന് കാവൽ…

പടത്തലവനാണ് കാലാൾ….

കാലാളുടെ മരണം രാജാവിനെ കത്താൽ മരണം ഏറ്റുവാങ്ങാൻ തയ്യാറാകുക.”..

അസീരി പോലെ ആവാക്കുകൾ പാർവതി അമ്മയിൽ നിന്നും ഒഴുകിയെത്തി.

ദളപതി….(ശക്തമായ വിളി )

വട്sവള് എടുത്തു പ്രദിക്ഷണം ചെയ്യുക.

ആറടി ഉയരമുള്ള ദേവി വിഗ്രഹത്തിന് പിന്നിൽ നിന്നും ആസാദാരണ വലിപ്പമുള്ള കറുത്ത വടവാൾ രാജേന്ദ്രൻ ഉരിയടുത്തു, ദേവി വിഗ്രഹത്തെ പ്രതിക്ഷ്ണം വെക്കാൻ തുടങ്ങി .

വാളിന്റെ പിന്നിൽ കൊച്ചുമണികൾ കെട്ടിയിരുന്നു അതിനും കറുപ്പ് നിറമായിരുന്നു. . വാളിലെ മണികൾ കിലുങ്ങാൻ തുടങ്ങി,

മണികൾ തനിയെ കിലുങ്ങുപോലെ സരസ്വതി ക്ക് തോന്നി.

കുമാരി ദേവിയെ വണങ്ങി വടവാൾ വാങ്ങുക.

“ചന്ദ്രോത് മനയിലെ പരദേവതയുടെ വാളാണിത്”
“ഭക്തി യാണ് ശക്തി…….
ശക്തിയാണ് ദേവി…….”

സരസ്വതിക്ക് എല്ലാം കടങ്കഥപോലെ തോന്നി.

അവൾ യാത്രികമായി പരദേവതയുടെ ഉടവാൾ ഏറ്റുവാങ്ങി, വാളിന്റെ ഭാരം അത് സാദാരണ ഇരുമ്പിൽ തീർത്ത തെല്ലുന്നുറപ്പക്കുന്നായിരുന്നു.

അതു ഉയർത്തിപ്പിടിക്കാൻ അവൾ നന്നേകാഷ്ട പെട്ടു.

ഉടവാൾ ഇടത് കൈയിൽപിടിക്കുക വലതുകാൽ പീഠത്തിൽ പവാക്കുക.

പാർ വ്വതി അമ്മ തുടർന്നു.

ദളപതീ… കുമാരിയെ ചിലങ്ക ധരിപ്പിക്കുക.

രാജേന്ദ്രൻ കുങ്കുമം വാരി അവളുടെ പാദ ത്തിലും കണം കലിലും തടവി. അതിനുശേഷം തങ്കവാളിരുന്ന തട്ടിൽ നിന്നും ചിലങ്ക എടുത്തു തൊഴുതതിന് ശേഷം ഒരു മുട്ടുകുത്തി ഇരുന്ന്.സരസ്വതിയുടെ വലതു കാലിൽ ച്ചിലങ്ക അണിയിച്ചു.

അവളുടെ കൈയ്യിൽ പിടിച്ച വടവാൾ ഭാരത്താൽ അടികൊണ്ടിരുന്നു
അത് നേരെപിടിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു.

അവളുടെ കാലിൽ ചിലമ്പ് പറ്റിച്ചേർന്നു.

ഇനി കാൽ നിലത്തുവെക്കാം………

തങ്കവാൾ,വലതു കൈയ്യാലെടുക്കുക…….

സരസ്വതി തങ്കവാൾ എടുത്തു നിവർന്നു നിന്നപ്പോൾ പാർവതി അമ്മയുടെ കണ്ണിൽ പോലും അത്ഭുതം നിറഞ്ഞുവോ?.ഗുഢ മന്ദസ്മിതത്തോടെ അവർ വീണ്ടും ആജ്ഞകൾ തുടർന്നു.

ദളപതി…….. ഉടവാൾ ഏറ്റുവാങ്ങിയാലും. രാജേന്ദ്രൻ ഒരുമുട്ടികുത്തി താഴെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *