സാമ്രാട്ട് – 3 Like

ആരും പറതെ തന്നെ ലക്ഷ്മിയും മക്കളും അദ്ദേഹത്തിന് ഇടതു ഭാഗത്തായി തൊഴുനിന്നു.

*********************************************
കാഞ്ഞിരമരം ലക്ഷ്യമായി സ്വരസൗതി നടക്കുന്നു,പകൽ പോലും കാഞ്ഞിരച്ചുവട്ടിൽ ഇരുട്ടായിരിക്കും അപ്പോൾ രാത്രി യുടെ കാര്യം പറയാനുണ്ടോ.

പക്ഷേ അവൾ ലവലേശം ഭയമില്ലാതെ നടന്നു. സർപ്പകാവിനു നടുക്കാണ് കാഞ്ഞിരംമരം അതിനുചവട്ടിൽ നാഗപ്രധിഷ്ട അവിടുന്ന് അംമ്പതുവരെയകലെ ബ്രഹ്മരാക്ഷസിന്റെ തറ.

“കർമ്മങ്ങൾ കരുതിയായിരിക്കണം,
മനസ് ഏകാകൃതം ആയിരിക്കണം”.

ഞങ്ങൾ കൂടെയുണ്ട്.

“ഇത്‌ കാവാണ് പ്രകൃതിയാണ്‌ ,കാവിലെ നീതിയും നിയമവും വേറെയാണ്”.

രാജേന്ദ്രന്റെ ശബ്ദം.

ടിപ്പു ഓരിയിടാൻ തുടങ്ങി,കൊലായിൽ കട്ടിലിനടിയിൽ ഒളിച്ച കൈസറും അവനോടൊപ്പം കൂടി.

തോഴുത്തിലെ പശുക്കൾ മുകളിലേക്കുനോക്കി ചാടുവാൻ തുടങ്ങി.അടുത്തുള്ള കാട്ടിൽനിന്നും കുറുക്കന്മാരുടെ ഓരി.ആകെ ഭയാനകമായ അന്തരീക്ഷം.

സരസ്വതി ഉയർത്തിപ്പിടിച്ച വിളക്കും,വടവാളുമായ് നടക്കുന്നു.ഇപ്പോൾ.വടവാളിന്റെ ഭാരം ലവലേശം അവളെ ബാധിക്കാത്ത പോലെ. കുത്തുവിളക്കിലെ തിരി അനങ്ങാതെ കത്തി കൊണ്ടിരുന്നു.

അവളുടെ മനസ് അല്പം പോലും ചഞ്ചലമല്ല എന്നതിന് സാക്ഷിയാണത്.

കുമാരി കുത്തുവിളക്കാൽ നാഗത്തട്ടിൽ നാഗരാജാവിനു ദീപം തെളിക്കുക.

സരസ്വതി വിളക്കുകൾ തെളിച്ചു പ്രാർത്ഥിച്ചു.

ഇനി ബ്രഹ്മരാക്ഷസിനെ ച്ചുറ്റി നാഗത്തട്ടിനെയും ചുറ്റി വലിയ പ്രദിക്ഷണം(അതായത് നാഗത്തട്ടും, രാക്ഷസിന്റെ തറയും ചേർത്ത് ദീർഘ വൃത്തത്തിൽ പ്രദിക്ഷണം ) പാർവതി അമ്മയുടെ സ്വരം.

സരസ്വതി നാഗ ത്തിട്ടിന്റെ വലത്തുചേർന്നു ചുറ്റി ബ്രഹ്മരക്ഷസിന്റ തറ ലക്ഷ്യമായിനടന്നു. അവൾ തറക്കു മുന്നിൽ പ്രാർത്ഥിച്ചു.

അപ്പു,അമ്മു തറയിൽ പൂ വിതറുക.
അപ്പുവും കുനിഞ്ഞു നിന്നു പൂവ് എടുത്തു ഭംഗി ആയി അടുക്കുന്നു.
കുമാരി യും ദളപതിയും പ്രദിക്ഷണം തുടരുക………., നാഗത്താൻ തട്ടിൽ വീണ്ടും പ്രാർത്ഥിക്കുക …..

അപ്പുവും അമ്മുവും കുനിഞ്ഞു നിന്നു പൂവ് അടുക്കന്നത് കണ്ട് പാർവതി അമ്മയിൽ ഒരു ഗൂഡ മന്ദസ്മിതം.

അപ്പോഴേക്കും പാർവതി 50വരേ ദൂരെ ഉള്ള നാഗത്താൻ തട്ടിൽ നാഗരാജാവിനെയും,നാഗയക്ഷിയേയും പ്രാർത്ഥിച്ചു. പെട്ടന്ന് നായയുടെയും കുറുനരിയുടെയും ഓരിയിടൽ ശബ്ദം നിലച്ചു. കൺ തുറന്ന പസരസ്വതി കണ്ടത്.

ബ്രഹ്മരാക്ഷസിന്റ തറക്കു അടുത്തു കുത്തി വെച്ചിരുന്നു കൊടുവാൾ ഊരി എടുത്തു ഒരു വ്യഗ്രത്തിന്റെ മുരൾച്ച യോടെ ആഞ്ഞു വീശുന്ന പാർവതി അമ്മയെ ആണ്.
കൊടുവാൾ വീശുമ്പോൾ ഉള്ള മൂളൽ,ഒരലർച്ച വെട്ടുകൊണ്ട് മുറിയുന്ന ശബ്ദം.ര.ക്തത്തിന്റ രൂക്ഷ ഗന്ധം.

സരസ്വതി മക്കളെ……… എന്നലറി,അവളുടെ കൈയിലെ കുത്തുവിളക്കിലെ ദീപം ആഞ്ഞു കത്തി(അവളുടെ ഇടതു കൈയ്യിലെ വാൾ വലതു കയ്യിലും വലതുകയ്യിലും… എപ്പോൾ എങ്ങനെ മാറി).കൈലുള്ള വാൾ പമ്പരം പോലെ ചുറ്റുന്നു അവൾ ബ്രഹ്മ രാക്ഷസിന്റെ തറയിലേക്ക് പഞ്ഞു,അല്ല പറന്നു.

ചിലമ്പിന്റെയും വാളിലെ മണിയുടെയും കിലുക്കം ണിം ണിം ചിൽ…. ചിൽ ൽ.ണിം ണിം … ൽ ചിൽ.. ശബ്ദം മാത്രം.

കളരി അഭ്യാസിയും സർവോപരി യോദ്ധാവ് മായ രാജേന്ദ്രൻ അവളുടെ കുടയെത്താൻ പണിപ്പെട്ടു.
അരുത് ……..എന്നവൻ പറയുന്നു.

കോപത്താൽ വിറക്കുന്നു അവൾ ഞൊടിയിടയിൽ പാർവതി അമ്മയുടെ രണ്ടുകൈപ്പാട്‌ അകലെ , അവളുടെ കൈയ്യിലെ വടവാൾ പാർവതി അമ്മയുടെ കഴുത്തിനുനേരെ പാഞ്ഞു.രാജേന്ദ്രൻ അവളെ പിന്നിൽ നിന്നും ചുറ്റിപിടിച്ചു വലിച്ചു പക്ഷെ വൈകി പോയിരുന്നു. കയ്യിലുരുന്ന കൊടുവാൾ പാർവതി അമ്മയുടെ കഴുത്തിനുനേരേ ശരവേഗത്തിൽ .പാഞ്ഞു ..

തുടരും.

Leave a Reply

Your email address will not be published. Required fields are marked *