സിദ്ധാർത്ഥം – 2

ആദ്യമേ കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം അറിയിച്ചവർക് നന്ദി പറയുന്നു.തുടർന്നും ഈ സപ്പോർട്ട് ഞാൻ പ്രേതിക്ഷിക്കുന്നു.ആദ്യ കഥയാണ്, തെറ്റുകൾ നിങ്ങൾ പറഞ്ഞുതന്നാൽ തീർച്ചയായും തിരുത്താൻ ശ്രേമിക്കും.ഈ ഭാഗം ഒരല്പം ചെറുതായോ എന്നൊരു സംശയം ഉണ്ട്, ഇതിവിടെ വെച്ച് നിർത്തിയില്ലെങ്കിൽ ബോർ ആയി പോകും എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. നിങ്ങൾ സ്നേഹം ലൈക് ആയും കമന്റ്‌ ആയും അറിയിച്ചാലെ വീണ്ടും എഴുതാനുള്ള ഊർജം ലഭിക്കു.അപ്പോൾ ഈ ഭാഗവും ഇഷ്ടപെടും എന്ന പ്രേതിക്ഷയിൽ തുടങ്ങുന്നു.

പീറ്റർ വണ്ടി എന്റെ വീടിന്റെ ഗേറ്റിനു വെളിയിൽ നിർത്തി.സമയം പാതിരാത്രി ആയിട്ടുണ്ട്, പിന്നെ തുറന്ന് തെരാൻ ചിന്നു ഉള്ളത് കൊണ്ട് സീൻ ഇല്യാ.ഇവള് കല്യാണം കഴിച്ച് പോയാൽ ഞാൻ എന്ത് ചെയ്യും.ആഹ് ഒകെ വരുന്നിടത് വച്ചു കാണാം.പീറ്ററിനോട് യാത്ര പറഞ്ഞ് ഞാൻ വീടിന്റെ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.പണ്ടാരം കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നത് എടുത്തു ഡ്രൈ കമത്തെണ്ടായിരുന്നു, അത് ശെരിക്കും തലക് പിടിച്ചിട്ടുണ്ട്. എങ്ങനെയോ പോയി ചാരുപടിയിൽ ഇരുന്നത് ഓർമയുണ്ട്, ആ ഇരുത്തം കുറച്ച് നേരം നീണ്ടു. പെട്ടന്ന് ബോധം വന്നത് പോലെ ഞാൻ ഫോൺ എടുത്ത് ചിന്നുവിന്റെ നമ്പർ ഡയൽ ചെയ്തു, ഈശ്വരാ പെട്ടോ….ചിന്നുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്, സഹോദര സ്നേഹം ഇല്ലാത്ത തെണ്ടി രാത്രി കിടക്കുമ്പോൾ ഫോൺ ചാർജ് ആക്കി ഇട്ടൂടെ, രാത്രി ഈ പാവം ചേട്ടൻ വിളികയുമെന്നു ഓർതൂടെ. കാളിങ് ബെൽ അടിച്ചാൽ താഴത്തെ റൂമിൽ കിടക്കുന്ന അച്ഛനോ അമ്മയോ വന്ന് വാതിൽ തുറക്കും അവർ എന്നെ ഈ അവസ്ഥയിൽ കണ്ടാൽ തീര്ന്നു.ഇന്നത്തെ രാത്രി പുറത്ത് കിടക്കൽ തന്നെ ശരണം.അപ്പോഴാണ് എനിക്ക് ദേവൂച്ചിയുടെ കാര്യം ഓർമ വന്നത്, ഏടത്തിയെ വിളിച്ചാൽ വെല്യ സീൻ ഇല്ലാതെ അകത്തു കെറി കിടക്കാൻ കഴിയും, പുറത്ത് ഈ തണുപ്പത് കിടക്കുന്നതിലും നല്ലത് ദേവൂച്ചിയെ ആശ്രയിക്കുന്നത് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞു.ഞാൻ ഫോൺ എടുത്ത് ദേവൂച്ചിയെ വിളിച്ചു, ഒരു തവണ ഫുൾ ഡയൽ ചെയ്തിട്ടും എടുത്തില്ല ഞാൻ ഒന്നൂടി ട്രൈ ചെയ്തു ഈ തവണ കുറച്ച് റിങ് ചെയ്തപ്പോൾ ദേവൂച്ചി ഫോൺ എടുത്തു.

“ഹലോ”(ശബ്ദം കെട്ടാലേ അറിയാം പാവം നല്ല ഉറക്കത്തിൽ ആയിരുന്നു എന്ന്)
“ഹലോ ദേവൂച്ചി…..ഒന്ന് വാതിൽ തുറന്ന് താ ഞാൻ ഇവിടെ പുറത്തിണ്ട്”
“മ്മ”

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വീടിന്റെ മുൻവാതിൽ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു,വാതിൽ തുറന്ന് കണ്ണ് തിരുമ്മി കൊണ്ട് ദേവൂച്ചി എന്നെ നോക്കി.ഞാൻ ദേവൂച്ചിയെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അകത്തേക് നടക്കാൻ തുടങ്ങി.അപ്പോൾ ദേവൂച്ചി എന്റെ കൈയിൽ പിടിച്ച് അവർക്ക് നേരെ നിർത്തി.
“നീ എവിടായിരുന്നു ഇതുവരെ…സമയം എത്രെ ആയിന്നു അറിയോ”
“അത് പിന്നെ…എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു”( നാവ് കുഴയാതിരിക്കാൻ ശ്രേധിച്ചുകൊണ്ടു ഞാൻ പറഞ്ഞൊപ്പിച്ചു)
“സിദ്ധു നീ കള്ള് കുടിച്ചിട്ടുണ്ടോ”
“ഏയ്യ് ഇല്യാ”
“കള്ളം പറയണ്ട സിദ്ധു നല്ല നാറ്റം ഉണ്ട്”

ഞാൻ അതിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ശ്രെമിച്ചപ്പോൾ ദേവൂച്ചി വീണ്ടും എന്റെ കൈക്ക് കെറി പിടിച്ചുനിർത്തി

“എന്തിനാ സിദ്ധു നീ ഇങ്ങനെ കുടിച്ച് സ്വയം നശിക്കണേ.ഞാൻ കുറച്ച് ദിവസമായി കാണുനുണ്ട് നിന്റെ ഈ വൈകിയുള്ള വരലും ചീത്ത കൂട്ടുകെട്ടും. അച്ഛനും അമ്മയും നിന്നെ ഈ കൊലത്തിൽ കണ്ടാൽ എന്ത് മാത്രം വിഷമിക്കും”

“ഉഫ്….പണ്ടാരം പുറത്ത് തന്നെ കിടന്നാൽ മതിയായിരുന്നു.ശല്യം”(ഏടത്തി പറഞ്ഞതൊന്നും ഇഷ്ടപെടാത്ത ടോണിൽ പറഞ്ഞു)

“എന്താ നിന്റെ പ്രശ്ണം..എന്താണെങ്കിലും നിനക്ക് ഞങ്ങളോട് പറഞ്ഞൂടെ.എന്താണെ…(ദേവൂച്ചിയെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ ഇടയിൽ കേറി)

“മതി….എന്നെ ഉപദേശിച്ചു നന്നാകാൻ ഉള്ള ജോലിയൊന്നും ഇവിടെ ആരും ദേവൂച്ചിയെ ഏല്പിച്ചിട്ടില്ല.പിന്നെ എന്റെ കാര്യം നോക്കാൻ എന്റെ അച്ഛനും അമ്മയും പെങ്ങളും ഒകെ ഇണ്ടിവിടെ.ഇയാൾ എന്നെ കെറി ഭരിക്കയാൻ വരണ്ട”(ഇത്രയും ദേഷ്യത്തോടെ ഉറഞ്ഞുതുള്ളി കൊണ്ട് പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക് പോയി).റൂം ലോക്ക് ചെയ്ത് ഞാൻ വന്ന് ബെഡിൽ കമിഴ്ന്നു കിടന്നു.

ഉഫ്….പണ്ടാരടങ്ങാൻ കെടന്നിട്ട് ഉറങ്ങാൻ പറ്റണ്ടേ.ആ നശിച്ചവൾ എന്നെ തേച്ചിട്ട് പോയത് കൊണ്ടൊന്നുമല്ല, പാവം ദേവൂച്ചിയോടു ചൂടായതിൽ എനിക്ക് നല്ല വിഷമം ഉണ്ട്.ഞാൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ദേവൂച്ചിയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു.ഒന്നും വേണ്ടായിരുന്നു, മൈൻഡ് മൊത്തത്തിൽ ഡിസ്റ്റർബ്ഡ് ആയിരുന്നു, പിന്നെ രാവിലെ മുതലുള്ള മധ്യ സേവയുടെ ലഹരിയും, ഇതിനിടയിൽ ദേവൂച്ചി കെറി ഉപദേശിക്കാൻ വന്നപ്പോൾ പെട്ടന്ന് ദേഷ്യം വന്നു, ആ ദേഷ്യത്തിൽ പറഞ്ഞ് പോയതാ.എന്തായാലും നാളെ രാവിലെ തന്നെ ദേവൂച്ചിയോട് സോറി പറയണം. ഒരുവിധം എല്ലാ കള്ളുകുടിയൻമാരെയും പോല്ലേ അടിച്ചത് ലേശം കൂടി പോയപ്പോൾ ഞാനും നാളെ മുതൽ കള്ളുകുടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു.
എന്റെ ചേട്ടന്റെ മരണശേഷം മാനസികമായി വളരെ അതികം തളർന്നിട്ടുണ്ടായിരുന്നു ദേവൂച്ചി.ആ അവസ്ഥയിൽ നിന്നും ദേവൂച്ചിയെ തിരിച് കൊണ്ടുവരാൻ കുറച്ച് മാസങ്ങൾ തന്നെ വേണ്ടിവന്നു ഞങ്ങള്ക്ക്.രണ്ട് വർഷം മുൻപാണ് എന്റെ ചേട്ടൻ ദേവൂച്ചിയെ കല്യാണം കഴിച്ചത്.അന്ന് അവർക്ക് രണ്ടുപേർക്കും ഇരുപത്തിനാല് വയസ്സ് പ്രായം. കല്യാണം കഴിഞ്ഞ് ഒരുമാസം തികയുന്നതിന്ന് മുന്നെ ചേട്ടൻ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു.അവർ രണ്ടുപേരും കോളേജിൽ ഒരുമിച്ചു പഠിച്ചതായിരുന്നു. പിരിയാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ അവർ കല്യാണം കഴിക്കാൻ തീരുമാനിച്ചു. ദേവൂച്ചിയുടെ വീട്ടുകാർ ആ കല്യാണത്തെ എതിർത്തപ്പോൾ എന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടും ആശിർവാദത്തോടും കൂടി അവർ വിവാഹിതരായി. ചേട്ടന്റെ മരണശേഷം സ്വന്തം വീട്ടിലേക്കു പോകാൻ താല്പര്യം ഇല്ലാതിരുന്ന ഏടത്തിയെ എന്റെ അച്ഛനും അമ്മയും സ്വന്തം മോളെ പോലെ കണ്ട് ഞങ്ങടെ വീട്ടിൽ തന്നെ നിർത്തി. ഇപ്പോൾ എന്നെയും ചിന്നുവിനെകാളും കൂടുതൽ അവർക്ക് ദേവൂച്ചിയോടാണ് ഇഷ്ടമെന്ന് എനിക്ക് തോന്നാതില്ല. പിന്നെ ദേവൂച്ചിയെ എന്തെങ്കിലും ഒരു വർക്കിൽ ഇൻവോൾവ് ചെയ്യിച്ചാൽ ചേച്ചി ഓക്കേ ആകും എന്ന് തോന്നിയപ്പോൾ അച്ഛൻ തന്നെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ നടത്തുന്ന നഴ്സറി സ്കൂളിൽ ദേവൂച്ചിക് ജോലി ശെരിയാക്കി കൊടുത്തു

. ചേട്ടന്റെ മരണശേഷം ഏടത്തി സ്വന്തം വീട്ടിലേക്കു പോകാതിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ദേവൂച്ചിയുടെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചിരുന്നു, പിന്നിട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ദേവൂച്ചിയുടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. അതായിരുന്നു ദേവൂച്ചിയുടെ ജീവിതത്തിലെ ആദ്യത്തെ ട്രാജഡി. രണ്ടാനച്ഛൻ അവരെ മാനസികമായി പീടിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ ദേവൂച്ചി വളർന്നപ്പോൾ അയാളുടെ ബന്ധത്തിൽ ഉള്ള ഒര് നായിന്റെ മോനെ കൊണ്ട് ദേവൂച്ചിയെ കല്യാണം കഴിപ്പിക്കാൻ ശ്രെമിച്ചു. ഇതിനിടയിലാണ് ദേവൂച്ചി എന്റെ ചേട്ടനുമായി അടുത്തതും കല്യാണം കഴിച്ചതും. ദേവൂച്ചിയുടെ പേരിലുള്ള സ്വത്തിലായിരുന്നു രണ്ടാനച്ഛന്റെ കണ്ണെങ്കിൽ ദേവൂച്ചിയുടെ ശരീരത്തിലായിരുന്നു ആ നായിന്റെ മോന്റെ കണ്ണ്. ഈ നായിന്റെ മോൻ എന്ന് പറയാൻ കാരണം ആ നായിന്റെ മോന്റെ പേര് എന്നിക്ക് ഓർമയില്ല, അതുകൊണ്ടാണ്. സ്വന്തം അമ്മക്ക് പറ്റിയ അബദ്ധം മനസിലുള്ളത് കൊണ്ടാണെന്നു തോന്നുന്നു രണ്ടാമത് ഒര് കല്യാണത്തിന് ദേവൂച്ചി സമ്മതിക്കാഞ്ഞത്. എന്റെ അമ്മ ആദ്യമൊക്കെ ദേവൂച്ചിയെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചിരുന്നു, താൻ ഒര് അധികപ്പറ്റാണെങ്കിൽ എങ്ങോട്ടെങ്കിലും പോയ്കോളാം എന്ന് ദേവൂച്ചി പറഞ്ഞപ്പോൾ അമ്മ ആ പറച്ചിൽ നിർത്തി. എന്നാലും ആ പാവം ഈ ചെറുപ്രായത്തിൽ തന്നെ വിധവയായി ജീവിക്കുന്നത് എല്ലാരുടെ ഉള്ളിലും ഒരു വിഷമമായി തന്നെ നിന്നു.ചേട്ടൻ ദേവൂച്ചിയെ കല്യാണം കഴിച്ച് കൊണ്ടുവന്നപ്പോൾ എന്നിക്ക് ദേവൂച്ചിയോട് കാമം തോന്നിയിരുന്നു, ചേട്ടനോട് ഒരു ചെറിയ അസൂയയും.പിന്നീട് ചേട്ടന്റെ മരണശേഷം ചേട്ടത്തിയുടെ അവസ്ഥ കാണാൻ തുടങ്ങിയപ്പോൾ ആ കാമം മാറി ഒരു സഹദാബമോ ഇഷ്ടമോ ആയി മാറി.ഇങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.