സിദ്ധാർത്ഥം – 2

വാതിലിലുള്ള തട്ടും അമ്മയുടെ ഉറക്കെയുള്ള വിളിയും കേട്ടാണ് ഞാൻ ആ ഉറക്കത്തിൽ നിന്നും ഉണരുന്നത്. നല്ലൊരുറക്കം പാതിയിൽ മുറിഞ്ഞതിന്റെ വിഷമത്തിൽ ഞാൻ പോയി വാതിൽ തുറന്നു.
“എന്തൊറക്കാട ചെക്കാ ഇത്, സമയം ഉച്ചയാവാറായി.പോയി പല്ല് തേച്ചിട്ട് രാവിലത്തെ പുട്ടും കറിയും കഴിക്കാൻ നോക്ക്”

“എല്ലാ എന്റെ പൊന്നുമോൻ ഇന്നലെ എപ്പഴാ വന്നേ”

“അത് ഞാൻ ഇന്നലെ എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു, അവിടെ കുറച്ച് സഹായിച്ചു സമയം വൈകിപ്പോയി”

അതും പറഞ്ഞു താഴേക്കിറങ്ങാൻ നേരം മുകളിൽ കോണി കയറി എത്തുന്ന ഹാളിൽ ചിന്നു ടീവി കണ്ടിരിക്കുന്നത് കണ്ടു.

“ഡി…നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ”

“ഞായറാഴ്ചകൾ പൊതുവെ എല്ലാർക്കും ഹോളിഡേ ആണ്.അതെങ്ങനാ ചേട്ടന് എല്ലാ ദിവസവും ഹോളിഡേ ആണെലോ ലേ”(അവൾ നൈസ് ആയി എനിക്കിട്ടൊന്നു കൊട്ടി)

“ഓ….ഇന്നലെ രാത്രി ഞാൻ നിന്റെ ഫോണിലേക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ ആയിരുന്നലോ”

“അത് ഞാൻ ചേട്ടൻ വിളിക്കുന്നു അറിയുന്നോണ്ട് സ്വിച്ച് ഓഫ്‌ ആക്കി ഇട്ടതാ.അച്ഛനോ അമ്മയോ വന്നു വാതിൽ തുറക്കൂന്നാ ഞാൻ പ്രേതിക്ഷിച്ചേ, പക്ഷെ ദേവൂച്ചി എല്ലാ പ്ലാനും കൊള്ളാക്കി…ഹാ അടുത്ത പ്രാവിശ്യം മിസ്സ്‌ ആവൂല മോനെ……”

“എടി മഹാപാഭി…….ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തേ”

“ഇന്നലെ എന്നെ സിനിമക്ക് കൊണ്ടോവാ പറഞ്ഞത് ഓർമ ഇണ്ടോ. ഞാൻ ഇവിടെ അമ്മേന്റെ എടുത്തും ദേവൂച്ചിന്റെടുത്തും വെറുതെ കൊറേ വീമ്പിളക്കി.ഞാൻ ആകെ ചമ്മി നാറി. വിളിച്ചിട്ടാണെങ്കിൽ ഫോണും എടുത്തില്ല.അപ്പം വിചാരിച്ചതാ ചേട്ടന് ഒര് പണ്ണി തരണംന്”

“എടി കാന്താരി…സിനിമക്ക് ഇന്നും പൊയ്ക്കൂടേ, സിനിമ എങ്ങോട്ടും ഓടി പോവോനും ഇല്യ.അതിന് നീ ഇങ്ങനത്തെ പണ്ണി ഒന്നും ചെയ്യാൻ നിക്കരുത്”(അവളുടെ ചെവിക്ക് പിടിച്ച് തിരിച് കൊണ്ട് ഞാൻ പറഞ്ഞു)

“നാ ഇന്ന് കൊണ്ടുപോയാൽ മതി…അങ്ങനെ ആണെങ്കിൽ നാളെ തൊട്ട് വാതിൽ തുറന്ന് തേരാ”(എന്നും പറഞ്ഞ് എന്റെ പുറത്തിട്ടടിച്ചിട്ട് അവൾ ഓടി റൂമിൽ കെറി വാതിൽ അടച്ചു)

ഞാൻ ടീവി ഓഫ്‌ ചെയ്ത് താഴേക്ക് ചെല്ലുമ്പോൾ അമ്മയുണ്ട് അടുക്കളത്തിൽ പണ്ണി എടുക്കുന്നു.ഞാൻ അമ്മയുടെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.

“ഹാ….പോയി പല്ല് തെക്ക് ചെക്കാ”
“അ..ഞാൻ ഇപ്പം വരാ എന്റെ സുന്ദരി കുട്ടി ഭക്ഷണം എടുത്ത് വെച്ചോളൂ..
അലമ്മേ ദേവൂച്ചി എവടെ പോയി കാണാൻ ഇല്ലലോ”

“ഓ…അവള് കുളിക്കാൻ പോയിണ്ട്.എന്തോ പറ്റിയിട്ടുണ്ട് പെണ്ണിന്.രാവിലെ മുതൽ മുഖം വാടി ഇരിക്യാ….ഞാൻ ചോദിച്ചിട് ഒന്നും പറയുന്നില്ല.ഹാ അതെങ്ങനാ ചെറിയ എന്തേലും കിട്ടിയാ മതി പെണ്ണിന് മുഖം വാടാൻ
ഡാ സിദ്ധു…ഒരു കാര്യം നിന്നോട് പറയാൻ വിട്ടുപോയി.അടുത്ത ആഴ്ച്ച ദേവൂന് ഒരു എക്സാം ഇണ്ട്, എറണാകുളത് വെച്ചാണ് നീ വേണം കൂടെ പോവാൻ”

“ദേവൂചികേന്ദ് പരിക്ഷ…..ഓഓഓ….പി.സ്സ്.സി ലേ……ഞാനൊന്നും പോവൂല ചിന്നുനെ കൂടി പൊയ്ക്കോട്ടേ.അവരാകുമ്പോൾ പോയി അടിച്ചു പൊളിച്ച് വന്നോളും, ഞാൻ വെറുതെ അവിടെ പോയി പോസ്റ്റ്‌ ആവും”

“ചിന്നുന് ക്ലാസ്സ്‌ ഇണ്ടാവും, അച്ഛൻ ഊട്ടി പോവാ.അത്കൊണ്ടു എന്റെ പൊന്നുമോൻ പോയെ പറ്റു”

“ശോ….ഇതെന്ത് കഷ്ടാ….അമ്മ ചായ എടുക്ക്”

ഞാൻ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ പല്ലും തേച്ച് പുട്ടും കടലക്കറിയും തട്ടിയിട്ട് ബൈക്ക് എടുക്കാൻ പീറ്ററിന്റെ വീട്ടിലേക്കു വിട്ടു. അവന്റെ വീട്ടിൽ പോയി ബൈക്ക് എടുത്ത് അവനെയും കൂടി ഒരു ചെറിയ നഗര പ്രതീക്ഷിണം നടത്തിയതിനു ശേഷം അവനെ തിരിച്ചു വീട്ടിൽ തട്ടിയിട്ട് ഞാൻ എന്റെ വീട്ടിലേക് വിട്ടു.ഞാൻ വീട്ടിലെത്തി ബൈക്ക് പോർച്ചിൽ പാർക്ക്‌ ചെയുമ്പോൾ ദേവൂച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും കക്ഷി അകത്തേക് കെറി പോയി. ബൈക്കിന്റെ കാര്യം പറയുബോൾ ഒരു കാര്യം പറയാൻ വിട്ടുപോയി, ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് അച്ഛൻ എനിക്ക് ഈ ബൈക്ക് വാങ്ങി തരുന്നതു. ആദ്യമൊക്കെ എന്റെ ബൈക്ക് എന്ന ആഗ്രഹത്തെ അച്ഛൻ നിരസിച്ചെങ്കിലും ചിന്നുവിന്റെ അതിസമര്ഥമായ ഇടപെടൽ കാരണം ആണ് അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തരാൻ ഇടയായത്.ഈ ഒരു സംഭവം ഇവിടെ പറയാൻ കരണമെന്തെന്നാൽ എന്റെ എന്ത് ആഗ്രഹവും അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പികൽ ചിന്നുവാണ്.അത് നിങ്ങൾ കൂടി ഒന്ന് അറിഞ്ഞിരിക്കണം എന്ന് തോന്നി, അത്രതന്നെ…..

അങ്ങനെ ബൈക്ക് നിർത്തി ഞാൻ അകത്തേക് കേറിയപ്പോൾ അമ്മയുണ്ട് സിറ്റൗട്ടിൽ ഇരുന്ന് ഏതോ മാഗസിൻ വായിക്കുന്നു.

“ഹാ…ചുന്ദരി ഇവിടെ ഇരുന്ന് പൈങ്കിളി നോവൽ വായികയാണോ”

“ആ…നീ വന്നോ…നോവൽ ഒന്നും അല്ല ആരോഗ്യമാസികയാ…നീ കൈ കേഴുകി ഇരിക്ക് ഞാൻ ചോറ് എടുത്തു തേരാ”

“അതെന്തു പണ്ണിയാ…നിങ്ങൾ ഒക്കെ കഴിച്ചോ”

“പിന്നിലാതെ നിന്നെ കാത്തിരിക്കാൻ പറ്റുമോ….നീ എപ്പളാ കെറി വരാന് പറയാൻ പറ്റില്ലാലോ”

“മതി ചോറെടുക്ക്”
“ദേവൂ”(അമ്മ നീട്ടി വിളിച്ചു നോ റെസ്പോൺസ്)

“ഈ പെണ്ണിതെവിടെ പോയി, ഇത്ര നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു”

“ഹാ.. അമ്മ ചോറ് എടുക്ക്.ദേവൂച്ചി മോളിൽ ഇണ്ടാവും”

അങ്ങനെ അമ്മ വിളമ്പി തന്ന ചോറും മീൻ കറിയും ഒര് തുള്ളി പോലും ബാക്കിയാകാതെ അകത്താക്കിയിട്ട് ഞാൻ മോളിലോട് കെറി ചെന്നു. ഞാൻ കെറി ചെല്ലുമ്പോൾ ചിന്നു അവിടെ ഇരുന്ന് ടീവി കാണുനുണ്ട്.
“ഹായ് ഏട്ടൻ വന്നോ….ഞാൻ അറിഞ്ഞില്ല. ഏട്ടൻ ഭക്ഷണം കഴിച്ചോ”

“ആയോ…..എന്തോര് ഒലിപ്പീരു….എന്താടി കാര്യം”

“അത് പിന്നെ ഏട്ടാ…സിനിമാ….”

“ഓ അതാണോ…ശെരി ആറുമണിക്ക് ഷോ ഇല്യേ അതിന്ന് പോവാ”

“ഉഫ്…എന്റെ പൊന്നെട്ടൻ”(എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു)

“മ്മടെ ദേവൂസ് എവടെ…ഇന്ന് കണ്ടില്ലലോ”

“അത് കുറച്ച് നേർതെ ഓടി പോയി റൂമിൽ കെറി വാതിലടച്ചിട്ടുണ്ട്”

“ഞാൻ ഒന്ന് പോയി വിളിച്ച് നോക്കട്ടെ…ദേവൂച്ചിനെയും കൂട്ടാ സിനിമക്ക്”

“ഹാ ചെല്ല്….”(എന്നും പറഞ്ഞ് അവൾ വീണ്ടും ടീവിയിൽ ശ്രെദ്ധിക്കാൻ തുടങ്ങി)

ഞാൻ പോയി ദേവൂച്ചിയുടെ റൂമിന്റെ വാതിൽ മുട്ടികൊണ്ടിരുന്നു, മുട്ടുവിൻ തുറക്കപ്പെടും എന്ന് പറയുന്നത് ശെരിയാണ്, അൽപനേരം മുട്ടിയപ്പോൾ ദേവൂച്ചി വന്ന് വാതിൽ തുറന്നു. എന്നെ കണ്ടതും തിരിച്ചുപോയി കട്ടിലിൽ കെറി ഇരുന്നു.ഞാൻ വാതിലും ചാരിയിട്ട് ദേവൂച്ചിയുടെ എടുത്ത് കട്ടിലിൽ പോയി ഇരുന്നു.

“ദേവൂസ് നല്ല ദേഷ്യത്തിലാണെലോ….എന്ത് പറ്റി വല്ല കടനലും കുത്തിയോ മുഖത്..മുഖമാകെ വീർത്തിരിക്കുന്നു”

നോ റെസ്പോൺസ് ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത പോലെ ദേവൂച്ചി ഫോണും നോക്കി ഇരിക്കയാണ്.

“ഇങ്ങനെ ജാഡ ഇട്ട് ഇരിക്കയുമ്പോൾ ദേവൂച്ചിയെ കാണാൻ ഒരുഭംഗിയും ഇലാടോ…ചിരിയാണ് സാറേ ദേവൂച്ചിയുടെ മെയിൻ”(ഹോ…ഒരുകുലുക്കവും ഇല്ലാ…ഇന്നി ട്രാക്ക് മാറ്റി പിടിച്ചില്ലേൽ പണ്ണി പാളും)

Leave a Reply

Your email address will not be published. Required fields are marked *