സിന്ദൂരരേഖ – 1 5

അബ്ദുള്ള :സാർ, കുടിക്കാൻ എന്തേലും ചായയോ മറ്റും

വൈശാഖൻ :ഓഹ് ഇത് ജനമൈത്രി ആണല്ലോ. അതുകൊണ്ടാണോ അബ്‌ദുള്ള ചേട്ടാ.. (വൈശാഖൻ ഒന്ന് ചിരിച്ചു )

അബ്‌ദുള്ള :അതല്ല സാർ, സാർ മാത്രം ആണെങ്കിൽ പറയാതെ ഇരിക്കാം പക്ഷേ ഇത് ഫാമിലിയോടെ വരുമ്പോൾ ഞങ്ങൾക്ക് അതൊരു കടമ അല്ലേ സാർ.

അഞ്ജലി :അയ്യോ, ചേട്ടാ അങ്ങനെ ഒന്നും വേണ്ട. ഞങ്ങൾ സാധാരണക്കാർ മാത്രം ആണ്. ചേട്ടന്റെ ഫാമിലിയൊക്കെ?

അബ്‌ദുള്ള :ഇവിടെ അടുത്ത് തന്നെ ആണ് ഭാര്യ, മകൾ ഞാൻ അത്രേ ഉള്ളു.

വൈശാഖൻ :അത് തന്നെ ധാരാളം അല്ലെ.

(എല്ലാവരും ഒന്ന് ചിരിച്ചു, വൈശാഖൻ അപ്പോൾ അബ്‌ദുള്ളയുടെ അടുത്ത് ചെന്ന് കൈ തോളിൽ ഇട്ട് )

വൈശാഖൻ :ചേട്ടൻ ഇങ്ങു വന്നേ ഒരു കാര്യം ചോദിക്കട്ടെ.
(അപ്പോളേക്കും കോൺസ്റ്റബിൾ ഗോവിന്ദൻ ചായയും ആയി വന്നു. വൈശാഖൻ ചായയും എടുത്ത് വലതു കൈ അബ്‌ദുള്ളയുടെ ചുമലിൽ വെച്ച് പുറത്തേക്കു നടന്നു. ഗോവിന്ദൻ അഞ്ജലിയ്ക്ക് നേരെ ചായ നീട്ടി )

ഗോവിന്ദൻ :ഇന്നാ ചേച്ചി.

അഞ്ജലി :ഓഹ് താങ്ക്സ് പേരെന്താന്ന പറഞ്ഞത്.

ഗോവിന്ദൻ :ഗോവിന്ദൻ, (എന്ന് പറഞ്ഞിട്ട് ചായ മൃദുലയ്ക്കും കൊടുത്തു )

അഞ്ജലി :വളരെ യങ് ആണാല്ലോ, എത്ര വയസ്സായി
(സ്റ്റേഷനിൽ ഉള്ളവർ എല്ലാം ഒന്ന് ചിരിച്ചു.ഗോവിന്ദൻ തിരിഞ്ഞു എന്നിട്ട് )

ഗോവിന്ദൻ :എന്തിനാ കിടന്ന് ചിരിക്കുന്നത്, കോമഡി ആരും പറഞ്ഞില്ലല്ലോ. (എന്നിട്ട് അഞ്ജലിയുടെ അടുത്തേക്ക് മുഖം തിരിച്ചു പറഞ്ഞു )21.

അഞ്ജലി :വീട്ടിൽ ആരൊക്കെ ഉണ്ട്.
ഗോവിന്ദൻ :അമ്മ മാത്രമേ ഉള്ളു. അച്ഛൻ പോലീസ് ആയിരുന്നു സെർവിസിൽ ഇരിക്കുമ്പോൾ മരിച്ചു പോയി അങ്ങനെ എനിക്ക് ഈ ജോലി കിട്ടി. പക്ഷേ എനിക്ക് ഇലക്ട്രോണിക്കൽ ആണ് ഇഷ്ട്ടം.

ബിജു :അതെ ചേച്ചി വലിയ കണ്ടുപിടുത്തക്കാരൻ ആണ്.

കുട്ടന്പിള്ള :പക്ഷേ, ആള് കണ്ടു പിടിക്കുന്നതെല്ലാം പൊട്ടും.
(അത് പറഞ്ഞ് എല്ലാവരും ചിരിച്ചു. അതെ സമയം സ്റ്റേഷനു പുറത്ത് )

വൈശാഖൻ :അബ്‌ദുള്ള ചേട്ടാ, ഈ നാട്ടിൽ ആക്രമണം, പിടിച്ചുപറി ഒന്നും ഇല്ലേ.

അബ്ദുള്ള :സാറിന് അപ്പോൾ ഈ സ്ഥലത്തെക്കുറിച്ചു തീരെ അറിവൊന്നും ഇല്ലേ.

വൈശാഖൻ :അതെന്താ, ചേട്ടാ അങ്ങനെ പറയാൻ ഒരു കാരണം?

അബ്‌ദുള്ള :സാർ, ഇത് ഗുണ്ടകളുടെ ഒരു സാമ്രാജ്യം ആണ്.

വൈശാഖൻ :ഓഹ് ഹോ, എന്നിട്ട് സെല്ലിൽ ഒരു ഈച്ച പോലും ഇല്ലല്ലോ.

(അബ്ദുള്ള തല കുനിച്ചു )

അബ്ദുള്ള :സാർ എന്നെ കൊണ്ടോ ഈ ബാക്കി ഉള്ള പോലീസ്കാരെ കൊണ്ടോ കൂട്ടിയാൽ കൂടത്തെ ഒരു ഇനം ആണ് അവൻ.

വൈശാഖൻ :ആര്?

അബ്ദുള്ള :അമർ

വൈശാഖൻ :ആരാണ് ഈ അമർ.

അബ്‌ദുള്ള :ഈ മിഥിലാപുരി സ്വന്തം എന്ന് പറഞ്ഞു നടക്കുന്ന ഒരുവൻ. അവൻ ഇവിടെ വളർത്തി എടുത്തിരിക്കുന്നത് അതുപോലെ ഒരു ഗാങ് സ്റ്റാറിനെ ആണ്. അധികാരം അവന്റെ കൈകളിൽ ആണ് അവന്റെ അച്ഛൻ വിശ്വനാഥൻ പൊളിറ്റിക്കൽ ലീഡർ ആണ്. നമുക്ക് അവന്റെ നേരെ ചെറുവിരൽ ഉയർത്താൻ കഴിയില്ല സാർ.

വൈശാഖൻ :ചെറുവിരൽ എന്തിനാണ് അബ്‌ദുള്ള ചേട്ടാ കൈ അങ്ങ് ഉഅയരീതിയാലോ, എന്തായാലും നാളെ മുതൽ ആകാം അല്ലോ കള്ളനും പോലീസും കളിയും. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.

അബ്‌ദുള്ള :അങ്ങനെ കുറേപേർ കൈ ഉയർത്തിയതാണ് സാർ ഇപ്പോൾ അവർ ആരും ഈ പൂമുഖത്ത്‌ ജീവനോടെ ഇല്ല. സാറിനോട് ഒരിക്കലും എന്നെ പോലെ ഒരു പോലീസ്‌കാരൻ അങ്ങനെ പറഞ്ഞു കൂടാ എന്നാലും പറയുവ സാർ വേറെ എവിടെ എങ്കിലും പോയി രക്ഷപെട്ടുകൊള്ളൂ അതാണ് നല്ലത്
(വൈശാഖൻ ഒന്ന് ചിരിച്ചു. )

വൈശാഖൻ :അബ്‌ദുള്ള ചേട്ടൻ വാ, നമുക്ക് അതൊക്കെ നോക്കാം ന്നേയ്.

(വൈശാഖൻ നടന്നു സ്റ്റേഷന്റെ ഡോറിന്റെ അടുത്ത് വന്നു. )

വൈശാഖൻ :എന്നാൽ നമുക്ക് ഇറങ്ങിയാലോ.
(അഞ്ജലിയും മൃദുലയും ചിരിച് കൊണ്ടിരിക്കുമ്പോൾ ആണ് വൈശാഖൻ പറഞ്ഞത്. )

അഞ്ജലി :എന്നാൽ ശരി, ഞങ്ങൾ ഇറങ്ങുന്നു. അബ്ദുള്ള ചേട്ടാ എല്ലാരേം തിരക്കി എന്ന് പറഞ്ഞേക്ക്.

അബ്ദുള്ള :ആയിക്കോട്ടെ, സമയം ഉള്ളപ്പോൾ വീട്ടിലേക്ക് ഒന്ന് വരണം അവർക്കും നിങ്ങളെ ഒന്ന് പരിചയപ്പെടാമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *