സിന്ദൂരരേഖ – 1

ഇതെന്റെ പുതിയ കഥയാണ്. ഈ സൈറ്റിലെ കഥകൾ വായിച്ചപ്പോൾ ആണ് ഒരു കഥ സ്വന്തമായി എഴുതാൻ എനിക്ക് തോന്നിയത്. ഈ കഥ തികച്ചും ഒരു സ്വാഭാവികം മാത്രം അതിനെ അതിന്റെതായ രീതിയിൽ എൻജോയ് ചെയുക. കഥയും സ്ഥലങ്ങളും എല്ലാം സാങ്കല്പികം മാത്രം. ഒരു സിനിമ സ്റ്റോറി ബേസ് ടച്ച്‌ ഈ സ്റ്റോറിയ്ക്കുണ്ട് അത് വായിച്ചു മനസിലാക്കിയാൽ നിങ്ങൾക്ക് സിനിമ ഏതെന്നു കമന്റ്‌ ചെയ്യാം. ഈ കൊറോണ കാലം വീട്ടിൽ അടച്ചു ഇരിക്കുന്നവർക്ക് ഈ സ്റ്റോറി സഹായകരം ആകട്ടെ. ഇനി നമുക്ക് നമ്മുടെ കഥയിലേക്ക് പോകാം.

മിഥിലാപുരി ആണ് ഈ കഥയുടെ നാട്. പേരുപോലെ അത്ര മനോഹരമല്ല ഈ നാട് ഗുണ്ടകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. എന്നാൽ ഈ നാട്ടിൽ ഒരു പക്ഷം ജനത താമസിക്കുന്നുമുണ്ട്. പക്ഷെ അവർ ആരും ഈ ഗുണ്ടായിസം കാണിക്കുന്നവർക്ക് എതിരെ ഒരു ചെറു വിരൽ പോലും ഉയർത്തുകയില്ല അതിനു ഒരേ ഒരു നാമം അമർ. അവൻ ആണ് ഈ മിഥിലാപുരി അടക്കി വാഴുന്നത്. ആമിറിന്റെ അച്ഛൻ വിശ്വനാഥൻ ഒരു പൊളിറ്റിക്സ് ലീഡർ ആണ് ആരൊക്കെ വന്നാലും പോയാലും അയാളുടെ പാർട്ടി ആയിരിക്കും അവസാന വിജയം കുറിക്കുക അതിന് അമറിന്റെ ഗുണ്ട പവർ തന്നെ കാരണം. അമറിനു ഒരു അനിയൻ ഉണ്ട് അപ്പു അവനും ഇപ്പൊ രാഷ്ട്രീയത്തിൽ പടികൾ ചവിട്ടാൻ ഉള്ള തത്രപാടിൽ ആണ്. ഇനി ഇവർക്ക് ഇടയിൽ ഒരു പെൺ സന്താനം കൂടി ഉണ്ട് സംഗീത, dr. സംഗീത എന്ന് പറയുമ്പോൾ ആണ് കുറച്ചു കൂടി വ്യക്തത. പെണ്ണ് ആണെങ്കിലും അവളും അമറിന്റെ സർവ്വ കൊല്ലരുതായിമായിക്കും കൂട്ടാണ് മൊത്തത്തിൽ പറഞ്ഞാൽ ഒരു അടിമാലി ഫാമിലി എന്ന് ജഗതി ചേട്ടൻ പറഞ്ഞ പോലെ. വിശ്വനാഥൻ ഒരു സ്ത്രീ ലംബടൻ ആണ് അതുപോലെ തന്നെ ആണ് 2 ആൺമക്കളും. പാർട്ടിയും അധികാരവും പവറും എല്ലാം അവന്റെ കക്ഷത്തിൽ ആയതു കൊണ്ട് നാട്ടുകാർ ഒന്നും മിണ്ടാതെ അവനെ അനുസരിച്ചു പോകുന്നു ഇനി ആരേലും എതിർത്താൽ ഉത്തരകൊറിയ ഒന്ന് ഓർത്താൽ മതി അതുപോലെ തന്നെ അവന്റെ നിയമം ആണ് അവൻ നടപ്പിലാക്കും അതാണ് അമർ. ഇനി പരാതി മാത്രം സീകരിക്കാൻ ആയി ഒരു പോലീസ് സ്റ്റേഷൻ ഉണ്ട് പേരിന് മാത്രം അത്ര തന്നെ. പിന്നെ പരാതി എന്ന് പറഞ്ഞേകിലും ആ സ്റ്റേഷൻ ചരിത്രത്തിൽ അങ്ങനെ ഒന്ന് രണ്ടു പേർ മാത്രമാണ് സ്റ്റേഷനിൽ പരാതിയുമായി ചെന്നിട്ടുള്ളത് അവരിപ്പോൾ ചുവരിൽ മാല തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോ ആയിട്ടുണ്ട്. ഇനി ഈ പോലീസ് സ്റ്റേഷനിലേക്ക് പുതിയ എസ് ഐ ചാർജ് എടുക്കാൻ എത്തുന്നു. പേര് വൈശാഖൻ, വയസ്സ് ഏകദേശം 42 ആയി കാണും. അയാൾ മാത്രം അല്ല ഫാമിലിയോടെയാണ് വരവ് ഭാര്യ അഞ്ജലി 38 വയസ്സ് കണ്ടാൽ സിനിമ നടി അഞ്ജലി അനീഷിനെ പോലെ തന്നെ, മകൾ മൃദുല 19വയസ്സ് കണ്ടാൽ സീരിയൽ താരം മൃദുല വിജയ്യേ പോലെ തോന്നിക്കും. അവൾ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്. വൈശാഖൻ സ്ഥലം മാറിയതോടെ മിഥിലപുരിയിലെ ഒരു കോളേജിലേക്ക് അവളെ അഡ്മിഷൻ റെഡി ആക്കുന്നു. ഭാര്യ അഞ്ജലിയും സർക്കാർ ജോലിക്കാരിയാണ് സ്കൂൾ ടീച്ചർ ആണ് മലയാളം അധ്യാപിക. വൈശാഖന്റെയും അഞ്ജലിയുടെയും ഒരു ഒളിച്ചോട്ട വിവാഹം ആയിരുന്നു അതോടു കൂടി അവരുടെ രണ്ടു ഫാമിലിയും അവരെ ഉപേക്ഷിച്ചു. പക്ഷേ വൈശാഖൻ അത് കഴിഞ്ഞാണ് കഷ്ട്ടപെട്ട് പോലീസ് സർവീസിൽ കയറിയത്. എന്നിട്ടും കുടുംബക്കാർ ആരും തന്നെ അവരെ തിരിഞ്ഞു
നോക്കിയില്ല. പക്ഷേ അതിൽ ഒന്നും അവർക്ക് ഒരു പരാതി ആരോടും തന്നെ ഇല്ലായിരുന്നു ഇന്ന് അത് കഴിഞ്ഞ് ഇത്രയും വർഷങ്ങൾ ആയി അവർ അങ്ങനെ തന്നെ സുഖമായി ജീവിച്ചു പോകുന്നു. വൈശാഖൻ സർവീസിലെ നല്ല ഒരു പോലീസ്കാരൻ ആയതു കൊണ്ട് തന്നെ അഞ്ജലിയ്ക്കും അതെ സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങി എടുക്കുന്നു. വന്ന അതെ ദിവസം തന്നെ അയാൾ മകളെയും ഭാര്യയും കൂട്ടി ആദ്യം മകൾ പഠിക്കുന്ന കോളേജിലേക്ക് ആണ് പോയത് അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം റെഡിആക്കിയ ശേഷം അഞ്ജലിയുടെ സ്കൂളിലേക്ക് ആണ് രണ്ടാമത് പോയത് ഒന്ന് രണ്ടു അലക്കാരെ അഞ്ജലി പരിചയപെട്ടു ഒരു ദിവ്യ ടീച്ചർ കെമിസ്ട്രി ആണ് സബ്ജെക്ട്, പിന്നെ മാലതി ടീച്ചർ ഹിസ്റ്റോറി ആണ് പഠിപ്പിക്കുന്നത് ഹെഡ്മാസ്റ്റർ കണാരപിള്ള സാർ മാത്‍സ് ആണ് സബ്ജെക്ട് അപ്പോൾ അത്രയും പേരെ ആണ് പരിചയപെട്ടത്. അത് കഴിഞ്ഞ് അവർ സ്റ്റേഷനിൽ പോയി ഒരോരുത്തരെ ആയി പരിചയപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ അബ്‌ദുല്ല, അസിസ്റ്റന്റ് എസ് ഐ കുട്ടന്പിള്ള, ഡ്രൈവർ ബിജു,കോൺസ്റ്റബിൾ ഗോവിന്ദൻ,കോൺസ്റ്റബിൾ സുന്ദരൻ ഇത്രയും പേരാണ് ആ സ്റ്റേഷനിലെ ജീവനക്കാർ

അബ്ദുള്ള :സാർ, കുടിക്കാൻ എന്തേലും ചായയോ മറ്റും

വൈശാഖൻ :ഓഹ് ഇത് ജനമൈത്രി ആണല്ലോ. അതുകൊണ്ടാണോ അബ്‌ദുള്ള ചേട്ടാ.. (വൈശാഖൻ ഒന്ന് ചിരിച്ചു )

അബ്‌ദുള്ള :അതല്ല സാർ, സാർ മാത്രം ആണെങ്കിൽ പറയാതെ ഇരിക്കാം പക്ഷേ ഇത് ഫാമിലിയോടെ വരുമ്പോൾ ഞങ്ങൾക്ക് അതൊരു കടമ അല്ലേ സാർ.

അഞ്ജലി :അയ്യോ, ചേട്ടാ അങ്ങനെ ഒന്നും വേണ്ട. ഞങ്ങൾ സാധാരണക്കാർ മാത്രം ആണ്. ചേട്ടന്റെ ഫാമിലിയൊക്കെ?

അബ്‌ദുള്ള :ഇവിടെ അടുത്ത് തന്നെ ആണ് ഭാര്യ, മകൾ ഞാൻ അത്രേ ഉള്ളു.

വൈശാഖൻ :അത് തന്നെ ധാരാളം അല്ലെ.

(എല്ലാവരും ഒന്ന് ചിരിച്ചു, വൈശാഖൻ അപ്പോൾ അബ്‌ദുള്ളയുടെ അടുത്ത് ചെന്ന് കൈ തോളിൽ ഇട്ട് )

വൈശാഖൻ :ചേട്ടൻ ഇങ്ങു വന്നേ ഒരു കാര്യം ചോദിക്കട്ടെ.
(അപ്പോളേക്കും കോൺസ്റ്റബിൾ ഗോവിന്ദൻ ചായയും ആയി വന്നു. വൈശാഖൻ ചായയും എടുത്ത് വലതു കൈ അബ്‌ദുള്ളയുടെ ചുമലിൽ വെച്ച് പുറത്തേക്കു നടന്നു. ഗോവിന്ദൻ അഞ്ജലിയ്ക്ക് നേരെ ചായ നീട്ടി )

ഗോവിന്ദൻ :ഇന്നാ ചേച്ചി.

അഞ്ജലി :ഓഹ് താങ്ക്സ് പേരെന്താന്ന പറഞ്ഞത്.

ഗോവിന്ദൻ :ഗോവിന്ദൻ, (എന്ന് പറഞ്ഞിട്ട് ചായ മൃദുലയ്ക്കും കൊടുത്തു )

അഞ്ജലി :വളരെ യങ് ആണാല്ലോ, എത്ര വയസ്സായി
(സ്റ്റേഷനിൽ ഉള്ളവർ എല്ലാം ഒന്ന് ചിരിച്ചു.ഗോവിന്ദൻ തിരിഞ്ഞു എന്നിട്ട് )

ഗോവിന്ദൻ :എന്തിനാ കിടന്ന് ചിരിക്കുന്നത്, കോമഡി ആരും പറഞ്ഞില്ലല്ലോ. (എന്നിട്ട് അഞ്ജലിയുടെ അടുത്തേക്ക് മുഖം തിരിച്ചു പറഞ്ഞു )21.

അഞ്ജലി :വീട്ടിൽ ആരൊക്കെ ഉണ്ട്.
ഗോവിന്ദൻ :അമ്മ മാത്രമേ ഉള്ളു. അച്ഛൻ പോലീസ് ആയിരുന്നു സെർവിസിൽ ഇരിക്കുമ്പോൾ മരിച്ചു പോയി അങ്ങനെ എനിക്ക് ഈ ജോലി കിട്ടി. പക്ഷേ എനിക്ക് ഇലക്ട്രോണിക്കൽ ആണ് ഇഷ്ട്ടം.

ബിജു :അതെ ചേച്ചി വലിയ കണ്ടുപിടുത്തക്കാരൻ ആണ്.

കുട്ടന്പിള്ള :പക്ഷേ, ആള് കണ്ടു പിടിക്കുന്നതെല്ലാം പൊട്ടും.
(അത് പറഞ്ഞ് എല്ലാവരും ചിരിച്ചു. അതെ സമയം സ്റ്റേഷനു പുറത്ത് )

വൈശാഖൻ :അബ്‌ദുള്ള ചേട്ടാ, ഈ നാട്ടിൽ ആക്രമണം, പിടിച്ചുപറി ഒന്നും ഇല്ലേ.

അബ്ദുള്ള :സാറിന് അപ്പോൾ ഈ സ്ഥലത്തെക്കുറിച്ചു തീരെ അറിവൊന്നും ഇല്ലേ.

വൈശാഖൻ :അതെന്താ, ചേട്ടാ അങ്ങനെ പറയാൻ ഒരു കാരണം?

Leave a Reply

Your email address will not be published. Required fields are marked *