കലക്കി വച്ച കോൺഫ്ളവർ കൊഴുപ്പിനായി ചേർത്തു.
ഉപ്പും ആവശ്യത്തിന് ചേർത്തു. കളർ ഞാൻ വാങ്ങിച്ചിരുന്നെങ്കിലും ചേർത്തില്ല.
ഞാൻ : “ചപ്പാത്തി ചുടാം”
ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് അറിയാവുന്ന പണിയായതിനാലാണെന്ന് തോന്നുന്നു, വേഗം തവയൊക്കെ തപ്പാൻ തുടങ്ങി.
ആ കിട്ടിയ സമയത്ത് അജിനോമോട്ടോ അവൾ കാണാതെ കറിയിൽ ചേർത്തു.
ഇളക്കി അടുപ്പും ഓഫ് ചെയ്തു.
തവ കഴുകി സിങ്കിൽ നിന്നും തിരിച്ചു വന്നപ്പോൾ കറി റെഡി.
ഞങ്ങൾ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞ് ചപ്പാത്തി ചുട്ടു.
ആദ്യത്തെ ചപ്പാത്തി ചുട്ടതേ അവൾ പ്രഖ്യാപിച്ചു.
ജ്വാല: “ഞാൻ കഴിക്കാൻ പോകുകയാ”
അത് പ്രതീക്ഷിച്ചിരുന്ന എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.
ചൂടോടെ കഴിക്കുമ്പോൾ എങ്ങിനുണ്ടെന്ന് ചോദിച്ചതിന് മറുപടി.
ജ്വാല: “കുഴപ്പമില്ല, ഏട്ടന് ഭാവിയുണ്ട്”
ഞാൻ : “ഭാവിയല്ല, ഭൂതമാ എനിക്കുള്ളത്”
ജ്വാല: “ഞാൻ”
ഞാൻ : “ഉം”
ജ്വാല: “ഞാൻ ഭൂതമല്ല പ്രേതമാ”
ഞാൻ : “കറുത്ത ഡ്രെസ്സിട്ട വെളുത്ത പ്രേതം”
ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന് മുഖഭാവത്തിൽ നിന്നും മനസിലായി.
രണ്ടര ചപ്പാത്തി കഴിച്ച് കഴിഞ്ഞപ്പോൾ :
ജ്വാല: “ബാക്കി നീ തിന്നോ”
ആദ്യമായിട്ടായിരിക്കും ആരെങ്കിലും കഴിച്ച് അളിപുളിയാക്കിയ പ്ലേറ്റിൽ നിന്നും കഴിക്കുന്നത്!
എങ്കിലും എന്റെ മനസ് നിറഞ്ഞു തുളുമ്പി.
അവൾ ഒരു തമാശ ചിരിയോടെ അത് നോക്കിക്കൊണ്ട് ഫ്രിഡ്ജിൽ നിന്നും പിന്നേയും മട മടാ എന്ന് വെള്ളം എടുത്തു കുടിച്ചു.
ഞാൻ : “നീ പോകുമ്പോൾ കുറച്ച് പായ്ക്ക് ചെയ്ത് തന്നുവിടാം കെട്ടോ”
ജ്വാല: “ഞാൻ പോകുന്നില്ല”
വെറുതെ പറയുന്നതാണെന്ന് സംസാരത്തിൽ നിന്നു തന്നെ അറിയാം.
പകർച്ച കൊണ്ടുപോകുന്നതൊക്കെ എന്തോ കുറച്ചിലു പോലെയാണ്.
ആവശ്യമില്ലാത്ത ഇതുപോലുള്ള വെച്ചുകെട്ടുകൾ കുറേയുണ്ട്..!!
അടുക്കള ഒന്ന് ഒതുക്കി ഞാൻ കുളിക്കാൻ കയറി. പണിയെടുത്ത് ആകെ നാശമായിരിക്കുന്നു.
അവൾ ബെഡ്റൂമിലേയ്ക്ക് പോകാനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ല.
കുളികഴിഞ്ഞിട്ടും എന്റെ ഉള്ളിൽ ഒരു അപകർഷതാബോധം!! അവൾ വളരെ മോഹനമായ ഡ്രെസ് ഒക്കെ ചെയ്ത് ഡീസെന്റായി ബിഹേവ് ചെയ്യുന്നു, ഞാനോ വീട്ടിലെ മുണ്ടും ടീഷർട്ടുമായി ക്യാഷ്വലായ വേഷത്തിലും.
അവളുടെ അടുത്ത് ചെന്ന് സംസാരിച്ചിട്ടും, തൊട്ട് തലോടിയിട്ടും എനിക്ക് തന്നെ കോൺഫിഡെൻസില്ലാ എന്നത് ഒരു പ്രശ്നം, അവൾ ഫോർമലായി ഇടപെടുന്നു എന്നത് അടുത്ത വൈതരണി.
ജ്വാല: “എന്താ കള്ളൻ വല്യ കുളിച്ചൊരുങ്ങി?”
ഞാൻ : “എയ് ഒന്നുമില്ല”
ജ്വാല: “ഉം എനിക്ക് മനസിലാകുന്നുണ്ട്”
ഞാൻ : “എന്തോന്ന്?”
ജ്വാല: “ഒന്നുമില്ല”
ഞാൻ : “അല്ല എങ്ങിനാ?”
ജ്വാല: “ഏ” കേൾക്കാത്ത പോലേയും, ശ്രദ്ധിക്കാത്ത പോലേയും മാസികയിലാണ് ശ്രദ്ധ.!!
ഞാൻ : “പെണ്ണിനിന്ന് വല്യ ജാഡയാണല്ലോ?”
ജ്വാല: “ങാ ഇപ്പം അങ്ങിനെയാ”
കുറച്ച് നേരം ഞാനൊന്നും മിണ്ടിയില്ല.
ആകെ ഒരു അനശ്ചിതാവസ്ഥ.
ഇടയ്ക്ക് മാസികയിൽ നിന്നും മുഖം ഉയർത്തി എന്നെ വശ്യതയോടെ നോക്കുന്നുമുണ്ട്.
ഒരു കാല് സെറ്റിയിലാണ്, പാതി ചാരിക്കിടക്കുന്നു.
ആ കാലിൽ ഞാൻ ഓരോ ചിത്രപ്പണിയൊക്കെ ചെയ്യുന്നുണ്ട്.
അവൾ അതിൽ ശ്രദ്ധിക്കുകയും ഇടയ്ക്ക് വാ കൊണ്ട് ഓരോ ആക്ഷനുകൾ കാണിക്കുന്നുമുണ്ട്.
എനിക്ക് താഴാവുന്നതിന്റെ മാക്സിമം താന്നാണിപ്പോൾ ഞാൻ നിൽക്കുന്നത്.
എപ്പോൾ വേണമെങ്കിലും ഞാൻ അരിശപ്പെട്ട് പൊട്ടിത്തെറിക്കാം എന്ന് തോന്നിത്തുടങ്ങി.
ഞാൻ : “പെണ്ണേ”
ജ്വാല: “ഉം?”
ഞാൻ : “എന്താ അടുത്ത പ്ലാൻ?”
ജ്വാല: “ഹും?”
ഞാൻ : “ഒന്നുമില്ലേ?”
അവൾ ഒരു പരിഹാസച്ചിരി ചിരിച്ചു.
ഞാൻ : “എന്താ”
ജ്വാല: “ചെറുക്കൻ ഈ കഷ്ടപ്പെട്ടതൊക്കെ വെറുതെയായി?”
ഞാൻ : “ങേ അതെന്താ?”
ജ്വാല: “ഒന്നൂല്യ”
ഞാൻ : “പറ”
ജ്വാല: “ഇന്നൊന്നും നടക്കില്ല”
അവൾ മാസിക ടീപ്പോയിൽ ഇട്ടിട്ട് കൈകൾ രണ്ടും മുകളിലേയ്ക്കുയർത്തി മൂരി നിവർത്തി. ദൃഷ്ടി മറ്റെവിടെയോ ആണ്.
മുഖത്ത് നോക്കാൻ ചമ്മൽ.
ഞാൻ : “അതെന്താ?”
ജ്വാല: “എടാ പൊട്ടാ ഡേറ്റ് ആണ്”
അവസാനം അവൾ പറഞ്ഞു. മുഖത്ത് നോക്കാതെയാണ് സംസാരം.
