സൂര്യനെ പ്രണയിച്ചവൾ- 9

“വാ, എന്‍റെ കൂടെ ഇരുന്നാല്‍ പോരെ?”
ബസ്സില്‍ നിന്നുമിറങ്ങിയപ്പോള്‍ അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് ഗായത്രി ചോദിച്ചു.

“അതോ ഫ്രണ്ട്സിന്‍റെ അടുത്ത് പോകണം എന്നുണ്ടോ?”

ജോയല്‍ എന്താണ് പറയേണ്ടതെന്ന് ഒരു നിമിഷം സംശയിച്ചു.

“മാത്രമല്ല, എന്‍റെ അടുത്ത ഫ്രണ്ട്സ് ഒന്നും വന്നിട്ടില്ല. ജോയല്‍ വിളിച്ചത് കൊണ്ട് മാത്രമല്ലേ വന്നത്?”

ശരിയാണ്.
ഈ ടൂറിലേക്ക് ഗായത്രിയെ വിളിച്ചത് താനാണ്.
അപ്പോള്‍ കമ്പനി കൊടുത്തില്ലെങ്കില്‍ മര്യാദകേടാണ്.

“ഷ്വര്‍!”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“ഞാന്‍ ഗായത്രിയുടെ കൂടെ ഉണ്ടാവും…”

“ഞാന്‍ ഫോഴ്സ് ചെയ്യുവൊന്നും അല്ലല്ലോ അല്ലെ? ശരിക്കും ഇഷ്ടമായിട്ട് ആണല്ലോ അല്ലെ?”

അവളുടെ ചിരിയുടെ വശ്യതയിലേക്ക് ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ പാളി.

“നോ…ഫോഴ്സോ! നെവര്‍! യൂ ആര്‍ സച്ച് എ ഗുഡ് കമ്പനി!”

അവള്‍ വീണ്ടും പുഞ്ചിരിച്ചു.

“ജോയല്‍ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ടോ?”

അവള്‍ തിരക്കി.

“യെസ് ഗായത്രി”

അവന്‍ പറഞ്ഞു.

“മമ്മ രാവിലെ തന്നെ എഴുന്നേറ്റു. ഞാന്‍ വേണ്ട എന്ന് പറഞ്ഞതാ…അത്ര വെളുപ്പിനെ എഴുന്നേറ്റ് മമ്മയെ കഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലായിരുന്നു. ബട്ട് മമ്മ സമ്മതിച്ചില്ല…ഇഡലിയും ചട്ണിയും ഒക്കെ ഉണ്ടാക്കി….തെര്‍മോ ബോക്സില്‍ അതൊക്കെ പാക്ക് ചെയ്തു തന്നു…”

“വൌ!!”

അവള്‍ അഭിനന്ദിച്ച് പറഞ്ഞു.

“ദാറ്റ്സ് ഗ്രേറ്റ്! ഞാനുംബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക്…”

അവള്‍ ചുറ്റും നോക്കി.

അല്‍പ്പ ദൂരെ, റോഡില്‍ നിന്നും അല്‍പ്പം മാറി ഒരു വലിയ ആല്‍മരം നിന്നിരുന്നു.
അതിനടുത്ത് ഒരു ചെറിയ ക്ഷേത്രം.

“ജോയല്‍..നമുക്ക് അവിടെ ഇരിക്കാം..റെസ്റ്റോറന്‍റ്റില്‍ പോയി ഫ്രഷ്‌ ആയിട്ട്
വേഗം വന്നിട്ട്?”

ജോയല്‍ അങ്ങോട്ട്‌ നോക്കി.
സൂര്യന്‍റെ സ്വര്‍ണ്ണ വെയില്‍ പരന്നു കിടക്കുന്നു, അവിടെ.
ശാഖോപശാഖകളോടെ പരന്നു പന്തലിച്ച് കിടക്കുന്ന വലിയ ആല്‍മരം.
ആല്‍മരത്തിനുമപ്പുറം ഭൂമിയുടെ അങ്ങേയറ്റത്തോളം നീണ്ട് വിശാലമായി കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍.

“വൈ നോട്ട്!”

അവിടെ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.

“നല്ല സെറ്റിംഗ്! എന്നാല്‍ വേഗം പോയി ഫ്രെഷ് ആയിട്ട് വരാം!”

അവര്‍ റെസ്റ്റോറന്‍റ്റിലേക്ക് നടന്നു.
ജോയല്‍ ആദ്യം ഫ്രെഷ് ആയി ഇറങ്ങി.
അപ്പോള്‍ രാംഗോപാലും മറ്റു കൂട്ടുകാരും അവനെ കാത്ത് ലോബിയില്‍ നിന്നിരുന്നു.

“ജോയലെ!”

രാംഗോപാല്‍ പറഞ്ഞു.

“ഞങ്ങള് മാഡത്തെ കണ്ടാരുന്നു, സീറ്റ് മാറ്റാന്‍…”

“എടാ അത്..”

ജോയല്‍ വിഷമത്തോടെ പറഞ്ഞു.

“എടാ മാഡത്തേക്കൊണ്ട് സീറ്റ് അങ്ങനെ അറേഞ്ച് ചെയ്യിച്ചത് ഗായത്രിയാ…നിന്നോട് എന്തോ പ്രോജക്റ്റ് ഡിസ്ക്കസ് ചെയ്യാന്‍ ഉണ്ടെന്ന് പറഞ്ഞ്…”

ജോയേലിനത് വിശ്വസിക്കാനായില്ല.
തന്നോടൊപ്പം ഇരിക്കാന്‍ വേണ്ടി ഗായത്രി നേരിട്ട് മാഡത്തിന്‍റെ യടുത്ത് സീറ്റ് ക്രമീകരിപ്പിച്ചെന്നോ?

“പ്രോജെക്റ്റ്‌?”

“ആം പ്രോജക്റ്റ്…”

അവര്‍ ചിരിച്ചു.

“ഇങ്ങനെ ലോകത്ത് ഒരേ ഒരു പ്രോജക്റ്റെ ഉള്ളൂ മോനെ…”

“അത് എന്ത് പ്രോജക്റ്റ്?”

“ലവ് പ്രോജക്റ്റ്”

രാം ഗോപാല്‍ വീണ്ടും ചിരിച്ചു.

“ഇഷ്ക് പ്രോജക്റ്റ്. മോഹബ്ബത്ത് പ്രോജക്റ്റ്..പ്യാര്‍…വൊഹ് ദീവാനി ഹോഗയി തുഝ് പര്‍….”

അപ്പോഴേക്കും ഗായത്രി അവിടേക്ക് വന്നു.

“ഓഹോ!”

അവരെക്കണ്ട് ഗായത്രി ചിരിച്ചു.
“കൂട്ടുകാരനെ കാണാതെ ഇരിക്കപ്പൊറുതി കിട്ടുന്നില്ല അല്ലെ? എനിക്ക് ജോയലിനെക്കൊണ്ട് ഒരത്യാവശ്യമുണ്ട്. അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു തന്നേക്കാം, പോരെ?”

“ആര്‍ക്കറിയാം ഇനി തിരിച്ചു കിട്ടുമോ എന്ന്?”

രാംഗോപാല്‍ രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.
ഗായത്രി അവനെ നാക്ക് കടിച്ചു കാണിച്ചു,

“പോടാ ഒന്ന്!”

അവള്‍ അവന്‍റെ തോളില്‍ അടിച്ചു.

“ജോ, വാ!”
“ജോയോ? നീയെന്നാ പേര് മാറ്റിയെ?”

ജോയല്‍ അവളോടൊപ്പം നടന്നുനീങ്ങവേ പിമ്പില്‍ നിന്നും കൂട്ടുകാര്‍ വിളിച്ചു ചോദിച്ചു.

“ശ്രീ കൃഷ്ണ ക്ഷേത്രമാണല്ലോ,”

ആല്‍മരത്തിന്റെ ചുവട്ടില്‍ നില്‍ക്കവേ ക്ഷേത്രത്തിലേക്ക് നോക്കി ജോയല്‍ പറഞ്ഞു. അവന്‍ ക്ഷേത്രത്തിനു നേരെ കുനിഞ്ഞ് വണങ്ങി നെഞ്ചില്‍ വലത് കൈ ചേര്‍ക്കുന്നത് അവള്‍ കണ്ടു.

“കൃഷ്ണന് ഞങ്ങളെയാ കൂടുതല്‍ ഇഷ്ടം കേട്ടോ!”

ഗായത്രി ചിരിച്ചു.

പിന്നെ അവള്‍ ബാഗ് തുറന്ന് അതില്‍ നിന്നും ഒരു വിരിയെടുത്ത് നിലത്ത് വിരിച്ചു.

“കഴിക്കാനുള്ളത് വേഗം എടുക്ക്. രണ്ടാള്‍ക്ക് ഉള്ളതില്ലേ?”

ആല്‍മരത്തിനു താഴെ അവന് അഭിമുഖമായി ഇരിക്കവേ അവള്‍ ചോദിച്ചു.
അവള്‍ ഇരുന്നപ്പോള്‍ മിഡി മുകളിലേക്ക് ഉയര്‍ന്ന് അഴകാര്‍ന്ന തുടകളുടെ വശ്യത അവന് മുമ്പില്‍ അനാവൃതമായി.

“ജോലയിന്റെമമ്മ ഉണ്ടാക്കിയത് ഒന്ന് നോക്കട്ടെ!”

ജോയല്‍ ബാഗില്‍ നിന്നും തെര്‍മോ ബോക്സ് എടുത്തു.
അവള്‍ക്ക് മുമ്പില്‍ വെച്ചു.

“വൌ!”

അതില്‍ നിന്നും ഇഡലിയെടുത്ത് ചട്ണിയില്‍ ചേര്‍ത്ത് കഴിച്ചുകൊണ്ട് ഗായത്രി ആംഗ്യവിക്ഷേപങ്ങളോടെ ജോയലിനെ നോക്കി.

“എന്താ ഒരു ടേസ്റ്റ്! മമ്മാടെ അടുത്ത്ന്ന് പഠിച്ചോളാം ഞാന്‍ കേട്ടോ എങ്ങനെയാ ഇതുപോലെ ടേസ്റ്റിയായി ഉണ്ടാക്കണ്ടേ എന്ന്!”

അവള്‍ ചിരിച്ചു.
അവളുടെ സ്വരത്തില്‍ ഒരു ഇളംവെയിലിന്റെ ചൂടുണ്ടെന്നും അത് തന്നെ തൊടുന്നുണ്ടെന്നും ജോയലിന് തോന്നി.
“കഴിക്ക്…”

അവള്‍ പറഞ്ഞു.

“അടുത്ത് ഇരുന്ന് കഴിപ്പിക്കാന്‍ മമ്മ ഇല്ലാത്തതാണോ വിഷമം? മമ്മായ്ക്ക് പകരം ഞാന്‍ കഴിപ്പിച്ചാല്‍ മതിയോ?”

അത് പറഞ്ഞ് അവള്‍ ചട്ണിയില്‍ ചേര്‍ത്ത് ഇഡലിയെടുത്ത് അവന്‍റെ നേരെ നീട്ടി.
അവന്‍ വാങ്ങാന്‍ നേരം അവള്‍ വിലക്കി.

“വായ്‌ തുറക്ക്….”

ജോയല്‍ അനുസരിച്ചു.
അവന്‍റെ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ ഭക്ഷണം അവന്‍റെ വായില്‍ വെച്ചു കൊടുത്ത് കഴിപ്പിച്ചു.

വെയിലിന്‍റെ സ്വര്‍ണ്ണ നിറമാണ് ചുറ്റം.
കണ്ണെത്താ ദൂരത്ത്, സ്വര്‍ണ്ണദീപമായി ഓരോ ഗോതമ്പ് മണികളും കാറ്റിലിളകി.
വയലുകള്‍ക്കരികില്‍ ജാതിമല്ലിച്ചില്ലകള്‍ക്ക് മുകളില്‍ മോണാര്‍‍ക്ക് ചിത്രശലഭങ്ങള്‍ പൂവിടാന്‍ കൊതിക്കുന്ന മൊട്ടുകള്‍ക്ക് മേല്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.
വയലുകള്‍ക്കരികിലെ ചെറിയ അരുവിയില്‍ വെയില്‍ക്കണങ്ങള്‍ വൈഡ്യൂര്യപ്പാമ്പുകളെപ്പോലെ ഇളകിയനങ്ങുന്നത് അവര്‍ കണ്ടു.
കാതരമായ സ്വരത്തില്‍ അരയാല്‍ ചില്ലകളിലിരുന്ന് കോയലുകള്‍ പ്രണയം പാടുന്നു.

“ഇഷ്ടായോ ജോ?”

അവള്‍ ചോദിച്ചു.
അവളുടെ സ്വരത്തില്‍ നേരിയ വിറയല്‍ അവനറിഞ്ഞു.
ചുവന്ന ടോപ്പിനുള്ളില്‍ അവളുടെ ഉന്നതമായ മാറിടം ഉയര്‍ന്ന് താഴ്ന്നു.
വെയിലിന്റെ സ്വര്‍ണ്ണച്ചൂട് അവളുടെ തുടകളില്‍ തഴുകിയമര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *