സൂര്യനെ പ്രണയിച്ചവൾ- 9

“അല്ല!”

ഗായത്രി പുഞ്ചിരിയോടെ നാണത്തോടെ പറയുന്നത് അവന്‍ കേട്ടു.

“ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് കൊടുക്കാനാണ്. അതാണ് അല്‍പ്പം കൂടി ഹോട്ട് ആയ കാര്‍ഡ്സ് വേണം എന്ന് പറഞ്ഞത്…”

“എങ്കില്‍..ഇത് ..ഇത് നോക്കൂ….”

സെയില്‍സ് ഗേള്‍ കുറെ കാര്‍ഡുകളുടെ കളക്ഷന്‍ അവള്‍ക്ക് കാണിച്ചു.
സെലക്റ്റ് ചെയ്യുന്നതിനിടയില്‍ ഗായത്രി പെട്ടെന്ന് വാച്ച് നോക്കുന്നത് ജോയല്‍ കണ്ടു.

“അത് മതി!”

അവള്‍ സെയില്‍സ് ഗേളിനോട് പറഞ്ഞു.

“ടൈം ആകുന്നു. അത് പായ്ക്ക് ചെയ്തേക്കൂ!”

സെയില്‍സ് ഗേള്‍ പുഞ്ചിരിയോടെ അവ പാക്ക് ചെയ്തു.
അപ്പോള്‍ ജോയല്‍ പെട്ടെന്ന് സ്റ്റോറിന് വെളിയിലേക്ക് കടന്നു.

സ്റ്റോറിന് രണ്ടു മൂന്ന്‍ കടകള്‍ക്കപ്പുറത്ത് എത്തിക്കഴിഞ്ഞ് അവന്‍ നിന്നു.

അപ്പോള്‍ ഗായത്രി കാര്‍ഡ്സ് സ്റ്റോറില്‍ നിന്നും ഇറങ്ങി വരുന്നത് അവന്‍ കണ്ടു.
അവന്‍ തിരിഞ്ഞ്, അവളെ കാണാത്ത ഭാവത്തില്‍ അവുടെ നേരെ നടന്നു.

“ആഹ്! ഗായത്രി!”

അവളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളെപ്പോലെ അവന്‍ അവളെ വിളിച്ചു.

“ജോയല്‍!”

അവള്‍ അല്‍പ്പം ജാള്യതയോടെ അവനെ നോക്കി.

“ഞാന്‍ എവിടെയെല്ലാം ഗായത്രിയെ എവിടെയെല്ലാം അന്വേഷിച്ചു…എവിടെയായിരുന്നു?”

“ഞാന്‍ ..ഇവിടെ ..എന്താ ജോയല്‍? എന്താ എന്നെ അന്വേഷിച്ചു എന്ന് പറഞ്ഞെ?”

“അതോ!”

അവന്‍ അത്യധികം സന്തോഷത്തോടെ, ആവേശഭരിതമായ മുഖത്തോടെ അവളെ നോക്കി.

“ഞാന്‍ അവളെ കണ്ടുപിടിച്ചു ഗായത്രി…”

അവളുടെ കയ്യില്‍ പിടിച്ച് അത്യാവേശത്തോടെ അവന്‍ പറഞ്ഞു.

“കണ്ടുപിടിച്ചെന്നോ? ആരെ കണ്ടുപിടിച്ചു എന്ന്?”

“ഗായത്രി പറഞ്ഞില്ലേ, അവള്‍ ടൂറിന് ഉണ്ടാവൂന്ന്! അവള്‍! ഒഹ്! ഗായത്രിയുടെ
നാക്ക് പൊന്നാണ്! ഗായത്രി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു! ആ കാര്‍ഡ്സ് തന്ന് എന്നെ ടെന്‍ഷനടിപ്പിച്ചവളെ ഞാന്‍ കണ്ടുപിടിച്ചു ഗായത്രി! ആ സന്തോഷ വാര്‍ത്ത ഗായത്രിയെ ഒന്ന് അറിയിക്കാന്‍ ഞാന്‍ എവിടെയൊക്കെ തിരഞ്ഞു എന്നറിയാമോ?”

ഗായത്രിയ്ക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി.

“അത് … അങ്ങനെ ..അങ്ങനെ ഒരാള്‍.. ജോ എന്താ ഈ പറയുന്നേ?”

“ഗായത്രി!”

ജോയല്‍ ആവേശം നഷ്ട്ടപ്പെടാതെ പറഞ്ഞു.

“ഗായത്രിക്ക് ഇത് കേട്ട് സന്തോഷം തോന്നാത്തത് എന്താ? ഗായത്രി ടൂറിന് വന്നത് തന്നെ അവളെ കണ്ടുപിടിച്ച് തരാനല്ലേ? അവള്‍ ആരാണ് എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ ഗായത്രി സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നല്ലേ ഞാന്‍ വിചാരിച്ചേ?”

“ഞാന്‍ ഹാപ്പിയാ ..ഹാപ്പി ..ഹാപ്പിയാ ജോയല്‍…”

സ്വരത്തില്‍ ഉത്സാഹം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
അവര്‍ ബസ്സിനു നേരെ നടന്നു.

“പിന്നെ ഗായത്രി…”

ജോയല്‍ അവളുടെ നേരെ തിരിഞ്ഞു.

“എന്താ? എന്താ ജോയല്‍?”

ജോയലിന്റെ മുഖത്ത് ലജ്ജ നിറഞ്ഞു. അവന്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.

“ജോയല്‍ എന്താ? പറ!”

“എനിക്കും ..എനിക്കും അവളെ വളരെ ഇഷ്ടമായി…ഐം ഇന്‍ ലവ്..ഐ ആം ഇന്‍ ലവ് ഗായത്രി,……..!! ഐ ആം ഇന്‍ ലവ്!!”

ഗായത്രിയുടെ മുഖത്തെ പ്രസാദം പൂര്‍ണ്ണമായും മങ്ങി.

[തുടരും ]

Leave a Reply

Your email address will not be published. Required fields are marked *