സൂര്യനെ പ്രണയിച്ചവൾ- 9

“പിന്നില്ലേ…മമ്മാ ഇടയ്ക്കൊക്കെ ഇങ്ങനെ എന്നെ ഊട്ടും…മമ്മയ്ക്ക് അത് ഇഷ്ടമാണ് ഒരുപാട്…”

അവനെ കഴിപ്പിക്കുമ്പോള്‍ അവളുടെ മൃദുവായ വിരല്‍ത്തുമ്പുകള്‍ അവന്‍റെ അധരത്തില്‍ തൊട്ടു.
അവിടെ അവള്‍ പതിയെ അമര്‍ത്തുന്നുണ്ടോ?
ജോയലിന് അങ്ങനെ തോന്നി.
നാണം തേന്‍ തുള്ളിയായി അവളുടെ കണ്ണുകളെ നനയ്ക്കുന്നത് അപ്പോള്‍ അവന്‍ കണ്ടു.
പ്രഭാതത്തിന് അപ്പോള്‍ പ്രണയത്തിന്‍റെ നിറമാണ് എന്നും ആ നിറഭംഗി മുഴുവനും അവളുടെ കണ്ണുകളിലുണ്ട് എന്നും അവന് തോന്നി.
പുലരിയുടെ വെയില്‍ച്ചൂട് തൂവലുകള്‍ പോലെ അവളുടെ കണ്ണുകളില്‍ നിന്നും പൊഴിയുകയാണ്….

“നമ്മള്‍ താമസിക്കും…”

അവന്‍ പറഞ്ഞു.

“ഒഹ്!”
ഏതോ ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ പറഞ്ഞു.

“ശരിയാ, പറഞ്ഞ ടൈം ആകാന്‍ പോകുന്നു…എഴുന്നേല്‍ക്കാം”

കയ്യും മുഖവും കഴുകി അവര്‍ എഴുന്നേറ്റു.

ബസ്സിനടുത്ത് എത്തിയപ്പോള്‍ ചില പെണ്‍കുട്ടികള്‍ ഗായത്രിയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
ചിലര്‍ അവളെ കണ്ണിറുക്കി കാണിച്ചു.

“ഒരു അറിയിപ്പ് ഉണ്ട്”

ഫാരിസ് റഹ്മാന്‍ സാറിന്‍റെ ശബ്ദം മൈക്കിലൂടെ എല്ലാവരും കെട്ടു.

“ഹരിയാന ചെക്ക് പോസ്റ്റ് ഇവിടെയാണ്. ചെക്കിംഗ് ഉണ്ട്. അതുകൊണ്ട് അരമണിക്കൂര്‍ കൂടി താമസം ഉണ്ട്”

ഇരിപ്പിടത്തില്‍ ബാഗ് വെച്ച നിമിഷമാണ് അനൌണ്സ്മെന്‍റ് ഗായത്രിയും ജോയലും കേട്ടത്.

ജോയല്‍ ഇരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജയശ്രീ മാഡം അങ്ങോട്ട്‌ വന്നു.

“ആങ്ങ്, ജോയല്‍,”

അവന്‍റെയടുത്ത് സീറ്റില്‍ ഇരുന്ന് ഒരു ഫയല്‍ എടുത്ത് അവര്‍ അവനോട് പറഞ്ഞു.

“എന്താ മാഡം?”

“നീയിതൊന്ന് നോക്കി പ്ലേസസ് ഒക്കെ ഒന്ന് പ്രയോററ്റൈസ് ചെയ്തെ! നൂറു പേര് നൂറു അഭിപ്രായമാ പറയുന്നത്. നീ കൊറേ സ്ഥലങ്ങള്‍ ഒക്കെ കറങ്ങീട്ടില്ലേ? അതാ നിന്നെ എല്പ്പിക്കുന്നെ!”

“ഓക്കെ, മാഡം,”

അവരുടെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങിക്കൊണ്ട് ജോയല്‍ പറഞ്ഞു.
ജോയല്‍ ഫയല്‍ തുറന്നു.
ഒരു പത്ത് മിനിറ്റ് നേരത്തെ പണിയാണ്.

“ജോ!”

ഗായത്രി അപ്പോള്‍ അവനെ വിളിച്ചു.

“ജോയിത് ചെയ്യ്‌. ഞാന്‍ അപ്പോഴേക്കും ആ നേഹേനേം ഹരിതേനേം ഒക്കെ ഒന്ന് കാണട്ടെ!”

ജോയല്‍ തലകുലുക്കി.
അവള്‍ ബസ്സില്‍ നിന്നുമിറങ്ങി.

ജോയല്‍ പെന്‍സില്‍ കൊണ്ട് സ്ഥലങ്ങള്‍ പ്രയോററ്റൈസ് ചെയ്യാന്‍ തുടങ്ങി.
പ്രതീക്ഷിത് പോലെ പത്ത് മിനിറ്റ് കൊണ്ട് ജോയല്‍ അത് പൂര്‍ത്തിയാക്കി.
അവന്‍ ഫയലുമായി ജയശ്രീ മാഡത്തെ കാണാന്‍ പോയി.

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ?”

അവന്‍ ഫയല്‍ നീട്ടിയപ്പോള്‍ അവര്‍ അട്ഭുതത്തോടെ ചോദിച്ചു.

“കഴിഞ്ഞു മാഡം,”

അവന്‍ പറഞ്ഞു.
“ഏറ്റവും എസ്സെന്‍ഷ്യല്‍ ആയ പ്ലേസസ് മാത്രമേ ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുള്ളൂ,”

“ഓക്കെ, ജോയല്‍….താങ്ക്സ്…”

ജയശ്രീ മാഡത്തിന് ഫയല്‍ കൈ മാറിയതിന് ശേഷം അവന്‍ ബസ്സിനടുത്തേക്ക് നടന്നു.
ബസ്സിനടുത്ത് ഒരു കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഇരിക്കുന്ന നേഹ ശര്‍മ്മ അവനെ കണ്ടു എഴുന്നേറ്റു.

“ജോയല്‍, ഗായത്രി എവിടെ?”

ജോയല്‍ അവളുടെ ചോദ്യം കേട്ട് അമ്പരന്നു.

“ഗായത്രി നിങ്ങളെ കാണാന്‍ വരുന്നു എന്ന് പറഞ്ഞാണല്ലോ ബസില്‍ നിന്നും ഇറങ്ങിയത്!”

“ഞങ്ങളെ കാണാനോ?”

നേഹ കൂട്ടുകാരെ അമ്പരന്ന് നോക്കി.

“ഞങ്ങടെ അടുത്ത് വന്നിട്ടില്ല ജോയല്‍!”

ജോയല്‍ ചുറ്റും നോക്കി.

ഗായത്രി എവിടെപ്പോയി?

“രാമാ…”

അല്‍പ്പം അകലെ നിന്നു ഐസ്ക്രീം കഴിക്കുകയായിരുന്ന രാം ഗോപാലിന്‍റെ അടുത്തേക്ക് അവന്‍ ചെന്നു.

“എന്താടാ?”

അവന്‍റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ട് രാംഗോപാല്‍ ചോദിച്ചു.

“ഗായത്രിയെ കണ്ടോടാ?”

“ഗായത്രി….”

രാം ഗോപാല്‍ ഒന്നാലോചിച്ചു.

“ആ…!”

പെട്ടെന്ന് ഓര്‍മ്മിച്ച് രാംഗോപാല്‍ പറഞ്ഞു.

“ഗായത്രി, അതിലെ പോകുന്നത് കണ്ടു…ഗായത്രി മാഡത്തോട് പെര്‍മിഷന്‍ ചോദിച്ചിട്ടാ പോയത്!”

ടൌണിന്റെ ബഹളം നിറഞ്ഞ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി രാംഗോപാല്‍ പറഞ്ഞു.

“എടാ വല്ല വിസ്പ്പറോ സ്റ്റേഫ്രീയോ വാങ്ങിക്കാന്‍ പോയതായിരിക്കും!”

കൂട്ടുകാരിലൊരാള്‍ ചിരിച്ചു.
ഗായത്രി ചിലപ്പോള്‍ അവളെ കണ്ടെത്തിക്കാണുമോ?
ജോയല്‍ സന്ദേഹിച്ചു.
യെസ്!
അതിനാണ് സാധ്യത!
ജോയല്‍ കൂട്ടുകാരെ വിട്ട് ടൌണിലേക്ക് വേഗത്തില്‍ നടന്നു.
ചെറുതെങ്കിലും നല്ല വൃത്തിയുള്ള നഗരമാണ് മോഹിത്പൂര്‍.
ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയതിനാല്‍ ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള നഗരം.
മെഡിക്കല്‍ സ്റ്റോറുകളാണ് അവന്‍ ആദ്യം ശ്രദ്ധിച്ചത്.
കൂട്ടുകാര്‍ പറഞ്ഞത് പോലെ സാനിട്ടറി പാഡുകള്‍ വല്ലതും വാങ്ങിക്കാനായിരിക്കാം ഗായത്രി വന്നതെന്ന് ജോയലും ചിന്തിച്ചു.
ഓരോ ഷോപ്പുകളും പിന്നിട്ട് മുമ്പോട്ട്‌ നീങ്ങവേ തിളങ്ങുന്ന ഗ്ലാസ്‌ ജനലുകളുള്ള, ഗ്ലാസ്‌ ഗ്യാലറികളുള്ള ഒരു സ്റ്റോര്‍ അവന്‍ കണ്ടു.

“ആര്‍ച്ചീസ് കാര്‍ഡ്സ്…”

ആ സ്റ്റോര്‍ വിട്ട് പോകാന്‍ തുടങ്ങുകയായിരുന്ന അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് അതിന് മുമ്പില്‍ നിന്നു.

കാര്‍ഡ്സ്!!
യെസ്!
അവള്‍ ഇതിനുള്ളില്‍ കാണും!
തനിക്ക് ഗ്രീറ്റിംഗ് കാര്‍ഡ്സ് അയച്ചു പറ്റിക്കുന്നവള്‍!
ഗായത്രിയെ പിന്നീട് തിരക്കാം!
ഇപ്പോള്‍ ഇവളെ തിരക്കാം.
ഇവിടെ കാണണം അവള്‍!
ജോയല്‍ അതിന്‍റെ ഗ്ലാസ്‌ വാതില്‍ തള്ളി തുറന്ന് അതിലേക്ക് കയറി.
വലിയ ഒരു കാര്‍ഡ്സ് സ്റ്റോര്‍ ആയിരുന്നു അത്.

അനവധി കൌണ്ടറുകള്‍ ഉള്ള ഒരു സ്റ്റോര്‍.
പെട്ടെന്ന് ലവ് ഗ്രീറ്റിംഗ് സെക്ഷനില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടു.

മുട്ടിനു മേലെയെത്തുന്ന കറുത്ത മിഡി.
ചുവന്ന ടോപ്പ്.
അഴകാര്‍ന്ന രൂപം.
അവളുടെ മുഖം കാണാന്‍ ജോയല്‍ അടുത്തു.
പെട്ടെന്നവള്‍ തിരിഞ്ഞു.
ജോയല്‍ ഞെട്ടിത്തരിച്ചു.
ഗായത്രി!
ഗായത്രി എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?
പെട്ടെന്ന് അവന് എല്ലാം വ്യക്തമായി.
യെസ്…!
ഗായത്രിയാണ്!
അതേ!
അവളുടെ നോട്ടം.
ഭാവം.
വാക്കുകള്‍.

കണ്ണുകളിലെ കത്തുന്ന പ്രണയഭാവം!
അവള്‍ തന്നെ!
അവന്‍റെ നെഞ്ചില്‍ സുഖമുള്ള ഒരു കുളിര്‍ നിറഞ്ഞു.

കാര്‍ഡ്സ് വാങ്ങാന്‍ സഹായിക്കുന്ന സെയില്‍സ് ഗേളിനോട് ഗായത്രി എന്തോ പുഞ്ചിരിയോടെ സംസാരിക്കുന്നുണ്ട്.
അത് കേള്‍ക്കാന്‍ അവന്‍ അവരുടെ സമീപത്ത് നിന്നു.

“മാഡത്തിന്‍റെ ബോയ്‌ ഫ്രണ്ട് ഒരുപാട് സുന്ദരന്‍ ആയിരിക്കുമല്ലേ?”

ഗായത്രി പുഞ്ചിരിച്ചു.

“യാ, ഒരുപാട്!”

അവള്‍ പറയുന്നത് അവന്‍ കേട്ടു.

“എന്താ അങ്ങനെ ചോദിച്ചേ?”
“മാഡം, എന്ത് സുന്ദരിയാ! ഇത്രേം സ്റ്റണ്ണിങ്ങ് ബ്യൂട്ടിയായ ഒരു പെണ്ണിനേ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ബോയ്‌ ഫ്രണ്ടും അതുപോലെ ആയിരിക്കൂല്ലോ!”

ഗായത്രിയുടെ മുഖത്ത് നാണത്തിന്റെ മനോഹരമായ മഴവില്ലുകള്‍ തെളിഞ്ഞു.

“ജസ്റ്റ് ടൈം പാസ് ഒന്നുമല്ലല്ലോ മാഡം?”

Leave a Reply

Your email address will not be published. Required fields are marked *