സൈബർ തെക്കിനിയിലെ നാഗവല്ലി – 1

ഠേ!!! ഠേ!!!

ആരോ പാർട്ടി പോപ്പർ പൊട്ടിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. എങ്ങനെയെങ്കിലും അവിടുന്ന് ഇറങ്ങിയോടുക എന്നത് മാത്രമായി എന്റെ ലക്ഷ്യം. ഒരു കഷണം കേക്ക് തിന്നെന്ന് വരുത്തി അമ്പാറയോട് പിന്നെ വരാമെന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഞാൻ ഇറങ്ങി. പോവുന്ന വഴിക്ക് അനിലപ്പനെയും വലിച്ചു. അവനോട് ദേഷ്യപ്പെടാൻ തോന്നിയില്ല. പ്രശ്നം എന്റെയാണ്. എന്നെ ഇട്ടേച്ച് പോയവൾ. എന്നെ ചതിച്ച ബെസ്റ്റ് ഫ്രണ്ട്. അവറ്റകളുടെ മുമ്പിൽ ഞാനെന്തിന് ചമ്മണം? എന്തിന് പതറണം? ആർത്തലച്ചുവന്ന സങ്കടം ഞാൻ കടിച്ചമർത്തി. അവരെ ഒരുമിച്ച് കണ്ടതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് എന്റെ അവസ്ഥയായിരുന്നു. സന്തോഷമില്ലാതെ, ഒന്നിലും ശ്രദ്ധയില്ലാതെ, എന്ത് പ്രശ്നത്തിനും പരിഹാരമെന്നോണം തുണ്ട് കണ്ട്, തുണിയുണ്ടോ ഇല്ലയോ എന്നുപോലും ഓർക്കാതെ കിടന്നുറങ്ങി, ആർക്കോ വേണ്ടി, എങ്ങോട്ടോ പോവുന്ന ഒരു അരാജകജീവിതം. തിരിച്ച് വീടെത്തുന്നത് വരെ ഞാൻ അനിലപ്പനോട് കാര്യമായിട്ടൊന്നും സംസാരിച്ചില്ല. എന്റെ അവസ്ഥ അവനും ഊഹിച്ചുകാണണം. ചിലപ്പോൾ എന്നോട് അവരുടെ കാര്യം സൂചിപ്പിക്കാഞ്ഞതിന്റെ കുറ്റബോധം കാണും അവന്. വീട്ടിലെത്തി ഞാൻ ബൈക്കിൽ നിന്നിറങ്ങി നടന്നപ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു.

“എടാ…”

“സാരമില്ലെടാ. അതൊക്കെ ഇനി ശീലമായിക്കോളും”

തിരിഞ്ഞ് നോക്കാതെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ മുകളിലെ മുറിയിലേക്ക് നടന്നു. അൽപനേരത്തെ നിശബ്ദതക്ക് ശേഷം പുറകിൽ ബൈക്കിന്റെ അകന്നുപോവുന്ന ശബ്ദം. രാവിലെ ധൃതിപിടിച്ച് ഇറങ്ങിയപ്പോൾ ലാപ്ടോപ്പ് ചാർജ്ജിൽ ഇടാൻ മറന്നിരുന്നു. നാളത്തേക്ക് ഒന്ന് രണ്ട് അസൈൻമെന്റ്സ് സബ്മിറ്റ് ചെയ്യാനുമുണ്ട്. വസ്ത്രം മാറി ഒരു ഷോർട്സും ടീ ഷർട്ടും ധരിച്ച് പവർകേബിൾ കണക്റ്റ് ചെയ്ത് ലാപ്ടോപ് ഓണാക്കി ഞാൻ സ്റ്റഡി ടേബിളിന് മുന്നിലിരുന്നു. ഓണായി വന്നത് തലേന്നത്തെ വെബ്സൈറ്റിലേക്ക് തന്നെ. ഓടിത്തീർന്ന വീഡിയോയുടെ മുന്നിൽ റീപ്ലേ ബട്ടൺ തെളിഞ്ഞുനിന്നിരുന്നു. ഞാൻ ടാബ് ക്ലോസ് ചെയ്തു. ഗൂഗിൾ ഡോക്സ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി. സ്ഥിരം ചെയ്യാറുള്ളതുപോലെ അപ്പുറത്തെ ടാബിൽ ചാറ്റ് റൂം ഓപ്പൺ ചെയ്തിട്ടു. അതിപ്പോ ഒരു ശീലമായിരിക്കുന്നു. നോട്ട്ബുക്കെടുത്ത് ശേഖരിച്ചുവെച്ചിരുന്ന പോയിന്റ്സ് ഒക്കെ നോക്കി എല്ലാം ഒന്ന് മനസ്സിലുറപ്പിച്ച് ആഭേരി രാഗത്തിൽ ഞാനൊരു കീച്ച് കീച്ചാൻ തുടങ്ങി. ഏതാണ്ട് രണ്ട് പേജോളം ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ ‘ടു…ടു…’ എന്നൊരു ശബ്ദം. ചാറ്റ് റൂമിലെ നോട്ടിഫിക്കേഷനാണ്.

“ഹലോ”

പക്ഷെ, പേര് കണ്ടപ്പോൾ ആവേശമടങ്ങി. ‘ലൂണ’.
ലൂണയോ? ഇതാര്?

“ഹായ്, ഡു ഐ നോ യൂ?”
ഞാൻ മറുപടി അയച്ചു.

“ഐ തിങ്ക് സോ.”

“യുവർ നെയിം ഡസ്ന്റ് റിങ് എനി ബെൽ”

“അയോഗ്യ നായേ…”

മറുപടി വായിച്ച എനിക്ക് ചിരിപൊട്ടി. നാഗവല്ലി!

“അല്ലിതാര്? നാഗു… എന്താ മോളേ സ്കൂട്ടറില്?”

“ഒരു ചെയ്ഞ്ച് ആർക്കാ ഇഷ്ടമല്ലാത്തത് സാർ? പിന്നെ ഇന്നലെ നാഗവല്ലി എന്ന ഐഡിയിൽ കുറേപ്പേർക്ക് മെസേജ് അയച്ചിരുന്നു. അതേ പേരിൽ ഇനി വന്നാൽ ഇൻബോക്സ് നിറയും.”

“കുറേപ്പേർക്കോ? വലിയൊരു ആരാധകവൃന്ദം ഉണ്ടെന്ന് തോന്നുന്നു.”

“സാമാന്യം. ഞാനും റ്റാറ്റയുമൊക്കെ ബിസിനസ്മാൻമാർ ആയിപ്പോയില്ലേ…”

അവളുടെ തമാശകൾ എനിക്കിഷ്ടപ്പെട്ടു. ഊരും പേരുമൊന്നും അറിയില്ലെങ്കിലും അവളോട് സംസാരിക്കാൻ രസമാണ്. ഒരു കണക്കിന് അനോണിമിറ്റി നൽകുന്ന ആ സ്വാതന്ത്ര്യം മുതലെടുത്തുകൊണ്ട് എത്ര ഓപ്പണായിട്ട് വേണമെങ്കിലും സംസാരിക്കാമല്ലോ. പക്ഷെ, ഇന്നാണെങ്കിൽ ബർത്ത് ഡേ പാർട്ടിയിലെ സംഭവങ്ങൾ കാരണം മനസ്സിന് ഒരു കനമുണ്ടായിരുന്നു. മറുപടിയായി “ഹഹ” എന്ന് മാത്രമേ ഞാനയച്ചുള്ളൂ. ഏതാണ്ട് ഒരു മിനിറ്റ് കഴിഞ്ഞപ്പോ നോട്ടിഫിക്കേഷൻ വന്നു.

“എന്താ മാഷേ ഒരു ബലം പിടുത്തം?”

“ഏയ്.”

“പറയെന്നേ. എന്തോ ഉണ്ട്. ഇന്നലത്തെ ആളല്ലല്ലോ. ഇന്നലെ രാത്രി ശ്വാസം വിടാൻ സമയം തരാതെ ചാറ്റിംഗ് ആയിരുന്നല്ലോ. ബിസിയാണോ?”

“അല്ല.”

“പിന്നെ? എന്നോട് സംസാരിക്കാൻ മൂഡില്ലെങ്കിൽ വേണ്ട. ഞാൻ വേറെ ആരോടെങ്കിലും മിണ്ടിക്കോളാം.”

അത് കേട്ടപ്പോ എനിക്ക് ചെറിയൊരു അങ്കലാപ്പ്. എന്തോ, അവൾ വേറെ ആരോടെങ്കിലും സംസാരിക്കുന്ന കാര്യം എനിക്കത്ര പിടിച്ചില്ല.

“അതൊന്നുമില്ല നാഗൂ. ഇന്നൊരു ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിയുണ്ടായിരുന്നു.”

“അതിനെന്തിനാ ഇത്ര സങ്കടം?”

“അതല്ല. അവിടെവെച്ച് എന്റെ എക്സിനെയും അവളുടെ ബോയ്ഫ്രണ്ടിനെയും കണ്ടു.”

“ഓ… മനസ്സിലായി. മനസ്സിലായി. പ്രണയനഷ്ടം. വിരഹം, അല്ലേ?”

“അല്ല എന്ന് പറഞ്ഞാൽ കള്ളമായിപ്പോവും. ബ്രേക്കപ്പ് കഴിഞ്ഞിട്ട് 5, 6 മാസമായി. എന്നിട്ടും. എന്റെ ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ കണ്ടിരുന്നവന്റെ കൂടെയാണ് അവളിപ്പോ…”

“ഓ… അയാം സോറി. ഐ ക്യാൻ അണ്ടർസ്റ്റാന്റ്.”

“ബ്രേക്കപ്പിന്റെ കാരണം ദയവ് ചെയ്ത് എന്നോട് ചോദിക്കരുത്.”

“ഇല്ല മാഷേ. അത്രക്ക് കണ്ണിച്ചോര ഇല്ലാത്തവളൊന്നുമല്ല ഞാൻ.”

“താങ്ക്സ്.”

“ചിയറപ്പ് മാൻ. ഇങ്ങനെ ഇരിക്കല്ലേ. ഇന്നലെ രാത്രി എന്ത് രസമായിരുന്നു? അതുപോലെ വല്ലതും പറ.”

“ഓക്കെ. ഇയാളുടെ പേരെന്താ?”

ചോദിച്ചത് അബദ്ധമായോ എന്നെനിക്ക് തോന്നി. കുറച്ച് നേരമായിട്ടും റിപ്ലൈ കാണാഞ്ഞപ്പോ സംശയം ദൃഢമായി. ഇനി നെറ്റ് ഡിസ്കണക്റ്റായതോ മറ്റോ ആണോ? ഞാൻ പേജ് റീഫ്രെഷ് ചെയ്തു. പുതിയൊരു നോട്ടിഫിക്കേഷനുണ്ട്.

“നാഗു എന്ന് വിളിച്ചാൽ മതി.”

ചോദ്യം ഇഷ്ടമായില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വീണ്ടും കുറ്റബോധം തോന്നി.

“അയ്യോ മാഷേ. വിഷമിക്കണ്ട. എനിക്കെന്തോ പെട്ടെന്ന് പേര് പറയാൻ ഒരു ചളിപ്പ്. ഞാനിത്തിരി പേടിയുള്ള കൂട്ടത്തിലാണെന്ന് വേണേൽ കരുതിക്കോ.”

“സാരമില്ല.”

“എന്താ, പിന്നേം വിഷമമാണോ? വേണേൽ ചടങ്ങിലേക്ക് കടക്കാം കേട്ടോ. എനിക്ക് വിരോധമില്ല.”

എനിക്ക് കത്തിയില്ല. ഞാൻ ചോദിച്ചു:

“ചടങ്ങോ?”

“ഇവിടെ എന്തിനാ എല്ലാവരും വരുന്നേ? ആ ചടങ്ങ് തന്നെ. സെക്സ് ചാറ്റ്.”

ഒരു മലയാളിപ്പെണ്ണുമായി സെക്സ് ചാറ്റ് ചെയ്യണമെന്ന് കുറേക്കാലമായി എന്റെ ആഗ്രഹമായിരുന്നു. ഇപ്പോ ദേ ഒരുത്തി ഇങ്ങോട്ട് ചോദിക്കുന്നു. പക്ഷെ, എല്ലാവരെയും പോലെ അവളെ കാണാനോ കമ്പി പറയാനോ എനിക്ക് തോന്നിയില്ല. അത്രയും സമയം അവളോട് രസമായി സംസാരിക്കാമല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ. സെക്സ് ചാറ്റിന് വേറെയും പെണ്ണുങ്ങളെ ഇവിടെത്തന്നെ കിട്ടും.

“അയ്യോ, വേണ്ട.” ഞാൻ റിപ്ലേ ചെയ്തു.

“അതെന്താ, ഞാൻ കൊള്ളത്തില്ലേ?”

“അതല്ല. നാഗുവിനോട് വെറുതെ സംസാരിക്കാനാണ് രസം. സത്യം പറയാമല്ലോ. കൊറോണ വന്നേപ്പിന്നെ ആകെ ഒരു ഒറ്റപ്പെടലായിരുന്നു. വീട്ടുകാരോട് പോലും ഉള്ള് തുറന്ന് സംസാരിക്കാൻ മടിയായിരുന്നു. എത്രകാലം കൂടിയാണ് ഞാനിങ്ങനെ മതിമറന്ന് ഒരാളോട് ചാറ്റ് ചെയ്യുന്നതെന്നോ. അതും ആരാ എന്താ എന്നുപോലും അറിയാത്ത ഒരാളോട്.”

Leave a Reply

Your email address will not be published. Required fields are marked *