സ്‌ക്വിഡ് ഗെയിം സീസൺ – 1 20

റെഡ് മാസ്ക് എല്ലാ ചെക്കിങ്ങും കഴിഞ്ഞ ശേഷം എല്ലാവരോടും ആയി പറഞ്ഞു

ഇന്നത്തെ മത്സരം ഇവിടെ കഴിഞ്ഞു നാളെ രാവിലെ രണ്ടാം മത്സരം ആരംഭിക്കും… പുതിയ ടാസ്‌കിനായി മത്സരാർത്ഥികൾ തയ്യാറായി നിൽക്കുക നിങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും ഡോർമെറ്ററിയിൽ നിന്നും ലഭിക്കും
ഇനി അവശേഷിക്കുന്ന മത്സരാർത്ഥികളുടെ എണ്ണം 41…
Congratulations… Winners… Good job

ഇത്രയും പറഞ്ഞു കൊണ്ട് റെഡ് മാസ്ക് അവിടെ നിന്നും പോയി.. തോക്കുകളുടെ അകമ്പടിയോടെ എല്ലാവരെയും ആ വലിയ ഡോർമെറ്ററിയിൽ ആക്കിയ ശേഷം അവർ റൂം close ചെയ്തു….

മനോജ്‌ ദേവികയെ താങ്ങി പിടിച്ചു കട്ടിലിൽ ഇരുത്തി… ഒന്നും മിണ്ടാതെ മക്കളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ കട്ടിലിലേക്ക് കിടന്നു
അവളുടെ തലയിൽ ഒന്ന് തഴുകി അവളുടെ നെറ്റിയിൽ ഒരുമ്മ വച്ച് കൊണ്ടു മനോജ്‌ ദേവികയെ ആ ശ്വസിപ്പിക്കാൻ ശ്രമിച്ചു

സാരമില്ലെടി…. ഇതൊന്നും നമ്മളുടെ കൈയിൽ നിൽക്കുന്ന കാര്യങ്ങൾ അല്ലാലോ…എല്ലാം ശരിയാകും.. നമുക്ക് നമ്മുടെ പഴയ ലൈഫ് തിരിച്ചു കിട്ടും.. ഇപ്പോൾ നീ കിടന്നോ

മറ്റൊരു വശത്തു കരയുന്ന അന്നയെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കുകയാണ് ലിസ്സയും വിക്ടറും…

സാരമില്ല മോളെ… ആ തന്തയില്ലാത്തവൻ എന്തേലും പറയുന്ന കേട്ടു മോൾ ഇങ്ങനെ വിഷമിക്കാതെ…
ഞാൻ അവനെ ഇവിടെ ഇട്ട് കൊല്ലും നീ നോക്കിക്കോ

കലി പൂണ്ടു നിൽക്കുന്ന വിക്ടോറിനെ ലിസ്സ സമാധാനപെടുത്തി….

ഇച്ചായ മതി… അവന്മാരോടൊന്നും ഉടക്കാൻ നിൽക്കണ്ട അലമ്പ് ടീംസ് ആണെന്ന് കണ്ടാൽ അറിയാം 7 ദിവസത്തെ കാര്യമല്ലേ ഉള്ളു… നമുക്ക് മാക്സിമം അവരുടെ അടുത്ത് നിന്ന് ഒഴിഞ്ഞു നിൽക്കാം…

ഇതേ സമയം റെഡ് മാസ്ക് ഏറ്റവും മുകളിലെ നിലയിലേക്ക് പോയി… അവിടെ സ്കോച്ച് ഗ്ലാസ്‌ കൈയിൽ പിടിച്ചു കൊണ്ട് ഒരു കറുത്ത ഗൗൺ ഇട്ട് ഒരു വ്യകതി ഇരിക്കുണ്ടായിരുന്നു ടീവിയിൽ ഇവരുടെ ഗെയിം ഷോ കണ്ട് കൊണ്ട്

സാർ…. എങ്ങനെയുണ്ട് ഗെയിം സർ ഉദ്ദേശിച്ച പോലെ നടക്കുന്നുണ്ടോ… റെഡ് മാസ്കിന്റെ ചോദ്യത്തിന്
കറുത്ത ഗൗൺ ഇട്ട ആൾ ഒരു സിപ് എടുത്ത ശേഷം മറുപടി നൽകി

യാ its good,ഞാൻ വിചാരിച്ചതിലും മനോഹരം….. അടുത്ത ലെവൽ ആകുമ്പോളേക്കും its getting more fun….

സാർ… Eliminate ആയ candidatesine എന്താ ചെയ്യേണ്ടത്……

അവരെ നമ്മൾ ആദ്യം പ്ലാൻ ചെയ്ത പോലെ തന്നെ.. ആദ്യം ഫാം ഹൗസിലേക്ക് സേഫ് ആക്കി മാറ്റിക്കോ ബാക്കി ഞാൻ പറയാം….

Okay സാർ…. ഒരു സല്യൂട്ട് കൊടുത്ത് റെഡ് മാസ്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി… പെട്ടന്നെന്തോ ഓർത്ത പോലെ റെഡ് മാസ്ക് ഒന്ന് തിരിഞ്ഞു കൊണ്ടു ചോദിച്ചു

സാർ… നാട്ടിലെ പ്രശ്നം നമുക്ക് പണിയാവുമോ… പോലീസ് മണത്തു ഇങ്ങോട്ട് വരുമോ……

ഒരു വലിയ പൊട്ടിച്ചിരി ആയിരുന്നു അതിനു മറുപടി….

സംസ്ഥാന പോലീസ് മേധാവി ഈ മാത്യു മഞ്ഞൂരാൻ ഇവിടെ ഉള്ളപ്പോളാണോ നിന്റെ ഈ പേടി…… നീ പോയി നാളത്തെ ഗെയിം നടത്താനുള്ള തയ്യാറെടുപ്പ് നടത്താൻ നോക്കെടോ….

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റെഡ് മാസ്ക് ആ റൂമിൽ നിന്നും ഇറങ്ങി…

ഐജി മാത്യു ഒരു സിപ് മദ്യത്തെ വിഴുങ്ങിയ ശേഷം….. നാളെ നടക്കാൻ പോകുന്ന മത്സരത്തെ പറ്റി മനസിൽ ചിന്തിച്ചു… ഒപ്പം നാളെ വരാൻ പോകുന്ന സ്പോൺസർമാരായ vip കളെയും…..

Continues…………

Leave a Reply

Your email address will not be published. Required fields are marked *