————————————————————-
ഇതേ സമയം വാഗ ഐലൻഡ് എന്ന ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത പിങ്ക് പെയിന്റ് അടിച്ച ഭീമകരമായ കെട്ടിടങ്ങൾ ഉള്ള ആ സ്ഥലത്ത് വച്ച് ഒരു ഗെയിം ഷോ നടക്കുകയാണ്.. ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഒരു ഗ്രാൻഡ് ഷോ… The സ്‌ക്വിഡ് ഗെയിം…
ഇന്നാണ് ഷോയുടെ ആദ്യ ദിവസം….
ഒരു വലിയ റൂമിൽ കയ്യ്കാലുകളും കണ്ണും വായും ബന്ധിച്ച അവസ്ഥയിൽ 70 ഓളം ആളുകൾ അവിടെ ഉണ്ടായിരുന്നു… മുഖം മൂടി ധരിച്ച മറ്റു ചില ആളുകൾ അവരുടെ കെട്ടുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങിയിരുന്നു…. ആ സമയത്താണ്
മുഖംമൂടി ധരിച്ച ആയുധധാരികൾ ആയ കുറച്ചു ആളുകൾ.. ഒരു വലിയ കോൺഫറൻസ് റൂമിലേക്ക് വന്നു…
കണ്ണ് തുറന്ന എല്ലവരും തങ്ങൾ എവിടെയാണ് എന്ന പോലെ ചുറ്റും നോക്കി…ആ റൂമിൽ നിറയെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്റുകളും കുളിരു കോരുന്ന Ac യുടെ തണുപ്പും ആയിരുന്നു.
അവരുടെ എല്ലാം തലക്ക് മുകളിൽ ഒരു വലിയ ചില്ല് കൊണ്ടുണ്ടാക്കിയ ടെസ്റ്റ് ട്യൂബ് പോലുള്ള ഒരു പാത്രവും ഉണ്ടായിരുന്നു…
ആ കറുത്ത മുഖം മൂടിക്കാർക്കിടയിൽ ഒരു ചുവന്ന മുഖംമൂടി ധരിച്ച ഒരു പൊക്കത്തിൽ ഉള്ള ആളും ഉണ്ടായിരുന്നു ഒറ്റ നോട്ടത്തിൽ തന്നെ അയാളാണ് അവരുടെ ഹെഡ് എന്ന് എല്ലാവർക്കും മനസിലായി…
എല്ലാവരെയും നോക്കി കൊണ്ട് ചുവന്ന മാസ്ക് ഇട്ട വ്യക്തി അവരോടു സംസാരിക്കാൻ തുടങ്ങി.
നിങ്ങളെ ഇത്ര നേരം ബന്ധികളെ പോലെ വച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. ഈ ഗെയിം നല്ല പോലെ രഹസ്യ സ്വഭാവം ഉള്ളതാണ് അത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്… We are സോറി….
അപ്പോളേക്കും എല്ലാവരുടെയും കെട്ടുകൾ എല്ലാം അഴിച്ചു അവർ സ്വാതന്ത്രർ ആയി മാറിയിരുന്നു…
കൂട്ടത്തിൽ 45 വയസ്സ് തോന്നിക്കുന്ന പക്വത തോന്നിക്കുന്ന ഒരു വ്യക്തി തിരിച്ചു ചോദ്യം ചോദിച്ചു
നിങ്ങൾ എന്തിനാണ് ഞങ്ങളെ ഇവിടേക്ക് കൊണ്ടു വന്നിരിക്കുന്നത്…എനിക്ക് കാശിനു ആവശ്യം ഉള്ളത് കൊണ്ടു മാത്രമാണ്ഞാൻ ഇങ്ങോട്ട് നിങ്ങളുടെ കൂടെ വന്നത് ഇപ്പോൾ ദേ ഗെയിം കളിക്കുന്ന കാര്യം ഒക്കെ പറയുന്നു എന്ത് ഗെയിം… നിങ്ങൾ എന്താ ഞങ്ങളെ കളിയാക്കുകയാണോ… ഞങ്ങൾക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകണം… ഇതെന്തൊ തട്ടിപ്പാണ്… നാട്ടിൽ ഇപ്പോൾ തന്നെ ഇതെല്ലാം പാട്ടായി കാണും..
ഇതെല്ലാം കേട്ടതും എല്ലാവരും ഒച്ചപ്പാട് ഉണ്ടാക്കാൻ തുടങ്ങി….
അതേ ഞങ്ങൾക്കും പോകണം… ഇതെന്തോ ഉടായിപ്പാണ്
തോക്കും പിടിച്ചാണോടാ കോപ്പേ ഗെയിം കളിപ്പിക്കുന്നെ
ഇങ്ങനെ ഓരോരുത്തരും ഓരോന്ന് പറഞ്ഞു അലമ്പുണ്ടാക്കാൻ തുടങ്ങി
Everybody silence please…. ചുവന്ന മാസ്കിട്ട വ്യക്തി വീണ്ടും സംസാരിക്കാൻ തുടങ്ങി….
നിങ്ങൾ ആരും പേടിക്കണ്ട ആവശ്യമില്ല.. ആർക്ക് വേണമെങ്കിലും ഇവിടെ നിന്ന് പോകാം.. ആരും തടയില്ല… നിങ്ങളുടെ പൂർണ സമ്മതത്തോടെ മാത്രമേ നിങ്ങൾ ഈ ഗെയിം കളിക്കേണ്ടതുള്ളു…..
ആദ്യം ഒച്ച വച്ച ആ മധ്യവയസ്സ്കനെ നോക്കി ആയിരുന്നു റെഡ് മാസ്കിന്റെ അടുത്ത ഡയലോഗ്
സാർ നിങ്ങൾക്ക് 75 ലക്ഷം രൂപ
കടമുണ്ട് എന്ന് ഞങ്ങൾക്കറിയാം… അതുകൊണ്ടാണ് നിങ്ങളെ ഒരു കാൻഡിഡേറ്റ് ആയി ഞങ്ങൾ തിരഞ്ഞെടുത്തത്… Its just a second ചാൻസ്…. നിങ്ങൾക്കത് വേണ്ടെങ്കിൽ നിങ്ങൾക്ക് പോകാം…
ഇവിടെ നിൽക്കുന്ന ഓരോരുത്തർക്കും നല്ല രീതിയിൽ കട ബാധ്യത ഉണ്ടെന്നു ഞങ്ങൾക്കറിയാം… കേവലം 7 ഗെയിം കളിച്ചു ജയിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ എല്ലാ കടവും തീർത്തു നല്ല രീതിയിൽ ജീവിക്കാനുള്ള പണം ഇവിടെ നിന്നും കൊണ്ടു പോകാൻ സാധിക്കും
മത്സരർഥികൾ വീണ്ടും പിറു പിറുക്കൻ തുടങ്ങി….
വെറും ഏഴു ഗെയിം കളിച്ചാൽ ഇപ്പോൾ എത്ര രൂപ കിട്ടാനാ…
ഇതൊക്കെ ഇവന്മാരുടെ അടവാണ് നമുക്ക് ഇവിടെ നിന്ന് പോകുന്നതാ നല്ലത്….
കൂട്ടത്തിലെ ഒരു ഫ്രീക്കൻ ചെറുപ്പക്കാരൻ അതിനിടയിൽ കൂടെ വിളിച്ചു ചോദിച്ചു…
ഏയ്യ് മുഖംമൂടി 7 കളിയും ജയിച്ചാൽ എത്ര രൂപ കിട്ടും 10 ലക്ഷം കിട്ടുമോ… ഹ ഹ ഹ
എല്ലാവരും ആ തുക ചോദിക്കുന്ന കേട്ട് പൊട്ടി ചിരിച്ചു
