ഞാൻ വേഗം അകത്തേക്ക് കടന്നു ഉള്ളിലേക്ക് നോക്കിയപ്പോൾ ആരെയും കാണുന്നില്ല .
പെട്ടന്ന് ആണു എന്റെ കണ്ണുകൾ രണ്ടും പുറകിൽ നിന്നും രണ്ടു കൈകളാൽ പൊത്തിയത് .
കൈകളിലെ ചെറു തണുപ്പും മൃദുലതയും ആ സ്പർശനത്താൽ തിരിച്ചു അറിഞ്ഞ ഞാൻ.
“ഏട്ടന്റെ പൊന്നുസ് വന്നല്ലോ “
ആ രണ്ടും കൈകൾ എന്റെ കണ്ണിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു. അതോടൊപ്പം ഞാൻ നിന്നിടത്തു നിന്നും തിരിഞ്ഞു.
ഞാൻ നോക്കിയപ്പോൾ എന്റെ എല്ലാം എല്ലാം ആയാ എന്റെ സന കുട്ടി നിറഞ്ഞ പുഞ്ചരി യോടെ എന്റെ മുൻപിൽ നില്കുന്നു.
“ഈ ഏട്ടൻ വേഗം കണ്ടുപിടിച്ചു കളഞ്ഞല്ലോ “
അവൾ ഒരു ചെറു പരിഭവത്തോടെ പറഞ്ഞു.
” കുഞ്ഞുനാൾ മുതലേ പൊന്നു പോലെ താലോലിച്ചു ഒരു അപകടവും വരുത്താതെ ഇതുവരെയും ഹൃദയത്തോട് ചേർത്തു പിടിച്ചു നടന്ന എന്റെ പൊന്നുസിന്റെ കൈകൾ കണ്ടുപിടിക്കാൻ എനിക്ക് അധികം നേരം ഒന്നും വേണ്ടാ,”
ഞാൻ അവളുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവൾ വന്നു എന്റെ മാറോടു ചേർന്നു .
“എന്താ പൊന്നു “
എന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിലെ ചെറു ജലകണകൾ എന്റെ വിരലുകളാൽ തുടച്ചു കൊണ്ട് ചോദിച്ചു.
അതിനു ഉത്തരം എന്ന നിലയിൽ അവൾ ഒന്നുല്യാ നു കണ്ണുകൾ അടച്ചു കാണിച്ചു അതോടൊപ്പം അവളുടെ മുഖത്തു പുഞ്ചിരി യും വിടർന്നു.
“അല്ല നീയെന്താ ഇന്ന് വന്നേ അടുത്ത ആഴ്ച വരും എന്നല്ലേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് “
ഞാൻ അവളോട് ചോദിച്ചു.
“എനിക്ക് ചേട്ടനെ കാണാൻ തോന്നി അതുകൊണ്ട് ഓടി പോന്നതാ “
അവൾ പറഞ്ഞു.
“അതിനു എന്തിനാ ഓടി പൊന്നേ? വല്ല ബസ് പിടിച്ചു വന്നാൽ പോരെ?
“
“അയ്യേ ഇത്രയും വലുതായി എന്നിട്ടും ചളി അടിക്കു ഒരു കുറവും ഇല്ല”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ നിന്നോട് അല്ലാതെ ആരോടാ ഇതൊക്കെ പറയാ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം അതെ എല്ലാം സഹിക്കാൻ ഞാൻ ഒരുത്തി ഉണ്ടല്ലോ. “
അവൾ എന്നെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
“എടീ “
ഞാൻ അവളെ കപട ദേഷ്യത്തോടെ വിളിച്ചു. അതോടൊപ്പം തമാശക്ക് പതിയെ അടിക്കാൻ ആയി കൈയോങ്ങി.
അതുകണ്ട അവൾ എന്റെ നെഞ്ചിൽ പിടിച്ചു പതിയെ തള്ളിയിട്ട് എന്റെ അടുത്തു നിന്നും പുറകോട്ടു ഓടി മാറി.
പിന്നിട് അവൾ നേരെ ചെന്നു കസേരയിൽ ഇരുന്നു എന്നെ നോക്കി ചിരിച്ചു.
ഞാൻ തിരിച്ചും അവളെ നോക്കി ചിരിച്ചു.
“പോന്നുസെ നീ വല്ലതും കഴിച്ചോ “
“ഉം , ഞാൻ വന്നപ്പോൾ രഹ്ന താത്ത എനിക്ക് ചക്കട യും ചായയും തന്നു “
“ഉം “
“ചേട്ടാ ഒന്നു നിന്നെ? “
ഡ്രസ്സ് മാറാൻ ആയി റൂമിലോട്ടു പോകാൻ തുനിഞ്ഞ എന്നെ സന പുറകിൽ നിന്നും വിളിച്ചു.
ഞാൻ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.
അവൾ എന്നോട് അവിടെ നിക്കാൻ
ആഗ്യം കാണിച്ചു കൊണ്ട് അവളുടെ ബാഗിൽ നിന്നും ഒരു പൊതി എടുത്തു എന്റെ അടുത്തേക്ക് വന്നു.
“എന്താ പൊന്നു “
അവൾ ആ പൊതി എന്നെ ഏല്പിച്ചപ്പോൾ ഞാൻ ചോദിച്ചു.
“തുറന്നു നോക്ക്. “
അവൾ കണ്ണുകൾ കൊണ്ട് കാണിച്ചു.
ഞാൻ അതു തുറന്നു നോക്കി ആ പൊതിക്ക് ഉള്ളിൽ ചെറിയൊരു ഡപ്പ, ജൂവലറി നോക്കെ കിട്ടുന്ന ഡപ്പ, ഞാൻ അതു തുറന്നു നോക്കി ഒരു സ്വർണ്ണ ചെയിൻ.
“ഇതെവിടുന്ന പൊന്നു “
ഞാൻ ആകാംഷയോടെ ചോദിച്ചു.
“അതു ചേട്ടന് വേണ്ടി ഞാൻ വാങ്ങിച്ചതാ “
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“ചേട്ടാ എനിക്ക് ഒരു ഗോൾഡ് കോയിൻ കോളേജിൽ നിന്നും കിട്ടി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ആയിട്ട്, പിന്നെ കോളേജിലെ സ്റ്റൈപ്പന്റും പിന്നെ ചേട്ടൻ തരുന്ന പൈസ യിൽ നിന്നും മിച്ചം വരുന്ന പൈസ കൊണ്ട് ഞാൻ ചേട്ടനു വേണ്ടി വാങ്ങിയതാ ഇത് ചേട്ടന്റെ ബർത്ത് ഡേ ക്കു വേണ്ടി “
അവൾ പറഞ്ഞു.
“എന്തിനാ പൊന്നു എനിക്ക് ഇതൊക്കെ? “
“എന്റെ ചേട്ടന് ഞാൻ അല്ലാതെ വേറെ ആർക്കാ വാങ്ങി കൊടുക്കാ”
“എന്നാലും നിനക്ക് കിട്ടിയ അവാർഡ് അതു നിന്റെ കഴുത്തിൽ അല്ലെ കിടക്കേണ്ടത് അല്ലാതെ ഒരു അർഹത യും ഇല്ലാത്ത എനിക്ക് എന്തിനാ ഇത് “
ഞാൻ പറഞ്ഞു.
“ചേട്ടന് അർഹത ഇല്ലെന്നോ , എന്നെ ഒരു നല്ല നിലയിൽ ആക്കാൻ ചേട്ടൻ എന്തോരം കഷ്ടപെടുന്നുടെന്നു എനിക്ക് നല്ലോണം അറിയാം, എനിക്ക് ഇത് കിട്ടിയതിനു കാരണക്കാരൻ എന്റെ ഈ നിൽക്കുന്ന ചേട്ടൻ ആണു . ചേട്ടന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ച് എനിക്ക് വേണ്ടി ചേട്ടൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ……. “
