ഞാൻ : എന്താ ടീച്ചർ ഇങ്ങനെ…. ഞാൻ ആ
പഴയ അഖിൽ വാസുദേവൻ തന്നെയാണ്.
സീമ : അതല്ല അഖിൽ…. അഖിൽ അവിടെ ജോലിയൊക്കെ ഉള്ളതല്ലേ… അപ്പൊ അഖിലിന്റെ പ്രൈവസി പിന്നെ ഫ്രീഡം അതൊക്കെ ഒരു പ്രശ്‌നമാവും എന്നോർത്തിട്ട് ഒരു സമാധാനം ഇല്ല… അതുകൊണ്ടാണ്.
ഞാൻ : ടീച്ചർ അതൊന്നും ഓർക്കേണ്ട….. എന്നാണ് വരുന്നതെന്ന് പറഞ്ഞാൽ മതി…..
എനിക്കൊരു ബുദ്ധിമുട്ടും ഇല്ല….
സീമ : ഓക്കേ അഖിൽ ഞാൻ ദാസേട്ടന് കൊടുക്കാം
ഞാൻ : ഓക്കേ…
ദാസേട്ടൻ : ഹെലോ അഖിൽ…
ഞാൻ : ദാസേട്ടാ…. ഞാൻ അഖിൽ
ദാസേട്ടൻ : മോനെ… നിനക്ക് അസൗകര്യമൊന്നുമില്ലല്ലോ… വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്… എനിക്കാണെങ്കിൽ ഈ അവസ്ഥയിൽ അവിടെ വന്നു നിൽക്കാനും പറ്റില്ല….
ഞാൻ : അതൊന്നും സാരല്ല്യാ ദാസേട്ട… ആരോഗ്യം ശ്രദ്ധിക്കൂ…. ഇവിടത്തെ കാര്യങ്ങൾ nഞാൻ ഏറ്റൂ…. പേടിക്കണ്ട കേട്ടോ…
ദാസേട്ടൻ : ആ ശരി മോനെ…
അങ്ങനെ ആ കാര്യം തീരുമാനമാക്കിയാണ് ഇപ്പൊ ഇവിടെ വരെ എത്തിയത്….ടീച്ചറെ പിക്ക് അപ്പ് ചെയ്യാൻ ആണ് ഞാൻ ഇപ്പൊ പോകുന്നത്….ഉച്ചക്ക് വിളിച്ചപ്പോൾ ട്രെയിൻ കറക്റ്റ് ടൈം ആണെന്നാ ടീച്ചർ പറഞ്ഞത്…. അമ്മയുടെ വിളി 2 വട്ടം വന്നു എത്തിയോ എന്ന് ചോദിച്.
ഞാൻ സ്റ്റേഷൻ എത്തുമ്പോഴേക്കും ട്രെയിൻ വന്നു കിടപ്പുണ്ടായിരുന്നു. ടീച്ചറുടെ വാട്സ്ആപ് മെസ്സേജിൽ കണ്ട ബോഗിയുടെ അടുത്തേക്ക് എത്തിയപ്പോ അത് കാലിയായിരുന്നു.
ഞാൻ ഫോണെടുത്തു ടീച്ചറെ വിളിച്ചപ്പോൾ ഫോൺ ഓഫും…
ഞാൻ : ദൈവമേ ഈ ടീച്ചർ എവിടെ പോയി
ചുറ്റും കണ്ണോടിച്ചപ്പോൾ പരിചിതമായ ആരെയും കാണാൻ സാധിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ കുറച്ചു നടന്നു നോക്കി..അപ്പോഴായിരുന്നു പിന്നിൽ നിന്നൊരു വിളി വന്നത്…..
അഖിൽ…………
—————————————-
ആദ്യ ഭാഗത്തിൽ അത്ര രസമുള്ളതൊന്നും ഇല്ല. ഇതൊരു ഇൻട്രോ മാത്രമാണ്… എന്നാലും നിങ്ങളുടെ അഭിപ്രായം മാനിച്ചാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ ഇഷ്ടപ്രകാരം അടുത്ത ഭാഗം വരും……
നന്ദി…
ആശാൻ കുമാരൻ
