സ്വന്തം – 1 31

ശ്രീജേഷ് :അല്ല ആരൊക്കെയാ ഇത് കഴിഞ്ഞ ഓണത്തിന് കണ്ടതാ എന്തേലും വിശേഷം ഉണ്ടങ്കിലേ ഇങ്ങോട്ടൊള്ള വഴി അറിയുവൊള്ളോ.

ജാനകി :ഒന്ന് പോടാ ചെറുക്ക
ഇവർ ഇതൊക്കെ സംസാരിക്കുമ്പോളും സുഗുണന്റെ കണ്ണ് റിനിയെ കൊതിയോടെ നോക്കുന്നുണ്ടാരുന്നു.

ഈ സമയം റിനി കതകു തുറന്നു. ഏവരും അകത്തു കയറി.വിഭവ സമൃദ്ധമായ ഊണ് കഴിഞ്ഞ് എല്ലാവരും ഉമ്മറത്തു കൂടി.ഉമ്മറത്തെ അര ഭിത്തിയിൽ ഇരുന്ന മാധവൻ രമ്യയെയും അടിതിരുത്തി ഇടുപ്പിൽ കുസൃതി കാണിച്ചുകൊണ്ടിരുന്നു.

റിനി:എന്താ നിങ്ങൾ കാറെടുക്കാൻ പോയിട്ട് എന്താ വരാൻ വൈകിയത്.
മാധവൻ :അത് ഒരു പെണ്ണ് എന്നേ ഇടിച്ചിട്ടു.എന്നിട്ട് അവിടെ കിടന്ന് ഒച്ച വെച്ചു.അത് കേട്ടപ്പോൾ ഞാനും ചൂടായി.

ജാനകി : എന്നിട്ട്
ശ്രീജേഷ്:എന്നിട്ട് എന്തോണ്ടാകാൻ നമ്മുടെ ശിവരാമൻ ചേട്ടൻ വന്ന രണ്ടിനെയും ഓടിച്ചു.
ആ പേര് കേട്ടപ്പോൾ രമ്യയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

ജനാർദ്ദനൻ:ഏതവളാ ഒച്ച ഉണ്ടാക്കിയേ
ശ്രീജേഷ് :അത് ആ മനയ്ക്കലെ ആ പെണ്ണില്ലേ ബാങ്കിൽ പോകുന്ന പെണ്ണ്.
ജാനകി: ആര് ഗോപികയോ അവളതിന് മനുഷ്യനോട് മിണ്ടുവോ
ശ്രീജേഷ് :അതാ ഞാനും ആലോചിച്ചത്.

മാധവൻ:പിന്നെ ഇന്ന് കേട്ടത് എന്താ ഒരുമാതിരി ചീവിടിന്റെ ഒച്ചയും വെച്ച്
ശ്രീജേഷ് :ഉവ്വേ …ഒരു മാതിരി സ്കൂൾ പിള്ളേരെ പോലെ രണ്ടും കൂടി പ്രാന്താ പ്രാന്തി, അലവലാതി,എന്നൊക്കെ പറഞ്ഞ്
രമ്യ:എന്താ ഇത് മാധവേട്ടാ ??

ഒന്നും ഇല്ലഡീ ആ പെണ്ണ് അങ്ങനെ കാട്ടി കൂടിയപ്പോൾ ചുമ്മാ ഒരു രസം അത്ര തന്നേ പിന്നെ കറക്റ്റ് സമയത്തു നമ്മുടെ ശിവൻ വന്ന് രംഗം തണുപ്പിച്ചു.

ജാനകി :ശിവൻ ഇക്കൊല്ലവും കമ്മറ്റിയിൽ ഒണ്ടോ.
ജനാർദ്ധനൻ:ഓഹ് ഒണ്ടേ.നാട്ടുകാര് കോപ്പന്മാര് ഇക്കൊല്ലവും അവനേ ചേർത്തു.ഞാൻ പറഞ്ഞതാ ഈശ്വരവിശ്വാസം ഇല്ലാത്തവരെ ഇതേപ്പികല്ല് എന്ന് ആര് കേൾക്കാൻ എല്ലാവര്ക്കും അവനെ ഭയങ്കര വിശ്വാസമാ.എല്ലാം കണ്ടറിഞ്ഞു ചെയ്യും പോലും.

മാധവൻ :അച്ഛനെന്താ ശിവനോട് ഇത്ര അരിശം.ആള് നിസ്സാര അല്ല ഇപ്പോൾ തഹസിൽദാർ ആയി

ജനാർദ്ധനൻ :എന്തൊക്കെ ആയാലെന്താ അവനും അവന്റെ അച്ഛനും അമ്മയും ഇവിടുത്തെ എച്ചിലും തിന്ന് നമ്മുടെ പറമ്പിൽ പണിഞ്ഞു നടന്നതാ.

രമ്യ:ഒരിക്കൽ കണ്ടം നികത്തിയത് തടഞ്ഞപ്പോൾ ഇതും പറഞ്ഞ് ഒരിക്കൽ അങ്ങോട്ട് ചെന്ന് നാണം കേട്ടതല്ലേ.ഇനിയും വാശി വേണ്ടച്ഛാ.പിന്നേ നമ്മുടെ പറമ്പിൽ പണീം എടുത്ത് നന്നായിട്ട് പേടിച്ച് ഈ നിലയിൽ ആയില്ലേ.ഇപ്പോൾ സുഖായിട്ടല്ലേ പുള്ളി ജീവിക്കുന്നത്

ജനാർദ്ധനൻ :എന്ത് സുഖം പെണ്ണുംപിള്ള മാറാരോഗം പിടിച്ച് മരിച്ചു പിന്നെ ഒള്ളത് മൂന്ന് പെമ്പിള്ളേർ ഒരുത്തി പടിച്ച് ഡോക്ടറായി ഇവിടെങ്ങും ജോലി കിട്ടത്കൊണ്ട് അങ്ങ് ആദിവാസികളുടെ ഇടയിൽ പോയി ചികില്സിക്കുന്നു.വല്ല കാര്യവും ഒണ്ടോ സർക്കാർ എന്ത് ശമ്പളം കൊടുക്കാനാ അവൾക്. രണ്ടാമത്തവൾ വക്കീലായി നാട്ടിലെ എല്ലാ ഗുണ്ടകളുടെയും കൊട്ടേഷൻകാരുടെയും കണ്ണിലെ കരടായി.

എപ്പോൾ ചാകും എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.ഒടുക്കാത്തവൾ രാഷ്ട്രീയം തലക്ക് പിടിച്ച് ഡൽഹിയിൽ കോളേജിൽ ചേർന്ന് സമരം ചെയ്യുന്നു.കഴിഞ്ഞ ആഴ്‌ച്ച ടീവിയിൽ ഒണ്ടാരുന്നു.ആരെയോ കേറിപിടിച്ചതിന് പോലീസിനെ തല്ലി എന്ന്.വിത്ത് ഗുണം
ഇത് കേട്ട് രമ്യയ്ക്ക് ശിവനേ കുറിച്ചോർത്ത് ഒരേ സമയം അഭിമാനവും നഷ്ടബോധവും തോന്നി.

മാധവൻ :അച്ഛാ ശിവനും കുട്ടികളും അവർക്കു വേണ്ടി ജീവിക്കാതെ ജനങ്ങൾക്ക്‌ വേണ്ടി ജീവിക്കുന്നു.ജനിച്ചാൽ ഒരിക്കൽ മരിക്കണം. അപ്പോൾ കുറച്ച് നല്ലത് ചെയ്തിട്ട് മരിക്കട്ടെ അവർ.

ജനാർദ്ധനൻ :ഓഹ് നിങ്ങള് രണ്ടും പാർട്ടി പ്രവർത്തകരാണല്ലോ അപ്പോൾ പിന്നെ എന്ത് പറയാൻ.

മാധവൻ :ഇതിൽ പാർട്ടിയും വിപ്ലവവും ഒന്നുമില്ലാച്ച. കാര്യം പറഞ്ഞു എന്ന് മാത്രം
ശിവൻ അവന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കി തനിക്ക് വേണ്ടി ജീവിക്കാതെ സമൂഹത്തിന് വേണ്ടി ജീവിക്കാൻ പഠിപ്പിച്ചു.

മൂത്തവൾ മെഡൽ വാങ്ങി ജയിച്ചിട്ട് പ്രൈവറ്റ് ആശുപത്രി നോക്കാതെ സർക്കാർ ആശുപത്രിയിൽ തന്നേ ജോയിൻ ചെയ്ജ് ജനങ്ങളേ സേവിക്കുന്നു.രണ്ടാമത്തവൾ വക്കീലായി അഴിമതി എന്ന കാന്സറിനെ ഒരു പരിധിവരെ നശിപ്പിക്കാൻ നോക്കുന്നു.ഇളയവൾ ചെയ്തതും തെറ്റല്ല അച്ഛ.

Leave a Reply

Your email address will not be published. Required fields are marked *