സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ- 3 Like

അതേസമയം സ്വാതി തന്റെ വീട്ടുജോലികളാൽ തിരക്കിലായി. രാവിലെ 6 മുതൽ രാത്രി 10 വരെ അവൾ തന്റെ ഭർത്താവിനെയും കുട്ടികളെയും പരിപാലിക്കുന്നുണ്ടായിരുന്നു. ക്രമേണ അവൾ തന്നെ സ്വയം പരിപാലിക്കുന്നത് പോലും നിർത്തി. അതോടെ അവളുടെ ഭംഗിയും ക്രമേണ നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അതിനേക്കാളേറെ അവളുടെ സാമ്പത്തിക സ്ഥിതിയും വഷളായിക്കൊണ്ടിരുന്നു. ഒരു ജോലി ആഗ്രഹിച്ചു കൊണ്ട് നിരന്തരം അവൾ പത്രങ്ങളിൽ തിരയാറുമുണ്ടായിരുന്നു.

ഒരു ദിവസം പത്രത്തിൽ തനിക്കു കഴിയുമെന്ന് തോന്നിയ ഒരു ജോലിക്കുള്ള ഒരു പരസ്യം അവൾ കണ്ടു. ഒരു കമ്പനിയിൽ അത്ര ഉയർന്ന യോഗ്യതയൊന്നും ആവശ്യമില്ലാത്ത തരം ക്ലാർക്ക് ജോലിയായിരുന്നു അത്. ചിലപ്പോ ഇന്റർവ്യൂവും പ്രശ്നമായി വരില്ലെന്ന് തോന്നി അവൾക്ക്. പക്ഷേ അങ്ങോട്ടുള്ള ദൂരം അൽപ്പം കൂടുതലായിരുന്നു. അവൾക്ക് അവിടെ എത്താൻ ഏകദേശം രണ്ടു മണിക്കൂർ എങ്കിലും എടുക്കും. എന്നാലും അൻഷുലുമായി അവളിത് ചർച്ച ചെയ്തു. ഒന്നു ശ്രമിച്ചുനോക്കാൻ അൻഷുലും പറഞ്ഞു. പിറ്റേന്ന് സോണിയയെ സ്കൂളിലേക്ക് അയക്കേണ്ടെന്നു വിചാരിച്ചു അവൾക്ക് ലീവ് എടുത്തു. സോണിയയെയും അവളുടെ (ഇപ്പൊ 3 മാസം പ്രായമുള്ള) ഇളയ കുഞ്ഞിനെയും പരിപാലിക്കാൻ അയൽക്കാരിയായ ഒരു അമ്മായിയോട് ആവശ്യപ്പെട്ടു. അവർക്കു കഴിയുന്ന സഹായങ്ങളൊക്കെ ചെയ്തിരുന്ന ഒരു പാവം സ്ത്രീയായിരുന്നു അത്. ഒരു കുപ്പിയിൽ അവൾ നേരത്തെ തന്നെ അവളിൽ നിന്നും പിഴിഞ്ഞെടുത്ത പാൽ എടുത്തു കൊടുത്തിട്ട് കുഞ്ഞു കരയുമ്പോഴെല്ലാം അത് ആവശ്യത്തിന് കൊടുക്കാൻ അവരോടവൾ ആവശ്യപ്പെട്ടു. തന്റെ മക്കളെ വീട്ടിൽ ഒറ്റക്കാക്കി പോകുന്നതിൽ അവൾക്ക് സങ്കടമുണ്ടായിരുന്നുവെങ്കിലും മറ്റ് മാർഗമില്ലായിരുന്നതു കൊണ്ട് അവൾ തിരഞ്ഞെടുത്ത ആ ജോലിക്കായി തിരക്കാൻ അവൾ തീരുമാനിച്ചു.
രാവിലെ 8 മണിയോടെ അവൾ പുറപ്പെട്ടു. ഒരു ബസിലും പിന്നെ ഒരു ലോക്കൽ ട്രെയിനിലും വീണ്ടും ഒരു ബസിലും യാത്ര ചെയ്ത് പിന്നെ ഓഫീസിലേക്കുള്ള കുറച്ചു ദൂരം അവൾ നടന്നു. അങ്ങനെ അവൾ അവിടെ എത്തിയപ്പോൾ കുറച്ചു റൗണ്ട് ഇന്റർവ്യൂകൾ നടന്നു കഴിഞ്ഞിരുന്നു. പിന്നെയും ധാരാളം ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. വെറും 2 തസ്തികയിലേക്ക് അമ്പതോളം പേർ ഉണ്ടായിരുന്നത് കണ്ടപ്പോൾ തന്നെ സ്വാതിയുടെ മനസു പറഞ്ഞു ഇത് നടക്കില്ലെന്നു. എന്നാലും ഒത്തിരി കാത്തിരിപ്പിന് ശേഷം അവളുടെ ഊഴം എത്തിയപ്പോൾ ആ തോന്നൽ ഉറപ്പായി. 5 വയസുള്ള ഒരു മോളും പിന്നൊരു ചെറിയ കുഞ്ഞും ഉള്ളതിനാൽ സ്വാതിക്ക്‌ ആ ജോലി നിരസിക്കപ്പെട്ടു. കാരണം ഈ ജോലിക്ക് ഓഫീസിൽ ധാരാളം സമയം നൽകേണ്ടതുണ്ട്.

അങ്ങനെ പ്രതീക്ഷ നശിച്ച മനസുമായി സ്വാതി തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ രാത്രി ഏകദേശം 8 മണി കഴിഞ്ഞിരുന്നു. അവൾ ബസ് സ്റ്റാൻഡിലേക്ക് നടക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ ഉടനെ അവിടെ കനത്ത മഴ പെയ്യാൻ തുടങ്ങി. അവളുടെ കയ്യിലാണേൽ കുടയും ഇല്ലായിരുന്നു. അങ്ങോട്ടേക്ക് ഓടി പോകാൻ ശ്രമിച്ചെങ്കിലും ആ മഴയിൽ നല്ലോണം നനയേണ്ടി വന്നു അവൾക്ക്‌. അവർ വിരാറിലാണ് താമസിച്ചിരുന്നത്. വിരാർ ആ സ്ഥലത്ത് നിന്ന് വളരെ അകലെയായിരുന്നു. അങ്ങനെ ഓടി അവൾ ബസ് സ്റ്റോപ്പിൽ എത്തി അകത്തേക്ക് കയറി നിന്നു. നിർത്താതെ പെയ്തു കൊണ്ടിരുന്ന ആ മഴയിൽ റോഡ് മുഴുവൻ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ബസുകൾ ഒക്കെ നിറഞ്ഞു ഓടിക്കൊണ്ടിരുന്നു. വെളിയിലേക്കിറങ്ങി ഒരു ബസ് പോലും കൈ കാണിച്ചു നിർത്താൻ അവൾക്ക് കഴിഞ്ഞില്ല. അത്രക്ക് കാറ്റും മഴയും ഉണ്ടായിരുന്നു. ശരീരം മുഴുവനും നനഞ്ഞ് ആ പാവത്തിനു ബസ് സ്റ്റോപ്പിൽ തന്നെ നിൽക്കേണ്ടി വന്നു. എന്തു ചെയ്യുമെന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് ഒരു കറുത്ത സെഡാൻ കാർ വന്ന് ആ ബസ്‌ സ്റ്റോപ്പിന് മുന്നിൽ നിർത്തി. വണ്ടിയുടെ ജനാലകൾ മൂടുന്ന കറുത്ത പേപ്പർ ഉണ്ടായിരുന്നത് കൊണ്ട് അവളൊന്ന് ഭയന്നു. ഉടനെ മുൻപിലത്തെ ഗ്ലാസ്‌ താഴുന്നത് നോക്കിയപ്പോൾ അവിടെ ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന ജയരാജിനെ അവൾ കണ്ടു! എന്തോ പെട്ടെന്ന് അയാളെ കണ്ടപ്പോൾ സ്വാതിയുടെ മനസ്സിൽ ഒരാശ്വാസം തോന്നി. എന്നാലും ഉടനെ തന്നെ അത് ജയരാജാണെന്നു ഓർത്തപ്പോൾ അവൾക്ക് പേടി വീണ്ടും വന്നു. അയാൾ വെപ്രാളത്തിൽ സ്വാതിയെ നോക്കിയിട്ട് വണ്ടിയിലേക്ക് കയറാൻ അവളെ കൈ വീശി കാണിച്ചു. പക്ഷെ സ്വാതി പേടി കൊണ്ടു മറ്റൊരു ദിശയിലേക്ക് നോക്കി. ഒടുവിൽ ജയരാജ് കാറിൽ നിന്നിറങ്ങി സ്വാതിയുടെ അടുത്തേക്ക്‌ നടന്നു. അയാളും നനയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *