സൗമ്യരാഗം – 1

“സംയക്..”, ഓ ഓ, ഇത് സീരിയസ്സ് ആണെന്ന് തോന്നുന്നു. ഫുൾ പേര് പൊതുവേ അവളുടെ വായിൽ വരാറില്ല.

“എന്താ?”

“എന്തിനാ ഇങ്ങനെ മസിലുപിടിച്ചിരിക്കുന്നത്?”

“ഞാനോ! എപ്പോ?”

“വീക്കെൻഡ് പോയതിൻ്റെ വിഷമമാണോ?”

“ഞാനൊന്നും പറഞ്ഞില്ലല്ലോ അതിന്!”

“അത് തന്നെയാണ് പ്രശ്നവും”

“സൗമ്യാ, നീ ചുമ്മാ..”

“എനിക്കായി കുറ്റം. എൻ്റെ ആകെയുള്ള ഒരു ക്ലോസ് ഫ്രണ്ടാ അവൾ..”

“എടീ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ നിങ്ങളേം കൂട്ടി വന്നില്ലേ? എനിക്കൊരു കുഴപ്പവും ഇല്ല”

“കണ്ടാലും പറയും”

“അത് നീ ഇന്നലെ രാത്രി എണീറ്റ് വരാഞ്ഞതിൻ്റെയായിരിക്കും”

“പിന്നേ, പോത്ത് പോലെ പകല് കിടന്നുറങ്ങിയതല്ലേ, എനിക്കിതൊന്നും ഇല്ലല്ലോ”

“ഞാൻ മൂഡൊന്ന് ലൈറ്റാക്കാൻ ഒരു തമാശ പറഞ്ഞതാ. നീയിപ്പോ എൻ്റെ തമാശയ്ക്കൊന്നും പഴയപോലെ ചിരിക്കുന്നില്ല കേട്ടോ”

“അതേ, അതുപോലെ ആണല്ലോ ആളുകൾ മാറുന്നത്”

“സൗമ്യാ !”

ഏതാണ്ട് ഒരു മണിക്കൂറത്തെ വാഗ്വാദം കഴിഞ്ഞപ്പോൾ അവൾ സീറ്റിൽ പുറത്തോട്ട് നോക്കി ഇരിക്കാൻ തുടങ്ങി. ഞാൻ കാറിൽ നിന്നിറങ്ങി അല്പ ദൂരം നടന്നു. പിന്നെ തിരികെയും. പരീക്ഷ കഴിഞ്ഞ് മായ വിളിച്ചപ്പോൾ ഉച്ചയായിരുന്നു. ഞാൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവളോട് ചോദിച്ചു,

“സൗമ്യാ, നമ്മൾക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ?”

“മതി”

“അവൾക്ക് എന്തേലും വാങ്ങാൻ പോകുന്നുണ്ടോ?”

“പോകാം”

“എവിടെയാ പോകണ്ടത്?”

“എവിടെ കൊണ്ടോവാൻ പറ്റുമോ അവിടെ”

“ശരി, പിണങ്ങി ഇരിക്കാതെ.. അവളെക്കൊണ്ട് എന്തേലും വിചാരിപ്പിക്കും”

“ശരി. നിങ്ങടെ ഇഷ്ടം”

കണ്ണ് റോൾ ചെയ്തുകൊണ്ട് ഞാൻ വണ്ടി എടുത്തു. വഴിയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് മാർക്കറ്റ് സ്ട്രീറ്റിൽ പോയി. രണ്ടാളെയും ഷോപ്പിങ്ങിന് വിട്ടിട്ട് ഞാൻ വണ്ടി പാർക്ക് ചെയ്ത് വന്നു. മായയ്ക്ക് അതൊരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. ആളും തിരക്കും ബഹളവും.. അവൾ സൗമ്യയുടെ കയ്യും പിടിച്ച് വലിയ സന്തോഷത്തിൽ അവിടെയൊക്കെ നടന്നു. കടകളിൽ കയറി ഡ്രെസ്സ് ഒക്കെ നോക്കി. കുറേ എണ്ണം ട്രൈ ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് ഞങ്ങളോട് രണ്ടാളോടും ചോദിച്ചു. കുറച്ച് ഫോട്ടോസും എടുപ്പിച്ചു. അവൾക്കും സൗമ്യയ്ക്കും ഡ്രെസ്സൊക്കെ വാങ്ങി രാത്രിയിലെ ഭക്ഷണം കൂടി കഴിച്ചിട്ടാണ് വീട്ടിൽ എത്തിയത്. സൗമ്യ ഏറെക്കുറേ സന്തോഷത്തിൽ ആയിരുന്നെന്ന് തോന്നി. വീട്ടിലെത്തിയ ഉടനേ ഞാൻ പോയി കുളിച്ച് വന്നു. ബാക്കിയുള്ളവർ ഫ്രെഷ് ആകാൻ പോകുമ്പോ ഒരു പെഗ്ഗ് അടിക്കാമെന്ന് കരുതി.

മായ കുളിക്കാൻ കയറിയപ്പോളാണ് സൗമ്യ പുറത്ത് അലക്കിയിട്ടിരിക്കുന്ന തുണികൾ എടുക്കാനുണ്ടെന്ന് എന്നോട് പറഞ്ഞത്. ഞാൻ മിനറൽ വാട്ടർ കുപ്പിയിൽ രണ്ട് പെഗ്ഗും വെള്ളവും ഒഴിച്ചിട്ട് പുറത്ത് ചെന്നിരുന്ന് മെല്ലെ കുടിച്ചു. പിന്നെ തുണിയും എടുത്ത് അകത്തേയ്ക്ക് വന്നു. എൻ്റെ ഡ്രെസ്സിനു പുറമേ സൗമ്യയുടെ രണ്ട് ടോപ്പും പിന്നെ മായയുടെ പാൻ്റീസും ബ്രായും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. വാഷിങ്ങ് മെഷീനിൽ ഇട്ടതാവണം. ഞാൻ നോക്കുമ്പോൾ മായ മുറിയിൽ ഉണ്ടായിരുന്നു. സൗമ്യ കുളിക്കാനും പോയി. അവളുടെ അടിവസ്ത്രങ്ങൾ ഞാൻ മറ്റേ കയ്യിൽ പിടിച്ച് വന്നത് കണ്ടിട്ടാവണം അവൾ ഓടി വന്ന് അത് വാങ്ങി. അവളുടെ ബ്രാ സൈസ് കണ്ട് ഞാൻ അല്പം കൺഫ്യൂഷനിൽ ആയിരുന്നു. കാണുമ്പോ അത്രയൊന്നും തോന്നിയില്ല. പിന്നെ കൊച്ചു പെണ്ണല്ലേ എന്ന് കരുതി ഞാൻ ആ രീതിയിൽ നോക്കിയിരുന്നുമില്ല. അതും മദ്യവും ഒക്കെ ആവണം, അവൾ മുന്നിൽ നിന്ന് കൈ നീട്ടിയപ്പോൾ എൻ്റെ നോട്ടം അവളുടെ നെഞ്ചിൽ ആയിരുന്നു. അത് മനസ്സിലായിട്ടാവണം, അവൾ ഹലോ എന്ന് വിളിച്ചു.

ഞാൻ പെട്ടന്നാണ് എന്താ ചെയ്തുകൊണ്ടിരുന്നതെന്ന് മനസ്സിലാക്കിയത്. ഞാൻ വേഗം അത് അവൾക്ക് കൊടുത്തിട്ട് ബാക്കി ഡ്രെസ്സ് അടുത്ത മുറിയിൽ കൊണ്ട് ചെന്നിട്ടു. അവൾ അത് ബാഗിൽ വയ്ക്കുന്നുണ്ടായിരുന്നു. അപ്പോളൊന്ന് ചമ്മിയെങ്കിലും ഞാൻ അത് കാര്യമായൊന്നും ഓർത്തില്ല. ടിവിയുടെ മുന്നിൽ വന്നിരുന്ന് ചാനലുകൾ മാറ്റിനോക്കുന്നതിനിടെ മായ വന്ന് അടുത്തിരുന്നു. തൊട്ടടുത്തൊന്നും ആയിരുന്നില്ല, സാധാരണ പോലെ.

“ഇന്ന് അവിടന്ന് എടുത്ത ഫോട്ടോസ് അയച്ച് തരുമോ?”

“ഓ, അതിനെന്താ”, ഞാൻ ഫോണെടുത്ത് അൺലോക്ക് ചെയ്ത് അവളുടെ കയ്യിൽ കൊടുത്തു. അവളുടെ മുഖത്ത് ചെറിയ അദ്ഭുതം ഉണ്ടായിരുന്നു.

“ഇതിൽ നെറ്റില്ലല്ലോ.. ഒന്ന് അയച്ച് താ”, അവൾ ഫോൺ എൻ്റെ കയ്യിൽ തന്നു.

വൈഫൈ ഓണാക്കി ചിത്രങ്ങൾ സെലക്ട് ചെയ്യുന്നതിനിടെ അവൾ അല്പം കൂടി എൻ്റെ അടുത്തേയ്ക്ക് ഇരുന്നു.

“നേരത്തെ എന്താ അങ്ങനെ നോക്കിയത്?”

“ഞാൻ.. എങ്ങനെ?”, ഞാനല്പം നെർവസ് ആയിരുന്നു.

“ഇവിടെ”, അവൾ നെഞ്ചിലേയ്ക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ അവളെ നോക്കി. അവൾ ഇളം നീല ടീ ഷർട്ടും ഒരു പിങ്ക് പാവാടയും ആയിരുന്നു ഇട്ടിരുന്നത്. സ്കർട്ട് അവളുടെ മുട്ടുവരെയേ ഉണ്ടായിരുന്നുള്ളു. അവളുടെ ടീഷർട്ടിനുള്ളിൽ ബ്രായുടെ ലൈനുകൾ കാണാമായിരുന്നു. എനിക്ക് ടെൻഷനായി.

“മായാ, ഞാൻ അങ്ങനെയൊന്നും കരുതി അല്ല”

“എങ്ങനെ?”

“ഞാൻ അത് കൊണ്ട് തന്നപ്പോ, എന്തോ”

“എന്തായിരുന്നു സംശയം?”

“ഹേയ്, ഒന്നുമില്ല..”

“ചുമ്മാ, ആ ബ്രായിൽ കൊള്ളാനുള്ളതൊക്കെ ഉണ്ടോന്ന് നോക്കിയതാണോ?”

എൻ്റെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി. അവൾ എൻ്റെ മുഖത്തേയ്ക്ക് തന്നെ നോക്കുകയായിരുന്നു.

“മായാ, അത്.. അത്..”

“അതേ, ഇതും അതും”

“അല്ല, അങ്ങനെയല്ല”

“സംശയമുണ്ടെങ്കിൽ നോക്കിക്കൂടേ? എന്തിനാ സംശയിച്ചിരിക്കുന്നത്?”

അവൾ അത് ചോദിച്ചപ്പോൾ ഞാൻ ബോധം കെട്ട് പോകുമെന്ന് തോന്നി. സൗമ്യ ഇപ്പോ വരും. ഇവൾ ഇങ്ങനെയൊക്കെ. പക്ഷേ ആലോചിച്ചിരിക്കുമ്പോൾ തന്നെ മായ എൻ്റെ കയ്യെടുത്ത് അവളുടെ മുലയുടെ മുകളിൽ വച്ചു. ഞാൻ കൈ വലിച്ചെടുക്കാൻ പോകുമ്പോളേയ്ക്കും അവൾ മുന്നോട്ടാഞ്ഞ് എൻ്റെ ചുണ്ടിൽ ചുണ്ടമർത്തുകയും ചെയ്തു. പിന്നോട്ട് മാറാൻ ശ്രമിക്കുമ്പോളേയ്ക്കും ആ ശബ്ദം എൻ്റെ ചെവിയിൽ എത്തി.

“അത് ശരി, ഇതായിരുന്നോ മിൻ്റെ മനസ്സിലിരുപ്പ് !”

മായയും ഞാനും ഒരുപോലെ ഞെട്ടി പിന്നോട്ട് മാറി. കുളികഴിഞ്ഞ് വന്ന സൗമ്യ കണ്ണിൽ തീയുമായി നോക്കി നിൽക്കുന്നു. ഞാൻ ചാടിയെണീറ്റു.

“സൗമ്യാ.. ഞാൻ.. ഞാനല്ല..”

“ഒന്നും പറയണ്ട. കാണണ്ടതൊക്കെ ഞാൻ കണ്ടു.”

“അല്ല, അല്ല”

“എന്തലെന്ന്? അല്ലേലും എൻ്റെ കാര്യത്തെക്കാൾ വേറെ പെണ്ണുങ്ങളുടെ കാര്യം കേൾക്കാനാണല്ലോ ആഗ്രഹം. പക്ഷേ ഇവളോടിത് ചെയ്യാൻ എങ്ങനെ തോന്നി നിനക്ക്!”

“സൗമ്യാ..”

“ഒരക്ഷരം പറയണ്ട, ഞാൻ ഇനി ഇവിടെ നിക്കില്ല”

“അയ്യോ.. പോവല്ലേ..”

“ഇവളെ കയറിപ്പിടിക്കാൻ തോന്നിയല്ലോ നിങ്ങൾക്ക്”

എൻ്റെ തല കറങ്ങാൻ തുടങ്ങി. കഴിച്ച മദ്യമൊക്കെ ആവിയായെന്ന് തോന്നി. “മായാ, പറ.. മായാ..”

Leave a Reply

Your email address will not be published. Required fields are marked *