ഹരിചരിതം – 1 2

“അതെന്താ.. അവരടെ മോൾ ഇല്ലേ അവിടെ? ആ പെണ്ണിനേം കൂട്ടി പൊയ്ക്കൂടേ അവർക്ക്? ”

” ആ… ആ പെണ്ണെന്തോ എക്സാം ആണ്, പഠിക്കണം എന്ന് പറഞ്ഞെന്നു.”

“മ്മ്… അമ്മ പൊയ്‌ക്കോ.. എനിക്കിവിടെ പ്രശ്നം ഒന്നല്ല. ഞാൻ മാനേജ് ചെയ്തോളാം”

“അച്ഛൻ ഇല്ലാത്തോണ്ടാ… അല്ലേൽ അച്ഛനെ വിട്ടാൽ മതിയായിരുന്നു.”

അച്ഛൻ ഇന്ന് രാവിലെ പോയതാണ്..കോഴിക്കോട് വെച്ച് അച്ഛന്റെ ഫ്രണ്ടിന്റെ മകന്റെ കല്യാണം ആണ്. പുള്ളിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് ഒന്നുമില്ല. അങ്ങേരുടെ വെട്ടൊന്ന് മുറി രണ്ടു എന്ന സ്വഭാവം തന്നെ കാരണം. അതുകൊണ്ട് ഇത് പോലത്തെ ഏറ്റവും അടുത്ത ഫ്രണ്ട്സിന്റെ കാര്യങ്ങൾക്ക് പോവാഞ്ഞാൽ ശെരിയാവില്ല എന്നും പറഞ്ഞു പോയതാണ് ഇന്ന്.

” ഞാൻ ചോറും കറിയും ഒക്കെ പ്ലേറ്റിൽ ആക്കി വെക്കാം. നീ കഴിച്ചിട്ട് ഇവിടെ തന്നെ വെച്ചാൽ മതി. സ്‌പൂണും ഇവിടെ വെക്കാം. ”
കയ്യിൽ മുറിവ് ഉള്ളത് കൊണ്ട് ഇപ്പൊ സ്പൂൺ വെച്ചാണ് ഫുഡ് കഴിക്കുന്നത്. അതുകൊണ്ട് കൈ കഴുകണം എന്ന് അത്ര നിർബന്ധം ഇല്ല.

“ആ..ശെരി”, ഞാൻ പറഞ്ഞു.

കുറച്ച നേരം കൂടെ അവിടെ നിന്നിട്ട് അമ്മ പോയി. ഞാൻ കയ്യെത്തിച് ബെഡിൽ കിടന്ന എന്റെ ലാപ്‌ടോപ് എടുത്തു.

ഓപ്പൺ ചെയ്തപ്പോ ഇന്നലെ കണ്ടു പകുതിക്ക് വെച്ച് നിർത്തിയ ഹോബിറ്റ് സീരീസ് പ്ലേ ആവാൻ തുടങ്ങി. ബെഡിൽ തപ്പി ഹെഡ്സെറ്റ് എടുത്ത് കുത്തി സിനിമ കാണാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കുളിച്ചു വന്നു ഡ്രസ്സ് മാറുന്ന ശബ്ദം ഒക്കെ അപ്പുറത്തെ റൂമിൽ നിന്നും കേൾക്കാൻ തുടങ്ങി. ഞാൻ സിനിമ പോസ് ചെയ്തു വിളിച്ചു ചോദിച്ചു, ” എപ്പോഴാ അമ്മ വര്വാ?? ”

” ഞാൻ ഒരു 3 മണി ഒക്കെ ആവുമ്പോഴേക്കും എത്തും. എന്താ? ”

” അങ്ങനാണേൽ കുറച്ചു ജ്യൂസ് ഉണ്ടാക്കി വെച്ചിട്ട് പോവോ? ഇടക്ക് കുടിക്കാൻ…”

“ആ.. അത് ഞാൻ ആ സ്റ്റീൽ പാത്രത്തിൽ ആക്കി ഫ്രിഡ്‌ജിൽ വെച്ചിട്ടുണ്ട്. റൂമിലേക്ക് എടുത്ത് വയ്ക്കണോ?

“വേണ്ട…തണുത്തൊട്ടെ”

പെട്ടെന്നാണ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്. അമ്മ ചെന്ന് നോക്കി.

“ആ..നീയോ.. കേറിവാ.. അല്ല മോൾ ഇല്ലാന്നു പറഞ്ഞിട്ട് പിന്നെ പോന്നോ?? ”

ഓഹ്…ഗീതേച്ചി ആവും, ഞാൻ ഓർത്തു.

“അല്ല ടീച്ചറെ.. അവൾ അവിടെ ഒറ്റക്കിരിക്കണ്ടേ.. ഇവിടാവുമ്പോ കുട്ടന് ഒരു കൂട്ടും ആവും, അവൾക്ക് വേണേൽ ഇവിടിരുന്നു പഠിക്കേം ആവാലോ..”, ഗീതേച്ചി പറഞ്ഞു.

“ആ..അത് നന്നായി, ഇങ്ങോട്ട് കേറിവാ മോളെ…” അമ്മയുടെ ശബ്ദം കേട്ടു.
കുറച്ചു കഴിഞ്ഞപ്പോ അമ്മ റൂമിലേക്ക് എന്തോ എടുക്കാൻ കേറി വന്നു.

” ആ പെണ്ണിവിടെ നിക്കാൻ പോവാണോ?? ”

” ആ… നിനക്ക് എന്തേലും ആവശ്യം ഉണ്ടേൽ സഹായം ആവുമല്ലോ.. ” അമ്മ പറഞ്ഞു.

“എനിക്കൊരു ആവശ്യോം ഇല്ല, എന്റെ കാര്യം ഞാൻ നോക്കിക്കോളാം… ” ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.

” നിനക്കെന്താ ആ കുട്ടിയോട് ഇത്ര ദേഷ്യം.. ?? അത് നിന്നെ എന്താ ചെയ്തത്? ” അമ്മ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു.

” ഓ… എന്നെ ഒന്നും ചെയ്തില്ല. എനിക്കിഷ്ടമല്ല, ഇങ്ങനെ പരിചയം ഇല്ലാത്തവർ ഒക്കെ വീട്ടിൽ വന്നിരിക്കുന്നത്”

“നിനക്കിഷ്ടമില്ലെങ്കി വേണ്ട.. അതാ ഹാളിലിരുന്നു എന്തേലും പഠിച്ചോളും. നീ അങ്ങോട്ട് ശ്രെദ്ധിക്കാൻ പോവണ്ട”, പറഞ്ഞിട്ട് അമ്മ പോയി..

‘ആ.. അല്ലേലും ഈ വീട്ടിൽ എനിക്കൊരു വിലയും ഇല്ല.. എനിക്ക് NIT യിൽ ഒന്ന് കിട്ടട്ടെ.. പിന്നെ 2 വർഷം കോഴ്സ് കഴിയുന്ന വരെ ഞാൻ കേരളത്തിലേക്കേ വരില്ല..കണ്ടോ…’ ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ ദേഷ്യപ്പെട്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു. ഇടത്തെ കാലിനാണ് പ്ലാസ്റ്റർ. അത് ഒരു തലയിണയുടെ മേൽ കയറ്റി വെച്ചിട്ടുണ്ട്…

കുറച്ചു കഴിഞ്ഞു അമ്മ വന്നു വാതിൽക്കൽ നിന്ന് പറഞ്ഞു,

” ഞങ്ങൾ ഇറങ്ങാണ്.. എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ ഇവൾ ഇവിടെ ഉണ്ട്. ”

ഞാൻ വാതിൽക്കലേക്ക് .നോക്കി.. അമ്മയുടെ പിറകിൽ ആയിട്ട് അവളുടെ പാതിമുഖം കാണാം. ഒരു ടൈപ് ഫ്ലോറൽ പ്രിൻറിംഗ് ഉള്ള ഇളംപച്ച ചുരിദാർ ആണ് വേഷം. ഷാൾ രണ്ടു ചുമലിലൂടെയും ആയിട്ട് അലസമായി ഇട്ടിട്ടുണ്ട്, പക്ഷെ മുൻഭാഗം എല്ലാം കവർ ചെയ്തിട്ടുണ്ട്..എന്നാലും ആ നേരിയ ഷാൾ മറക്കേണ്ടതൊന്നും മറക്കുന്നില്ലായിരുന്നു. കുളിച്ചതാണെന്നു തോന്നുന്നു. നെറ്റിയിൽ ഒരു ചെറിയ പൊട്ടും, മാഞ്ഞു തുടങ്ങിയ ചന്ദനവും ഉണ്ട്.. ചെറുതായിട്ട് കണ്ണെഴുതിയിട്ടുണ്ട്. വേറെ മേക്കപ്പ് ഒന്നും ഇല്ല. അമ്മ നിൽക്കുന്നത് കൊണ്ട് ശെരിക്ക് അങ്ങോട്ട് കാണാനും പറ്റുന്നില്ല. എന്നാലും കൊള്ളാം.. ഒരു ചെറിയ സുന്ദരി ഒക്കെ തന്നെ ആണ്..
” ആ… എനിക്ക് പ്രത്യേകിച്ച് ആവശ്യം ഒന്നൂല്ല…”, പറഞ്ഞത് അല്പം ഉച്ചത്തിൽ ആയോ?? അമ്മ തറപ്പിച്ചൊന്നു നോക്കി മിണ്ടാതെ പോയി .. വാതിൽക്കലേക്ക് ഒന്നൂടെ നോക്കിയപ്പോ അവളേം കാണാനില്ല..

Leave a Reply

Your email address will not be published. Required fields are marked *