ഹരിചരിതം – 1

എന്തായാലും അങ്ങോട്ട് തിരിഞ്ഞത് നന്നായി.. ഒന്നുമില്ലെങ്കിലും ബാക് കണ്ടിരിക്കാലോ…

ഞാൻ പിശാചിന്റെ പിന്ഭാഗവും നോക്കി ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു…

“ഇയ്യോ….” പല്ലു പുളിച്ചു… ഒടുക്കത്തെ തണുപ്പ്….

എന്റെ ശബ്ദം കേട്ട് പിശാച് പെട്ടെന്ന് തിരിഞ്ഞു നോക്കി… ടീഷർട്ടിലും ത്രീ ഫോർത്തിലും ഒക്കെ കുറച്ച ജ്യൂസ് പോയിട്ടുണ്ട് .. മാങ്കോ ജ്യൂസ് ആണ്… എന്നാലും കുടിക്കാൻ പറ്റിയില്ലല്ലോ…

ഞാൻ പിശാചിനെ നോക്കി… ഒരു വികാരവും ഇല്ലാതെ ജ്യൂസ് കുടിക്കുന്നു അത്…

“ഭയങ്കര തണുപ്പ്…” ഞാൻ പറഞ്ഞു…

പെട്ടെന്ന് പിശാചിന്റെ ഭാവം മാറുന്നത് ഞാൻ കണ്ടു…

“ഞാൻ പോയി വേറെ ഗ്ലാസ് എടുത്ത് കൊണ്ട് വരാ”, പറച്ചിലും പോക്കും ഒറ്റയടിക്ക് കഴിഞ്ഞു…

‘ഇത് സൈക്കോ തന്നെ’, മനസാക്ഷിക്ക് ഇത്തിരി വിവരം വെച്ചിട്ടുണ്ട്…

പിശാച് തിരിച്ചു വന്നു എന്റെ ഗ്ലാസ് വാങ്ങി അവൾ കൊണ്ട് വന്ന ഗ്ലാസ്സിലേക്ക് ജ്യൂസ് ഒഴിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചായ ആറ്റുന്ന പോലെ ചെയ്യാൻ തുടങ്ങി…

ഏഹ്…ഇതെന്ത്… ഞാൻ അന്തം വിട്ടിരുന്നു.
“ഇതെന്തിനാ ചെയ്യുന്നത്?? ഇത് ചൂടാറാൻ അല്ലെ ചെയ്യുക??” ഞാൻ ചോദിച്ചു..

“അത്… ഇങ്ങനെ ചെയ്ത തണുപ്പ് പോവില്ലേ??”, പിശാചിന്റെ മുഖത്തു ഒരു ചമ്മൽ വന്നിട്ടുണ്ട്…

” ഇയാളെന്തിനാ പഠിക്കുന്നേ??? ”

” എം.എസ്.സി. ”

“ഏതാ??”

“ഫിസിക്സ്”

” അടിപൊളി.. .. എന്നിട്ടാണ്. ഇങ്ങനെ ചെയ്താൽ തണുപ്പ് പോവുമോ?? ”

” അല്ല… തെർമോഡൈനാമിക്‌സ്‌ അനുസരിച്ചു തണുപ്പ് പോവേണ്ടതാണ് ”

“എന്തോന്ന്….!!!” എനിക്ക് ചിരി അടക്കാൻ പറ്റിയില്ല..

ഞാൻ ചിരിച്ചു… നന്നായിട്ട് ചിരിച്ചു… അല്ലെങ്കിലും എനിക്കെന്തെങ്കിലും ചെറിയ കാര്യം കിട്ടിയാ മതി, പെട്ടെന്ന് സന്തോഷം വരും, സങ്കടം വരും, ചിരി വരും, കരച്ചിൽ വരും… യെസ് .. ഐ ആം എ വികാരജീവി !!

ചിരി ഒന്നടങ്ങി മേലോട്ട് നോക്കിയപ്പോൾ ആണ് പിശാചിന്റെ ദേഷ്യം പിടിച്ച മുഖം കാണുന്നത്. ഞാൻ ഒന്നും പറയാൻ നിൽക്കാതെ ഗ്ലാസ് വാങ്ങി വേഗം കുടിച്ചു…

ശെരിയാണ്… പിശാച് പറഞ്ഞത് കറക്റ്റാ… തണുപ്പ് കുറച്ചു കുറഞ്ഞിട്ടുണ്ട്..

“ശെരിയാണ് ട്ടാ… തണുപ്പ് കുറഞ്ഞു..” ഞാൻ അത്ഭുതത്തോടെ പിശാചിന്റെ മുഖത്തു നോക്കി പറഞ്ഞു…

ഒന്നും മിണ്ടാതെ മറ്റേ ഗ്ലാസ്സിൽ ഉള്ളത് കൂടെ എനിക്കൊഴിച്ചു തന്നിട്ട് ഒന്നമർത്തി മൂളി പിശാച് വാതിൽക്കലേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *