ഹരിചരിതം – 1 2

‘ശ്ശെ..വേണ്ടായിരുന്നു, എന്തൊക്കെ ആയാലും അയൽവാസി ആണ്, പിന്നെ കാണാൻ കൊള്ളാവുന്നൊരു കൊച്ചും.. അതിന്റെ മുന്നിൽ വെച്ച് അങ്ങനെ പറയണ്ടാർന്നു..ആ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…’

അപ്പുറത്തു നിന്ന് ഒരു ആക്ടിവ സ്റ്റാർട്ട് ആയിപ്പോവുന്ന ഒച്ച കേട്ടു.. അമ്മയും ഗീതേച്ചിയും കൂടെ ഗീതേച്ചിയുടെ സ്‌കൂട്ടിയിൽ ആണ് പോവുന്നത് എന്ന് തോന്നുന്നു…. മെയിൻ ഡോർ അടയുന്ന ശബ്ദം കേട്ടു…

ഓ… ആ പിശാച് ഇനി ഇങ്ങോട്ട് വരുമായിരിക്കും. ഞാൻ വേഗം ലാപ് ടോപ് എടുത്ത് ഹെഡ് സെറ്റ് കുത്തി സിനിമ പിന്നേം കാണാൻ തുടങ്ങി.. വന്നാലും അവളെ മൈൻഡ് ആക്കണ്ടല്ലോ…

വെറുതെ ഒന്ന് വാതിൽക്കലേക്ക് നോക്കി… ഇല്ല, അവളുടെ പൊടി പോലും കാണുന്നില്ല.

അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ… സാധാരണ അവിടെ വന്നൊന്നു നോക്കേണ്ടതാണല്ലോ… ഞാൻ മനസ്സിൽ വിചാരിച്ചു…

” അല്ല, അങ്ങനെ വന്നു നോക്കാനും നിന്നെ ശുശ്രൂഷിക്കാനും അവൾ നിൻറെ ആരാ?? “, ഒരു ശബ്ദം… ഇതാരപ്പ ഇവിടെ മൂന്നാമതൊരാൾ…അതും ഒരു ആൺ ശബ്ദം..

ഓ…ഈ മൈരൻ ആയിരുന്നോ..

മനഃസാക്ഷി !!

അല്ലേലും ആവശ്യം ഇല്ലാത്ത സമയത്തു മാത്രമേ എന്റെ മനഃസാക്ഷി എന്നോട് സംസാരിക്കൂ… എന്നെ ഡെസ്പ് ആക്കാൻ വേണ്ടി മാത്രം പടച്ചോൻ എന്റെ കൂടെ അയച്ച ഒരു ഐറ്റം ആണ് ഇത്.

ബാക്കി എല്ലാവരുടേം മനഃസാക്ഷി അവർക്ക് മോട്ടിവേഷനും പ്രോത്സാഹനവും ഒക്കെ കൊടുക്കുമ്പോ ഇവിടെ എന്നെ തളർത്തി ഉള്ള കോൺഫിഡൻസ് കൂടെ കളയാൻ മാത്രേ ഇവനെ കൊണ്ട് പറ്റിയിട്ടുള്ളൂ…

ഞാൻ മൈൻഡ് ആക്കിയില്ല, ഉത്തരം പറഞ്ഞതും ഇല്ല… സിനിമയുടെ വോളിയം ഒന്നൂടെ കൂട്ടി സിനിമയിലേക്ക് ശ്രദ്ധിച്ചു.
‘റ്യൂം… യുവർ ബാറ്ററി ഈസ് ലോ. പ്ളീസ് പ്ളഗ്-ഇൻ യുവർ ലാപ്ടോപ് ‘ സ്‌ക്രീനിൽ മെസ്സേജ് തെളിഞ്ഞു…

ഞാൻ വലത്തേ കാൽവിരൽ കൊണ്ട് ചാർജർ എടുത്ത് ലാപിൽ കുത്തി.. ഇല്ലല്ലോ…ഇതെന്താ ചാർജിങ് എന്ന് കാണിക്കാത്തത്???

ഓ… സ്വിച്ച് ഓൺ ആക്കിയിട്ടില്ല. ഭിത്തിയിലെ സ്വിച്ച് ഓൺ ആക്കണമെങ്കിൽ എണീക്കണം.. അതിനു ഇത്തിരി മെനക്കെടണം. വയ്യ… ഫോൺ ഉണ്ടല്ലോ.. അത് നോക്കാം… ബെഡിൽ തപ്പി ഫോൺ എടുത്തപ്പോഴേക്കും ഹാളിൽ നിന്ന് നാപ്റ്റോളിന്റെ പരസ്യം ഇടിമുഴക്കത്തോടെ കേട്ടു.. ഏതോ 4 സിം ഉള്ള ഫോണിന്റെ പരസ്യം ആണ്.

ആ പിശാച് വെച്ചതാവും ടിവി. ഇവൾക്കേതാണ്ട് എക്സാം ആണെന്നു പറഞ്ഞിട്ട് ഈ ശവത്തിനു പഠിക്കണ്ടേ??

വേണേൽ പഠിച്ചോട്ടെ… എനിക്കെന്താ…??

ഫോൺ കയ്യിലെടുത്തു ഞാൻ വെറുതെ ഒന്ന് ആലോചിച്ചു..

”അല്ല… നിനക്കെന്താ ആ പിശാചിനോട് ഇത്ര ദേഷ്യം..?? അവൾ എന്ത് ചെയ്തു നിന്നെ ??’

മനസ്സാക്ഷി ആണോ?? ആഹ്.. അല്ലാതാരാ…

“അത്… റോഡിൽ വെച്ച് എങ്ങാനും കണ്ടാ അവൾ എന്നോടൊന്നു ചിരിക്കാറു കൂടി ഇല്ല..”

“അതിനു അന്നൊരു ദിവസം അവൾ നിന്നെ നോക്കി ചിരിച്ചപ്പോ നീ അവളെ കലിപ്പിച്ചു നോക്കി എന്തോ തെറി പറഞ്ഞില്ലേ…???”

“ഏയ്… ഞാൻ തെറി ഒന്നും പറഞ്ഞില്ല.. അത് പിന്നെ അങ്ങനത്തെ ചിരി അല്ലായിരുന്നു.. ഒരുമാതിരി ആക്കിയ ചിരി അല്ലായിരുന്നോ??”

സംഭവം ശെരി ആണ്.. അവൾ ജീവിതത്തിൽ എന്നോട് ഒരു പ്രാവശ്യമേ.ചിരിച്ചിട്ടുള്ളൂ… അതാണേൽ ഒരു മാതിരി ആക്കിയ ചിരിയും. ഞാൻ രാവിലെ ഓഫീസിൽ പോവാൻ ആയിട്ട് ബൈക്കും കൊണ്ടിറങ്ങുന്ന ടൈമിൽ ആണ് ഇവളും വേറെ കുറെ പെമ്പിള്ളേരും ഒക്കെ സ്കൂളിലും കോളേജിലും ഒക്കെ പോവാൻ ബസ് കാത്തു നിക്കുക.. മെയിൻ റോഡിൽ നിന്നും താഴേക്ക് ഒരു ചെറിയ റോഡ് ഇറങ്ങുന്നുണ്ട്.. അതിന്റെ സൈഡിൽ ആയിട്ടാണ് ഞങ്ങളുടെ വീടുകൾ. അധികം ദൂരം ഇല്ല… ആ റോഡ് ഇറങ്ങിയാൽ രണ്ടാമത്തെ വീട് എന്റേത്.. മൂന്നാമത്തെ അവളുടെ. ആ റോഡ് മെയിൻ റോഡിൽ മുട്ടുന്ന അവിടെ ആണ് ബസ് സ്റ്റോപ്പ്. അവിടെ ആണ് ഇവരൊക്കെ ബസ് കത്ത് നിൽക്കുക.
അന്നും പതിവ് പോലെ ഞാൻ ബൈക്കും കൊണ്ടിറങ്ങി. ഞാൻ ജോലി എടുത്ത് ആണ് ആ ബൈക്ക് വാങ്ങിയത്. ഡ്യൂക്ക് ആണ്.. അതിൽ അമ്മക്ക് കേറാൻ ഒക്കെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു ആ വണ്ടി വാങ്ങി ഒരു 4-5 മാസം കഴിഞ്ഞപ്പോ അച്ഛൻ ഒരു സ്കൂട്ടറും വാങ്ങി.. പക്ഷെ കോമഡി എന്താന്നു വെച്ചാൽ അച്ഛനും അമ്മയ്ക്കും വണ്ടി ഓടിക്കാൻ അറിയില്ല.. പഠിക്കാൻ ഒക്കെ പോയി.. പക്ഷെ നടന്നില്ല.. അച്ഛൻ എങ്ങനെയോ കഷ്ടപ്പെട്ട് എച് ഒക്കെ എടുത്ത് ലൈസെൻസ് എടുത്തു.. എന്നാലും ഓടിക്കാൻ പേടി ആണ്..

Leave a Reply

Your email address will not be published. Required fields are marked *