ഹരിചരിതം – 1 Like

അന്നത്തോടെ വിചാരിച്ചതാണ് ഇവൾക്ക് ഒടുക്കത്തെ ജാഡ ആണെന്നു..

അതിനു ശേഷം ഉണ്ടായ ആക്കിയ ചിരിയോടെ ഞാൻ അത് കൺഫേം ചെയ്യുകേം ചെയ്തു.

അതാണ് എനിക്കാ പിശാചിനോട് ഇത്രക്ക് ദേഷ്യം വരാൻ കാരണം.

ഓരോന്നാലോചിച്ചു ഞാൻ ഒന്ന് മയങ്ങിയോ ആവോ…

“കുടിക്കാൻ വല്ലതും വേണോ? ”

ഒരു പതിഞ്ഞ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…നോക്കിയപ്പോ പിശാച് തൊട്ടു മുന്നിൽ.

“ആ… വേണ്ട.. ”

അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി… അപ്പോഴാണ് അവളുടെ പിൻഭാഗം ഞാൻ കാണുന്നത്.. സത്യം പറഞ്ഞാ ഇവൾ പിശാചല്ല.. യക്ഷി ആണ്.. സിനിമയിൽ ഒക്കെ കാണുന്ന സുന്ദരിയായ യക്ഷി.

ഗീതേച്ചിയെക്കാൾ കുറച്ചു കൂടെ ഉയരം ഉണ്ട്.. മുടിയും.. നല്ല ഉള്ളുള്ള ഇടതൂർന്ന ചെറുതായി ചുരുണ്ട മുടി വെറുതെ ചെവിയുടെ സൈഡിലൂടെ പിറകിലേക്ക് ഇട്ടതാണ്.. മുടി ചന്തിയുടെ അത്രക്ക് ഒന്നും എത്തിയിട്ടില്ല.. എന്നാലും അരക്കെട്ട് വരെ ഉണ്ട്.. നല്ല ഷേപ്പ് ഉള്ള അരക്കെട്ടും ഇത്തിരി വിടർന്ന ചന്തിയും.. തുടയും കാര്യങ്ങളും ഒന്നും കാണാൻ വയ്യ…

“അതേയ്… ആ സ്വിച്ച് ഒന്ന് ഓൺ ആക്കുമോ? ലാപിൽ ചാർജ് തീർന്നു.”, ഞാൻ വിളിച്ചു പറഞ്ഞു.

പിശാച് ഒന്നും മിണ്ടാതെ ഓൺ ആക്കി ഹാളിലേക്ക് പോയി. വീണ്ടും ടിവിയിൽ നിന്നുള്ള സൗണ്ട്..
പഞ്ചാബി ഹൌസ് ആണ്.. രമണന്റെയും മുതലാളിയുടെയും ഒക്കെ കോമഡി.

ഞാൻ പതിയെ എണീറ്റിരുന്നു. ഒന്നും വേണ്ടാന്നോക്കെ പറഞ്ഞെങ്കിലും ചെറുതായിട്ട് ദാഹിക്കുന്നുണ്ട്. ഒന്ന് ചരിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്ന് കുപ്പി എടുത്ത് നോക്കി.. വെള്ളം കഴിഞ്ഞിട്ടുണ്ട്..

‘ ഇനിയാ പിശാചിനെ തന്നെ വിളിക്കേണ്ടി വരുവല്ലോ.. ‘, ഞാൻ മനസ്സിൽ ഓർത്തു.

അല്ല.. എന്താ അതിനു അതിന്റെ പേര്?? ഓർമ ഇല്ലല്ലോ… ഞങ്ങൾ ഇത് വരെ സംസാരിച്ചിട്ട് കൂടി ഇല്ല അതാണ്…

മാളു എന്നോ മോളു എന്നോ അങ്ങനെ എന്തോ ഗീതേച്ചി അപ്പുറത്തു നിന്നും വിളിച്ചു കേൾക്കാം.. എന്താണെന്ന് ഓർമ കിട്ടുന്നില്ല. ഏതായാലും വിളിക്കാം.. എന്താ വിളിക്കുക?

“എക്സ്ക്യൂസ്‌ മി എന്ന് വിളിക്കെടാ….”, മനഃസാക്ഷി തെണ്ടി ആണ്..

‘പിന്നെ… എന്റെ വീട്ടിൽ വന്നിരിക്കുന്ന ആ പിശാചിനെ എക്സ്ക്യൂസ്‌ മി എന്ന്.. എന്റെ പട്ടി വിളിക്കും…’ ഞാൻ മനസാക്ഷിയോട് മുരണ്ടു.

“അതേയ്….” ഞാൻ പതുക്കെ ഒന്ന് വിളിച്ചു…

ഇല്ല.. അനക്കം ഒന്നും കേൾക്കുന്നില്ല, ആകെ രമണന്റെ ശബ്ദം മാത്രം കേൾക്കാം.. ടിവിയുടെ സൗണ്ട് കൊണ്ട് ഞാൻ വിളിച്ചത് പിശാച് കേട്ടിട്ടില്ല.

“അതേയ്…..”, ഞാൻ ഒന്നുകൂടി ശബ്ദം കൂട്ടി വിളിച്ചു.

നോ രക്ഷ. പിശാച് ടിവിയുടെ മുന്നിൽ പെറ്റുകിടക്കാണെന്നു തോന്നുന്നു… പുല്ല് !!

പാത്രം വല്ലോം ഉണ്ടോ? ഒന്ന് മുട്ടി വിളിക്കാൻ… ഞാൻ ചുറ്റും നോക്കി.. ഇല്ല.. ഒന്നും ഇല്ല…

മൈ…..തെറിയാണ് വരുന്നത്.

മര്യാദക്ക് അവൾ നേരത്തെ ചോദിച്ചപ്പോ വെള്ളം എടുത്ത് തരാൻ പറഞ്ഞാൽ മതിയായിരുന്നു. ഇനി എന്ത് ചെയ്യും??

സ്വിച് ബോർഡിലെ മാസ്റ്റർ സ്വിച് അപ്പോഴാണ് കണ്ണിൽ തടഞ്ഞത്.. ആ.. ഇതിട്ടാൽ ഹാളിലെ ലൈറ്റ് കത്തുമല്ലോ.. ഒന്ന് ഓൺ ആക്കി ഓഫ് ആക്കിയാൽ അവൾ അറിയും.. എന്താ എന്ന് ചോദിച്ചു വന്നോളും..എന്റെ ഉള്ളിലെ ഇലെക്ട്രിക്കൽ എഞ്ചിനീയർ ഉണർന്നു..
കയ്യെത്തിച് ഞാൻ 2 – 3 പ്രാവശ്യം ലൈറ്റ് ഓൺ ആക്കി ഓഫ് ആക്കി…

മ്… ഇനി പിശാച് വന്നോളും…

വേണ്ട നേരത്തു വേണ്ടത് തോന്നിയ എന്റെ എഞ്ചിനീയർ ബുദ്ധിയിൽ എനിക്ക് തന്നെ അഭിമാനം തോന്നി.. ഒരു ചെറിയ ചിരിയോടെ ഞാൻ വാതിൽക്കലേക്ക് നോക്കി കാല് നീട്ടിവെച്ചിരുന്നു…

3 -4 മിനിറ്റ് ആയല്ലോ, പിശാച് എന്താ വരാത്തത്?? ഞാൻ നോക്കി ഇരുന്നു…

ഇല്ല.. ഒരനക്കവും ഇല്ല… ടിവിയുടെ സൗണ്ടിന്റെ കൂടെ അവളുടെ ചെറിയ ചിരിയും വരുന്നുണ്ടോ??

“ഈ തെണ്ടി ഇതെവിടെ നോക്കി ഇരിക്കുവാ…” ഒന്നുറക്കെ പറഞ്ഞതും കറക്റ്റ് ടൈമിൽ ടിവി ഓഫ് ആയതും ഒന്നിച്ചു….

ചെവി ഒന്നും വട്ടം പിടിച്ചു നോക്കി, അവളുടെ കാലടി ഒച്ച എങ്ങാനും കേൾക്കാനുണ്ടോ??

ഏയ്…ഇല്ല…

അല്ല, ഇനി അവൾ കേട്ടാലും ഇല്ലെങ്കിലും ഇപ്പൊ അവളെ ഒന്ന് വിളിക്ക്.. കേൾക്കുമല്ലോ…

ആദ്യമായി മനഃസാക്ഷി മൈരൻ ഒരു നല്ല കാര്യം പറഞ്ഞു.

“അതേയ്….” ഞാൻ ഒന്നൂടെ വിളിച്ചു..

ആ.. അവൾ എണീറ്റെന്നു തോന്നുന്നു. സെറ്റി അനങ്ങുന്ന ശബ്ദം കേട്ടു. സാധാരണ ഈ കഥകളിൽ ഒക്കെ പെമ്പിള്ളേർ നടക്കുമ്പോ കിലും കിലും ന്നൊക്കെ പാദസരം കിലുങ്ങുമെന്നു കേട്ടിട്ടുണ്ടല്ലോ… ഇവക്കതില്ലേ??

“മ് …??”

അതാലോചിച്ചു നിന്ന എന്നെ അവളുടെ മൂളക്കം ആണ് ഉണർത്തിയത്…

“കുടിക്കാൻ കുറച്ചു വെള്ളം..”

അവൾ ഒന്നും മിണ്ടാണ്ട് തിരിഞ്ഞു നടന്നു.
“അതേയ്.. ഫ്രിഡ്ജിൽ ജ്യൂസ് എന്തോ ഉണ്ട്.. അതെടുക്കുവോ??”, ഞാൻ വിളിച്ചു പറഞ്ഞു.

മറുപടി ഒന്നുമില്ല…ഇതെന്ത് ജന്മം.. ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ പതുക്കെ വലത്തേ കാൽ നിലത്തു കുത്തി തൊട്ടടുത്ത് കിടക്കുന്ന കസേരയിലേക്ക് ഇരുന്നു.. എന്നിട്ട് രണ്ടു കാലും ബെഡിലേക്ക് നീട്ടി ഇരുന്നു.

വാതിൽക്കലേക്ക് നോക്കി..പിശാച് വരുന്നുണ്ട്..

ദൈവമേ… ആ സ്റ്റീൽ ചെമ്പ് ഒന്നാകെ എടുത്തോണ്ടാണല്ലോ വരുന്നത്.. ഇനി മൊത്തം തലയിൽ കൂടി ഒഴിക്കാൻ ആവുമോ??

ഏയ്… അത് ചെയ്യില്ല. അങ്ങനെ ചെയ്താൽ ഞാൻ അമ്മ വന്നാൽ പറഞ്ഞു കൊടുക്കും എന്ന് ഇവൾക്കറിയാലോ…

പിശാച് അടുത്തെത്തി… ചെമ്പ് എന്റെ നേരെ നീട്ടി…

വാങ്ങണോ?? വാങ്ങി…

അവൾ തിരിച്ചു നടന്നു…

” അതേയ്… ഈ ചെമ്പ് കൊണ്ട് എങ്ങനാ ഞാൻ കുടിക്കുന്നേ?? ഗ്ലാസ് ഒന്നും ഇല്ലേ?? ”

പിശാച് അപ്പോഴാണ് തിരിഞ്ഞു നോക്കിയത്.. ആ ഉണ്ടക്കണ്ണിൽ എന്തോഒരു ഭാവം ഉണ്ട്.. ചമ്മൽ ആണോ? ആ….??

” ഞാൻ വേറെന്തോ ആലോചിച്ചു… ഇങ്ങു താ… ഞാൻ ഗ്ലാസിൽ ഒഴിച്ചു കൊണ്ട് തരാം… ” അവൾ പെട്ടെന്ന് എന്റെ അടുത്തേക്കു വന്നു..

“വേണ്ട.. പോയി 2 ഗ്ലാസ് എടുത്തോണ്ട് വാ… ഇവിടുന്നു ഒഴിക്കാം..”

അവൾ തിരിഞ്ഞു നടന്നു…

“ഹാളിലെ ട്രേയിൽ നിന്നെടുത്തോ..” ഞാൻ വിളിച്ചു പറഞ്ഞു.

അവൾ പോയി 2 ഗ്ലാസും കൊണ്ട് വന്നു എന്റെ നേരെ നീട്ടി…
ഞാൻ രണ്ടിലും ജ്യൂസ് ഒഴിച്ചു ചെമ്പ് താഴെ വെച്ചു.. എന്നിട്ട് ഒരു ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വാങ്ങി..

വിരലും വിരലും ഒക്കെ കൂട്ടിമുട്ടി… എന്നാലും കഥയിൽ ഒക്കെ ഉള്ള പോലെ ഷോക്കും വൈദ്യുതിയും ഒന്നും ഉണ്ടായില്ല..

അവൾ ഗ്ലാസും എടുത്ത് വാതിൽപ്പടിയിൽ പോയി നിന്ന് പുറത്തോട്ട് നോക്കി ജ്യൂസ് കുടിക്കാൻ തുടങ്ങി…

അവിടുന്ന് പുറത്തോട്ട് നോക്കിയിട്ട് എന്താ… നേരെ നോക്കിയാൽ ഓപ്പോസിറ്റ് ബെഡ് റൂം..തൊട്ടടുത്തു അപ്പർ കിച്ചൻ… പിന്നെ ഹാളിലേക്കുള്ള വഴിയും… അവളുടെ നിൽപ് ഒക്കെ കണ്ടാൽ ഏതോ ഹിൽടോപ്പിൽ പോയി കട്ടൻ ആസ്വദിച്ചു കുടിക്കുന്ന പോലെ ആണ്…

Leave a Reply

Your email address will not be published. Required fields are marked *