ഹരിതം സുന്ദരം – 3 26

നിത്യ : വേണ്ട ഞാൻ തരാം മുതലെടുക്കുവാണല്ലേ മോനെ

മിഥുൻ : നിന്റെ അടുത്ത് ഇതേ നടക്കു വേഗം തന്നോ

നിത്യ : കണ്ണടക്ക് കൊരങ്ങാ

മിഥുൻ : അടച്ചു

നിത്യ മിഥുന്റെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ട് അവന്റെ കവിളിൽ ഒരു ചുംബനം😘😘😘😘😘😘😘 നൽകി

നിത്യ : ഉമ്മ കിട്ടിയില്ലേ ഇനി സത്യം ചെയ്യ്

മിഥുൻ : മ്മ് സത്യം നീയാണെ നമ്മുടെ മക്കളാണേ സത്യം

നിത്യ : ദുഷ്ട്ടാ.. എന്റെ പിള്ളേര്

മിഥുൻ : കാര്യം പറ പെണ്ണേ നീ

നിത്യ : അച്ചുവേട്ടാ അതേ

മിഥുൻ : നിന്ന് ലാഗ് ആകാതെ ഒന്നു പറയടി

നിത്യ : നമ്മുടെ മുമ്മുസ് ഇല്ലേ?

മിഥുൻ : മുമ്മസിന്?

നിത്യ : ജെറിൻ ചേട്ടനോട് ഭയങ്കര ക്രഷ് ആണ്

മിഥുൻ : ശെരിക്കും

നിത്യ : അതെ പക്ഷേ ജെറിൻ ചേട്ടനോട് പറയരുത് പ്ലീസ്

മിഥുൻ : ഇല്ല എത്ര കാലായി ഇതു തുടങ്ങീട്ട്

നിത്യ : ഫ്രഷേഴ്‌സ് ഡേയ്ക്ക് നമ്മൾ കണ്ടില്ലേ അന്ന് തൊട്ട് ജെറിൻ ചേട്ടനെ കാണുമ്പോഴേ അവളുടെ അടി വയറ്റിൽ മഞ്ഞു പെയ്യുന്ന പോലെ ആണെന്ന്

മിഥുൻ : അമ്പടി മുമ്മു നീ ആളു കൊള്ളാല്ലോ?

നിത്യ : ഒരു തവണ അവൾ പറയാൻ വന്നതാ

മിഥുൻ : പിന്നെ അവളെന്താ പറയാഞ്ഞേ

നിത്യ : പാച്ചുവും കോവാലനും ഒരുമിച്ചല്ലേ നടക്കു പിന്നെ എങ്ങനാ പറയുന്നേ?

മിഥുൻ : ഓഹോ അങ്ങനെയാണ് അപ്പോൾ കാര്യങ്ങൾ

നിത്യ : അതേ ദൈവത്തെയോർത്ത് ജെറിൻ ചേട്ടനോട് പോയി പറയരുത്

മിഥുൻ : ഇല്ല പറയില്ല

നിത്യ : പറഞ്ഞാൽ നിങ്ങളോട് ഞാൻ മിണ്ടില്ല നോക്കിക്കോ

മിഥുൻ : അവൾക്ക് അങ്ങനൊരു ക്രഷ് ഉണ്ടെങ്കിൽ അത് അവനോട് പറയാൻ പാടില്ലേ ഞാൻ സപ്പോർട്ട് ചെയ്യാം

നിത്യ : അതെ അതു വേണോ? അതിനു ആ ചേട്ടൻ സിംഗിൾ ആണോ? വേറെ ലൈൻ ഉണ്ടോ?

മിഥുൻ : എക്സ്ട്രാ സിംഗിൾ അതിനു ക്ലാസ്സിൽ അവൻ ഇരുന്നാൽ അല്ലേ ലൈൻ ഉണ്ടാവു വർഷം പത്തു സസ്പെന്ഷൻ വെച്ചു വാങ്ങുന്നവന് എവിടെ ലൈൻ ഉണ്ടാവാനാ

നിത്യ : ആളു അത്ര ടെറർ ആണോ

മിഥുൻ : ഈ കാണുന്നത് അല്ല അവൻ ഞങ്ങൾ പഠിച്ച സ്ഥലത്തെല്ലാം അവനും എനിക്കും അടിയുണ്ടാക്കി സസ്പെൻഷൻ വാങ്ങലായിരുന്നു പ്രധാന പണി

നിത്യ : ആ ബെസ്റ്റ് കടന്നൽ കൂട്ടിലാണല്ലോ ദൈവമേ കൈയിട്ടത്

മിഥുൻ : അതെന്താ

നിത്യ : അതെ അവൾ ഭയങ്കര സമാധാനപ്രിയയാണ് അടി ഇടി എന്ന് കേൾക്കുന്നതേ അവൾക്ക് പേടിയാ അന്ന് ശാന്തനുവിനെ നിങ്ങൾ തല്ലിയപ്പോൾ ആ ചേട്ടൻ പിടിച്ചു മാറ്റാനല്ലേ വന്നത് അവനെ തല്ലിയില്ലല്ലോ അവൾ അത് ഇടക്കിടക്ക് പറയാറുണ്ട് ആ ചേട്ടൻ പാവമായത് കൊണ്ടാ അങ്ങനെ ചെയ്തതെന്ന്

മിഥുൻ : അന്ന് അടി മുഴുവൻ കൊണ്ടത് ശാന്തനു അല്ലേ അവൻ എന്നേ തിരിച്ചടിച്ചിരുന്നെങ്കിൽ കാണാമായിരുന്നു

നിത്യ : എന്ത്?

മിഥുൻ : എന്നെ അവൻ തൊട്ടിരുന്നെങ്കിൽ ജെറിൻ അവനെ കാലിൽ തൂക്കി ഭിത്തിയിൽ അടിച്ചെനേം

നിത്യ : അടിപൊളി അതേ ഞാൻ പറഞ്ഞതെല്ലാം മറന്നുകളഞ്ഞേക്ക്

മിഥുൻ : എന്തിനു അവൻ ഒരു പാവമാടോ കൂടെ നിക്കുന്നവർക്ക് വേണ്ടി അവൻ എന്തും ചെയ്യും അത്രേ ഉള്ളു

നിത്യ : മ്മ് ശെരി പിന്നെ?

ജെറിൻ : അതേ ഇണകുരുവികളെ ബാക്കി നമുക്ക് ലഞ്ചിനു പറയാവേ ബെല്ലടിച്ചിട്ട് പത്തുമിനിട്ടായി

നിത്യ : അയ്യോ ഞാൻ പോകുവാ ഉച്ചക്ക് കാണാം അതേ ജെറിൻ ചേട്ടാ മുമ്മു പോയോ

ജെറിൻ : ഇല്ല അവൾ പുറത്തിരിപ്പുണ്ട്

നിത്യ മുമ്മുവിനെ വിളിച്ചു ക്ലാസ്സിലേക്ക് ഓടി അവരുടെ ഓട്ടം കണ്ടു ജെറിനും മിഥുനും ചിരിയാണ് വന്നത്

ജെറിൻ : ഇന്നിനി കേറണോ

മിഥുൻ : ആദ്യം ഒരു ചായകുടിക്കാം എന്നിട്ടാലോചിക്കാം

ജെറിൻ : സെറ്റ് അണ്ണേ രണ്ട് ടീ

എടാ ചായ എടുക്ക് അച്ചു ചായ എടുക്ക് ഏട്ടത്തി ആതിരയുടെ വിളിക്കേട്ടാണ് മിഥുൻ തന്റെ സ്വപ്നത്തിൽ നിന്നും ഉണരുന്നത് പെട്ടന്ന് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ ചായയുമായി നിത്യ നിക്കുന്നു പെട്ടെന്ന് മിഥുൻ ഞെട്ടിയെങ്കിലും പതറാതെ അവൻ ചായയെടുത്തു മിഥുൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു പെട്ടെന്നവൾ മുഖം മാറ്റി

രാജീവ്‌ : ഇതാ എന്റെ മോൾ നിത്യ

പ്രിയ : മോൾ ഇങ്ങ് വന്നേ

പ്രിയ വിളിച്ചപ്പോൾ നിത്യ പ്രിയയുടെ അടുത്തേക്ക് പോയിരുന്നു അന്ന് കണ്ട മെലിഞ്ഞ നിത്യയെ അല്ലാ അവൾ ആകെ മാറി കുറച്ചു തടിച്ചിട്ടുണ്ട് ഒന്നുകൂടി നിറം വെച്ചിട്ടുണ്ട് കാണാൻ നല്ല ചന്തം എന്താണാവോ ഇവളുടെ ഉദ്ദേശം എല്ലാവരുടെയും മുന്നിൽ എന്നേ നാണംക്കെടുത്തുവോ മിഥുൻ ആകെ വെട്ടി വിയർക്കാൻ തുടങ്ങി മിഥുന്റെ അതേ വെപ്രാളം ആതിരക്കും ഉണ്ടായിരുന്നു പ്രിയക്കും ശിവദാസനും മഹേഷിനും നിത്യയെ ഇഷ്ട്ടായി

രാജീവ്‌ : അതേ മോന് എന്റെ മോളോട് എന്തെങ്കിലും സംസാരിക്കാനുണ്ടോ?

മിഥുൻ : അങ്ങനെ ഒന്നുമില്ല അച്ഛാ

നിത്യ : എനിക്ക് സംസാരിക്കണം

ദാസൻ : എന്നാ ആയിക്കോട്ടെ ടാ നിത്യമോളോട് എന്തെങ്കിലും പോയി സംസാരിക്ക്

സഭാഷ് എല്ലാം പൂർത്തിയായി പുറകിൽ കൂടി ഇറങ്ങി ഓടിയാലോ? വേണ്ട നാണക്കേടാവും ദൈവമേ അവളുടെ മുന്നിൽപോയി നിക്കുമ്പോൾ അറ്റാക്ക് ഒന്നും വരല്ലേ ഓരോന്ന് ആലോചിച്ചു മിഥുൻ അവർ കാണിച്ചു തന്ന റൂമിലോട്ട് കയറി പെട്ടന്ന് നിത്യ ഡോർ അടച്ചു ഇവൾ ഇത് എന്ത് ചെയ്യാനുള്ള ഭാവമാണ് ഇനി ഇറങ്ങി ഓടാനും പറ്റില്ല വരുന്നത് വരട്ടെ എന്തും ഇനി നേരിടാം

മിഥുൻ: നിത്യ “I’m Very sorry” അന്ന് ജെറിന് വേണ്ടി അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു
തന്നെ ഞാൻ വെറുത്തിട്ടില്ല പിന്നെ തന്റെ പിന്നാലെ ഞാൻ വന്നിട്ടില്ല ഇവിടെ വന്നു കഴിഞ്ഞാ തന്റെ വീടന്നുപോലും എനിക്ക് മനസിലായെ എന്റെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല അവരെ ഇതിലേക്ക് വലിച്ചിടരുത് പ്ലീസ്

മിഥുൻ നിത്യയുടെ മുന്നിൽ കൈ കൂപ്പി പെട്ടന്ന് മിഥുന്റെ കൈ തട്ടി മാറ്റി നിത്യ മിഥുന്റെ കാലിൽ വീണു പൊട്ടി കരയാൻ തുടങ്ങി. പെട്ടന്ന് നിത്യയുടെ പെരുമാറ്റത്തിൽ മിഥുൻ ആകെ അമ്പരന്ന് പോയി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മിഥുൻ നിത്യയെ പിടിച്ചേഴുന്നേൽപ്പിച്ചു പെട്ടെന്ന് നിത്യ അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

നിത്യ : അച്ചുവേട്ടാ അന്ന് അച്ചുവേട്ടനെ മനസിലാക്കാതെ ഞാൻ എന്തൊക്കയോ പറഞ്ഞു അന്ന് മുമ്മു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചുപോയതാ എന്നോട് ക്ഷമിക്ക്

മിഥുൻ : സാരമില്ല പോട്ടെടോ താൻ കരയാണ്ടിരിക്ക്

നിത്യ : ചേട്ടനെ ഒന്ന് കാണാനും ഈ കാൽക്കൽ വീണു മാപ്പ് പറയാൻ വേണ്ടിയാ ഞാൻ ഈ പെണ്ണുകാണാലിനു സമ്മതിച്ചത്

മിഥുൻ : എനിക്ക് തന്നോട് ഒരു ദേഷ്യവുമില്ല താൻ ഒന്ന് കരയാണ്ടിരിക്ക്

നിത്യ : സോറി അച്ചുവേട്ടാ എന്നെ വെറുക്കല്ലേ ഇത്രയും കാലം ഞാൻ കാത്തിരുന്നത് എന്റെ അച്ചുവെട്ടന് വേണ്ടിയാ ചേട്ടന്റെ കല്യാണം കഴിഞ്ഞെന്നാണ് ഞാൻ വിചാരിച്ചത് കഴിഞ്ഞദിവസമാ സുരേഷ് മാമ്മൻ ചേട്ടന്റെ ആലോചന കൊണ്ടുവന്നത് ചേട്ടന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് ഞാൻ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുവായിരുന്നു

മിഥുൻ : തന്നെ ഒന്ന് കാണണം സോറി പറയണമെന്ന് ഞാനും വിചാരിച്ചിരുന്നു എന്നോട് ക്ഷമിക്ക് നിത്യ

1 Comment

Add a Comment
  1. Ithinte bhangiyum koode epozha iduva

Leave a Reply

Your email address will not be published. Required fields are marked *