ഹരിതം സുന്ദരം – 3 29

മിഥുൻ : പനി പിന്നെയും പോട്ടെന്നു വെക്കാം അവളുടെ പേടി എത്ര കാലമെടുത്താ മാറിയതെന്ന് അറിയോ അവൾക്ക് കുറേ കാലം പാദസരത്തിന്റെ സൗണ്ട് പേടിയായിരുന്നു പിന്നെ ഏട്ടത്തി വന്നതിൽ പിന്നെയാ കുറേയൊക്കെ മാറിയത് ഇന്ന് കാണുന്ന അമ്മുവായതിന്റെ ഫുൾ ക്രെഡിറ്റ്‌ ഏട്ടത്തിക്കാ.

മഹേഷ്‌ : ഒരു കാര്യത്തിൽ മാത്രം ഞങ്ങൾക്ക് കൃഷ്ണൻ മാമനോടും കുടുംബത്തോടും നന്ദിയുണ്ട്

അമൽ : അതെന്താ ഏട്ടാ

മിഥുൻ : ടാ അന്ന് അയാളും കുടുംബവും ആ പട്ടിഷോ കാണിച്ചത് കൊണ്ട് അച്ഛന് വാശിയായി ഒരു പദസരത്തിന്റെ പേരിൽ അമ്മു നാണം കേട്ടത് തന്റെ മക്കളിൽ ആരും ഇനി ആരുടെ മുമ്പിലും എവിടെയും നാണം കെടരുതെന്ന വാശി അച്ഛനെ വളർത്തി അങ്ങനെ ഈ കാണുന്ന കോൺട്രക്ടർ ശിവദാസൻ മുതലാളിയായി
അമൽ : പൊളി ഒരു സിനിമ കഥ പോലുണ്ട്
ചേട്ടാ അമ്മുവിനെ കാണാൻ മാളു ചേച്ചി വന്നില്ലേ

മഹേഷ്‌ : അവൾ വന്നു അമ്മു ഇറക്കി വിട്ടു

മിഥുൻ : കൃഷ്ണൻ മൈരന് നാണമില്ലാതെ അച്ഛന്റെ കാല് പിടിച്ചു വീണ്ടും ഞങ്ങളോട് വീണ്ടും അടുത്തു

മഹേഷ്‌ : ഓക്കെ മക്കളെ കഥയൊക്കെ കഴിഞ്ഞു വാ ബാക്കി അടിക്കാം

അമൽ : മാളു ചേച്ചിക്ക് കല്യാണം ആലോചിച്ചപ്പോൾ അച്ചു ഏട്ടന്റെ കാര്യം എന്റെ അച്ഛൻ പറഞ്ഞതാ

മിഥുൻ : എന്റെ പൊന്നോ വേണ്ടാ

മഹേഷ്‌ : ടാ നിന്നോട് ഞാൻ പറയാൻ മറന്നതാ നിന്നെ അവർക്ക് താൽപ്പര്യം ഉണ്ടായിരുന്നു നിങ്ങളുടെ നാള് തമ്മിൽ ചെരുമായിരുന്നു.

മിഥുൻ : ബട്ട്‌ സ്വഭാവം തമ്മിൽ ചേരില്ലല്ലോ ഏട്ടാ

മഹേഷ്‌ : മാളുവിന്റെ ആലോചന വന്നപ്പോൾ അച്ഛനും അമ്മയും ആദ്യം അത് അമ്മുവിനോട് പറഞ്ഞു അവൾ അവരെ കൊന്നില്ലെന്നേ ഉള്ളു മാളുവിനെ ആ ഏരിയയിൽ അമ്മു അടുപ്പിക്കില്ല പിന്നല്ലേ നമ്മളുടെ വീട്ടിൽ കയറ്റുന്നത്

മിഥുൻ : ഹോ ആശ്വാസം എന്തായാലും ആ കുരിശ് എന്റെ തലയിൽ ഇരുന്നില്ലല്ലോ

മഹേഷ്‌ : ടാ ചെക്കനും ടീമും എത്തിയില്ലല്ലോ

മിഥുൻ : അത് ശെരിയാണല്ലോ ഏട്ടാ. മുഹൂർത്തം പന്ത്രണ്ടരക്കല്ലേ ആവുന്നതേയുള്ളു

മഹേഷ്‌ : ടാ ഒരു ചെറുതൊഴിച്ചെ

മിഥുൻ : ഏട്ടാ ഏട്ടാ അച്ഛൻ വരുന്നു

മഹേഷ്‌ : ടാ അമലേ കുപ്പി മാറ്റിക്കോ

ദാസൻ : എന്താടാ ഇവിടെ പരിപാടി?

മിഥുൻ : ഒന്നുല്ലച്ചാ അവിടെ ഭയങ്കര ചൂട് ഞങ്ങൾ വെറുതെ കാറ്റുകൊള്ളാൻ മാറി നിന്നതാ

ദാസൻ : നിന്റെയൊക്കെ കാറ്റുകൊള്ളൽ കാറ്റിന്റെ മണം എനിക്ക് നല്ലപോലെ കിട്ടിന്നുണ്ട്

മഹേഷ്‌ : അച്ഛാ അത് കല്യാണമൊക്കെ അല്ലേ

ദാസൻ : മനു പിന്നെ നീ കുടിച്ചിട്ട് ആതിമോളെ ദേഷ്യം പിടിപ്പിക്കരുത് കേട്ടല്ലോ

മഹേഷ്‌ : ഇല്ലച്ചാ

മിഥുൻ : പിന്നെ ദാസൻ മുതലാളി മുതലാളിക്ക് ഒരു ചെറുത് ഒഴിക്കട്ടെ

ദാസൻ : ആയിക്കോട്ടെ

മഹേഷ്‌ : അയ്യടാ ആ നാണം കണ്ടില്ലേ

ദാസൻ : നീ മോളെ ഒന്ന് പിടിച്ചേ

മിഥുൻ : ആരു ബേബി ഇങ്ങ് വന്നേ? അമലേ ആ ഡാഷ് ബോർഡിൽ ഒരു മിട്ടായി ഉണ്ട് അതിങ്ങ് എടുത്തേ

മഹേഷ്‌ : നീയും അമ്മുവും കൂടി ഉള്ള മിട്ടായി മുഴുവനും തീറ്റിച്ചു ഇവളുടെ പല്ല് മുഴുവനും പുഴുവാ

മിഥുൻ : ഒന്ന് പോ ഏട്ടാ പിള്ളേരുടെ ആദ്യ പല്ല് പുഴുവിന് ഉള്ളതാ ഇനിയും പല്ല് വരില്ലേ അപ്പോൾ നമുക്ക് മിട്ടായി കൊടുക്കണ്ടന്നെ

മഹേഷ്‌ : ദാസൻ മുതലാളിക്ക് ഇനി ഒന്നൂടി ആവാല്ലോ അല്ലേ?

ദാസൻ : ആയിക്കോട്ടെ

മിഥുൻ : അപ്പോൾ വണ്ടി നമുക്ക് ഏട്ടത്തിയെ കൊണ്ട് ഓടിപ്പിക്കാം

മഹേഷ്‌ : ഇനി അതേ നടക്കു

മിഥുൻ : ദാസൻ മുതലാളിയോട് ഈ അടിയങ്ങൾക്ക് ഒരു അപേക്ഷ ഉണ്ട്? ഇതും അടിച്ചു ഞങ്ങളുടെ അമ്മ മഹാറാണിയുടെ മുന്നിൽ പോയി പിടികൊടുക്കരുത് അഥവാ പിടിച്ചാലും ഞങ്ങളാണ് തന്നത് എന്ന് ഒരിക്കലും പറയരുത് ഞങ്ങളാണ് തന്നത് എന്ന് അമ്മ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള മടക്കയാത്ര വളരെ ദുഷ്‌കരവും ക്ളെശകരവും ആയിരിക്കും

അമൽ : ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു

ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ

മഹേഷ്‌ : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും

പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ

Leave a Reply

Your email address will not be published. Required fields are marked *