നിത്യ : അച്ചുവേട്ടാ എന്തിനാ പ്രിൻസി വിളിപ്പിച്ചേ
മിഥുൻ : അതോ? അത് പുള്ളിടെ മോളെ കെട്ടിച്ചു തരാൻ വിളിപ്പിച്ചതാ
നിത്യ : തമാശ കളിക്കാതെ എന്താ കാര്യം പറ
മിഥുൻ : ഞാൻ കാര്യം പറഞ്ഞതാടോ
നിത്യ : എന്താ നിങ്ങൾക്ക് കെട്ടാൻ മേലായിരുന്നോ
മിഥുൻ : സോറി നോട്ട് ഇന്ട്രെസ്റ്റഡ്
നിത്യ : അതെന്താ നിങ്ങൾക്ക് interest ഇല്ലത്തെ
മിഥുൻ : ഞാൻ ഫ്രീ അല്ലാല്ലോ അതു കൊണ്ട് ജെറിനോട് പറഞ്ഞിട്ടുണ്ട്
നിത്യ : ജെറിൻ ചേട്ടൻ അവളെ കെട്ടിയാൽ അപ്പോൾ മുമ്മുസ് എന്തു ചെയ്യും?
മിഥുൻ : മുമ്മുവോ? എടാ ജെറിനെ ?
തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ നിത്യ പെട്ടന്ന് ജെറിന്റെ വാ പൊത്തി പിടിച്ചു
വിളിക്കേട്ടു വന്ന ജെറിൻ
ജെറിൻ : എന്താടാ
നിത്യ : ഒന്നുല്ല ചേട്ടാ
ജെറിൻ : പിന്നെ എന്തിനാ ഇവന്റെ വാ പൊതി പിടിച്ചേക്കുന്നേ
നിത്യ : അതോ വാ തുറന്നാൽ വഷളത്തരെ പറയു അതാ
ജെറിൻ : മ്മ് ശെരി
അതും പറഞ്ഞു ജെറിൻ അവിടുന്ന് പോയി പെട്ടന്ന് മിഥുൻ അവളുടെ കൈ വീടുവിച്ചു
മിഥുൻ : കൊല്ലാൻ നോക്കുന്നോടി കോപ്പേ
നീത്യ : അച്ചോടാ എന്റെ കുഞ്ഞിന് ശ്വാസം മുട്ടിയോ?
മിഥുൻ : മ്മ്
നിത്യ : കണക്കായി പോയി ഇനി മേലാൽ ഞാൻ എന്തെങ്കിലും പറയുമ്പോൾ അലറാൻ നിക്കരുത് കേട്ടല്ലോ
മിഥുൻ : ഇല്ല ക്ലാസ്സിൽ ചെന്നിട്ടു വേണം മുമ്മുസ് ജെറിൻ ഹാ എന്നാ ഞാൻ പോട്ടെ
നിത്യ : അച്ചുവേട്ടാ കഷ്ടമുണ്ട് പറയരുത് പ്ലീസ് പ്ലീസ്
മിഥുൻ : എന്താ എന്റെ മോളു വളച്ചു കെട്ടണ്ട് കാര്യം പറ
നിത്യ : ഞാൻ പറയില്ലാ
മിഥുൻ : ആഹാ ഡാ ജെറിനെ?
നിത്യ : പറയല്ലേ പ്ലീസ്
മിഥുൻ : പറയില്ലെങ്കിൽ കിടന്ന് ഉരുളാതെ കാര്യം പറ പെണ്ണെ
നിത്യ : അതേ അച്ചുവേട്ടാ ഞാൻ ഈ പറയുന്നത് ആരോടും പറയില്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്?
മിഥുൻ : സത്യം ചെയ്യാം അതുനുമുമ്പ് എന്റെ മോൾ ചേട്ടന് ഒരുമ്മ തന്നെ
നിത്യ : അതു വേണോ??
മിഥുൻ : അത് വേണം
നിത്യ : ഇവിടെ വെച്ചോ?? ആരേലും കാണും
മിഥുൻ : ആരും കാണില്ല ഇപ്പോൾ ഇവിടെ വെച്ച് അല്ലെങ്കിൽ ഞാൻ ഇപ്പോൾ അവനെ വിളിക്കും
നിത്യ : വേണ്ട ഞാൻ തരാം മുതലെടുക്കുവാണല്ലേ മോനെ
മിഥുൻ : നിന്റെ അടുത്ത് ഇതേ നടക്കു വേഗം തന്നോ
നിത്യ : കണ്ണടക്ക് കൊരങ്ങാ
മിഥുൻ : അടച്ചു
നിത്യ മിഥുന്റെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ട് അവന്റെ കവിളിൽ ഒരു ചുംബനം😘😘😘😘😘😘😘 നൽകി
നിത്യ : ഉമ്മ കിട്ടിയില്ലേ ഇനി സത്യം ചെയ്യ്
മിഥുൻ : മ്മ് സത്യം നീയാണെ നമ്മുടെ മക്കളാണേ സത്യം
നിത്യ : ദുഷ്ട്ടാ.. എന്റെ പിള്ളേര്
മിഥുൻ : കാര്യം പറ പെണ്ണേ നീ
നിത്യ : അച്ചുവേട്ടാ അതേ
മിഥുൻ : നിന്ന് ലാഗ് ആകാതെ ഒന്നു പറയടി
നിത്യ : നമ്മുടെ മുമ്മുസ് ഇല്ലേ?
മിഥുൻ : മുമ്മസിന്?
നിത്യ : ജെറിൻ ചേട്ടനോട് ഭയങ്കര ക്രഷ് ആണ്
മിഥുൻ : ശെരിക്കും
നിത്യ : അതെ പക്ഷേ ജെറിൻ ചേട്ടനോട് പറയരുത് പ്ലീസ്
മിഥുൻ : ഇല്ല എത്ര കാലായി ഇതു തുടങ്ങീട്ട്
നിത്യ : ഫ്രഷേഴ്‌സ് ഡേയ്ക്ക് നമ്മൾ കണ്ടില്ലേ അന്ന് തൊട്ട് ജെറിൻ ചേട്ടനെ കാണുമ്പോഴേ അവളുടെ അടി വയറ്റിൽ മഞ്ഞു പെയ്യുന്ന പോലെ ആണെന്ന്
മിഥുൻ : അമ്പടി മുമ്മു നീ ആളു കൊള്ളാല്ലോ?
നിത്യ : ഒരു തവണ അവൾ പറയാൻ വന്നതാ
മിഥുൻ : പിന്നെ അവളെന്താ പറയാഞ്ഞേ
നിത്യ : പാച്ചുവും കോവാലനും ഒരുമിച്ചല്ലേ നടക്കു പിന്നെ എങ്ങനാ പറയുന്നേ?
മിഥുൻ : ഓഹോ അങ്ങനെയാണ് അപ്പോൾ കാര്യങ്ങൾ
നിത്യ : അതേ ദൈവത്തെയോർത്ത് ജെറിൻ ചേട്ടനോട് പോയി പറയരുത്
മിഥുൻ : ഇല്ല പറയില്ല
നിത്യ : പറഞ്ഞാൽ നിങ്ങളോട് ഞാൻ മിണ്ടില്ല നോക്കിക്കോ
മിഥുൻ : അവൾക്ക് അങ്ങനൊരു ക്രഷ് ഉണ്ടെങ്കിൽ അത് അവനോട് പറയാൻ പാടില്ലേ ഞാൻ സപ്പോർട്ട് ചെയ്യാം
നിത്യ : അതെ അതു വേണോ? അതിനു ആ ചേട്ടൻ സിംഗിൾ ആണോ? വേറെ ലൈൻ ഉണ്ടോ?
മിഥുൻ : എക്സ്ട്രാ സിംഗിൾ അതിനു ക്ലാസ്സിൽ അവൻ ഇരുന്നാൽ അല്ലേ ലൈൻ ഉണ്ടാവു വർഷം പത്തു സസ്പെന്ഷൻ വെച്ചു വാങ്ങുന്നവന് എവിടെ ലൈൻ ഉണ്ടാവാനാ
നിത്യ : ആളു അത്ര ടെറർ ആണോ
മിഥുൻ : ഈ കാണുന്നത് അല്ല അവൻ ഞങ്ങൾ പഠിച്ച സ്ഥലത്തെല്ലാം അവനും എനിക്കും അടിയുണ്ടാക്കി സസ്പെൻഷൻ വാങ്ങലായിരുന്നു പ്രധാന പണി
