ഹരിതം സുന്ദരം – 3 29

ദാസൻ : നമുക്കൊരു രണ്ടു മാസത്തിനുള്ളിൽ അങ്ങ് നടത്താം എന്താ നിങ്ങൾക്ക്‌ എന്തെങ്കിലും തടസമുണ്ടോ അതിന്

രാജീവ്‌ : അടുത്തായാഴ്ച്ച നിശ്ചയിച്ചാൽ പോലും ഞങ്ങൾ റെഡി

കാല കാലങ്ങളായി രണ്ടു കുടുംബങ്ങളും കാത്തിരുന്ന അവരുടെ മക്കളുടെ കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തിൽ രാജീവും കുടുംബവും ദാസാനെയും കുടുംബത്തിനെയും യാത്രയാക്കി.

കാറിൽ കേറിയ മിഥുനോട് ആതിര ചോദിച്ചു എന്ത് മാജിക്കാടാ അവിടെ നടന്നെ

മിഥുൻ : അതൊക്കെ ഉണ്ട് ഏട്ടത്തി എല്ലാം ഞാൻ വിശദമായി പറയാം

പ്രിയ : എന്തായാലും നീ സമ്മതിച്ചല്ലോ എനിക്കതു മതി എന്റെ ആതിയെ പോലെ നല്ലൊരു മോളാ അതും

മഹേഷ്‌ : ഓഹോ ആതിമോൾ

ആതിര : എന്താ നിങ്ങൾക്ക് പിടിച്ചില്ലേ

ദാസൻ : ഇനി നിങ്ങൾ രണ്ടും കൂടി തുടങ്ങിക്കോ ടാ എന്റെ മോൾക്ക് എന്താടാ കുഴപ്പം?

ആതിര : അങ്ങനെ ചോദിക്ക്‌ അച്ഛാ

മഹേഷ് : ഒന്നുല്ലേ ഞാൻ ഒന്നും പറഞ്ഞില്ല

ദാസൻ : എന്നാ നേരെ നോക്കി വണ്ടിയൊടിക്കടാ

വണ്ടിയൊടിക്കുന്ന മഹേഷിനെ ആതിര കൊഞ്ഞനം കുത്തി കാണിച്ചു ഇതിന്റെയിടക്ക് പ്രിയ അമ്മുവിനെ വിളിച്ചു അച്ചുവേട്ടന്റെ കല്യാണം ഉറച്ച കാര്യം പറഞ്ഞു അങ്ങനെ അവർ കല്യാണ വീട്ടിൽ എത്തി പ്രിയയുടെ വീട്ടിലെ കല്യാണമായത് കൊണ്ട് തന്നെ അവരുടെ എല്ലാ ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു മിഥുന്റെ കല്യാണം ഉറപ്പിച്ച വിഷയം അവിടെ ഹോട്ട് ന്യൂസ്‌ ആയി ഇതിന്റെ ഇടയ്ക്ക കസിൻസിനെ കണ്ട മിഥുനും മഹേഷും അവരുടെ അടുത്തേക്ക് പോയി

മഹേഷ്‌ : ടാ അച്ചു എവിടെടെ സാധനം

മിഥുൻ : ഡാഷ് ബോർഡിൽ ഉണ്ട് ഏട്ടാ ഞാൻ ഇന്നലെ തന്നെ എടുത്തിട്ടു

മഹേഷ്‌ : എന്നാ അവന്മാരെയും വിളിക്ക്

മിഥുൻ : നമുക്ക് അങ്ങോട്ട് മാറി നിക്കണോ

മഹേഷ്‌ : വേണ്ടടാ ഡോർ തുറന്നിട്ടാമതി നമുക്ക് പാർക്കിങ്ങിൽ ഇരിക്കാം അവന്മാർ എവിടെ

മിഥുൻ : അവൻമാർ ഗ്ലാസും വെള്ളവും വാങ്ങാൻ പോയി ഏട്ടാ രണ്ടു ഫുൾ ഉണ്ട് അതു മതിയാകുമോ

മഹേഷ്‌ : തിരിച്ചു പോകുമ്പോൾ അച്ഛനെ കൊണ്ട് ഓടിപ്പിക്കാം

മിഥുൻ : അല്ല അച്ഛൻ അടികുവോ ഇനി

മഹേഷ്‌ : ഇല്ലേ നീ ഓടിച്ചോ ഇങ്ങോട്ട് ഫുൾ ഞാനല്ലേ ഓടിച്ചത്

മിഥുൻ : അവരെ കാണുന്നില്ലല്ലോ? ഏട്ടാ ഏട്ടത്തി വരുന്നു

മഹേഷ്‌ : എന്താണ് ആതിമോളെ?

ആതിര : ടാ അച്ചു നീ മാത്രം ഇങ്ങ് വന്നേ?

മഹേഷ്‌ : എന്താ മനുവേട്ടൻ വരണ്ടേ?

ആതിര : നിങ്ങൾ അവിടെ നിന്നാൽ മതി

മഹേഷ്‌ : അല്ല എന്റെ മോളെവിടെ

ആതിര : ഞാൻ കൊണ്ടുപോയി കളഞ്ഞു എന്തേ?

മഹേഷ്‌ : എന്താ ആതിമോൾ കലിപിലാണല്ലോ

ആതിര : എന്റെ പൊന്നു സഹോദരാ എന്നേ വിട്ടേക്ക് 🙏🏻

മിഥുൻ : ആ ബെസ്റ്റ് രണ്ടും കൂടി തുടങ്ങിക്കോ എന്താ ഏട്ടത്തി?

ആതിര : അതെ അച്ചു എന്താടാ അവിടെ നടന്നെ?

മിഥുൻ അവിടെ നടന്നതെല്ലാം ആതിരയോട് പറഞ്ഞു ഒരു സിനിമാ കഥ കേൾക്കുന്ന അത്ഭുതത്തിൽ ആതിര എല്ലാം കേട്ട് നിന്നു
അപ്പോഴേക്കും വെള്ളം വാങ്ങാൻ പോയ കസിൻസ് എത്തിയിരുന്നു അവരു വന്നപ്പോൾ മഹേഷ്‌ അടി തുടങ്ങി

ആതിര : നീ മുറിയിൽ നിന്നിറങ്ങുന്നവരെ ഞാൻ മുള്ളിലാ നിന്നത് ഹോ ഇപ്പോൾ എല്ലാം നല്ലരീതിയിൽ അവസാനിച്ചല്ലോ ഹോ സമാധാനം

മിഥുൻ : അതെ ചേച്ചി ഇങ്ങനൊരു എൻഡിങ് ഞാനും പ്രതീക്ഷിച്ചില്ല

മഹേഷ്‌ : സ്റ്റോപ്പ്‌ ബാക്കി നമുക്ക് വീട്ടിൽ
പോയി സംസാരിക്കാം നിന്നെ അവന്മാർ വിളിക്കുന്നു

ആതിര : ഓ ഇതിനാണല്ലേ മക്കൾ രണ്ടും കൂടി മാറി നിന്നത്

മിഥുൻ : അതു പിന്നെ കല്യാണമൊക്കെ അല്ലെ ഏട്ടത്തി പിന്നെ അവൻമാരും ഉണ്ടല്ലോ

മഹേഷ്‌ : എന്താ മോളെ ഒരെണ്ണം കഴിക്കുന്നോ

ആതിര : തന്റെ മാറ്റവൾക്ക് കൊണ്ടുപോയി കൊടുക്ക് പോടാ കള്ളു കുടിയാ അച്ചു ഞാൻ പോകുവാ ഇനി ഇവിടെ നിന്നാ ശെരിയാവില്ല

മിഥുൻ : ടാ അഖിലേ ഒരെണ്ണം ഒഴിച്ചേടാ

അഖിൽ : അമ്മു വന്നില്ലേ ഏട്ടാ

മിഥുൻ : ഇല്ലടാ എന്തായി നിന്റെ യുകെ ജോബ് ഒക്കെ

അഖിൽ : എല്ലാം സെറ്റ് ആയിട്ടുണ്ട് ഒരു ആറു മാസത്തിനുള്ളിൽ പോകാം

മഹേഷ്‌ : ടാ കാശിനു എന്തെങ്കിലു ആവിശ്യം വന്നാൽ പറയണേ നമുക്ക് റെഡിയാക്കാം

അഖിൽ : പറയാം ഏട്ടാ

മിഥുൻ : ടാ അമലേ എന്താ നിന്റെ പ്ലാൻ

Leave a Reply

Your email address will not be published. Required fields are marked *