ഹരിതം സുന്ദരം – 3 29

നിത്യ : ചേട്ടനെ ഒന്ന് കാണാനും ഈ കാൽക്കൽ വീണു മാപ്പ് പറയാൻ വേണ്ടിയാ ഞാൻ ഈ പെണ്ണുകാണാലിനു സമ്മതിച്ചത്

മിഥുൻ : എനിക്ക് തന്നോട് ഒരു ദേഷ്യവുമില്ല താൻ ഒന്ന് കരയാണ്ടിരിക്ക്

നിത്യ : സോറി അച്ചുവേട്ടാ എന്നെ വെറുക്കല്ലേ ഇത്രയും കാലം ഞാൻ കാത്തിരുന്നത് എന്റെ അച്ചുവെട്ടന് വേണ്ടിയാ ചേട്ടന്റെ കല്യാണം കഴിഞ്ഞെന്നാണ് ഞാൻ വിചാരിച്ചത് കഴിഞ്ഞദിവസമാ സുരേഷ് മാമ്മൻ ചേട്ടന്റെ ആലോചന കൊണ്ടുവന്നത് ചേട്ടന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് ഞാൻ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുവായിരുന്നു

മിഥുൻ : തന്നെ ഒന്ന് കാണണം സോറി പറയണമെന്ന് ഞാനും വിചാരിച്ചിരുന്നു എന്നോട് ക്ഷമിക്ക് നിത്യ

നിത്യ : ചേട്ടൻ ഒന്നും ചെയ്തില്ല എല്ലാത്തിനും തെറ്റുകാരി ഞാനാ ആ നശിച്ചവളുടെ വാക്ക് കേട്ട് ചേട്ടൻ പറയുന്നത് കേൾക്കാൻ പോലും ഞാൻ നിന്നില്ലാ

മിഥുൻ : എടോ കഴിഞ്ഞത് കഴിഞ്ഞു എല്ലാം മറന്നു കള

നിത്യ : സത്യങ്ങളൊക്ക മനസിലാക്കിയാ അന്ന് തൊട്ട് ഞാൻ നല്ലപോലെ ഒന്നുറങ്ങിട്ടില്ല ചേട്ടനെ എങ്ങനെയെങ്കിലും ഒന്ന് കാണണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത അപ്പോഴേക്കും ദൈവമായിട്ട് എന്റെ മുന്നിൽ കൊണ്ടേ തന്നു

മിഥുൻ : ഞാൻ ജീവിത്തിൽ ആദ്യമായി സ്നേഹിച്ചപെണ്ണ് താനാ തന്നെ ഒന്ന് കാണണം നടന്നതൊക്കെ പറയണം എന്നൊക്കെ ഞാനും വിചാരിച്ചിരുന്നു താൻ എങ്ങനെ പ്രതികരിക്കും എന്നോർത്തു എനിക്ക് ഭയമായിരുന്നു

നിത്യ : അച്ചുവേട്ടാ രണ്ടു മാസങ്ങൾക്ക് മുമ്പ്
ഞാൻ മുമ്മുവിനെ കാണാൻ പോയി അവളിപ്പോൾ ഡിവോഴ്സായി നാട്ടിലുണ്ട് എന്നെ കണ്ടപ്പോൾ അവൾ കെട്ടിപിടിച്ചു കുറേ കരഞ്ഞു അവളെ കെട്ടിയവൻ ഒരു ഫ്രോഡ് ആയിരുന്നു അവളുടെ സ്വത്തു പണവും അടിച്ചെടുത്ത് അവൻ മുങ്ങി നമ്മളെ തമ്മിൽ പിരിച്ചതിനും ജെറിൻ ചേട്ടനെ പറ്റിച്ചതിനും അവൾക്ക് കിട്ടിയ ശിക്ഷയാണെന്ന് പറഞ്ഞു കുറേ കരഞ്ഞു ഇതൊക്കെ കേട്ട് ഞാൻ ആകെ ഷോക്ക് ആയി ഞാൻ അവിടെ ബോധംകേട്ടുവീണു.
പിന്നീട് അച്ചുവേട്ടനെ കണ്ടെത്താനായിരുന്നു എന്റെ ശ്രമം മുഴുവനു ഇത്രെയും അടുത്തായിട്ട് പോലും
ചേട്ടന്റെ ഓഫീസ് ഇവിടുന്ന് പത്തു കിലോമീറ്ററേയുള്ളു എന്നിട്ടും ചേട്ടനെ കണ്ടെത്താൻ എനിക്ക് ഒരുമാസത്തിനടുത്ത് സമയം വേണ്ടി വന്നു അങ്ങനെ ചേട്ടന്റെ ഓഫീസ് കണ്ടെത്തി ഞാൻ അങ്ങോട്ട് വന്നതാ

മിഥുൻ : അവിടം വരെ വന്നിട്ട് എന്താ എന്നെ കാണാൻ വരാഞ്ഞത്

നിത്യ : ഞാൻ അവിടെ എത്തിയപ്പോൾ ജെറിൻ ചേട്ടനെ അവിടെ കണ്ടു ജെറിൻ ചേട്ടനെ കണ്ടപ്പോൾ എനിക്ക് പേടിയായി ജെറിൻ ചേട്ടൻ പോയിട്ട് അങ്ങോട്ടേക്ക് വരാമെന്നോർത്ത് ഞാൻ അവിടെ തൂണിന്റെ മറവിൽ ഒളിച്ചു നിന്നു അപ്പോഴേക്കും ചേട്ടൻ ജെറിൻ ചേട്ടന്റെ കൂടെ വണ്ടിയിൽ കയറിപോയി പിന്നെ ഞാൻ വന്ന ദിവസം ചേട്ടൻ ലീവ് ആയിരുന്നു അപ്പോഴേക്കും എന്റെ ദൈവങ്ങൾ എന്റെ അടുത്തുകൊണ്ടേ തന്നു

ഒരു ലോക മഹായുദ്ധം ഒഴിവായി പോയതിന്റെ സന്തോഷത്തിൽ മിഥുൻ നിത്യയെ ചേർത്ത് പിടിച്ചു

മിഥുൻ : അന്നും ഇന്നും എനിക്ക് തന്നോട് ഒന്നേ പറയാനുള്ളു I Love You❤️❤️❤️

നിത്യ : I Love You Too😘😘😘😘😘😘

പെട്ടെന്ന് നിത്യ മിഥുന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി അതിന്റെ മറുപടി നൽകാൻ മിഥുൻ അവളുടെ കണ്ണിൽ നോക്കി ചുണ്ടോട് ചുണ്ട് ചേർക്കുമ്പോൾ പെട്ടെന്ന് ആരോ വാതിലിൽ മുട്ടി എന്നിട്ടും അവൻ അവളെ വിടാൻ കൂട്ടാക്കിയില്ല അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി. അതിനുശേഷം മിഥുൻ പോയി ഡോർ തുറന്നു

ഡോർ തുറന്നു പുറത്തു വന്ന മിഥുനോട്‌ മഹേഷ്‌ പറഞ്ഞു കല്യാണം കഴിഞ്ഞു പറയാൻ എന്തെങ്കിലും ബാക്കി വെക്കണം കിട്ടോ നിനക്കിഷ്ടമായി എന്ന് ഞങ്ങൾക്ക്‌ മനസിലായി അപ്പോൾ ഇത് ഞങ്ങൾ അങ്ങ് ഉറപ്പിക്കുവാ മോനേ

ദാസൻ : അപ്പോൾ രാജീവേട്ടാ നിങ്ങൾ നല്ലൊരു ദിവസം നോക്കി വീട്ടിലേക്ക് വരണം പിന്നെ ഞങ്ങൾക്ക് പൊന്നും പണവും ഒന്നും വേണ്ട ഇതുപോലെ മോളെ ഇങ്ങ് തന്നാൽ മതി

രാജീവ്‌ : നമുക്ക് അധികം നീട്ടികൊണ്ട് പോവണ്ട അടുത്തയാഴ്ച്ച നല്ലൊരു ദിവസം നോക്കി ഞങ്ങൾ വരാം

Leave a Reply

Your email address will not be published. Required fields are marked *