ഹരിതം സുന്ദരം – 3 26

മഹേഷ്‌ : ടാ ഒരു ചെറുതൊഴിച്ചെ

മിഥുൻ : ഏട്ടാ ഏട്ടാ അച്ഛൻ വരുന്നു

മഹേഷ്‌ : ടാ അമലേ കുപ്പി മാറ്റിക്കോ

ദാസൻ : എന്താടാ ഇവിടെ പരിപാടി?

മിഥുൻ : ഒന്നുല്ലച്ചാ അവിടെ ഭയങ്കര ചൂട് ഞങ്ങൾ വെറുതെ കാറ്റുകൊള്ളാൻ മാറി നിന്നതാ

ദാസൻ : നിന്റെയൊക്കെ കാറ്റുകൊള്ളൽ കാറ്റിന്റെ മണം എനിക്ക് നല്ലപോലെ കിട്ടിന്നുണ്ട്

മഹേഷ്‌ : അച്ഛാ അത് കല്യാണമൊക്കെ അല്ലേ

ദാസൻ : മനു പിന്നെ നീ കുടിച്ചിട്ട് ആതിമോളെ ദേഷ്യം പിടിപ്പിക്കരുത് കേട്ടല്ലോ

മഹേഷ്‌ : ഇല്ലച്ചാ

മിഥുൻ : പിന്നെ ദാസൻ മുതലാളി മുതലാളിക്ക് ഒരു ചെറുത് ഒഴിക്കട്ടെ

ദാസൻ : ആയിക്കോട്ടെ

മഹേഷ്‌ : അയ്യടാ ആ നാണം കണ്ടില്ലേ

ദാസൻ : നീ മോളെ ഒന്ന് പിടിച്ചേ

മിഥുൻ : ആരു ബേബി ഇങ്ങ് വന്നേ? അമലേ ആ ഡാഷ് ബോർഡിൽ ഒരു മിട്ടായി ഉണ്ട് അതിങ്ങ് എടുത്തേ

മഹേഷ്‌ : നീയും അമ്മുവും കൂടി ഉള്ള മിട്ടായി മുഴുവനും തീറ്റിച്ചു ഇവളുടെ പല്ല് മുഴുവനും പുഴുവാ

മിഥുൻ : ഒന്ന് പോ ഏട്ടാ പിള്ളേരുടെ ആദ്യ പല്ല് പുഴുവിന് ഉള്ളതാ ഇനിയും പല്ല് വരില്ലേ അപ്പോൾ നമുക്ക് മിട്ടായി കൊടുക്കണ്ടന്നെ

മഹേഷ്‌ : ദാസൻ മുതലാളിക്ക് ഇനി ഒന്നൂടി ആവാല്ലോ അല്ലേ?

ദാസൻ : ആയിക്കോട്ടെ

മിഥുൻ : അപ്പോൾ വണ്ടി നമുക്ക് ഏട്ടത്തിയെ കൊണ്ട് ഓടിപ്പിക്കാം

മഹേഷ്‌ : ഇനി അതേ നടക്കു

മിഥുൻ : ദാസൻ മുതലാളിയോട് ഈ അടിയങ്ങൾക്ക് ഒരു അപേക്ഷ ഉണ്ട്? ഇതും അടിച്ചു ഞങ്ങളുടെ അമ്മ മഹാറാണിയുടെ മുന്നിൽ പോയി പിടികൊടുക്കരുത് അഥവാ പിടിച്ചാലും ഞങ്ങളാണ് തന്നത് എന്ന് ഒരിക്കലും പറയരുത് ഞങ്ങളാണ് തന്നത് എന്ന് അമ്മ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള മടക്കയാത്ര വളരെ ദുഷ്‌കരവും ക്ളെശകരവും ആയിരിക്കും

അമൽ : ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു

ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ

മഹേഷ്‌ : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും

പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ

ദാസൻ : എന്താ പ്രിയ ഞങ്ങൾ ഇപ്പോൾ വരാം നിങ്ങൾ നടന്നോ.?

മിഥുൻ : ഞങ്ങളോ? അച്ചന്റെ ഭാര്യയല്ലേ വിളിച്ചത് അതു കൊണ്ട് അച്ഛൻ ഒറ്റക്ക് പോയി അങ്ങ് കേട്ടാൽ മതി

ദാസൻ : ടാ മക്കളെ എന്നെ ഒന്ന് രക്ഷിക്ക്

മഹേഷ്‌ : സോറി അച്ഛാ ഇപ്പോൾ അങ്ങോട്ട് വന്നാൽ ഞങ്ങളും കേൾക്കും അച്ഛൻ ഒറ്റക്ക് പോയി അച്ചന്റെ ധീരത തെളിയിക്ക്

മിഥുൻ : ഏട്ടാ അവർ വീണ്ടും വരുന്നു

പ്രിയ : ഏട്ടാ അത്ര അത്യാവശ്യമാ ഒന്ന് വാ?

ദാസൻ : ആ വാടാ മക്കളെ നമുക്ക് പോകാം അമ്മ വിളിക്കുന്നത് കേട്ടില്ലേ

പെട്ടന്ന് പ്രിയ വന്നു ദാസന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി അമ്മക്ക് മണം കിട്ടാതിരിക്കാൻ രണ്ടു പേരും തിരിഞ്ഞു നിന്നു

മഹേഷ്‌ : ഹോ നമ്മൾ രക്ഷപെട്ടു

മിഥുൻ : ഏട്ടാ ഏട്ടത്തി

മഹേഷ്‌ : അല്ല നീ പോകുന്നില്ലേ

ആതിര : ഇല്ല എന്താ ഞാൻ പോണോ?

മഹേഷ്‌ : ആതിമോളെ നീ ഒന്ന് അകത്തേക്ക് ചെല്ലുവോ?

ആതിര : എന്തിനു

മഹേഷ്‌ : അതേ ആതിമോളെ അച്ഛൻ രണ്ടെണ്ണം കഴിച്ചിട്ടുണ്ട് അമ്മക്കിപ്പോൾ മണം കിട്ടിക്കാണും മദ്യ വിരോധിയായ അമ്മയുടെ കൈയിൽ നമ്മുടെ പാവം അച്ഛനെ നീ രക്ഷിക്കണം

ആതിര : നിങ്ങളോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് അച്ഛന് പ്രഷർ ഉള്ളതാ ഡ്രിങ്ക്സ് കൊടുക്കരുതെന്ന്

മിഥുൻ : അത് ഏട്ടത്തി അച്ഛൻ വന്നു ചോദിച്ചപ്പോൾ കൊടുത്തു പോയതാ ഏട്ടത്തി ഒന്ന് ചെല്ല് ഈ കോലത്തിൽ ഞങ്ങളെ കൂടി കണ്ടാൽ അമ്മക്ക് പിന്നെ അതുമതി ഏട്ടത്തി ഒന്ന് ചെല്ല് പ്ലീസ് പ്ലീസ്

ആതിര : അമ്മ ഇപ്പോൾ അതിനൊന്നുമല്ല ഇങ്ങോട്ട് വന്നത്

മഹേഷ്‌ : പിന്നെ

ആതിര : ഇവിടെ ഒരു പ്രശ്നമുണ്ട്

മിഥുൻ : എന്ത് പ്രശനം?

ആതിര : ഏട്ടാ കല്യാണം മുടങ്ങി ആ യുകെക്കാരൻ തട്ടിപ്പായിരുന്നു പക്കാ ഫ്രോഡ് അവനെ പോലീസ് പൊക്കി

ഇതു കേട്ട് മിഥുനും മഹേഷും പരസ്പരം പൊട്ടിച്ചിരിക്കാൻ തുടങ്ങി അവൾക്കങ്ങനെ വേണം എന്തായിരുന്നു അവളുടെ നെഗളിപ്പ് ഏട്ടാ എന്നാ നമുക്ക് വിട്ടാലോ ഇതിന്റെ അനുശോചനം രേഖപ്പെടുത്തി അച്ഛനോട് വേഗം വരാൻ പറ അല്ലടാ അച്ചു സദ്യ കാണുവോ ഇനി ? നമുക്ക് പോകുന്ന വഴി കഴിക്കാം എട്ടാ..

ആതിര : നിങ്ങൾ രണ്ടും ഇത്ര ക്രൂരൻമാരാവരുത് ഒന്നൂല്ലെങ്കിലും ഒരു പെൺകൊച്ചിന്റെ കാര്യമല്ലേ

മിഥുൻ : ഒരു ക്രൂരതയും ഇല്ല ഏട്ടത്തി എല്ലാം ഏട്ടത്തിക്ക് അറിയാവുന്നതല്ലേ

ആതിര : അറിയാം ഞാൻ സമ്മതിച്ചു എന്നാലും?

മിഥുൻ : ഒരു എന്നാലും ഇല്ല നമുക്ക് പോയേക്കാം

ആതിര : നമ്മുടെ അമ്മുവിനാണ് ഈ അവസ്ഥ വന്നതെങ്കിലേ നിങ്ങൾ ഇങ്ങനെ ചിരിക്കുവോ ഈ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്

മഹേഷ്‌ : ചിന്തിക്കുന്നില്ല കൃഷ്ണൻ മാമനെ പോലെ പൊട്ടൻ അല്ല അവളുടെ തന്ത പിന്നെ അവൾക്ക് ഈ അവസ്ഥ വരണമെങ്കിൽ ഞങ്ങൾ രണ്ടും ചാവണം അല്ലേടാ അച്ചു

മിഥുൻ : അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ അവൾ തന്നെ കണ്ടുപിടിച്ചു കുഴിയിൽ ചാടിയതല്ലേ അപ്പോൾ ഞങ്ങൾക്ക് ചിരിക്കാം

പെട്ടന്ന് മഹേഷിന്റെ ഫോൺ റിംഗ് ചെയ്തു ശിവദാസനാണു മറുതലക്കൽ

മഹേഷ് : ഹലോ അച്ഛാ

ദാസൻ : ഹലോ മനു നീ ആതി മോളെയും കൂട്ടി അകത്തേക്ക് വാ ഒരു പ്രശ്നമുണ്ട്

മഹേഷ്‌ : ഞങ്ങൾ അറിഞ്ഞു നമുക്ക് പോയാലോ അച്ഛാ

ദാസൻ : നമുക്ക് പോകാം നിങ്ങൾ ഇവിടം വരെ വാ എന്നിട്ട് നമുക്ക് പോകാം പിന്നെ അച്ചുവിനെ കൂട്ടണ്ട

മഹേഷ്‌ : ശെരിയച്ചാ ഞങ്ങൾ ഇപ്പോൾ വരാം ഓക്കെ

ആതിര : എന്താ ഏട്ടാ?

മഹേഷ്‌ : ആതി നമ്മളോട് രണ്ടു പേരോടും അകത്തേക്ക് ചെല്ലാൻ പറഞ്ഞു അച്ചു നീ ഇവിടെ നിക്ക്

മിഥുൻ : അല്ലെങ്കിലും ഞാൻ ഇല്ല അങ്ങോട്ട് വന്നാൽ ഇപ്പോൾ അവളുടെ മോന്ത കണ്ടാൽ ചിലപ്പോൾ ഞാൻ ചിരിച്ചു പോകും വെറുതെ നാട്ടുകാരെ കൊണ്ട് ഓരോന്നും പറയിപ്പിക്കണ്ടല്ലോ ഏട്ടത്തി പിന്നെ ഇവളെ എടുത്തോ

ആതിര : എന്നാൽ ഞങ്ങൾ പോയിട്ട് വരാം

മിഥുൻ : ടാ മോനേ ഒരെണ്ണം ഒഴിച്ചേ എനിക്ക്

മഹേഷും ആതിരയും അകത്തേക്ക് പോയി അകത്ത് റൂമിലേക്ക് കയറിയ മഹേഷ്‌ കരഞ്ഞു നിന്ന കൃഷ്ണൻ മാമനെ സമാധാനിപ്പിച്ചു പോട്ടെ മാമ്മാ താലികെട്ടുന്നതിനു മുമ്പ് അവൻ കള്ളനാണെന്നറിഞ്ഞില്ലേ കല്യാണം കഴിഞ്ഞില്ലല്ലോ മാമ്മൻ കരയാതെ സമാധാനിക്ക് ഇനി എന്റെ മോൾക്ക് ഒരു മോൾക്ക് ഒരു മംഗല്യ സൗഭാഗ്യം ഇല്ല മോനേ എന്നും പറഞ്ഞു കൃഷ്ണൻ മഹേഷിനെ കെട്ടിപിടിച്ചു കരഞ്ഞു മഹേഷ്‌ അയാളെ സമാധാനിപ്പിച്ചു അൽപം മുമ്പ് വരെ കൃഷ്ണനെ തെറി പറഞ്ഞ മഹേഷ്‌ അയാളെ സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ ആതിര അത്ഭുതത്തോടെ നോക്കി

ദാസൻ : മക്കളെ നിങ്ങളെ ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്

മഹേഷ്‌ : എന്താ അച്ഛാ

ദാസൻ : മോനേ ഇന്ന് ഇനി മാളുവിന്റെ കല്യാണം നടന്നില്ലെങ്കിൽ ഇനി ഇരുപത് വർഷം കഴിഞ്ഞേ അവൾക്ക് മംഗല്യ ഭാഗ്യമുള്ളൂ ഇനി അധികം സമയവും ഇല്ല മുഹൂർത്തപ്രകാരം ഇനി അര മണിക്കൂറിനുള്ളിൽ അവളുടെ കല്യാണം നടന്നിരിക്കണം

1 Comment

Add a Comment
  1. Ithinte bhangiyum koode epozha iduva

Leave a Reply

Your email address will not be published. Required fields are marked *