ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 1

” ഹാ.. ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലൊ..”. ഞാൻ മറ്റൊരു മുണ്ട് എടുത്തുടുത്തു.. ഒരു ഷർട്ടും എടുത്തിട്ട് ഇറങ്ങി..

“ഇന്ന് വന്നില്ലെങ്കിലുണ്ടല്ലൊ.. ആ..”..

” പോടി.. പോടി… ”

ഞാൻ ഉമ്മറത്തേക്കെത്തി.

“പോവാം..” ഞാൻ പറഞു.

“വിനോദൊ” വല്ലിപ്പ ചോദിച്ചു..

” അവനെ വഴീന്ന് കേറ്റാം വീട്ടിൽ മറ്റ് പണികളൊന്നൂമില്ലാതെ ഇരിപ്പല്ലെ”.. ഞാൻ പറഞ്ഞു..

“എന്നാ പോവാം..”

ഞാൻ ചെന്ന് പോർച്ചിൽ കിടന്ന ലാൻഡ് ക്രൂയിസർ എടുത്തു… വല്ലിപ്പ ഫ്രെണ്ടിൽ കേറി.. ഞങ്ങൾ വിനോദിനേം കൂട്ടി പുറപെട്ടു.

ഞങ്ങളുടെ കാർ കുറച്ച് ദൂരെയുള്ള ഒരു പാറമടയുടെ അടുത്തെത്തി..

വല്ലിപ്പയിറങ്ങി… ഞങ്ങളും
“നിനക്കിത് ആരുടെയാണെന്നറിയൊ..”?
വല്ലിപ്പ ചോദിച്ചു..

‘ മൈരു.. വലയാണൊ. ഞാൻ മനസിൽ വിചാരിച്ചുകൊണ്ട്..”

“അറിയാം.. എന്തെ”?..

” ആ.. ഇവിടെ ചെറിയ വലിയ പ്രശ്നങ്ങളും ഉണ്ട് അതറിയൊ”??…

“അത്‌‌.. അറിയാം..”

“ആ.. അപ്പൊ അതുമറിയാം..”
ഞാൻ വിനോദിന്റെ മുഖത്തേക്കൊന്ന് നോക്കി..

“എന്നിട്ട് നീയും നിന്റെ പാർട്ടീം എന്ത് ചെയ്തു”??..

” പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്..”..

“ശ്രമിച്ചാമതിയൊ… നടത്തണ്ടെ..” വല്ലിപ്പ ചോദിച്ചു..

“വേണം.. “!!

“എന്നാ വാ..” എന്ന് പറഞ്ഞ് ഞങ്ങൾ വണ്ടീൽ കേറി മറ്റൊരു സ്തലത്തേക്ക് പുറപെട്ടു.. അവിടെ ഒരു യോഗം നടക്കുന്നു..

വിഷയം മറ്റൊന്നുമല്ല.. അവിടുത്തെ പാറമടയിലെ വെടിപൊട്ടിക്കലിന്റെ ഗാംഭീര്യം കൊണ്ട് അടുത്ത വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.. നിയം ലംഘിച്ചുള്ള ഇടപാടുകളായിരുന്നു അവിടെ നടന്നിരുന്നത്. പൊലീസിൽ കമ്പ്ലൈന്റ് ചെയ്യുന്നവരെയൊക്കെ ഭീഷണി പെടിത്തിയും തല്ലിയുമൊക്കെ ഒതുക്കും ഞാനടക്കമുള്ള എല്ലാ രാഷ്റ്റ്രീയകാർക്കും ഒരുപാട് കാശും കൊടുക്കും. ഞാനും വാങ്ങി കുറച്ചധികം.. ഇപ്പൊ വല്ലിപ്പ യിടപെടുമെന്ന് ഞാൻ കരുതിയില്ല. പണ്ട് മുതലെ, പൊലീസും സർക്കാരും കൈയ്യൊഴിയുന്നിടത്ത് കുഞ്ഞുമൊയ്തീൻ സാഹിബായിരുന്നു പാവങ്ങൾക്ക് ആശ്രയം.

ഞങ്ങൾ യോഗസ്ഥലത്ത് എത്തി.

അവിടെ പഞ്ചായത്ത് പ്രസിഡന്റ് മുതൽ ആ വാർഡ് മെമ്പറും മറ്റ് രാസ്റ്റ്രീറ്റ പാർട്ടി നേതാക്കളും നാട്ടുകാരിലെ പ്രതിനിധികളും മത നേതാക്കളും ഒക്കെയുണ്ടായിരുന്നു.. ഞങ്ങൾ അകത്ത് കയറി.. വല്ലിപ്പാനെ കണ്ട എല്ലാവരും എഴുന്നേറ്റു.. നീളത്തിലുള്ള ആ മേശയുടെ ഒരു തലക്ക് വല്ലിപ്പയുടെ കസേര .. അവിടെ വല്ലിപ്പ യിരുന്നു അതിന്റെ തൊട്ട് സൈഡിലെ സീറ്റിൽ ഞാനും വിനോദ് എന്റെ പിന്നിൽ നിൽപ്പുറപ്പിച്ചു.. യോഗം തുടങ്ങി.

നിയം ലഘിച്ചുള്ള വെടിപൊട്ടിക്കൽ നിർത്തണം, നാശനഷ്ട്ടങ്ങൾക്ക് പ്രതിവിധി നൽകണം, അതിനെതിരെ ശബ്ദിച്ചവരെ മർദ്ധിച്ചതിനു കേസെടുത്ത് ശിക്ഷിക്കണം. പാറമട ആക്ട് പ്രകാരമുള്ള എല്ലാ നിയമ നിബദ്ധനകളും പാലിക്കണം എന്നൊക്കെ യായിരുന്നു ജനങ്ങളുടെ വാദം.. വല്ലിപ്പയത് ശരിവെച്ചു.. മറുപടിയായി പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സംസാരിച്ചു.. എവിടേയും തൊടാതെ കുറെ എന്തൊക്കെയൊ പറഞ്ഞു..അവർ. അതിൽ ജങ്ങൾ തൃപ്തരാായില്ല. എല്ലാ നിയമങ്ങളും നിബദ്ധനയും പാലിച്ച് പാറമട നടത്തുന്നതിലും ഭേതം അത് പൂട്ടികെട്ടി പോന്നതായിരുന്നു നല്ലത്. ചർച്ച എവിടേയും എത്താതെ മുന്നോട്ട് പോയി…

“ഈ വിഷയത്തിലെ നിങ്ങൾ മത, രാസ്റ്റ്രീയ നേതാക്കളുടെ അഭിപ്രായമെന്താണു..” വല്ലിപ്പ ചോദിച്ചു..

“പാർട്ടി എന്നും ജനങ്ങളുടെ പക്ഷാത്താണു.. അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങളിൽ ശക്തമായി ഇടപെടും.. ഈ കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് ഉടൻ തന്നെ ഒരു തീരുമാനമെടുക്കുന്നതാണു.. മേൽ നടപടികൾ എന്ത് വേണമെന്നും എങ്ങെനെ വേണമെന്നും അതിനു ശേഷം തീരുമാനിക്കും’”.

ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ് ഞാനിരുന്നു.. മറ്റ് നേതാക്കളും പുരോഹിതരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞ്.. വല്ലിപ്പ..

” ഒരാഴ്ചക്കുള്ളിൽ , വേണ്ടത് ചെയ്യുക.. ഇല്ലെങ്കിൽ പിന്നെയൊരു ചർച്ചയുണ്ടാവില്ല”. അതും പറഞ്ഞ് വല്ലിപ്പയെണീറ്റു.. ഞാനും..

പോകുന്നവഴി.. വല്ലിപ്പയെന്നോട്..

“ടാ അൻവറെ.. നീയെന്താ പഴം വിഴുങ്ങിയ പോലെ ഇരുന്നിരുന്നത്”?

” ഇല്ലാ ഒന്നൂല്ല്യാാ..”

“അതൊ.. ആ ഇഞ്ചകാടന്മാരേന്ന് നീയും വാങ്ങീട്ടുണ്ടൊ “?

” ഹേയ്.. ഇല്ല്യാ വല്ലിപ്പ…”!!

“നുണ പറയരുത്… അല്ലെങ്കിൽ നീയിങ്ങനെ തണുത്തുറഞ് അവിടെ ഇരിക്കില്ല്യാർന്നു..”!!

” അത്.. വല്ലിപ്പ..”

“ഉം..വാങ്ങീട്ടുണ്ട് അല്ലെ..”!?

” ഉം..” ഞാനൊന്ന് മൂളി.

“നിന്നെയൊക്കെ പറഞ്ഞിട്ടെന്താാ…”
“ഇട്ട് മൂടാനുള്ളത് അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കി വെച്ചിട്ടില്ലെടാ കഴുവേറി.. എന്നിട്ടും നീയെന്തിനാ ഇങ്ങെനെ!??

ഞാനൊന്നും മിണ്ടീല..

” നിന്റെ ഉപ്പയും നിന്റെ ഉമ്മയും മറ്റ് വീട്ടിലുള്ളവരും നിന്നെ കുറിച്ച്‌ നല്ലത് ഒരു വാക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല.. ഇനി നാട്ടിലും അങ്ങെനെ തന്നെയാവാനാണൊ”!??

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി വണ്ടിയോടിച്ചു..കൊണ്ടിരുന്നു..

“”നാട്ടിലുള്ള ഏതാണ്ട് പെണ്ണുങ്ങളുടെ അടുത്തുക്കൊ നീ പോകുന്നെണ്ടെന്ന് എനിക്കറിയാം.. അതുപോലെ കള്ള് കുടിയും തോന്നിവാസങ്ങളും അതൊക്കെ കണ്ടും കേട്ടും മിണ്ടാത്തത് നിന്നെ എനിക്ക് അത്രക്കിഷ്ട്ടമായതുകൊണ്ടാ.. ഒക്കെ ശരിയാവുമെന്ന് കരുതിയ ഞാൻ മണ്ടൻ അല്ലെടാാ…”?… എല്ലാം സഹിക്കാം പക്ഷെ, ഇത് നീ തിരുത്തണം.. തിരുത്തിയെ പറ്റൂ..” ?

“ഉം .” ഞാനൊന്ന് മൂളി..

“മൂന്നാലു കൊല്ലം മുമ്പ് വരെ നീയിങ്ങനെയായിരുന്നില്ലല്ലൊ”!?.. കോളേജ് കാലത്തും അവിടുന്ന് പുറത്തിറങ്ങി പാർട്ടി പരിപാടികളുമൊക്കെയായി നടക്കുന്ന കാലത്തുമൊക്കെ എനിക്കും നമ്മുടെ‌കുടുമ്പത്തിനും അഭിമാനമായിരുന്നു നീ….. എന്ന് മുതലാ നീയിങ്ങനെയായത്.. എവിടെയാ നിനക്ക് പിഴച്ചത്”!??

ഞാനൊന്നും മിണ്ടാതെ വല്ലിപ്പ പറയുന്നതും കേട്ടിരുന്നു..

” നീയിരിക്കുന്ന സ്ഥാനവും ആ വലിയ പാർട്ടിയേയും നീ മറക്കരുത്”!!…

എന്റെ കണ്ണ് ചെറുതായൊന്ന് നിറഞ്ഞു..

അത് വല്ലിപ്പ ശ്രദ്ധിച്ചു.. എന്റെ കണ്ണ് നിറയുന്നതൊ ഞാൻ വിഷമിക്കുന്നതൊ വല്ലിപ്പാക്ക് സഹിക്കില്ല.. അങ്ങെനെയാ വല്ലിപ്പ എന്നെ കൊണ്ട് നടന്നത്.

“ആ പോട്ടെ…എന്തെങ്കിലും ചെയ്യാം.. ”

വല്ലിപ്പ പറഞ്ഞു.

വല്ലിപ്പാനെ വീട്ടിലെറക്കീട്ട് ഞാനും വിനോദും നേരെ, അവിടെ യൊരു പുഴയുടെ തീരത്തേക്ക് പോന്നു.. അവിടെയിരുന്നു കുറെ നേരം എന്തൊക്കെയൊ ആലോച്ചിച്ചു.

“വിനോദെ,”..

” ഉം.” അവനൊന്ന് മൂളി..

“വല്ലിപ്പ പറഞ്ഞത് നീയും കേട്ടില്ലെ!?.. നിനക്ക് എന്താ തോന്നണത്”?

” നിന്റെ ഉള്ളെനിക്കറിയാം.. അതുകൊണ്ട് നീ ചെയ്യുന്നതിലെല്ലാം എന്റെ സപ്പോർട്ട് ഉണ്ടാകും പക്ഷെ, ഇത് ….” അവൻ നിർത്തി..
“ഇഞ്ചകാടന്മാരെന്ന് വാങ്ങിയ പണം ഞാൻ എന്റെ അക്കൗണ്ടിലിട്ട് ആവശ്യാനുസരണം ചിലവാക്കുകയാണെന്നാണൊ നീ കരുതിയത്”!??

Leave a Reply

Your email address will not be published. Required fields are marked *