ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 1

ഒരു നാട്ടിൻ പുറം….

നാട്ടിലറിയപെടുന്ന ഒരു തറവാട് ആണു നാലകത്ത് തറവാട്..
ആ നാട്ടിലും ആ വീട്ടിലും അവസാനവാക്ക് പറയാനും അത് നടപ്പിലാക്കാനും തന്റേടവും സാമർഥ്യവുമുണ്ടായിരുന്ന കുഞുമൊയ്തീൻ സാഹിബിന്റെ മക്കളും മക്കടെ മക്കളും ഒക്കെ കൂട്ടുകുടുമ്പമായി താമസിച്ചിരുന്ന ഒരു വലിയ തറവാട്… നാട്ടിലെ ഏതൊരു വിഷയത്തിലും കുഞുമൊയ്തീൻ സാഹിബ് ഇടപെട്ടാൽ അത് പരിഹരിക്കപെടും എന്നത് നാട്ടുകാർക്കിടയിലെ വിശ്വാസമാണു. അതുകൊണ്ട് തന്നെ നാലകത്ത് തറവാട്ടിലെ ഓരൊ അംഗങ്ങൾക്കും ആ ഒരു പരിഗണന നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നു.കുഞ്ഞു മൊയ്തീൻ സാഹിബിനിപ്പൊ പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞു.. പഴേപോലെ, ആർക്കെങ്കിലും രണ്ട് കൊടുക്കണ്ടി വന്നാൽ പറ്റാത്ത പ്രായം.. ഞാനെടക്കൊക്കെ വല്ല്യാപ്പാടെ കൈ ആകും.. അത് വഴിയെ പറയാം. കുഞ്ഞുമൊയ്തീൻ സാഹിബിനു രണ്ട് ആണ്മക്കളാണു.. ഒന്നെന്റെ വാപ്പയും പിന്നെ മൂത്താപ്പയും . മൂത്താപ്പ എക്സ് ഗൾഫാണു.. ഇപ്പൊ നാട്ടിൽ ഒരു സൂപ്പർമാർക്കറ്റൊക്കെ തുടങ്ങി അങ്ങനെ പോണു. ഭാര്യ ലൈല മകൾ ഷമീന. പിന്നെ എന്റെ വാപ്പാടെ പേരു ഹാഫിസ് അലി, ലെതെർ ഫാക്ടറിയാണു പുള്ളിക്ക്. ഉമ്മ, സുഹറ.. പിന്നെയൊരു തലതിരിഞ്ഞ അനിയത്തിയുമുണ്ട് അലീന. കുഞ്ഞുമൊയ്തീൻ സാഹിബിന്റെ ഈ പറഞ്ഞ രണ്ട് മക്കളും ശുദ്ധപാവങ്ങളാ.. വായിൽ വിരലിട്ടാൽ പോലും കടിക്കില്ല. പക്ഷെ കുഞ്ഞുമൊയ്തീൻ സാഹിബ് ഒരു മൊതലായിരു‌ന്നു ആയകാലത്ത്. ഇനി ഞാൻ.. എന്നെ കുറിച്ച് ഞാനെന്ത പറയാ.. നമുക്കൊന്ന് കാണാം

നാലകത്ത് തറവാട്ടിലെ ഒരു പുലർക്കാലം..

“ഇക്കാാാ…” വാപ്പാനെ ഉമ്മ വിളിച്ചതാ..

“” എന്തെ സുഹറ..”

“ഒന്നിങ്ങ് വന്നെ നിങ്ങളു..”

“എന്തെടി..”?

മുറ്റത്ത് നിക്കുന്ന ചിലരെ കാണിച്ചുകൊണ്ട് ഉമ്മ..

” ദേ അങ്ങോട്ട് ചോദിക്ക്..”

അവരോടായി വാപ്പ..

“എന്താ പ്രശ്നം!?..

അവിടെ വന്ന അഞ്ചാറു പേരിലൊരാൾ..

” ഇക്കാ അൻവർ… “!!

“ആ.. പറ..!

” ഇന്നെലെ രാത്രി ഇവർ രണ്ട് പേരെയും അൻവർ തല്ലിതവിടുപൊടിയാക്കി..”

“എന്തിനു..”
“അറിയില്ല.. ഇവരിന്നലെ സിനിമാ പോസ്റ്റർ ഒട്ടിക്കുവാർന്നു.. അപ്പൊഴാ അൻവർ…”

“ടാ അൻവറെ…. വാപ്പ അകത്തേക്ക് നോക്കി വിളിച്ചു..

” അവൻ ഉറക്കത്തിലാ.. ” ഉമ്മ പറഞ്ഞു..

“നീ പോയി അവനെയിങ്ങ് വിളിച്ചെ..‌” വാപ്പ പറഞ്ഞു..

എന്റെ റൂമിൽ..

“ഇക്കാക്കാാ… ഒന്നെണീറ്റെ…ഇക്കാാക്കാ..” അതൊക്കെ കണ്ടും കേട്ടും നിന്ന അലീന എന്നെ വന്ന് വിളിച്ചു.

“എന്തെടി…” ഞാൻ പതിയെ കണ്ണ് തുറന്നു..

“ഉമ്മറത്ത് ഇക്കാക്ക നെ ഒരു കൂട്ടരെന്വോഷിച്ചു വന്നേക്കുണു.. എന്തൊ കാര്യായിട്ട് കൊണ്ടുവന്നിട്ടുണ്ട്.. ”

“ആണൊ.. എന്താത്!? നീ കണ്ടില്ലെ..” ഞാൻ ഒറക്കപിച്ചിൽ കണ്ണ് തിരുമി എണീറ്റു.. ഒരു കൈലി മുണ്ട് മാത്രം ചുറ്റി ഞാനെണീറ്റ് ഉമ്മറത്തേക്ക്..

“അൻവറെ.. നീ എന്തിനാ ഇവരെ തല്ലീത്!??”. വാപ്പ ചൂടായി..

ഞാനൊന്നും മിണ്ടാതെ നിന്നു..

” ഹാ.. പറയടാ..” വാപ്പ പിന്നേം..

“അത് പിന്നെ.. എനിക്കിഷ്ട്ടല്ല്യാത്ത കാര്യം ചെയ്താ ഞാൻ തല്ലും..” ഞാൻ പറഞ്ഞു..

“സിനിമാ പോസ്റ്ററൊട്ടിക്കുന്നതിൽ എന്താ ഇത്രവല്ല്യ തെറ്റ്..!?”

വാപ്പ ചോദിച്ചു..

“ആ തെറ്റുണ്ട്..?” ഞാൻ പറഞ്ഞു

“ആ അതെന്താന്നാ ചോദിച്ചത്..!? വാപ്പ കലിപ്പിൽ..

” എനിക്ക് പറയാൻ മനസില്ല.. എനിക്ക് തല്ലാൻ തോന്നി തല്ലി.. ഇനിയവന്മാർക്ക് തിരിച്ച് തല്ലണൊ എന്നാ വരാൻ പറ..”!!

“ഏടാാ.. വാപ്പ എന്റെ നേരെ കയ്യോങ്ങി..”

“ഹാഫിസെ…”
വല്ലിപ്പാടെ മാസ്സ് എൻട്രി..

അടിക്കാനോങ്ങിയ കൈ വാപ്പ താഴെയിട്ടു.. മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടു വിനീത വിധേയനായി നിന്നു..

“നിങ്ങളു പൊക്കൊ ഇനി ഇണ്ടാവില്ല.. ഞാൻ നോക്കികോളാം..”. വല്ലിപ്പാടെ ഇടപെടലിൽ അത് തീർന്നു..

വല്ലുപ്പ എന്റെ ചെവിക്ക് പിടിച്ചു..
എന്നിട്ട് എന്നോട്..

” ഇതാണൊടാ തല്ല്!?.. ഇത് തലോടലല്ലെ.. തല്ലെന്ന് പറഞ്ഞാ മിനിമം കയ്യൊ കാലൊ ഒടിക്കണ്ടെ..”
“ഇനി ശരിയാക്കികോളാം.. വല്ലിപ്പ” ഞാൻ പറഞ്ഞു..

“ഹും നിങ്ങളു നന്നാവില്ല്യാ” വാപ്പ അടക്കം പറഞ്ഞുകൊണ്ട് അകത്തേക്ക് പോന്നു..

“അല്ലടാ എന്തിനായിരുന്നു തല്ലിയത്”. വല്ലിപ്പ ഉമ്മറത്തെ കസേരയിൽ ഇരുന്നു.. ഞാൻ ചുവട്ടിലും

” അത്.. പിന്നെ..,!!
ഞാൻ തപ്പിതടഞ്ഞു..

അപ്പൊ അലീന വന്ന് വല്ലിപ്പാടെ പിന്നിലൂടെ കെട്ടിപിടിച്ചുകൊണ്ട്,

“വല്ലിപ്പ.. ഞാൻ പറയാം.”

“ആം.. പറ”

ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നോക്കി നിന്നു..
അവൾ പറഞ്ഞു..

“സംഗതി വേറൊന്നുല്ല.. ഇന്നലെ അവന്മാർ ഒട്ടിച്ചത് ഒരു എ പടത്തിന്റെ പോസ്റ്ററാ.‌”

“അതുകൊണ്ടെന്താാ”..
വല്ലിപ്പ ഇടക്ക് കയറി ചോദിച്ചു.

” നിക്ക് ഞാൻ പറയട്ടെ,., ആ പടത്തിലെ നായികയുടെ പേരെന്താന്നറിയൊ ..”??

“എന്താ”?.. വല്ലിപ്പ ചോദിച്ചു..

” അതാണു പ്രശ്നം …. ആ പേരുള്ള സിനിമാ പോസ്റ്റർ ഒട്ടിച്ചതിനാ തല്ലിയത്… അതും ഏ പടം… ഹഹഹ.. ”

അവളൊന്ന് ചിരിച്ചു..

“ഹാ ആ പേരെന്താ… ”

“പേരൊ.. ഷാഹിന”

വല്ലിപ്പാടെ മുഖത്തെ ചിരിമാഞ്ഞു.. ഞാൻ വല്ലിപ്പാടെ മുഖത്തേക്കൊന്ന് നോക്കിയിട്ട് മുറ്റത്തേക്കിറങ്ങിപോയി.

അടുക്കളയിൽ ഉമ്മ… വാപ്പാട്..

“ദേന്ന്… ”

“ഉം..”

“അൻവറിനെ ഇങ്ങനെ വിട്ടാ എങ്ങെന്യാ‌.”.. പ്രായം മുപ്പത്തിനാലുകഴിഞ്ഞു..

” ഉം.. എന്ത് ചെയ്യാന.. കുറെ ആലോചനകളുമൊക്കെ വന്നതല്ലെ.. അവൻ പിടിവാശീലല്ലെ..”

“നമുക്കെന്നാ ആ കാര്യം ഒന്നുകൂടി നോക്കിയാലൊ.‌”

“ഏത് കാര്യം..”?

” ആ മേലേടെത്തെ കുട്ടീടെ..”

“അതും പറഞ്ഞ് എത്രവട്ടം അവന്റെ പിന്നാലെ നടന്നൂ ഞാൻ സമ്മദിച്ചൊ അവൻ”!? ഇല്ലല്ലൊ?

“ഒന്നുകൂടി നോക്ക്.. എന്തായാലും ഉടനെ വേണം.. അവന്റീ താന്തോന്നി സ്വഭാവം നിർത്താൻ അതാ പറ്റിയ വഴി..” ഉമ്മ നെടുവീർപ്പിട്ട്കൊണ്ട് പറഞ്ഞു..

“ഉം..” അതും പറഞ്ഞ് വാപ്പ പോയി..”
കണ്ടല്ലൊ ഇതാണു എന്റെ ഏകദേശസ്വഭാവം.. ബാക്കിയുള്ളത് വഴിയെ മനസിലാകും. വല്ലിപ്പ ഇഷ്ട്ടദാനമായി തന്ന ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയാണു എന്റെ പരിപാടി.. അല്ല അതൊരു പേരു മാത്രം.. രാഷ്റ്റ്രീയം ആണു എന്റെ പണി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇവിടുത്തെ ലോക്കൽ സെക്രട്ടറി യാണു.

” ഞാൻ എറങ്ങാ”! ഉമ്മാടായി ഞാൻ പറഞ്ഞു

” രാവിലെ തന്നെ നീ എവിടേക്കാ..”?

“പറമ്പീപോണം..”!

” ഹൊ.. നല്ലബുദ്ധിയൊക്കെ തോന്നി തുടങ്ങിയൊ.. എന്റെ സല്പുത്രനു..”?..

“നല്ല ബുദ്ധിയൊന്നുമല്ല…. പോയിട്ട് അപ്പത്തന്നെ അവിടെന്ന് തിരിക്കും.. ഇന്ന് ലോക്കൽ കമ്മിറ്റി മീറ്റിങ്ങ് പറഞിട്ടുള്ള ദിവസാ..”

” അല്ലാതെ പണിയെടുക്കാനല്ലല്ലെ”?

“അവിടെ പണിക്കരുണ്ടല്ലൊ ..പിന്നെന്തിനാ ഞാനായിട്ട് വേറെ പണിയണെ..”!?

അതും പറഞ്ഞ് ഞാൻ ഉമ്മറത്തേക്കിറങ്ങി.. ഉമ്മറത്ത് വല്ലിപ്പ..ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *