“ഹും നിങ്ങളു നന്നാവില്ല്യാ” വാപ്പ അടക്കം പറഞ്ഞുകൊണ്ട് അകത്തേക്ക് പോന്നു..
“അല്ലടാ എന്തിനായിരുന്നു തല്ലിയത്”. വല്ലിപ്പ ഉമ്മറത്തെ കസേരയിൽ ഇരുന്നു.. ഞാൻ ചുവട്ടിലും
” അത്.. പിന്നെ..,!!
ഞാൻ തപ്പിതടഞ്ഞു..
അപ്പൊ അലീന വന്ന് വല്ലിപ്പാടെ പിന്നിലൂടെ കെട്ടിപിടിച്ചുകൊണ്ട്,
“വല്ലിപ്പ.. ഞാൻ പറയാം.”
“ആം.. പറ”
ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നോക്കി നിന്നു..
അവൾ പറഞ്ഞു..
“സംഗതി വേറൊന്നുല്ല.. ഇന്നലെ അവന്മാർ ഒട്ടിച്ചത് ഒരു എ പടത്തിന്റെ പോസ്റ്ററാ.”
“അതുകൊണ്ടെന്താാ”..
വല്ലിപ്പ ഇടക്ക് കയറി ചോദിച്ചു.
” നിക്ക് ഞാൻ പറയട്ടെ,., ആ പടത്തിലെ നായികയുടെ പേരെന്താന്നറിയൊ ..”??
“എന്താ”?.. വല്ലിപ്പ ചോദിച്ചു..
” അതാണു പ്രശ്നം …. ആ പേരുള്ള സിനിമാ പോസ്റ്റർ ഒട്ടിച്ചതിനാ തല്ലിയത്… അതും ഏ പടം… ഹഹഹ.. ”
അവളൊന്ന് ചിരിച്ചു..
“ഹാ ആ പേരെന്താ… ”
“പേരൊ.. ഷാഹിന”
വല്ലിപ്പാടെ മുഖത്തെ ചിരിമാഞ്ഞു.. ഞാൻ വല്ലിപ്പാടെ മുഖത്തേക്കൊന്ന് നോക്കിയിട്ട് മുറ്റത്തേക്കിറങ്ങിപോയി.
അടുക്കളയിൽ ഉമ്മ… വാപ്പാട്..
“ദേന്ന്… ”
“ഉം..”
“അൻവറിനെ ഇങ്ങനെ വിട്ടാ എങ്ങെന്യാ.”.. പ്രായം മുപ്പത്തിനാലുകഴിഞ്ഞു..
” ഉം.. എന്ത് ചെയ്യാന.. കുറെ ആലോചനകളുമൊക്കെ വന്നതല്ലെ.. അവൻ പിടിവാശീലല്ലെ..”
“നമുക്കെന്നാ ആ കാര്യം ഒന്നുകൂടി നോക്കിയാലൊ.”
“ഏത് കാര്യം..”?
” ആ മേലേടെത്തെ കുട്ടീടെ..”
“അതും പറഞ്ഞ് എത്രവട്ടം അവന്റെ പിന്നാലെ നടന്നൂ ഞാൻ സമ്മദിച്ചൊ അവൻ”!? ഇല്ലല്ലൊ?
“ഒന്നുകൂടി നോക്ക്.. എന്തായാലും ഉടനെ വേണം.. അവന്റീ താന്തോന്നി സ്വഭാവം നിർത്താൻ അതാ പറ്റിയ വഴി..” ഉമ്മ നെടുവീർപ്പിട്ട്കൊണ്ട് പറഞ്ഞു..
“ഉം..” അതും പറഞ്ഞ് വാപ്പ പോയി..”
കണ്ടല്ലൊ ഇതാണു എന്റെ ഏകദേശസ്വഭാവം.. ബാക്കിയുള്ളത് വഴിയെ മനസിലാകും. വല്ലിപ്പ ഇഷ്ട്ടദാനമായി തന്ന ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയാണു എന്റെ പരിപാടി.. അല്ല അതൊരു പേരു മാത്രം.. രാഷ്റ്റ്രീയം ആണു എന്റെ പണി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇവിടുത്തെ ലോക്കൽ സെക്രട്ടറി യാണു.
” ഞാൻ എറങ്ങാ”! ഉമ്മാടായി ഞാൻ പറഞ്ഞു
” രാവിലെ തന്നെ നീ എവിടേക്കാ..”?
“പറമ്പീപോണം..”!
” ഹൊ.. നല്ലബുദ്ധിയൊക്കെ തോന്നി തുടങ്ങിയൊ.. എന്റെ സല്പുത്രനു..”?..
“നല്ല ബുദ്ധിയൊന്നുമല്ല…. പോയിട്ട് അപ്പത്തന്നെ അവിടെന്ന് തിരിക്കും.. ഇന്ന് ലോക്കൽ കമ്മിറ്റി മീറ്റിങ്ങ് പറഞിട്ടുള്ള ദിവസാ..”
” അല്ലാതെ പണിയെടുക്കാനല്ലല്ലെ”?
“അവിടെ പണിക്കരുണ്ടല്ലൊ ..പിന്നെന്തിനാ ഞാനായിട്ട് വേറെ പണിയണെ..”!?
അതും പറഞ്ഞ് ഞാൻ ഉമ്മറത്തേക്കിറങ്ങി.. ഉമ്മറത്ത് വല്ലിപ്പ..ഇരിക്കുന്നു.
” ഞാൻ പൊവ്വാ വല്ലിപ്പ.. “!
” ടാ.. വല്ലൊം നടക്കൊ..”
കൈകൊണ്ട് കുപ്പിയുടെ ആക്ഷൻ കാട്ടി വല്ലിപ്പ..
ഞാൻ തലയൊന്നാട്ടി..എന്നിട്ട്
“ഉം.. ശരിയാക്കാം.. വൈകീട്ട്”!!
ഞാൻ ഫോണെടുത്ത് ഡയൽ ചെയ്തു.. ചെവിയിൽ വെച്ച്കൊണ്ട് ബെള്ളെറ്റ് സ്റ്റാർട്ട് ചെയ്തു..
“ഹലൊ”
“മറുതലക്കൽ വിനോദ്.”
വിനോദ്- എന്റെ കളിക്കൂട്ടുകാരൻ, മനസാക്ഷിസൂക്ഷിപ്പുകാരൻ, ചൂടൻ ചെമ്മീന്റെ സ്വഭാവമുള്ള ഒരു ദേഷ്യക്കാരൻ , എന്നെ കാൾ വലിയ തന്തോന്നി.
“ആ നീ എവിടെടാ..” ഞാൻ ചോദിച്ചു..
“ഞാനിപ്പൊ പാർട്ടി ഓഫീസിലുണ്ട്.. നീ വാ..” അവൻ പറഞ്ഞു..
“ആ.. ദേ എത്തി…”
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു
ഞാൻ പറമ്പിലൊന്ന് കേറി ആ വഴി പാർട്ടി ഓഫീസിലേക്ക്..
പാർട്ടി ഓഫീസിൽ,
യോഗം തുടങ്ങി.. ലോക്കലിൽ 12 കമ്മിറ്റിയംഗങ്ങളും , 28 ബ്രാഞ്ച് കമ്മിറ്റികളും ഓരൊ ബ്രാഞ്ചിലും മുപ്പതിൽ കൂടുതൽ മെമ്പർ മാരുമുള്ള ഒരു വലിയ ലോക്കൽ കമ്മിറ്റിയാണു എന്റെ.
കമ്മിറ്റിയിൽ പലവിധ കാര്യങ്ങളും ചർച്ചയിൽ വന്നു. അവസാനം, ഒരു കമ്മിറ്റി മെമ്പർ ആവശ്യപെട്ടതനുസരിച്ച് പാർട്ടി ആവിഷയത്തിൽ ഇടപെടാൻ തന്നെ തീരുമാനിക്കുകയായിരുന്നു.. എനിക്കതിൽ ചെറിയ എതിർപ്പുണ്ടെങ്കിലും ഭൂരിപക്ഷ തീരുമാനത്തിൽ എതിർത്താൽ ചോദ്യം വരുമെന്നതിനാൽ എതിർത്തില്ല. വിഷയം മറ്റൊന്നുമല്ല, മേലേടത്ത് അബൂബക്കർ ഹാജിയാരുടെ അനതികൃത വയൽ നികത്തൽ..
“വിനോദെ,.. നീ ഇവരെടെ കൂടെ ചെല്ല്.. നാലുപേർ പോയാമതി.. ആദ്യം നല്ലരീതിയിൽ സംസാരിക്കുക.. ബാക്കി പിന്നെ,’”.. ഞാനത് പറഞ്ഞതും കമ്മിറ്റിയിലെ മറ്റൊരു മെമ്പർ..
