ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 2 1

” നിനക്കും ഉണ്ടെടാ പണി.. ”

സിഗരറ്റ് വലിച്ച് പുകയവന്റെ മുഖത്തേക്കൂതികൊണ്ട് ഞാൻ..

“പോടാ‌. പോടാ.. പോയി.. നാലു ഗൂണ്ടകളെം കൂട്ടിവാ.. എന്നിട്ട് മതി അൻവർ അലിയെ വെല്ല് വിളിക്കുന്നത്..”..

അവൻ വണ്ടിയെടുത്ത് പോയി..

അന്ന് വൈകീട്ട് വീട്ടിൽ ചെന്ന ഞാൻ ഉമ്മാടും പെങ്ങന്മാരോടുമെല്ലാം ആ ലെറ്റെർ നെ കുറിച്ച് ചോദിച്ചു.. അലക്കാൻ നേരമെങ്ങാനും കിട്ടിയൊന്നറിയാൻ.. ഇല്ലെന്നാണു ആദ്യം പറഞ്ഞത്. പിന്നെ കുറച്ച് കഴിഞ്ഞ് അലീന എന്റെയടുത്ത് വന്നു.

” ഇക്കാക്ക..”

“ഉം..”

“അന്നൊരു ലെറ്റെർ കിട്ടിയിരുന്നു..”
ആകാഷയോടെ ഞാൻ

“എന്നിട്ടെവിടെ”?..

” അതെവിടെയാ വെച്ചെതെന്ന് മാത്രം ഓർമ്മയില്ല..”

“നീയൊന്ന് ഓർത്ത് നോക്ക് അലീന..”

ഞാനും അവളും കൂടെ കുറെ തിരഞ്ഞു..
കിട്ടിയില്ല.

“അതിലെന്താപ്പൊ ഉള്ളത്.. അതൊരു കവിത ആയിരുന്നല്ലൊ”!!
അവൾ പറഞ്ഞു..
” കവിതയൊ..”? ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..

“ആ.. കവിത..”

‘ഷാഹിന’ !!.. ഞാൻ മനസിലോർത്തു.. കവിതകളും കഥകളും സാഹിത്യവുമൊക്കെ ഷാഹിനാാടെ പരിപാടിയാ.. പണ്ട് കോളേജിൽ പഠിക്കുമ്പൊ അതിന്റെ പേരിലാ എനിക്കവളോട് ഇഷ്ട്ടം തോന്നിയതും അത് പിന്നീട് പ്രണയമാകുന്നതും..
ഞാൻ ഓർത്തു….

“ഇക്കാക്കാ..”

“ഉം..എന്തെടി..”??

” എന്തെ സ്വപ്നം കാണാണൊ?..

“നീ പോയെ അവിടുന്ന്”!..

ഞാൻ ചിന്തയിലേക്ക് വീണു..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *