ഹാർട്ട് അറ്റാക്ക് – 2 13അടിപൊളി 

വാക്കുകളല്ല, ലയയുടെ ചുണ്ടുകൾ തുറന്നടയുന്നതാണ് ശ്യാം ശ്രദ്ധിച്ചത്…

നാവിന്റെ നിറം……….!

പല്ലുകളുടെ ഭംഗി……….!

അധരങ്ങളിലെ നേരിയ വരകൾ…… !

ഉമിനീർ പത കൂട്ടിയത് അവളുടെ ചുണ്ടിന്റെ ഇടത്തേക്കോണിൽ അവൻ കണ്ടു…

നാവിൻ തുമ്പു നീട്ടി അവളതെടുത്തിറക്കിയതും കുളിരു കോരിയതു പോലെ ശ്യാമിന്റെ ഉടൽ ചെറുതായി വിറച്ചു..

“” ക്യാമറ……………..?””

ശ്യാം ഭയവും വികാരവും ഇടകലർന്ന് അവളെ നോക്കി…

“” ഞാൻ ഓഫ് ചെയ്തോളാം……….””

പറഞ്ഞതും ലയ വേഗത്തിൽ താഴേക്കോടി…

സെക്യൂരിറ്റി ഓഫീസിലാണ് ക്യാമറ…

ഫ്ളാറ്റിന്റെ ഏതൊക്കെ വശങ്ങളിൽ ക്യാമറയുണ്ടെന്ന് ലയയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു…

ചന്ദ്രദാസിന്റെ മുറിയിലേക്ക് പോയിരുന്ന അവസരങ്ങളിൽ ക്യാമറയിൽ പെടാതെ എങ്ങനെ പോകാമെന്നും വരാമെന്നും അവൾക്ക് നിശ്ചയമുണ്ടായിരുന്നു…

ശ്യാം ചന്ദ്രദാസിന്റെ ബോഡി വലിച്ച് മുറിയിലേക്കിഴച്ചതും ലയ കിതച്ചു കൊണ്ട് ഓടിക്കയറി വന്നു..

“ വേഗം……………”

അവൾ ധൃതി കൂട്ടി…

ചന്ദ്രദാസിന്റെ ഇരു കക്ഷത്തിലൂടെയും കൈകൾ കോർത്ത് ശ്യാം ഹാളിലേക്ക് വലിച്ചു കൊണ്ടുവന്നു……

തണുത്തു തുടങ്ങുന്ന മൃതശരീരത്തിന് നല്ല ഭാരമുണ്ടായിരുന്നു…

മൃതശരീരത്തിന്റെ മൂക്കിൽ നിന്നും രക്തവും രക്തമയമുള്ള ശ്ലേഷ്മവും നിലത്തു ചാടിയത് ഹാളിൽ കിടന്ന ടർക്കിയെടുത്ത് ലയ അപ്പോൾ തന്നെ തുടച്ചു മാറ്റി…

വാതിലിന്റെ രണ്ടു പാളികളും വലിച്ചു തുറന്നത് ലയയാണ്…

അവൾ ആദ്യം പുറത്തിറങ്ങി പരിസരം വീക്ഷിച്ചു……….

നിശബ്ദത… ….!

പുറമെ ഇരുട്ടിത്തുടങ്ങിയിരുന്നു…

മഴക്കാറ് കട്ടപിടിച്ചു കിടക്കുന്നു… ….

ലെവൽ ക്രോസിനപ്പുറം ഏതോ ട്രെയിൻ ദൂരെ നിന്ന് വരുന്ന ഇരമ്പൽ നിശബ്ദതയെ ആ നിമിഷം ഭേദിച്ചു…

അവളൊന്നു കൂടി നടുങ്ങി…

അച്ഛനുമമ്മയും വരാറായിരിക്കുന്നു…

പ്രകൃതിയിയിൽ ഒരു മിന്നലുണ്ടായി…

കോറിഡോറിലേക്ക് ബോഡി വലിച്ചിറക്കി ശ്യാം നിന്നു കിതച്ചു….

“” പ്ലീസ്…………….”

ലയ കെഞ്ചി…

ശ്യാം അവളെ നോക്കിയതല്ലാതെ മിണ്ടിയില്ല…

രണ്ടു ഫ്ലാറ്റിന്റെയും നടുക്കാണ് പടികൾ..

ഇരുവരുടെയും മിഴികൾ ഇടംവലം പരതിക്കൊണ്ടിരുന്നു…

പടികൾക്കു മുന്നിലേക്ക് ബോഡി എത്തിച്ച ശേഷം ശ്യാം അവളെ നോക്കി…

“” നീയും പിടിക്കണം… ബോഡിയിൽ എന്തെങ്കിലും മുറിവു കണ്ടാൽ നമ്മൾ രണ്ടു പേരും കുടുങ്ങും… …. “

കിതപ്പിനിടയിലൂടെ ശ്യാം പറഞ്ഞു…

കയ്യിലിരുന്ന ടർക്കി , നിലത്തിട്ട് കുനിയാൻ തുടങ്ങിയ ലയ ഗേറ്റ് കടന്ന് അച്ഛന്റെ ബൈക്ക് വരുന്നതു കണ്ടു…

ഒരു മിന്നൽ കൂടി ആകാശച്ചെരുവിൽ വെട്ടിപ്പുളഞ്ഞു…

ഇടിവെട്ടേറ്റവളേപ്പോലെ ലയ നിന്ന നിൽപ്പിൽ കുലുങ്ങി…

പിന്നിലേക്കു തിരിഞ്ഞ ശ്യാമും ബൈക്ക് കണ്ടിരുന്നു…

വിളറിവെളുത്ത മുഖവുമായി ഇരുവരും രണ്ടേ രണ്ടു സെക്കന്റ് പകച്ചു നിന്നു…

അടുത്ത നിമിഷം ശ്യാം പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്…

ശ്യാമിനെ മറികടന്ന് ലയ, അവളുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറി വാതിലടച്ചു……

കയ്യിൽ തൂങ്ങിയ ചന്ദ്രദാസിന്റെ ബോഡിയുമായി ശ്യാം അര നിമിഷം പകച്ചു നിന്നു……….

 

🤬 🤬 🤬 🤬 🤬

 

രണ്ടാഴ്ചകൾക്കു ശേഷം………..;

 

എക്സാം തുടങ്ങിയിരുന്നു…

രാവിലെയാണ് ലയയുടെ എക്‌സാം…

പ്രമോദിനും പ്രഭയ്ക്കും വൈകുന്നേരം വരെ ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയ്ക്കു ശേഷം ലയ തനിച്ചാണ്…

ചന്ദ്രദാസിന്റെ ഓർമ്മ അവളെ വിട്ടു മാറിയിരുന്നില്ല……….

ഒരു രാത്രിയിലും അവൾക്ക് മനസ്സമാധാനമായി പഠിക്കുവാനോ ഉറങ്ങുവാനോ സാധിച്ചിരുന്നില്ല.

അയാൾ ആ മുറിയിൽ കിടന്നാണല്ലോ മരണപ്പെട്ടത്…

പുതിയ സെക്യൂരിറ്റി വന്നിട്ടില്ല…

ആ റൂമിലേക്ക് നോക്കുമ്പോഴൊക്കെ ആദ്യം മനസ്സിലുണ്ടായിരുന്നത് തണുപ്പായിരുന്നു…

ഇപ്പോഴത് ഭയമാണ്……

ഒരു തരം മരവിപ്പാണ്…

അന്ന് എക്സാം കഴിഞ്ഞ് അവൾ കയറി വന്നതും അപ്പുറത്തെ ഫ്ലാറ്റിന്റെ വാതിൽക്കൽ ചെരുപ്പു കിടക്കുന്നതു കണ്ടു…

ശ്യാം…

ശ്യാം പ്രസാദ്…

അറിയാതെ ഒരുൾക്കിടിലം അവൾക്കുണ്ടായി…

അയാൾ കാണാതെ അവൾ വേഗം തന്നെ മുറി തുറന്ന് വാതിലടച്ചു……

ആ സംഭവത്തിനു ശേഷം അയാളിന്നാണ് ഇവിടെ വരുന്നതെന്ന് തോന്നുന്നു…

ഇടയ്ക്ക് കണ്ടിട്ടേയില്ല…

ചോദിക്കാനും അറിയുവാനും അയാളിൽ നിന്ന് ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും നേരിടാൻ വയ്യ…

അങ്ങനെയൊരു വിഷമഘട്ടത്തിൽ അയാളെ തനിച്ചാക്കി കൊലയ്ക്കു കൊടുക്കുന്നതു പോലെ രക്ഷപ്പെട്ടവളാണ് താൻ…

ബാക്കി എന്തു സംഭവിച്ചുവെന്നറിയില്ല…

എന്നാലും അയാളും താനും രക്ഷപ്പെട്ടിരിക്കുന്നു…

ശ്യാമേട്ടൻ എന്ത് ജാലവിദ്യയാണ് കാണിച്ചതെന്നറിയാൻ ഉത്ക്കടമായ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അവളത് ഉള്ളിലടക്കി…

എല്ലാം മറക്കണം…

ഇനി ഒന്നും അതുപോലെ സംഭവിക്കരുത്…

തന്റെ ജീവിതത്തിൽ ഇനി ഒരു തെറ്റും സംഭവിക്കാൻ പാടില്ല……

ബാഗ് മുറിയിൽ വെച്ച് അവൾ വസ്ത്രം മാറി കിച്ചണിലേക്ക് ചെന്നു…

പിന്നിൽ സിബ്ബുള്ള ഒരു പഴയ ടോപ്പ് മാത്രമാണ് അവൾ ധരിച്ചത്…

ശ്യാമിനെ കണ്ടതോടു കൂടി വിശപ്പില്ലാതായി…

മൂടി വെച്ചിരുന്ന പാൽ ബാക്കിയിരുന്നത് കുടിച്ച ശേഷം അവൾ ഹാളിൽ വന്നിരുന്നു…

പഠിക്കാനുണ്ട്…

വീട്ടുജോലികളുണ്ട്……

പക്ഷേ ഒന്നിനും വയ്യ…

രണ്ടാഴ്ചയിലേറെയായി താൻ ശരിക്കുറങ്ങിയിട്ട് എന്നവൾ ഓർത്തു…

മുറിയിലേക്ക് കയറുമ്പോൾ അങ്കിളിനെ ഓർമ്മ വരും…

പലപ്പോഴും പകൽ ഹാളിലോ മറ്റേ മുറിയിലോ കുറച്ചു നേരം കിടന്നു മയങ്ങുന്നതാണ് ഇപ്പോഴുള്ള ഉറക്കം…

പേടി കാരണം മുറിയിൽ കിടക്കാൻ വയ്യ… !

ആരോടും പറയാനും വയ്യ……!

മാറിക്കിടക്കാൻ മറ്റൊരു മുറിയുമില്ല…

മൊബൈലിൽ വെറുതെ സ്ക്രോൾ ചെയ്ത് സോഫയിലിരുന്ന് ലയ മയക്കം പിടിച്ചപ്പോഴേക്കും കാളിംഗ് ബൽ മുഴങ്ങിയ ശബ്ദം കേട്ടു…

അവൾ നടുങ്ങിയുണർന്നു…

ഒരു നിമിഷം അവൾക്ക് സ്ഥലകാലബോധം കിട്ടിയില്ല….

പകച്ചെഴുന്നേറ്റ് അവൾ പീപ്പിംഗ് ഹോളിലൂടെ നോക്കി…

ആരെയും കണ്ടില്ല…

അവൾ തിരിയാൻ ഭാവിച്ചതും വീണ്ടും ബല്ലു കേട്ടു…

വാതിലിന്റെ ഒരു പാളി അവൾ തുറന്നതും പുറത്ത് ശ്യാമിനെ കണ്ടു…

അവളുടെ മിഴികളിലെ നടുക്കം ശ്യാം കണ്ടു…

“” എന്നെ കൊലയ്ക്കു കൊടുത്ത് സമർത്ഥമായി രക്ഷപ്പെട്ടവളല്ലേ നീ.. എല്ലാമൊന്നു ഒതുങ്ങട്ടേയെന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ… “

ശ്യാം അവളെ തള്ളി മാറ്റി അകത്തേക്കു കയറി…

“” എന്നെ രക്ഷിച്ചതിൽ എനിക്ക് നന്ദിയുണ്ട്…… ചേട്ടായിക്ക് ക്യാഷ് വല്ലതും വേണമെങ്കിൽ ഞാൻ അച്ഛനറിയാതെ എടുത്തു തരാം…….”

ലയ വാതിലിൽ പുറം ചാരി നിന്നു…

ശ്യാം അവളെ പുച്ഛത്തോടെ ഒന്നു നോക്കി…

“ അന്ന് നിന്നെ കയ്യിൽ കിട്ടിയിരുന്നേൽ ഞാൻ കൊല്ലുമായിരുന്നു…. ഞാനും എല്ലാം ഒതുങ്ങിത്തീർന്ന് മനസ്സൊന്നു ശാന്തമാകാൻ കാത്തിരിക്കുകയായിരുന്നു… “”

ശ്യാം സെറ്റിയിലേക്കിരുന്നു…

ലയ വാതിൽക്കൽ നിന്ന് അനങ്ങിയില്ല…

“ നിന്നെ രക്ഷിക്കേണ്ട കാര്യമൊന്നും എനിക്കില്ലായിരുന്നു… ഞാൻ എന്റെ രക്ഷയാണ് നോക്കിയത്… മനസ്സിലാരോ അപ്പോൾ പറഞ്ഞു തന്ന ബുദ്ധി… അല്ലെങ്കിലും തെറ്റു ചെയ്യാത്ത എന്നെ ശിക്ഷിക്കാൻ ദൈവവും കൂട്ടുനിൽക്കാൻ പാടില്ലല്ലോ……….””

Leave a Reply

Your email address will not be published. Required fields are marked *