പരിഹാസത്തോടെ പറഞ്ഞിട്ട് ശ്യാം തിരിഞ്ഞതും ലയ അയാളുടെ കയ്യിൽ പിടിച്ചു…
ശ്യാം തിരിഞ്ഞു… ….
“ പ്ലീസ്……………..””
അത് യാചനയല്ലായിരുന്നു……….
നിനക്കെന്താണ് ആവശ്യം ?, ആ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ ഞാൻ സന്നദ്ധയാണെന്നൊരു ധ്വനി അതിൽ മുഴച്ചു നിന്നിരുന്നു…
തുടുത്ത കവിളും ശോണിമ പടർന്ന അധരങ്ങളും നോക്കി ശ്യാം ഒരു നിമിഷം നിന്നു…
കിതയ്ക്കുന്ന മാറിടങ്ങൾ… !
ഒരു നിമിഷം അവൻ മുഖം താഴ്ത്തിയതും അവളുടെ കണങ്കാലുകളും ആകൃതിയിൽ വരച്ചു ചേർത്തതു പോലെയുള്ള വിരലുകളും നഖങ്ങളും കണ്ടു…
പലവിധ ചിന്തകൾ അയാളുടെ മനസ്സിലൂടെ പാഞ്ഞു പോയി…
പ്രേമ വിവാഹം…
അത് കഴിഞ്ഞിട്ട് വർഷം രണ്ടാകുന്നതേയുള്ളൂ…
ലൈഫും സെറ്റിലായി വരുന്നതേയുള്ളൂ…
വേണ്ട…
സംഗതി പോക്സോ ആണോന്നും അറിയാൻ വഴിയില്ല…
ഇതോടു കൂടി തന്റെ ജീവിതവും തീരാൻ സാദ്ധ്യതയുണ്ട്…
അവൻ മുന്നോട്ടാഞ്ഞു…
പക്ഷേ ലയ പിടുത്തം വിട്ടിരുന്നില്ല…
“” പ്ളീസ്…………….. “
അത് മർമ്മരമായിരുന്നു…
ലയ മർമ്മരം……….!
മനസ്സിന്റെ പിടിവലികൾക്കുള്ളിലേക്ക് ആ മർമ്മരം കൊളുത്തിക്കയറിയതറിഞ്ഞ് ശ്യാം ഒന്നു തല കുടഞ്ഞു…
“” താഴെ………. താഴെ ഒന്നെത്തിച്ചാൽ മതി… എന്നെ പിടിച്ചാലും നിങ്ങളുടെ പേര് ഞാൻ എവിടെയും പറയില്ല……. “”
വാക്കുകളല്ല, ലയയുടെ ചുണ്ടുകൾ തുറന്നടയുന്നതാണ് ശ്യാം ശ്രദ്ധിച്ചത്…
നാവിന്റെ നിറം……….!
പല്ലുകളുടെ ഭംഗി……….!
അധരങ്ങളിലെ നേരിയ വരകൾ…… !
ഉമിനീർ പത കൂട്ടിയത് അവളുടെ ചുണ്ടിന്റെ ഇടത്തേക്കോണിൽ അവൻ കണ്ടു…
നാവിൻ തുമ്പു നീട്ടി അവളതെടുത്തിറക്കിയതും കുളിരു കോരിയതു പോലെ ശ്യാമിന്റെ ഉടൽ ചെറുതായി വിറച്ചു..
“” ക്യാമറ……………..?””
ശ്യാം ഭയവും വികാരവും ഇടകലർന്ന് അവളെ നോക്കി…
“” ഞാൻ ഓഫ് ചെയ്തോളാം……….””
പറഞ്ഞതും ലയ വേഗത്തിൽ താഴേക്കോടി…
സെക്യൂരിറ്റി ഓഫീസിലാണ് ക്യാമറ…
ഫ്ളാറ്റിന്റെ ഏതൊക്കെ വശങ്ങളിൽ ക്യാമറയുണ്ടെന്ന് ലയയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു…
ചന്ദ്രദാസിന്റെ മുറിയിലേക്ക് പോയിരുന്ന അവസരങ്ങളിൽ ക്യാമറയിൽ പെടാതെ എങ്ങനെ പോകാമെന്നും വരാമെന്നും അവൾക്ക് നിശ്ചയമുണ്ടായിരുന്നു…
ശ്യാം ചന്ദ്രദാസിന്റെ ബോഡി വലിച്ച് മുറിയിലേക്കിഴച്ചതും ലയ കിതച്ചു കൊണ്ട് ഓടിക്കയറി വന്നു..
“ വേഗം……………”
അവൾ ധൃതി കൂട്ടി…
ചന്ദ്രദാസിന്റെ ഇരു കക്ഷത്തിലൂടെയും കൈകൾ കോർത്ത് ശ്യാം ഹാളിലേക്ക് വലിച്ചു കൊണ്ടുവന്നു……
തണുത്തു തുടങ്ങുന്ന മൃതശരീരത്തിന് നല്ല ഭാരമുണ്ടായിരുന്നു…
മൃതശരീരത്തിന്റെ മൂക്കിൽ നിന്നും രക്തവും രക്തമയമുള്ള ശ്ലേഷ്മവും നിലത്തു ചാടിയത് ഹാളിൽ കിടന്ന ടർക്കിയെടുത്ത് ലയ അപ്പോൾ തന്നെ തുടച്ചു മാറ്റി…
വാതിലിന്റെ രണ്ടു പാളികളും വലിച്ചു തുറന്നത് ലയയാണ്…
അവൾ ആദ്യം പുറത്തിറങ്ങി പരിസരം വീക്ഷിച്ചു……….
നിശബ്ദത… ….!
പുറമെ ഇരുട്ടിത്തുടങ്ങിയിരുന്നു…
മഴക്കാറ് കട്ടപിടിച്ചു കിടക്കുന്നു… ….
ലെവൽ ക്രോസിനപ്പുറം ഏതോ ട്രെയിൻ ദൂരെ നിന്ന് വരുന്ന ഇരമ്പൽ നിശബ്ദതയെ ആ നിമിഷം ഭേദിച്ചു…
അവളൊന്നു കൂടി നടുങ്ങി…
അച്ഛനുമമ്മയും വരാറായിരിക്കുന്നു…
പ്രകൃതിയിയിൽ ഒരു മിന്നലുണ്ടായി…
കോറിഡോറിലേക്ക് ബോഡി വലിച്ചിറക്കി ശ്യാം നിന്നു കിതച്ചു….
“” പ്ലീസ്…………….”
ലയ കെഞ്ചി…
ശ്യാം അവളെ നോക്കിയതല്ലാതെ മിണ്ടിയില്ല…
രണ്ടു ഫ്ലാറ്റിന്റെയും നടുക്കാണ് പടികൾ..
ഇരുവരുടെയും മിഴികൾ ഇടംവലം പരതിക്കൊണ്ടിരുന്നു…
പടികൾക്കു മുന്നിലേക്ക് ബോഡി എത്തിച്ച ശേഷം ശ്യാം അവളെ നോക്കി…
“” നീയും പിടിക്കണം… ബോഡിയിൽ എന്തെങ്കിലും മുറിവു കണ്ടാൽ നമ്മൾ രണ്ടു പേരും കുടുങ്ങും… …. “
കിതപ്പിനിടയിലൂടെ ശ്യാം പറഞ്ഞു…
കയ്യിലിരുന്ന ടർക്കി , നിലത്തിട്ട് കുനിയാൻ തുടങ്ങിയ ലയ ഗേറ്റ് കടന്ന് അച്ഛന്റെ ബൈക്ക് വരുന്നതു കണ്ടു…
ഒരു മിന്നൽ കൂടി ആകാശച്ചെരുവിൽ വെട്ടിപ്പുളഞ്ഞു…
ഇടിവെട്ടേറ്റവളേപ്പോലെ ലയ നിന്ന നിൽപ്പിൽ കുലുങ്ങി…
പിന്നിലേക്കു തിരിഞ്ഞ ശ്യാമും ബൈക്ക് കണ്ടിരുന്നു…
വിളറിവെളുത്ത മുഖവുമായി ഇരുവരും രണ്ടേ രണ്ടു സെക്കന്റ് പകച്ചു നിന്നു…
