ഹാർട്ട് അറ്റാക്ക് – 2 13അടിപൊളി 

താഴെ പടികൾ… ….

ഒന്ന് ലയയുടെ ഫ്ളാറ്റ്…

മറ്റേത്……….?

നൊടിയിടയിൽ ശ്യാം ബോഡി വരാന്തയിലൂടെ വലിച്ചിഴച്ചു കൊണ്ട് തന്റെ ഫ്ളാറ്റിന്റെ ഡോർ ചവിട്ടിത്തുറന്നു…

ബോഡിയുടെ കാലുകൾ ഹാളിലേക്ക് നിരങ്ങിക്കയറിയതും ലാൻഡിംഗിൽ സംസാരം കേട്ടു…

ജസ്റ്റ് എസ്കേപ്പ്ഡ്………..!!!

ചുവരിലേക്കു ചാരി ശ്യാം മിഴികളടച്ചു കിതച്ചു……….

“”നായിന്റെ മോൾ………..!!!”

കിതപ്പടങ്ങിയതും ശ്യാം പല്ലു ഞെരിച്ചു…….

വാതിൽ ലോക്ക് ചെയ്ത് അവൻ ശവത്തിനടുത്ത് , ശവം പോലെ സർവ്വതും തകർന്ന് നിലത്തേക്കിരുന്നു…

ഇന്നിങ്ങോട്ടു വരണ്ടായിരുന്നു…

പുറത്ത് ഹുങ്കാരത്തോടെ കാറ്റു വീശുന്ന ശബ്ദം കേട്ടു…

മിന്നലൊളികൾ ജനൽച്ചില്ലിൽ വന്നടിച്ചു..

പിന്നാലെ മുഴക്കവും…

ഇതെന്തു ചെയ്യും… ….?

ശ്യാം സ്വയം ചോദിച്ചു കൊണ്ടിരുന്നു…

സാറിനെയും ടീച്ചറേയും വിളിച്ചിറക്കി കാണിച്ചാലോ……….?

പെണ്ണ് പ്ലേറ്റ് മറിച്ചാൽ തീർന്നു……

അതിപ്പോൾ കണ്ടതുമാണല്ലോ…

പെണ്ണിനാണല്ലോ മുൻഗണന…

മാഷും ടീച്ചറും അതങ്ങനെ പെട്ടെന്നു സമ്മതിച്ചു തരില്ല താനും…

പൊലീസ് വരും…

ബാക്കി ശ്യാം ആലോചിച്ചില്ല…

നശിച്ച നേരത്താണ് ഇങ്ങോട്ടു പോന്നത്…

വല്ലപ്പോഴും ക്ലീൻ ചെയ്യാൻ മാത്രമേ വരാറുണ്ടായിരുന്നുള്ളൂ…

ഈ വരവ് ഇങ്ങനെയുമായി…

അതല്ലല്ലോ പ്രശ്നം…?

ഇനിയെന്തു ചെയ്യും… ….?

ഇതെന്തു ചെയ്യും… ?

തലയ്ക്കു കൈ കൊടുത്ത് ശ്യാം നിസ്സഹായനായി ഇരുന്നു…

അവളുടെ മുറിയിൽ നിന്ന് ഇറങ്ങി ഓടിയാലും മതിയായിരുന്നു…

ഇതിപ്പോൾ……..?

അവളെ അനുഭവിച്ചവൻ ചത്തുമലച്ചു കിടക്കുന്നു…

സ്പർശിക്കുക പോലും ചെയ്യാത്തവൻ ആ ശവത്തിന് കാവലിരിക്കുന്നു….

പുറത്തു മഴ തുടങ്ങിയിരുന്നു…

വല്ലാത്ത പെണ്ണു തന്നെ…………!

അവൾ സ്വയരക്ഷ മാത്രം മുന്നിൽ കണ്ടു…

കുറ്റം പറഞ്ഞിട്ടു കാര്യമില്ല…

അവൾ കാരണം ഇയാൾ മരിച്ചതല്ല…

താൻ കാരണവും മരിച്ചതല്ല…

തന്റെ വിധി… !!!

ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം തനിക്കു കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നോർത്ത് അവന്റെ ചങ്കൊന്നു പിടഞ്ഞു…

അവൾ തന്നെ അടിച്ചിറക്കും, നിസ്സംശയം…

സാമ്പത്തികമായി ഉന്നതിയിലുള്ള അവളുടെ ബന്ധുക്കളുമായി എല്ലാം ശരിയായി വരുകയായിരുന്നു…

എല്ലാം തീർന്നു…… !

ഇനി……….?

പിടിക്കപ്പെടാൽ ലയയേയും വെറുതെ വിടരുത്…

തന്റെ ജീവിതമില്ലാതാക്കി അവൾ സുഖിക്കരുതല്ലോ…

അറിഞ്ഞിടത്തോളം അത്യാവശ്യം പണമുള്ളവരാണ്…

ഭാര്യ ഉപേക്ഷിച്ചു പോയാലും, നാണക്കേടുമായി നിൽക്കുന്ന ലയയെങ്കിലും ഉണ്ടാകുമായിരിക്കാം……….

അല്ലെങ്കിൽ വില പേശണം…

സൗന്ദര്യത്തിന്റെ കാര്യത്തിൽ തന്റെ ഭാര്യ ലയയുടെ ഏഴയലത്ത് വരില്ലെന്നും ആ സമയം അവനോർത്തു……

പക്ഷേ, അതെല്ലാം ഒരു നിർവ്വാഹവും ഇല്ലെങ്കിൽ മാത്രം..

താനില്ലാത്തപ്പോൾ അടുത്ത സെക്യൂരിറ്റിയെ വിളിച്ച് ലയ റൂമിൽ കയറ്റില്ലെന്ന് ആരു കണ്ടു……..?

അവന്റെ ചിന്തകൾ പലവഴികളിൽ പാഞ്ഞു…

ഒരു ദുർഗന്ധം തന്നെ വലയം ചെയ്യുന്നതറിഞ്ഞ് ശ്യാം ചിന്തകളിൽ നിന്നുണർന്നു……….

അവനൊന്നു മൂക്കു ചുളിച്ചു…

അതു തന്നെ…!

ശവത്തിന്റെ ഗന്ധം… !

സമയം പോകുന്തോറും അപകടത്തിന്റെ വ്യാപ്തി കൂടുമെന്ന് ശ്യാമിന് മനസ്സിലായി…

അയാളുടെ മുറിയിൽ ബോഡി എത്തിക്കണം……….

അതിന് കുറച്ചു കൂടി കാത്തിരുന്നേ മതിയാകൂ… ….

ഫ്ളാറ്റുകളിലെ ലൈറ്റുകൾ അണയണം……

എല്ലാവരും ഉറങ്ങണം…….

പുറത്ത് ഇരുട്ട് കട്ട പിടിച്ചു കഴിഞ്ഞിരുന്നു…

മഴ നിലച്ചിട്ടില്ല…

മണിക്കൂറുകൾ വീണ്ടും കടന്നുപോയി… ….

ശവത്തിനരികിൽ നിന്നും അവൻ എഴുന്നേറ്റു വാതിൽ തുറന്നു…

മഴച്ചാറ്റലാണ് ആദ്യം മുഖത്തേക്കടിച്ചത്…

അവനൊന്നു കുളിരെടുത്തു…

പുറത്ത് ഇരുട്ടായിരുന്നു…

ലൈറ്റുകൾ അണഞ്ഞിരിക്കുന്നു…

ഗേയ്റ്റിലും ലൈറ്റ് കാണാതിരുന്നപ്പോൾ ശ്യാമിനു സംശയം തോന്നി…

കറന്റില്ലേ………..?

അവൻ വരാന്തയിൽ നിന്ന് സമീപപ്രദേശങ്ങളിലേക്ക് കണ്ണോടിച്ചു…

ഇല്ല……

കറന്റില്ല……….

പെട്ടെന്നൊരു ധൈര്യം ശ്യാമിനുണ്ടായി……

ചന്ദ്രദാസിന്റെ ബോഡി വലിച്ചിഴച്ച് അവൻ വരാന്തയിലേക്കിട്ടു……

വാതിൽ ശബ്ദം കേൾപ്പിക്കാതെ ചേർത്തടച്ച് അവൻ കൈകൾ നിവർത്തി ഒന്നു സ്വയം തയ്യാറായി…

വലിച്ചിഴച്ച് ബോഡി ഇറക്കാൻ സാധിക്കില്ല…

തണുത്തു മരവിച്ച ബോഡി ഭഗീരഥപ്രയത്നം നടത്തിയാണ് അവൻ ചുമലിലേറ്റിയത്……

ഒരടി മുന്നോട്ടു വെച്ചതും ബാലൻസില്ലാതെ അവനൊന്നു വേച്ചു..

ഒന്നുകൂടി ബോഡി ചുമലിൽ ഉറപ്പിച്ച ശേഷം ശ്യാം ശ്രദ്ധയോടെ പടികളിറങ്ങി…

എങ്ങും നിശബ്ദതയായിരുന്നു….

താഴെ വരാന്തയിലെത്തിയതും ബോഡിയുടെ ഭാരമല്ല, രക്ഷപ്പെടുവാനുള്ള ത്വരയാണ് അവനെ അടക്കിഭരിച്ചത്…

മുറ്റത്തിനപ്പുറം ചന്ദ്രദാസിന്റെ റൂം അവൻ കണ്ടു…

ഏതാനും നിമിഷങ്ങൾ… ….

അവന്റെ മനസ്സൊന്നു ചൂളം വിളിച്ചു…

ആ നിമിഷം ഒരു കാര്യമോർക്കാതെ അവൻ, ബോഡിയുമായി ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയിലേക്കിറങ്ങി…

പലവിധ ചിന്തകളോടെ ഓടിയും നടന്നുമല്ലാതെ, അയാളുടെ മുറിയുടെ മുൻപിലെത്തിയതും അവൻ കിതച്ചു…

കറന്റില്ലാത്തതു ഭാഗ്യം………….!

പക്ഷേ മഴ……….!

ശ്യാം ഒന്നു നടുങ്ങി വിറച്ചു…….

പക്ഷേ മഴ……….???

തന്നോടൊപ്പം ബോഡിയും നനഞ്ഞിരിക്കുന്നു എന്ന സത്യം നൊടിയിടയിൽ മനസ്സിലായതും ശ്യാമിനെ കിടുകിടെ വിറച്ചു……….

മഴ നനഞ്ഞ ബോഡി എങ്ങനെ അയാളുടെ മുറിയിലെത്തി………. ?

ചുമലിലെ ഭാരം ഇരട്ടിച്ചതു പോലെ അവൻ തളർന്നു…

അടുത്ത നിമിഷം തന്റെ കാലിനടിയിൽ ഒരു പ്രകമ്പനമുണരുന്നത് അവന് അനുഭവേദ്യമായി…

പ്രകമ്പനം അടുത്തു കൊണ്ടിരിക്കുന്നു……….

പത്തിരുപതു സെക്കന്റുകൾക്കുള്ളിൽ സൈറൺ മുഴക്കി ഒരു തീവണ്ടി, ലെവൽക്രോസിനപ്പുറം അലറിപ്പാഞ്ഞു പോയി……….

പിന്നാലെ ഒരു മിന്നലടിച്ചു… ….

മിന്നൽ ശ്യാമിന്റെ തലച്ചോറിലേക്കാണ് പാഞ്ഞുകയറിയത്……

പിന്നാലെയുണ്ടായ ഇടിമുഴക്കം ബാധിച്ച നെഞ്ചുമായി , ബോഡിയും ചുമലിലേറ്റി ശ്യാം ഗേയ്റ്റു കടന്നു……

നിശബ്ദത…………….!

കുറ്റാക്കൂരിരുട്ട്……….!

“ ആ പൂതനയിരിക്കുന്ന വീട്ടിലേക്ക് ട്രെയിനു തല വെച്ചാലും തിരിച്ചു കയറില്ല… ….”

മകനെ മുന്നിൽ നിർത്തി, പൊലീസുകാരോട് പറഞ്ഞ അതേ വാക്കുകൾ ഇവിടെ വന്ന കാലത്ത് തന്നോട് ചന്ദ്രദാസ് പറഞ്ഞത് അവന്റെയുള്ളിൽ കിടന്ന് പ്രതിദ്ധ്വനിച്ചു തുടങ്ങി…

അണപൊട്ടിയ ആവേശത്തിൽ ബോഡിയുമായി ശ്യാം ഒന്നു തുള്ളി വിറച്ചു…

ലെവൽ ക്രോസിനപ്പുറത്തു നിന്ന് പലപ്പോഴായി ട്രെയിൻ പോയ ശേഷം ടോർച്ചുമായി വരുന്ന ചന്ദ്രദാസും അവന്റെ ഹൃദയത്തിൻ മിന്നിത്തെളിഞ്ഞു…

കുതികുത്തുന്ന ഹൃദയവുമായി , ബോഡിയും ചുമലിലേറ്റി ശ്യാം പാളത്തിനടുത്തേക്ക് ഓടുകയാണുണ്ടായത്……

പത്തോ ഇരുപതോ മിനിറ്റുകൾക്കുള്ളിൽ അടുത്ത ട്രെയിൻ വരുമെന്ന് അവനറിയാമായിരുന്നു……

 

🙄 🙄 🙄 🙄 🙄

 

ഫ്ളാറ്റ് ഓണർ റോയ് മാത്യു വിളിച്ചതിൻ പ്രകാരമാണ് പ്രമോദും സാമുവൽ വക്കീലും പൊലീസ് സ്റ്റേഷനിലെത്തിയത്……

Leave a Reply

Your email address will not be published. Required fields are marked *