ഹിസ്-സ്റ്റോറി – 1

“””നിർത്തു “”””

ഉദയപുരിയുടെ യുവരാജാവ് ആയ അശോകവർമൻ അവിടേക്ക് കടന്നു വന്നു. അയാൾ ഭടൻമാരോട് രണധീരനെ എഴുന്നേൽപ്പിക്കാൻ കല്പ്പിച്ചു. രണധീരനെ

എഴുന്നേൽപ്പിച്ചു നിർത്തിയ സമയത്ത് മറ്റൊരു ഭടൻ അയാളുടെ ശരീരത്തിൽ കിടന്നിരുന്ന വലയുടെ കുറച്ചു ഭാഗം മുറിച്ചു മാറ്റി. അപ്പോൾ തന്നെ കട്ടിയുള്ള ചങ്ങല കൊണ്ട് രണധീരന്റെ കയ്യും കാലും അവർ ബന്ധിച്ചു. ശേഷം അയാളുടെ പുറത്തുള്ള വലകളും കയറുകളും പൂർണമായും മുറിച്ചു മാറ്റി. ശരീരം മുഴുവൻ ചോരയിൽ കുളിച്ചു നിന്നിരുന്ന രണധീരന്റെ അടുത്തേക്ക് അശോകവർമൻ വന്നുനിന്നു.

” അങ്ങയെ കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്. എന്റെ ഗുരുക്കൻമാർ പോലും അങ്ങയുടെ വീര കൃത്യങ്ങൾ പാടി കേട്ടിട്ടുണ്ട് നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്…. അത്‌ ഇങ്ങനെ ഒരവസരത്തിൽ ആയതിൽ വിഷമം ഉണ്ട് “

രണധീരൻ പുച്ഛഭാവത്തിൽ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

രണധീരനെ അവർ അവിടെനിന്നും പിടിച്ചു വലിച്ചുകൊണ്ട് പോയി.

അശോകവർമൻ അവിടെനിന്നും പോകൻ ഒരുങ്ങുമ്പോൾ. ഒരുപടയാളി അവന്റെ അടുക്കൽ ഓടിവന്നുകൊണ്ട് പറഞ്ഞു.

” യുവരാജൻ….. അങ്ങയോട് എത്രയും വേഗം പണ്ട്യനാടിൽ എത്തിച്ചേരാൻ മഹാരാജാവ് കല്പിച്ചിട്ടുണ്ട്….. ഭൈരവൻ മരണപെട്ടത് മൂലം പണ്ട്യനാടിന്റെ അധികാരം പിടിച്ചു എടുക്കാനും അവിടുത്തെ ഭരണത്തിന്റെ താല്കാലിക ചുമതല അദ്ദേഹം അങ്ങക്ക് ആണ്‌ നൽകിയിരിക്കുന്നത് “

അയാൾ കയ്യിൽ ഇരുന്ന താളിയോല അശോകവർമനെ ഏല്പിച്ച ശേഷം അവിടെനിന്നും പോയി. അശോകവർമൻ അവിടെ ഉണ്ടായിരുന്ന പടയാളികളെയും കുട്ടി പണ്ട്യനാട്ലേക്ക് തിരിച്ചു.

കാലങ്ങളായി നിലന്നിരുന്ന യുദ്ധം വിജയിച്ചതിന്റെ ആഘോഷം ഉദയപുരിയിൽ ദിവസങ്ങളോളം നീണ്ടു നിന്നു. അമ്മമാർക്ക് ആശ്വസംമായി തങ്ങളുടെ ആണ്മക്കളെ കുറച്ചു നാളെത്തേക്കെങ്കിലും യുദ്ധത്തിന് പറഞ്ഞയിക്കണ്ടല്ലോ.

ഈ സമയത്താണ് ഗുരുകുലത്തിൽ പഠിക്കാൻ പോയിരുന്ന രാജകുമാരി ലക്ഷ്മിദേവി ഉദയപുരിയിൽ എത്തുന്നത്. അതീവ സുന്ദരി ആയിരുന്ന അവൾ ബുദ്ദിയിലും അയോദ്ധനകലകളിലും മികച്ചവൾ ആയിരുന്നു. രഥത്തിൽ നിന്നും ഇറങ്ങിയ അവൾ കാണുന്നത് അശോകവർമൻ പടയാളികൾക്ക് എന്തോ നിർദേശം നൽകുന്നത് ആണ്‌. അവൾ അശോകവാർമാന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

” ഭരിക്കാൻ ഒരുനാടും തന്നു പറഞ്ഞുവിട്ട എന്റെ പൊന്നാങ്ങള ഇപ്പോഴും ഇവിടെ ചുറ്റിത്തിരിയുന്നത് എന്താ “

” നീ വന്നോ കാന്താരി…. നിന്റെ ഗുരുകുല വാസം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു “

” ആ കുഴപ്പമില്ലായിരുന്നു….. എന്നെ എന്ന പണ്ട്യനാട്ലേക്ക് ക്ഷണിക്കുന്നത് “

” രണ്ട് ദിവസം കയിഞ്ഞ് ഞാൻ പോകുമ്പോൾ നിന്നെയും കുടെ കൂട്ടാം “

” അതെന്താ രണ്ട് ദിവസം നമുക്ക് ഇന്ന് തന്നെ പോകാം “

” ഇന്ന് രണധീരന്റെ വിചാരണ ആണ്‌…. മഹാരാജാവ് എന്നെ എങ്ങോട്ട് വിളിപ്പിച്ചതാ “

” ഓ എന്താ വിധിക്കാൻ പോകുന്നത് …….അദ്ദേഹത്തെ പോലെ ഒരാൾ നമ്മുടെ സേനയിൽ ഉണ്ടായിരിക്കുന്നത് വളരെ നല്ലത് ആണ്‌….. ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ട് ഉണ്ട് പക്ഷെ സംസാരിക്കാൻ പറ്റിയിട്ടില്ല “

” എന്റെയും അഭിപ്രായം അത്‌ തന്നെയാണ്…. പക്ഷെ അത്‌ നടക്കും എന്ന് തോന്നുന്നില്ല


പെട്ടെന്ന് പെരുമ്പാറ മുഴങ്ങി

അശോകവർമൻ വിചാരണ നടക്കുന്ന സ്ഥാലത്തേക്ക് നടന്നു കുടെ ലക്ഷ്മിദേവിയും

അവിടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു മഹാരാജാവും പരിവാരവും അവിടെ അണിനിരന്നിരുന്നു. അവിടേക്ക് കയ്യ്കാലുകൾ ചാങ്ങലയാൽ ബന്ധിച്ച രണധീരനെ അങ്ങോട്ട് കൊണ്ട് വന്നു. അയാളെ കണ്ടതും സദസിൽ ഉള്ളവരിൽ പല ഭാവവും മറിമറിഞ്ഞു. പുച്ഛവും ഭയവും അഭിമാനവും അതിൽ നിറഞ്ഞു നിന്നു.

പ്രധാനമന്ത്രി ആയ ബലരാമൻ എണിറ്റുനിന്നു ഒരു ഭടൻനോട്‌ പറഞ്ഞു.

” ഇയ്യാളുടെ മേലിൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യയങ്ങൾ വായിക്കു “

” വർഷങ്ങൾ ആയി ഉദയപുരി യുടെ പേടിസ്വപ്നം ആയിരുന്ന രണധീരൻ എന്ന ഇയ്യാൾ നമ്മുടെ അനേകം സൈനികരെ വാദിക്കുകയും ഒരുപാട് പേരെ പരിക്കേൽപ്പിക്കുയയും ചെയ്തിട്ടുണ്ട്. കൂടാതെ അനേകം പടക്കൊപ്പുകളും നശിപ്പിച്ചിട്ടുണ്ട് “

ഭടൻ രണധീരന്റെ പേരിൽ ചാർത്തിയ കുറ്റകിർഥ്യങ്ങൾ വിവരിച്ചുകൊണ്ടിരുന്നു.അപ്പോൾ സദാസിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.

” ഈ വിചാരണയുടെ ഒന്നും ഒരാവിശ്യവും ഇല്ല വധക്ഷിക്ഷ യിൽ കുറഞ്ഞു ഒന്നും ഇയ്യാൾക്ക് വിധിക്കാൻ ഇല്ല….. ഇവനെ ഇവിടെവെച്ചു തന്നെ കൊല്ലണം “

” അതെ ”
‘ അതെ “

സദസ്സ് അയാളെ പിന്തുണച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കി.

അപ്പോൾ മഹാരാജവ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.

” നിർത്തു…… ഇയാൾക്കു മരണക്ഷിക്ഷയിൽ കുറഞ്ഞു ഒന്നും ഞാൻ വിധിക്കില്ല.

തികഞ്ഞ ഒരു യോദ്ധാവായ ഇവൻ പണ്ഡിയനാടിന്റ അടിമകൂടി ആണ്‌.. അപകടകാരിയായ ഇവനെ ജീവിക്കാൻ അനുവദിച്ചാൽ ഇവൻ ഈ നാട് തന്നെ ഇല്ലാതാകും “

അല്പം നേരം നിർത്തി അയാൾ രണധീരനെ
നോക്കി എന്നിട്ട് തുടന്നു.

” നാളെ രാവിലെ ജനമദ്യത്തിൽ വെച്ചു ഇവന്റെ തലക്കോയ്യുവാൻ ഞാൻ വിധിക്കുന്നു “

ഇതെല്ലാം കെട്ട് മിണ്ടാതെ നിന്ന രണധീരന്റെ മുഖത്തു ഒരു ഭാവവെത്യാസവും ഉണ്ടായിരുന്നില്ല. സദസ്സിൽ അരവം ഉയർന്നു.
മഹാരാജാവ് രണധീരനെ നോക്കി തുടർന്നു.

” നിന്നെ പോലെ ഒരുവൻ എന്റെ സേനയിൽ ഇല്ലല്ലോ എന്ന് ഞാൻ ഇപ്പോഴും ചിന്ദിച്ചിരുന്നു…….. നിനക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ “

അതുവരെ മിണ്ടാതെ നിന്ന രണധീരൻ ഒരു നിമിഷം രാജാവിനെ നോക്കി എന്നിട്ട് പറഞ്ഞു തുടങ്ങി.

” എന്റെ ഈ ആഗ്രഹം നിങ്ങൾ നടത്തും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല……. നിങ്ങൾ എന്റെ രാജ്യം ചതിയിലൂടെ സ്വന്തം ആക്കുക മാത്രം അല്ല എന്റെ കുലത്തിൽ പെട്ട എല്ലാവരെയും വധിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് എന്റെ കുലം എന്നോട് കൂടി അവസാനിക്കരുത് എന്ന് ആഗ്രഹം ഉണ്ട് “

“അതിനായി ഞാൻ എന്ത് ചെയ്യണം “

” സ്വാമനസാലെ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായ ഒരു സ്ത്രീയെ കണ്ട് പിടിക്കു…. അവൾ ഏത് ജാതി അയാളും കുഴപ്പമില്ല.. എന്റെ കുഞ്ഞ് ആ സ്ത്രീയുടെ വയറ്റിൽ വളരുന്നു എന്ന വാർത്ത കേട്ട ശേഷം എന്നെ വധിച്ചുകൊള്ളൂ “

” ഒരു കുറ്റവാളിക്ക് പെണ്ണുകുട്ടികൊടുക്കൽ അല്ല ഒരു രാജാവിന്റെ ജോലി “

സദാസിൽ നിന്നും ഒരുവൻ വിളിച്ചു പറഞ്ഞു. കുറച്ചു പേർ അവനെ പിന്തങ്ങി.

“രാജാവ് വിധിച്ചത് പോലെ നാളെ തന്നെ ഇവന്റെ തലആറുക്കണം “

രാജാവ് നിശബ്ദനായി ഇരുന്നു. സഭ പിരിയാൻ ഉള്ള പെരുമ്പാറ മുഴങ്ങിയപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും മടങ്ങി പോയി.

അശോകവർമൻന്റെയും ലക്ഷ്മിദേവിയുടെയും മുഖത്ത് നിരാശ പടർന്നു. അവിടെനിന്നും പോകാൻ തുടർന്ന അശോക വർമാന്റെ കയ്യിൽ പിടിച്ചുവലിച്ചു കൊണ്ട് ലക്ഷ്മിദേവി ഒരു തായിക കുടത്തിലേക്ക് കേറി.

Leave a Reply

Your email address will not be published. Required fields are marked *