ഹിസ്-സ്റ്റോറി – 1 1

“അതിനായി ഞാൻ എന്ത് ചെയ്യണം “

” സ്വാമനസാലെ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായ ഒരു സ്ത്രീയെ കണ്ട് പിടിക്കു…. അവൾ ഏത് ജാതി അയാളും കുഴപ്പമില്ല.. എന്റെ കുഞ്ഞ് ആ സ്ത്രീയുടെ വയറ്റിൽ വളരുന്നു എന്ന വാർത്ത കേട്ട ശേഷം എന്നെ വധിച്ചുകൊള്ളൂ “

” ഒരു കുറ്റവാളിക്ക് പെണ്ണുകുട്ടികൊടുക്കൽ അല്ല ഒരു രാജാവിന്റെ ജോലി “

സദാസിൽ നിന്നും ഒരുവൻ വിളിച്ചു പറഞ്ഞു. കുറച്ചു പേർ അവനെ പിന്തങ്ങി.

“രാജാവ് വിധിച്ചത് പോലെ നാളെ തന്നെ ഇവന്റെ തലആറുക്കണം “

രാജാവ് നിശബ്ദനായി ഇരുന്നു. സഭ പിരിയാൻ ഉള്ള പെരുമ്പാറ മുഴങ്ങിയപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും മടങ്ങി പോയി.

അശോകവർമൻന്റെയും ലക്ഷ്മിദേവിയുടെയും മുഖത്ത് നിരാശ പടർന്നു. അവിടെനിന്നും പോകാൻ തുടർന്ന അശോക വർമാന്റെ കയ്യിൽ പിടിച്ചുവലിച്ചു കൊണ്ട് ലക്ഷ്മിദേവി ഒരു തായിക കുടത്തിലേക്ക് കേറി.

” നീ എന്താ ഈ കാണിക്കുന്നത് “

” മഹാരാജാവിനോട് നമുക്ക് ഒന്ന് സംസാരിച്ചാലോ “

” എന്തിനെ കുറിച്ച്…… ഈ തീരുമാനത്തിൽ ഒരു മാറ്റം വരും എന്ന് എനിക്ക് തോന്നുന്നില്ല… വധക്ഷിക്ഷ അത്‌ ആണ്‌ അദേഹത്തിന്റെ വിധി “

” അതല്ല….. അദ്ദേഹത്തിന്റെ ആഗ്രഹത്തെ പറ്റി “

” നിനക്ക് അറിയില്ലേ അച്ഛന്റെ സ്വഭാവം സദാസിന്റെ അഭിപ്രായത്തെ അദ്ദേഹം തള്ളിപ്പറയില്ല “

” ചതിയിൽലുടെ നേടിയ ഈ വിജയം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇടാം നേടാൻ പാടില്ലായിരുന്നു “

” നീ ഇപ്പോൾ വന്നതല്ലേ ഉള്ളു അന്തപുരത്തിലേക്ക് ചെല്ല് “

” ജേഷ്ട ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്റെ കുടെ നിൽക്കുമോ “

” എന്ത് കാര്യം “

” ഞാൻ രണധീരന്റ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ “

” നീ എന്താ ഈ പറയുന്നത് “

” ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തെ ഞാൻ ഒരിക്കൽ നേരിൽ കണ്ടിട്ട് ഉണ്ട്…. അന്ന് ഞാൻ വിചാരിച്ചതാ അദ്ദേഹത്തെ എന്റെ ഭർത്താവായി സ്വീകരിക്കണം എന്ന്… പക്ഷെ നമ്മുടെ രാജ്യങ്ങളുടെ ശത്രുത കാരണം ആ ആഗ്രഹം ഉള്ളിൽ ഒതുക്കി.. പക്ഷെ മറ്റൊരാളെ വരിക്കാൻ എനിക്ക് കഴിയില്ല എന്ന് അറിയാമായിരുന്നു….. ഒടുവിൽ യുദ്ധതടവുകാരൻ ആയി അദ്ദേഹം ഇവിടെ ഉണ്ടെന്ന് അറിഞ്ഞു ഞാൻ ഇവിടെ എത്തിയപ്പോൾ…………… ഞാൻ വിചാരിച്ചത് …….. ഇപ്പോൾ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം നിറവേറ്റാൻ എങ്കിലും എനിക്ക് പറ്റിയില്ലെങ്കിൽ “

” നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ധരണയും ഉണ്ടോ….. അച്ഛൻ ഒരിക്കലും ഇത് സമ്മതിക്കില്ല “

” അച്ഛൻ അറിയണ്ട ആരും അറിയണ്ട ……. ഇന്ന് രാത്രി തടവറയിലെ കാവൽകരെ അവിടെ നിന്നും മാറ്റിയാൽ മതി “

” ഞാൻ ഇതിന് കുട്ട് നിൽക്കില്ല… നിന്റെ ഭാവിയെ കുറിച്ചു നീ ആലോചിക്ക്… ആരും അറിയാതെ ചെയ്യാൻ പറ്റുന്ന കാര്യം അല്ല ഇത് അയാളുടെ കുഞ്ഞിന് നീ ജന്മം നൽകിയാൽ……. “

” അദ്ദേഹത്തിന്റെ കുഞ്ഞ് ആണെന്ന് ആരും അറിയണ്ട….. ഞാൻ ഗുരുകുലത്തിൽ നിന്നും വരുമ്പോയെ ഗർഭിണി ആയിരുന്നു എന്ന് പറഞ്ഞാൽ പോരേ “

” ആരെ കുഞ്ഞെന്ന് പറയും നീ……….. നിന്നെ പറഞ്ഞു തിരുത്താൻ എന്നെ കൊണ്ട് സാധിക്കില്ല….. നിന്റെ കുടെ നിന്നില്ലെങ്കിൽ നീ എന്തെങ്കിലും കുരുത്തക്കേട് ഉണ്ടാക്കും….. പിന്നെ ഗർഭ ദരണം ഇന്ന് തന്നെ നടക്കുമെന്ന് പറയാൻ പറ്റില്ലല്ലോ…. നിനക്ക് രണധീരന്റെ കുടെ ചിലവഴിക്കാൻ കുറച്ചു

സമയം ഞാൻ തരാം “

” എന്റെ പുന്നാര ആങ്ങള “

അശോകവർമനെ കെട്ടിപ്പിടിക്കാൻ വന്ന ലക്ഷ്മിയെ അവൻ തള്ളി മാറ്റി.

” പൊടി……ആങ്ങളയെ കൊണ്ടുതന്നെ മാമ പണി ചെയ്യിപ്പിച്ചിട്ട് അവളെ കിന്നാരം “

” അത്‌ എല്ലാ ആങ്ങള മാരും അച്ഛന്മാരും ചെയ്യുന്നത് തന്നെ അല്ലെ “

അശോകവർമൻ അവിടെനിന്നും പോകാൻ തുടങ്ങി എന്നിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു.

” രാത്രി ഞാൻ പറയുമ്പോൾ തടവറയിലേക്ക് ചെല്ലു “

അശോകവർമൻ അവിടെ നിന്നും പോകുമ്പോഴും ലക്ഷ്മി അവിടെ തന്നെ നിന്നു.അവൾ എന്തെക്കെയോ മനസ്സിൽ കണ്ടു.

രാത്രി പള്ളിയതായം കയിഞ്ഞു അന്തപുരത്തിൽ ഇരുന്ന ലക്ഷ്മിയുടെ അടുത്തേക്ക് അശോകവർമൻ വന്നു. ചുറ്റും നോക്കി എന്നിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *