ഹിസ്-സ്റ്റോറി – 1 1

കാലങ്ങളായി നിലന്നിരുന്ന യുദ്ധം വിജയിച്ചതിന്റെ ആഘോഷം ഉദയപുരിയിൽ ദിവസങ്ങളോളം നീണ്ടു നിന്നു. അമ്മമാർക്ക് ആശ്വസംമായി തങ്ങളുടെ ആണ്മക്കളെ കുറച്ചു നാളെത്തേക്കെങ്കിലും യുദ്ധത്തിന് പറഞ്ഞയിക്കണ്ടല്ലോ.

ഈ സമയത്താണ് ഗുരുകുലത്തിൽ പഠിക്കാൻ പോയിരുന്ന രാജകുമാരി ലക്ഷ്മിദേവി ഉദയപുരിയിൽ എത്തുന്നത്. അതീവ സുന്ദരി ആയിരുന്ന അവൾ ബുദ്ദിയിലും അയോദ്ധനകലകളിലും മികച്ചവൾ ആയിരുന്നു. രഥത്തിൽ നിന്നും ഇറങ്ങിയ അവൾ കാണുന്നത് അശോകവർമൻ പടയാളികൾക്ക് എന്തോ നിർദേശം നൽകുന്നത് ആണ്‌. അവൾ അശോകവാർമാന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

” ഭരിക്കാൻ ഒരുനാടും തന്നു പറഞ്ഞുവിട്ട എന്റെ പൊന്നാങ്ങള ഇപ്പോഴും ഇവിടെ ചുറ്റിത്തിരിയുന്നത് എന്താ “

” നീ വന്നോ കാന്താരി…. നിന്റെ ഗുരുകുല വാസം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു “

” ആ കുഴപ്പമില്ലായിരുന്നു….. എന്നെ എന്ന പണ്ട്യനാട്ലേക്ക് ക്ഷണിക്കുന്നത് “

” രണ്ട് ദിവസം കയിഞ്ഞ് ഞാൻ പോകുമ്പോൾ നിന്നെയും കുടെ കൂട്ടാം “

” അതെന്താ രണ്ട് ദിവസം നമുക്ക് ഇന്ന് തന്നെ പോകാം “

” ഇന്ന് രണധീരന്റെ വിചാരണ ആണ്‌…. മഹാരാജാവ് എന്നെ എങ്ങോട്ട് വിളിപ്പിച്ചതാ “

” ഓ എന്താ വിധിക്കാൻ പോകുന്നത് …….അദ്ദേഹത്തെ പോലെ ഒരാൾ നമ്മുടെ സേനയിൽ ഉണ്ടായിരിക്കുന്നത് വളരെ നല്ലത് ആണ്‌….. ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ട് ഉണ്ട് പക്ഷെ സംസാരിക്കാൻ പറ്റിയിട്ടില്ല “

” എന്റെയും അഭിപ്രായം അത്‌ തന്നെയാണ്…. പക്ഷെ അത്‌ നടക്കും എന്ന് തോന്നുന്നില്ല


പെട്ടെന്ന് പെരുമ്പാറ മുഴങ്ങി

അശോകവർമൻ വിചാരണ നടക്കുന്ന സ്ഥാലത്തേക്ക് നടന്നു കുടെ ലക്ഷ്മിദേവിയും

അവിടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു മഹാരാജാവും പരിവാരവും അവിടെ അണിനിരന്നിരുന്നു. അവിടേക്ക് കയ്യ്കാലുകൾ ചാങ്ങലയാൽ ബന്ധിച്ച രണധീരനെ അങ്ങോട്ട് കൊണ്ട് വന്നു. അയാളെ കണ്ടതും സദസിൽ ഉള്ളവരിൽ പല ഭാവവും മറിമറിഞ്ഞു. പുച്ഛവും ഭയവും അഭിമാനവും അതിൽ നിറഞ്ഞു നിന്നു.

പ്രധാനമന്ത്രി ആയ ബലരാമൻ എണിറ്റുനിന്നു ഒരു ഭടൻനോട്‌ പറഞ്ഞു.

” ഇയ്യാളുടെ മേലിൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യയങ്ങൾ വായിക്കു “

” വർഷങ്ങൾ ആയി ഉദയപുരി യുടെ പേടിസ്വപ്നം ആയിരുന്ന രണധീരൻ എന്ന ഇയ്യാൾ നമ്മുടെ അനേകം സൈനികരെ വാദിക്കുകയും ഒരുപാട് പേരെ പരിക്കേൽപ്പിക്കുയയും ചെയ്തിട്ടുണ്ട്. കൂടാതെ അനേകം പടക്കൊപ്പുകളും നശിപ്പിച്ചിട്ടുണ്ട് “

ഭടൻ രണധീരന്റെ പേരിൽ ചാർത്തിയ കുറ്റകിർഥ്യങ്ങൾ വിവരിച്ചുകൊണ്ടിരുന്നു.അപ്പോൾ സദാസിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.

” ഈ വിചാരണയുടെ ഒന്നും ഒരാവിശ്യവും ഇല്ല വധക്ഷിക്ഷ യിൽ കുറഞ്ഞു ഒന്നും ഇയ്യാൾക്ക് വിധിക്കാൻ ഇല്ല….. ഇവനെ ഇവിടെവെച്ചു തന്നെ കൊല്ലണം “

” അതെ ”
‘ അതെ “

സദസ്സ് അയാളെ പിന്തുണച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കി.

അപ്പോൾ മഹാരാജവ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.

” നിർത്തു…… ഇയാൾക്കു മരണക്ഷിക്ഷയിൽ കുറഞ്ഞു ഒന്നും ഞാൻ വിധിക്കില്ല.

തികഞ്ഞ ഒരു യോദ്ധാവായ ഇവൻ പണ്ഡിയനാടിന്റ അടിമകൂടി ആണ്‌.. അപകടകാരിയായ ഇവനെ ജീവിക്കാൻ അനുവദിച്ചാൽ ഇവൻ ഈ നാട് തന്നെ ഇല്ലാതാകും “

അല്പം നേരം നിർത്തി അയാൾ രണധീരനെ
നോക്കി എന്നിട്ട് തുടന്നു.

” നാളെ രാവിലെ ജനമദ്യത്തിൽ വെച്ചു ഇവന്റെ തലക്കോയ്യുവാൻ ഞാൻ വിധിക്കുന്നു “

ഇതെല്ലാം കെട്ട് മിണ്ടാതെ നിന്ന രണധീരന്റെ മുഖത്തു ഒരു ഭാവവെത്യാസവും ഉണ്ടായിരുന്നില്ല. സദസ്സിൽ അരവം ഉയർന്നു.
മഹാരാജാവ് രണധീരനെ നോക്കി തുടർന്നു.

” നിന്നെ പോലെ ഒരുവൻ എന്റെ സേനയിൽ ഇല്ലല്ലോ എന്ന് ഞാൻ ഇപ്പോഴും ചിന്ദിച്ചിരുന്നു…….. നിനക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ “

അതുവരെ മിണ്ടാതെ നിന്ന രണധീരൻ ഒരു നിമിഷം രാജാവിനെ നോക്കി എന്നിട്ട് പറഞ്ഞു തുടങ്ങി.

” എന്റെ ഈ ആഗ്രഹം നിങ്ങൾ നടത്തും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല……. നിങ്ങൾ എന്റെ രാജ്യം ചതിയിലൂടെ സ്വന്തം ആക്കുക മാത്രം അല്ല എന്റെ കുലത്തിൽ പെട്ട എല്ലാവരെയും വധിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് എന്റെ കുലം എന്നോട് കൂടി അവസാനിക്കരുത് എന്ന് ആഗ്രഹം ഉണ്ട് “

Leave a Reply

Your email address will not be published. Required fields are marked *