ഹിസ്-സ്റ്റോറി – 1

കുരിരുട്ടിൽ കൂടി ലക്ഷ്മി തന്റെ രഥം തെളിച്ചു. ഒരു വന്യ മൃഗം അവരുടെ രാധത്തിന് മേൽ കുതിച്ചു ചാടി. പെട്ടെന്ന്ഉള്ള ഞെട്ടലിൽ നിന്നും അവൾ ബോധത്തിലേക്ക് തിരിച്ചു വന്നുകൊണ്ട് അവൾ ആ മൃഗത്തെ നേരിട്ടു. മൃഗത്തിന്റെ അക്രമത്തിൽ അവരുടെ രഥം പൂർണമായും നശിച്ചു.ശാന്താനു ഭയത്തൽ കരഞ്ഞു. അവൾ ആ മൃഗത്തെ വധിച്ചു എങ്കിലും ലക്ഷ്മി അവശ ആയിരുന്നു. അവൾ ശാന്താനുവിനെയും കൊണ്ട് ഒരു മരത്തിനു മുകളിൽ കയറി. മൃഗത്തിന്റെ അക്രമത്തിൽ അവൾക്ക് സരമായ പരുക്കുകൾ ഉണ്ടായിരുന്നു. അവളുടെ അവൾക്ക് ഇനി അധികം സമയം ഇല്ലെന്ന് അവൾക്ക് മനസിലായി.

” മോനെ എന്തൊക്കെ സംഭവിച്ചാലും നി ഈ കാട് വിട്ട് പോകരുത് “

അവളുടെ അവസാന വാക്കുകൾ ആയിരുന്നു അത്‌. ലക്ഷ്മിയുടെ ചലമാറ്റ ശരീരത്തിൽ ശാന്താനു കെട്ടിപിടിച്ചു കരഞ്ഞു

================================
വർഷങ്ങൾ കഴിഞ്ഞു പോയി ശാന്തനു ഇന്ന് ഒരു യുവാവ് ആണ്. കാട്ടിനുള്ളിൽ അവൻ അവനു കൂട്ടായി അവരുടെ രഥത്തിൽ ബന്ധിച്ചിരുന്ന കുതിരയും മറ്റ്

ചെറു ജീവികളും ഉണ്ടായിരുന്നു. കട്ടിൽ അത്രയും നാൾ അവൻ ജീവിച്ചത് അവന്റെ കഴിവ് കൊണ്ട് മാത്രം ആണ്‌.

” മോനെ ആവിശ്യം മെങ്കിൽ മാത്രം ആയുധം എടുക്കുക…… അനാവശ്യം ആയി ഒരു ഉറുമ്പിനെ പോലും നോവിക്കരുത് “

ലക്ഷ്മിയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ തന്നെയാണ് അവൻ ആ കട്ടിൽ കഴിച്ചു കുട്ടിയത്. കാട്ടിലെ ഫലവർകങ്ങൾ മാത്രം ഭഷിച്ചും. അമ്മ പഠിപ്പിച്ച പാട്ടുകൾ പാടിയും അവൻ അവിടെ കഴിച്ചു കുട്ടി. ഒരു ദിവസം അവൻ പഴങ്ങൾ ശേഖരിക്കാൻ പോയപ്പോൾ. ആരൊക്കെയോ കാട്ടിനുള്ളിൽ കയറുന്നത് കണ്ടു അവൻ അവർ കാണാധിരിക്കാൻ ഒരു മരത്തിനു പിന്നിൽ ഒളിച്ചു. പക്ഷെ അവിടേക്ക് വന്നവർ അവിടെ തന്നെ പലസ്ഥാലത്തായി നിന്നു. അവർ അവിടെ എന്തക്കയോ ചെയ്യുണ്ടായിരുന്നു. അവർ മുഖത്തും മറ്റും കരിയും മറ്റും പുഷി. അവിടെ അവിടെ ആയി മറഞ്ഞു നിന്നു.

കുറച്ചു കഴിഞ്ഞു ഒരു കുതിരാവണ്ടിയുടെ ശബ്ദം കെട്ടു. അവിടെ മറഞ്ഞു നിന്നവരെ പോലെ തന്നെ ശാന്തനുവും ശബ്ദം കേട്ട ഭാഗത്തേക്ക് ഉറ്റു നോക്കി. അവിടെ മറഞ്ഞു നിന്നവർ അരയിലും മറ്റും കരുതിയിരുന്ന ആയുധങ്ങൾ വലുചുരി കുതിരവണ്ടിയിൽ വരുന്ന ആളെ ആക്രമിക്കാൻ ഒരുങ്ങി. കുതിരവണ്ടി അടുത്ത് എത്തിയപ്പോൾ അവർ അവിടെ ഒരുക്കിയിരുന്ന കയറിൽ പിടിച്ചു വലിച്ചു. കയർ കുറച്ചു പൊക്കത്തിൽ പൊങ്ങി നിന്നു. കയർ തട്ടി കുതിര വിണു ഒപ്പം വണ്ടി മറിയുകയും ചെയ്തു. അവിടെ കുടിയിരുന്നവർ വണ്ടിയിൽ ഉണ്ടായിരുന്ന ആളെ ആക്രമിക്കാൻ തുടങ്ങി. അയാൾ അറയിൽ നിന്നും വാൾ ഊരി ചുഴറ്റി കൊണ്ട് അവരെ നേരിട്ടു. തന്റെ മുന്നിലോട്ട് കുതിച്ചു ചാടിയ ഒരുത്തനെ അവൻ ചവിട്ടി താഴെ ഇട്ടു. പക്ഷെ പുറകിൽ നിന്നിരുന്നവർ അവനെ ചവിട്ടി താഴെ ഇട്ടു. അയാൾ പിടഞ്ഞുകൊണ്ട് എണീക്കാൻ നോക്കി പക്ഷെ മറ്റുള്ളവർ അവനു പുറത്തേക്ക് വീണുകൊണ്ട് അവനെ എഴുന്നേൽക്കാൻ അനുവദിച്ചില്ല. രണ്ടുപേർ ചേർന്ന് അവനെ മുട്ടുകാലിൽ നിർത്തി. മറ്റൊരുവൻ അവന്റെ കത്തിയും ആയി അയാൾക്ക് മുന്നില്ലേക്ക് നടന്നു.

ഇതെല്ലാം കണ്ട് കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ശാന്താനു അവിടെ നിന്നു. അമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട് അവൻ അവിടെ തന്നെ നിന്നു. പക്ഷെ തന്റെ

മുന്നിൽ വെച്ച് ഒരാൾ കൊല്ലപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവൻ എന്തോ ഒരു ഉൾപ്രേരണയിൽ മുന്നോട്ടു കുതിച്ചു. കത്തിയുമായി അയാളെ ഉപദ്രവിക്കാൻ തുടങ്ങിയവനെ അവൻ പുറകിൽ നിന്നും ചവിട്ടി വിയ്ത്തി. അത്‌ കണ്ട് മറ്റുള്ളവർ അവനു നേരെ വന്നു അവർ കത്തിഅവനു നേരെ വീശി അവൻ ഒഴിഞ്ഞു മാറികൊണ്ട് കൈകൊണ്ട് അവരെ ഇടിച്ചു തഴെ ഇട്ടു. പിന്നീട് അവനു നേരെ വന്നവരെ എല്ലാം അവൻ അടിച്ചു നിലം പരിഷക്കി. അപ്പോയെക്കും കുതിരവണ്ടിയിൽ വന്നയാൾ എഴുന്നേറ്റ് ശാന്തനുവിനോടൊപ്പം ചേർന്ന് അവരെ തുരത്തി.
അക്രമികൾ ജീവനും കൊണ്ട് ഓടി.

” തങ്ങളെ പോലെ ഒരു യോദ്ധാവിനെ ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല….. ആരാണ്

താങ്കൾ “

“നിങ്ങൾ ആരാ……നിങ്ങളെ എന്തിനാ അവർ ആക്രമിച്ചത് “

” ഞാൻ സൂര്യവർദ്ധൻ ദേവപുരിയിലെ യുവരാജാവ് ആണ്……. ഏതാ തങ്ങളുടെ രാജ്യം “

” എന്റെ പേർ ശാന്തനു എന്നാണ്…. ഞാൻ ഇവിടെ ആണ്‌ താമസിക്കുന്നത് “

” ഇവിടെയോ ഈ കാട്ടിലോ “

” താങ്ങളെ ആക്രമിച്ചത് ആരാ “

” എന്റെ പടയാളികൾ തന്നെയാണ് “

” തങ്ങളുടെ പടയാളികളോ? “”

” എല്ലാം പറയാം ഇവിടെ അടുത്ത് പുഴ വല്ലതും ഉണ്ടോ വല്ലാത്ത ദാഹം “

ശാന്തനു താൻ ശേഖരിച്ചു വെച്ചിരുന്ന വെള്ളവും പഴങ്ങളും സൂര്യവർദ്ധന് നൽകി. വെള്ളം കുടിച്ചു ദാഹം മാറ്റിയ അയാൾ പെട്ടെന്ന് തന്റെ രഥത്തിന് അടുത്തേക്ക് ഓടി അതിൽ ബന്ധിച്ചിരുന്ന കുതിരയുടെ കാലുകൾക്ക് നല്ല പരുക്ക് ഉണ്ടായിരുന്നു. ശാന്തനു അത്‌ കണ്ട് പെട്ടെന്ന് എതോ പച്ചിലകൾ അതിന്റെ കളിൽ വെച്ചു കെട്ടി.

” എനിക്ക് ഉടനെ ദേവപുരിയിൽ ഉടൻ തന്നെ എത്തണം എന്തെങ്കിലും മാർഗം ഉണ്ടോ? “

” കണ്ണനെ കൊണ്ടുപൊക്കൊളു “

” കണ്ണൻ ആരാ “

” എന്റെ കുതിരയ”

കുറച്ചു അപ്പുറത് മറി നിന്നിരുന്ന തന്റെ കുതിരയെ ചുണ്ടി ശാന്തനു പറഞ്ഞു.

സൂര്യവർദ്ധൻ തന്റെ അരയിൽ നിന്നും ഒരു കിഴി എടുത്തു കൊണ്ട് പറഞ്ഞു.

” എത്ര പണം വേണം ഈ കുതിരക്ക് “

” എനിക്ക് പണം ഒന്നും വേണ്ട…. ഞാൻ അവനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല…. മാത്രമല്ല ഇവൻ മാത്രമേ എനിക്ക് ഈ ഭൂമിയിൽ സ്വന്തമായി ഉള്ളു….. താങ്കൾ ഇവനെ കൊണ്ട് പൊക്കൊളു ആവിശ്യം കഴിഞ്ഞു അവനെ തിരിച്ചു തന്നാൽ മതി….. അപ്പോയെക്കും തങ്ങളുടെ കുതിരയും സുഖം പ്രാപിക്കും “

” ഞാൻ ദേവപുരിയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന് എനിക്ക് പറയാൻ സാധിക്കില്ല……. ഒരു കാര്യം ചെയ്യാം താങ്കൾ കുടെ എന്റെ കുടെ വരൂ…. എന്നെ അവിടെ ആക്കിയ ശേഷം താങ്കൾക്ക് കുതിരയും ആയി മടങ്ങാം “

ആദ്യമൊന്നും ശാന്താനു സമ്മദിച്ചില്ലങ്കിലും സൂര്യവർദ്ധന്റെ നിർബന്ധത്തിനു വയങ്ങി അയാൾ അവന്റെ കുടെ യാത്ര തിരിച്ചു.

അവർ കണ്ണനെ രഥത്തിൽ ബന്ധിച്ചു കൊണ്ട് ദേവപുരിയിലേക്ക് നിങ്ങി.
യാത്രയിൽ ഉടനീളം സൂര്യവർദ്ധൻ ശാന്തനുവിനെ ശ്രെദ്ധിച്ചു കൊണ്ടിരിന്നു. ആദ്യം കണ്ടപ്പോൾ ഒരു യോദ്ധാവിനെ പോലെ തോന്നിയ ശാന്തനുവിന് ഒരു കൊച്ചുകുട്ടിയുടെ സ്വഭാവം ആണെന്ന് മനസിലായി. മാത്രവും അല്ല സംഗീതത്തിൽ അവനുള്ള അറിവും അവൻ മനസിലാക്കി.

” നി എനിക്ക് വേണ്ടി ഒരു ഉപകാരം കൂടി ചെയ്യുമോ “

പുറം കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന ശാന്തനുവിനോട് സൂര്യവർദ്ധൻ ചോദിച്ചു.

” എന്ത് സഹായം ഞാൻ വഴിയെ പറയാം “

അപ്പോയെക്കും അവർ ദേവപുരിയുടെ രാജ്യകവാടം കഴിഞ്ഞിരുന്നു.

ശാന്തനു അതിശയത്തോടെ ആ ഗോപുരം നോക്കി. ഉദയപുരി കോട്ടയെക്കാൾ എത്രയോ വലുതായിരുന്നു ദേവപുരിയുടെ പ്രേവേശന കവാടം തന്നെ. ദേവ പുരിയുടെ അന്തരീക്ഷം ഒരു മഴയുടെ രൂപത്തിൽ ശാന്തനുവിനെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *