സാം :അത് റിയ ഇതുവരെ ഞാൻ പറഞ്ഞതോന്നും നടന്നിട്ടില്ല പക്ഷെ ഭാവിയിൽ നടക്കും സത്യം
റിയ :ഇത് മുഴുത്ത വട്ട് തന്നെ
പെട്ടെന്നാണ് ഒരു ബസ് അങ്ങോട്ടേക്ക് എത്തിയത് റിയ ഉടൻ തന്നെ അതിലേക്ക് കയറി ഒപ്പം സാമും
ബസ്സിൽ നിറയെ ആളുകൾ ആയത് കൊണ്ട് തന്നെ റിയക്ക് മുന്നോട്ട് നീങ്ങുവാൻ സാധിച്ചില്ല സാം പതിയെ റിയയുടെ പുറകിൽ വന്നു നിന്നു റിയ പതിയെ പുറം തിരിഞ്ഞു സാമിനെ നോക്കി
റിയ :മോനേ നിന്റെ ഉദ്ദേശമൊക്കെ എനിക്കറിയാം നിന്റെ മറ്റേതെങ്ങാനും എന്റെ ദേഹത്തു മുട്ടിച്ചാൽ ചെത്തി ഉപ്പിലിടും ഞാൻ മനസ്സിലായോ
റിയ സാമിനോടായി പറഞ്ഞു
സാം :ഞാൻ അത്തരക്കാരനൊന്നുമല്ല
റിയ :ഹയ്യോ ഞാൻ കുറച്ച് മുൻപ് കണ്ടതാ നീ ഏത് തരക്കാരനാണെന്ന് നരമ്പൻ
പെട്ടെന്നാണ് ബസ് ബ്രേക്കിട്ടത് റിയ ഉടൻ തന്നെ കാൽ തെറ്റി സാമിന്റെ നെഞ്ചില്ലേക്ക് വീണു സാം പതിയെ ഒരു കൈ കൊണ്ട് റിയയെ മുറുക്കെ പിടിച്ചു ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ റിയ സാമിന്റെ ദേഹത്ത് ഒട്ടിനിന്നു ശേഷം വേഗം തന്നെ സാമിൽ നിന്ന് കുതറി മാറി
റിയ :നീ അവസരം മുതലാക്കുകയാണല്ലേടാ
സാം :നീ വീഴാതിരിക്കാൻ വേണ്ടിയാ ഞാൻ പിടിച്ചത്
റിയ :അങ്ങനെ നീ ഇപ്പോൾ പിടിക്കണ്ട അവൻ പിടിക്കാൻ വന്നേക്കുന്നു ഹും
ഇത്രയും പറഞ്ഞു റിയ മുൻപിലേക്ക് തിരിഞ്ഞു നിന്നു
കുറച്ച് നേരത്തിനുള്ളിൽ തന്നെ ആ ബസ് സ്കൂളിന് മുൻപിൽ എത്തി അതിൽ നിന്ന് ഇരുവരും പുറത്തേക്കിറങ്ങി റിയ പതിയെ സ്കൂളിനുള്ളിലേക്ക് നടന്നു പുറകേ സാമും കുറച്ച് ദൂരം മുൻപോട്ട് പോയ റിയ പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി അപ്പോഴും സാം അവളുടെ പിന്നാലെ ഉണ്ടായിരുന്നു
റിയ :ഈ പൊട്ടൻ..
റിയ ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കയറി പിന്നാലെ സാമും പെട്ടന്നാണ് സാമിന് മുൻപിൽ രാഹുലും കൂട്ടരും വന്ന് നിന്നത്
രാഹുൽ :ടാ നോക്കിയേടാ നമ്മുടെ സോഡാ കുപ്പി വന്നു
സാം :(പണ്ടാരം ഇവന്റെ കാര്യം ഇതിനിടക്ക് ഞാൻ വിട്ടു പോയല്ലോ )
രാഹുൽ :മോനേ ആ അസ്സൈൻ മെന്റ് ഇങ്ങെടുക്ക്
സാം :ഏത് അസ്സൈൻമെന്റ്
രാഹുൽ :മോനേ കൂടുതൽ കളിക്കല്ലേ ഇന്നലെ കിട്ടിയത് മറന്നിട്ടില്ലല്ലോ മര്യാദക്ക് അസൈൻമെന്റ് ഇങ്ങേടുത്തോ
സാം :നിനക്ക് അസ്സൈൻമെന്റ് എഴുതിതരാൻ ഞാൻ ആരാടാ നിന്റെ തന്തയോ മാറി നിക്കെടാ കോപ്പേ
സാം അലറി അത് കണ്ട് ക്ലാസ്സ് ഒന്നടങ്കം സാമിനെ നോക്കി
രാഹുൽ :ടാ മൈരേ നിനക്ക് ഇത്രയും ധൈര്യമോ
ഇത്രയും പറഞ്ഞു രാഹുൽ സാമിന്റെ കുത്തിന് പിടിച്ചു പെട്ടെന്നാണ് സാർ ക്ലാസ്സിലേ ക്ക് കയറി വന്നത് പെട്ടന്ന് തന്നെ രാഹുൽ സാമിന്റെ ദേഹത്ത് നിന്ന് കയ്യെടുത്തു
രാഹുൽ :നിന്നെ ഞാൻ എടുത്തോളാം
ഇത്രയും പറഞ്ഞു രാഹുൽ തന്റെ ബെഞ്ചിൽ ചെന്നിരുന്നു സാമും പതിയെ തന്റെ സ്ഥലത്ത് ചെന്നിരുന്നു ശേഷം പതിയെ റിയയെ തിരിഞ്ഞു നോക്കി അത് കണ്ട റിയ വേഗം തന്നെ കയ്യിലിരുന്ന പേന സാമിന് നേരെ വോങ്ങി ഇത് കണ്ട് സാം പതിയെ മുൻപോട്ട് തിരിഞ്ഞിരുന്നു സാർ പതിയെ ക്ലാസ്സ് എടുത്ത് തുടങ്ങി
അൽപസമയത്തിന് ശേഷം
സാർ :അപ്പോൾ അതാണ് നമ്മുടെ സോളാർ സിസ്റ്റം റിയാ.. താൻ അവിടെ എന്താ ചെയ്യുന്നേ പറയ് ഞാൻ ഇപ്പോൾ എന്താ പറഞ്ഞത്
റിയ :ഞാൻ കേട്ടില്ല
സാർ :കേട്ടില്ല അല്ലേ നീയൊക്കെ പഠിക്കാൻ തന്നെയാണോ ഇങ്ങോട്ട് എഴുന്നള്ളുന്നത് ഗെറ്റ് ഔട്ട് റിയ എന്റെ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ
റിയ :താങ്ക്സ് സാർ
ഇത്രയും പറഞ്ഞു റിയ ക്ലാസ്സിന് പുറത്തേക്കിറങ്ങി
പെട്ടന്ന് തന്നെ സാം ബെഞ്ചിൽ നിന്നെഴുന്നേറ്റു
സാർ :എന്താ സാം
സാം :സാർ ചെയ്തത് ഒട്ടും ശെരിയായില്ല ഒരു കുട്ടിയോട് ഇങ്ങനെയൊന്നും പറയാൻ പാടില്ല അവൾക്ക് എത്ര വേദനിച്ചുകാണും ഇത് കാരണം അവൾ വല്ല കടും കയ്യും ചെയ്താലോ സാർ സമാധാനം പറയുമോ
സാർ :സാം ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്സ്
സാം വേഗം തന്നെ ക്ലാസ്സിന് പുറത്തേക്കിറങ്ങി
ശേഷം പതിയെ റിയയെ അനേഷിക്കാൻ തുടങ്ങി
സാം :ഇവൾ ഇത് എങ്ങോട്ട് പോയി
സാം വീണ്ടും മുൻപോട്ട് നടന്നു അല്പ നേരത്തെ തിരച്ചിലിനൊടുവിൽ സാം സ്കൂളിലെ ഗേൾസ് റസ്റ്റ് റൂമിന് മുൻപിൽ എത്തി ശേഷം പതിയെ അതിനുള്ളിലേക്ക് കയറി അപ്പോഴാണ് അവിടെയൊരു ബെഞ്ചിന്റെ പുറത്ത് കിടന്നുഉറങ്ങുന്ന റിയയെ അവൻ കണ്ടത്
