⏱️ദി ടൈം – 2⏱️

റിയ :ഒറ്റക്ക് അങ്ങ് ഓടിയാൽ മതി പുല്ല് ഞാൻ നേരത്തേ പറഞ്ഞ സോറി അങ്ങ് തിരിച്ചെടുക്കുവാ നിന്നെ ആ ചീത്തയൊന്നും വിളിച്ചാൽ പോര പൊട്ടൻ

പെട്ടെന്നാണ് സാമിന്റെ മുഖത്ത്‌ ചിരി വിടർന്നത്

റിയ :എന്തിനാടാ ചിരിക്കുന്നേ

സാം :ജൂണോ അവൻ ദാ പോകുന്നു ഞാൻ ഇപ്പോൾ കാശ് വാങ്ങിയിട്ട് വരാം

ഇത്രയും പറഞ്ഞു സാം റോഡിലേക്ക് ഓടി

റിയ :ടാ നിക്ക്

സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി

സാം :അളിയാ

ജൂണോ :സാമേ നീ ഇപ്പോഴും ജീവനോടെ ഉണ്ടോ ഞാൻ കരുതി ആ രാഹുൽ തീർത്തു കാണുമെന്നു

സാം :പോടാ കോപ്പേ എന്നെ ഒറ്റക്ക് വിട്ടു പോയതും പോര നിന്നെ കൊല്ലാനാ എനിക്കിപ്പോൾ തോന്നിയത് പക്ഷെ ഇപ്പോൾ നീ യൊരു മാലാഖയടാ മാലാഖ

ജൂണോ :മാലാഖയോ ഞാനോ

സാം :അതെ നീ തന്നെ ടാ ഒരു 100 ഇങ്ങെടുക്ക്

ജൂണോ :ഓ അപ്പോൾ ഇതിനായിരുന്നു അല്ലേ മൈരേ എന്നെ മാലാഖയാക്കിയത് എന്റേലൊന്നുമില്ല

സാം :ടാ ഇപ്പോൾ കാശ് കിട്ടിയില്ലെങ്കിൽ അവളുടെ മുൻപിൽ ഞാൻ ആകെ നാറും

ജൂണോ :ആരുടെ മുൻപിൽ

സാം :ടാ റിയയുടെ മുൻപിൽ അവളേയും കൊണ്ട് ചായകുടിക്കാൻ കയറിയാതാടാ കയ്യിലാണെങ്കിൽ കാശുമില്ല എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോഴാ നീ വന്നത് നീ കാശെടുക്ക് ഞാൻ പിന്നെ തരാം

ജൂണോ :ഇതെന്ത് കൂത്ത് ഞാൻ എവിടുന്ന് എടുത്ത് തരാനാ അതും ആ അഹങ്കാരിക്ക് വേണ്ടി എന്റെ കയ്യിലൊന്നും ഇല്ല

സാം :ടാ കോപ്പേ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നീയും എന്റെ ചേച്ചിയും കൂടി എന്റെ കയ്യിൽ നിന്ന് എത്ര ലക്ഷം വാങ്ങിയിട്ടുണ്ടെന്ന് അറിയാമോ എന്നിട്ട് ഒറ്റ പൈസ തിരിച്ചു തന്നിട്ടില്ല പെങ്ങൾ അല്ലേ അളിയൻ അല്ലേ എന്നൊക്കെ കരുതി ഞാൻ ഒന്നും ചോദിച്ചിട്ടുമില്ല എന്നിട്ട് നീ എന്നോട് കണക്ക് പറയുന്നു അല്ലേടാ

ജൂണോ :നിനക്ക് എന്താടാ പ്രാന്തോ പെങ്ങളും അളിയനും പോലും ഏത് പെങ്ങൾ ഏത് അളിയൻ ഏത് ലക്ഷങ്ങൾ

സാം :അതൊക്കെയുണ്ട് നീ കാശെടുക്ക്

ഇത്രയും പറഞ്ഞു സാം ജൂണോയുടെ പൊക്കറ്റിൽ കയ്യിട്ട് പൈസ പുറത്തേക്ക് എടുത്തു

സാം :ഇതാണോടാ ഇല്ല എന്ന് പറഞ്ഞത്

ജൂണോ :അതിങ്ങെടുത്തെ അത് എനിക്ക് മീരക്ക് ഗിഫ്റ്റ് വാങ്ങാൻ ഉള്ളതാ

സാം :ഏത് മീര

ജൂണോ :കോമേഴ്‌സിലെ മീര നാളെ അവളുടെ ബർത്ത് ഡേ യാ അവൾക്ക് ഒരു ഗിഫ്റ്റ് വാങികൊടുക്കണം കുറേ നാളായി ഞാൻ പുറകേ നടക്കുന്നതാ നാളെ ഗിഫ്റ്റ് കൊടുത്തു വേണം അവളെ വീഴ്ത്താൻ നീ കാശ് ഇങ്ങടുത്തെ

“ടപ്പ് ” അടുത്ത നിമിഷം സാമിന്റെ കൈ ജൂനോയുടെ കവിളിൽ പതിഞ്ഞു

ജൂണോ :അമ്മേ എന്തിനാടാ എന്നെ അടിച്ചത്

സാം :പൊലയാടി മോനേ എന്റെ പെങ്ങളെയെങ്ങാനും ചതിക്കാൻ നോക്കിയാൽ കൊന്നു കളയും പന്നി ഇനി ആ മീരയുടെ അടുത്തെങ്ങാൻ നിന്നെ കണ്ടാൽ

ഇത്രയും പറഞ്ഞു സാം ചായകടയിലേക്ക് നടന്നു

ജൂണോ :പോടാ പട്ടി വട്ടൻ മുഴുവട്ടൻ എന്റെ പൈസയും പോയി തല്ലും കിട്ടി മീരക്ക് ഞാൻ നാളെ എന്ത് കൊടുക്കും

സാം വേഗം തന്നെ കടയിൽ പൈസ കൊടുത്ത ശേഷം റിയയുടെ അടുത്തേക്ക് എത്തി

സാം :റിയാ എല്ലാം സെറ്റിൽ ചെയ്തു

റിയ :കൂട്ടുകാരന്റെകയ്യിൽ നിന്ന് കടം വാങി അല്ലേ

സാം :ഹേയ് ഇത് അവൻ എനിക്ക് തരാനുള്ള പൈസയാ

റിയ :ഉം ശെരി വാ പോകാം

സാമും റിയയും വേഗം തന്നെ കടയിൽ നിന്നിറങ്ങി റോഡിലേക്ക് എത്തി

റിയ :എന്നാൽ ശെരി മോൻ വിട്ടോ

സാം :റിയാ ഞാൻ വേണമെങ്കിൽ വീട് വരെ കൊണ്ട് വിടാം

റിയ :വേണമെന്നില്ല എന്റെ വീട്ടിലേക്കുള്ള വഴി എനിക്ക് നന്നായി അറിയാം

സാം :എന്നാലും

റിയ :ഒരു എന്നാലും ഇല്ല എന്നോട് നേരത്തെ പറഞ്ഞത് മറന്നോ

സാം :എന്നാൽ ശെരി സൂക്ഷിച്ചു പോണം കേട്ടല്ലോ

റിയ :ഉം ശെരി സൂക്ഷിച്ചോളാം

ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു

കുറച്ച് സമയത്തിന് ശേഷം സാം വീട്ടിൽ

“അമ്മേ അമ്മേടെ മോൻ വന്നു ”

സാമിനെ കണ്ട ലിസി വിളിച്ചു കൂവി

അമ്മ :ടാ ഇത്രയും നേരം എവിടെയായിരുന്നു നേരം ഒരുപാടായല്ലോ

ലിസി :ആ ജൂണോയുടെ കൂടെ കറങ്ങി നടന്നു കാണും

അമ്മ :ആണോടാ

സാം :ഹേയ് ഇവൾക്ക് പ്രാന്താ അമ്മേ

ലിസി :പ്രാന്ത് നിന്റെ മറ്റവൾക്ക്

അമ്മ :രണ്ടും മിണ്ടാതിരുന്നേ ഇനി ഇതിന്റെ പേരിൽ വഴക്ക് വേണ്ട ഞാൻ പഴം പൊരി ഉണ്ടാക്കാം നിങ്ങൾ വാ

സാം :പഴം പൊരിയോ അതൊന്നും വേണ്ട പ്രതേകിച്ച് അമ്മ കഴിക്കണ്ട

ലിസി :നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാനും അമ്മയും കഴിച്ചോളാം അമ്മ ഉണ്ടാക്കിക്കോ

സാം :മിണ്ടാതിരുന്നോ ചേച്ചി അമ്മക്ക് വയസായി വരുകയാ ഈ എണ്ണ പലഹാരരങ്ങൾ ഒന്നും കഴിക്കാൻ പാടില്ല ഇതൊന്നും ഹാർട്ടിന് നല്ലതല്ല പിന്നെ ഇന്ന് മുതൽ നമ്മൾ ഇതുപൊലുള്ള ഒന്നും വീട്ടിൽ ഉണ്ടാക്കില്ല ചിക്കനും മട്ടനും ഒന്നും വേണ്ട

ലിസി :നിനക്ക് എന്തിന്റെ കേടാടാ

സാം :അമ്മയുടെ ആരോഗ്യം നോക്കേണ്ടത് നമ്മുടെ കടമയാ പിന്നെ ദുഃഖിച്ചിട്ട്‌ കാര്യമില്ല

ലിസി :അയ്യോ വലിയ സ്നേഹം തന്നെ ഇത് എന്തോ കാര്യം നേടാനുള്ള ഇവന്റെ അടവാ അമ്മേ

അമ്മ :മതി മതി ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല പോരെ

ലിസി :സമാദാനം ആയോടാ പിശാചേ

സാം :ആയി

സാമിനെ ദേഷ്യത്തിൽ നോക്കി കൊണ്ട് ലിസി റൂമിലേക്ക് പോകാൻ ഒരുങ്ങി

സാം :ചേച്ചി നീ ജൂണോയെ ട്യൂഷൻ എടുക്കാൻ പോകുന്നു എന്ന് കേട്ടല്ലോ

ലിസി :ഉം അവന്റെ അമ്മ വന്നു പറഞ്ഞിട്ടാ അവർക്ക് ഒരേ പേടി അവൻ പൊട്ടുമെന്ന് പിന്നെ ഞാൻ കരുതി ഒന്ന് സഹായിച്ചേക്കാമെന്ന്

സാം :അതിന് നീ പഠിപ്പിച്ചാൽ അവന്റെ ഉള്ള മാർക്ക് കൂടി പോകില്ലേ

ലിസി :പോടാ പട്ടി നീ കണ്ടോ അവൻ നിന്നെ പൊട്ടിച്ചു ക്ലാസ്സ്‌ ഫസ്റ്റ് ആകും

സാം :ശെരി ആയിക്കോട്ടെ

കുറച്ച് സമയത്തിന് ശേഷം

“രണ്ട് പേരും വാ ചോറ് കഴിക്കാം ” അമ്മ ലിസിയേയും സാമിനേയും വിളിച്ച ശേഷം ടേബിളിൽ ചോർ കൊണ്ട് വച്ചു

പെട്ടെന്ന് തന്നെ സാമും ലിസിയും അവിടെയെത്തി ശേഷം എല്ലാവരും ടേബിളിന് ചുറ്റും ഇരുന്നു കഴിക്കാൻ തുടങ്ങി

അമ്മ :എന്തടാ സാമേ നീ കഴിക്കാത്തെ നിനക്ക് കറി ഇഷ്ടമായില്ലേ

സാം :അമ്മേ എനിക്ക് വാരി തരുവോ

ലിസി :അയ്യടാ നീ എന്തടാ കൊച്ച് വാവയോ വാരി കൊടുക്കാൻ പോലും

സാം :നീ പൊടി അമ്മേ വാരി താ

അമ്മ :നിനക്ക് എന്തടാ പറ്റിയത് ശെരി ഇങ്ങ് വാ

സാമിനെ അടുത്ത് വിളിച്ച ശേഷം അമ്മ ചോറ് വാരി കൊടുക്കാൻ തുടങ്ങി

ലിസി :അങ്ങനെ ഇപ്പോ അവന് മാത്രം കൊടുക്കണ്ട എനിക്കും വേണം ഇത്രയും പറഞ്ഞു ലിസിയും അവരുടെ അടുത്തേക്ക് എത്തി

സാം :നീ വലിയ കുട്ടി ആണെന്നല്ലേ പറഞ്ഞത് മോള് കഴിക്കണ്ട അമ്മേ എനിക്ക് മാത്രം തന്നാൽ മതി

ലിസി :നീ പോടാ അമ്മ എന്താ നിന്റെ മാത്രം സ്വാത്താണോ ഞാനാ ആദ്യത്തെ മോൾ എനിക്ക് താ അമ്മേ

അമ്മ :ഹോ രണ്ടെണ്ണവും ഇപ്പോൾ നല്ലത് വാങ്ങും മിണ്ടാതിരിക്ക് രണ്ട് പേർക്കും തരാം പോരെ

*******************************************

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

ലിസി tvയിൽ തന്റെ ഇഷ്ട പരമ്പര കാണുകയായിരുന്നു ഒപ്പം അടുത്ത് തന്നെ സാമും സോഫയിൽ കിടന്ന് അത് ശ്രദ്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *