⏱️ദി ടൈം – 2⏱️ 1

ലിസി :നിനക്ക് എന്തിന്റെ കേടാടാ

സാം :അമ്മയുടെ ആരോഗ്യം നോക്കേണ്ടത് നമ്മുടെ കടമയാ പിന്നെ ദുഃഖിച്ചിട്ട്‌ കാര്യമില്ല

ലിസി :അയ്യോ വലിയ സ്നേഹം തന്നെ ഇത് എന്തോ കാര്യം നേടാനുള്ള ഇവന്റെ അടവാ അമ്മേ

അമ്മ :മതി മതി ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല പോരെ

ലിസി :സമാദാനം ആയോടാ പിശാചേ

സാം :ആയി

സാമിനെ ദേഷ്യത്തിൽ നോക്കി കൊണ്ട് ലിസി റൂമിലേക്ക് പോകാൻ ഒരുങ്ങി

സാം :ചേച്ചി നീ ജൂണോയെ ട്യൂഷൻ എടുക്കാൻ പോകുന്നു എന്ന് കേട്ടല്ലോ

ലിസി :ഉം അവന്റെ അമ്മ വന്നു പറഞ്ഞിട്ടാ അവർക്ക് ഒരേ പേടി അവൻ പൊട്ടുമെന്ന് പിന്നെ ഞാൻ കരുതി ഒന്ന് സഹായിച്ചേക്കാമെന്ന്

സാം :അതിന് നീ പഠിപ്പിച്ചാൽ അവന്റെ ഉള്ള മാർക്ക് കൂടി പോകില്ലേ

ലിസി :പോടാ പട്ടി നീ കണ്ടോ അവൻ നിന്നെ പൊട്ടിച്ചു ക്ലാസ്സ്‌ ഫസ്റ്റ് ആകും

സാം :ശെരി ആയിക്കോട്ടെ

കുറച്ച് സമയത്തിന് ശേഷം

“രണ്ട് പേരും വാ ചോറ് കഴിക്കാം ” അമ്മ ലിസിയേയും സാമിനേയും വിളിച്ച ശേഷം ടേബിളിൽ ചോർ കൊണ്ട് വച്ചു

പെട്ടെന്ന് തന്നെ സാമും ലിസിയും അവിടെയെത്തി ശേഷം എല്ലാവരും ടേബിളിന് ചുറ്റും ഇരുന്നു കഴിക്കാൻ തുടങ്ങി

അമ്മ :എന്തടാ സാമേ നീ കഴിക്കാത്തെ നിനക്ക് കറി ഇഷ്ടമായില്ലേ

സാം :അമ്മേ എനിക്ക് വാരി തരുവോ

ലിസി :അയ്യടാ നീ എന്തടാ കൊച്ച് വാവയോ വാരി കൊടുക്കാൻ പോലും

സാം :നീ പൊടി അമ്മേ വാരി താ

അമ്മ :നിനക്ക് എന്തടാ പറ്റിയത് ശെരി ഇങ്ങ് വാ

സാമിനെ അടുത്ത് വിളിച്ച ശേഷം അമ്മ ചോറ് വാരി കൊടുക്കാൻ തുടങ്ങി

ലിസി :അങ്ങനെ ഇപ്പോ അവന് മാത്രം കൊടുക്കണ്ട എനിക്കും വേണം ഇത്രയും പറഞ്ഞു ലിസിയും അവരുടെ അടുത്തേക്ക് എത്തി

സാം :നീ വലിയ കുട്ടി ആണെന്നല്ലേ പറഞ്ഞത് മോള് കഴിക്കണ്ട അമ്മേ എനിക്ക് മാത്രം തന്നാൽ മതി

ലിസി :നീ പോടാ അമ്മ എന്താ നിന്റെ മാത്രം സ്വാത്താണോ ഞാനാ ആദ്യത്തെ മോൾ എനിക്ക് താ അമ്മേ

അമ്മ :ഹോ രണ്ടെണ്ണവും ഇപ്പോൾ നല്ലത് വാങ്ങും മിണ്ടാതിരിക്ക് രണ്ട് പേർക്കും തരാം പോരെ

*******************************************

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

ലിസി tvയിൽ തന്റെ ഇഷ്ട പരമ്പര കാണുകയായിരുന്നു ഒപ്പം അടുത്ത് തന്നെ സാമും സോഫയിൽ കിടന്ന് അത് ശ്രദ്ധിച്ചു

ലിസി :ടാ സാമേ ആ കോച്ചിന്റെ അച്ഛൻ ആരാണെന്ന് ഇന്നറിയാം

സാം :ഉം നോക്കിയിരുന്നോ ഇനി ഒരുമാസം കഴിഞ്ഞാലും അവരത് കാണിക്കില്ല

ലിസി :അതെങ്ങനെ നിനക്കറിയാം

സാം :അതൊക്കെ അറിയാം

പെട്ടന്നാണ് അടുക്കളയിൽ നിന്ന് അമ്മ അവിടേക്ക് എത്തിയത് ശേഷം അവർ പതിയെ സാം കിടക്കുന്നതിനടുത്ത്‌ വന്നിരുന്നു സാം പതിയെ തന്റെ തല അമ്മയുടെ മടിയിലേക്ക് കയറ്റി വച്ച് കിടന്നു അമ്മ പതിയെ അവന്റെ തലമുടിയിൽ തലോടാൻ തുടങ്ങി

അമ്മ :ടാ നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ

സാം :എന്താ അമ്മേ അങ്ങനെ ചോദിച്ചേ

അമ്മ :അല്ല നിനക്ക് എന്താ എന്നോട് ഇന്ന് വല്ലാത്തൊരു സ്നേഹം ആളാകെ മാറിയ പോലെ

“ഞാൻ പറഞ്ഞത് തന്നെയാ അമ്മേ കാരണം അവനു അമ്മേടെ കയ്യിന്ന് എന്തോ വേണം അതിനുള്ള അടവാ ഇതൊക്കെ ”

ലിസി അമ്മക്കുള്ള മറുപടി നൽകി

അമ്മ :ആണോടാ

സാം :എനിക്ക് ഒന്നും വേണ്ട അമ്മേ അമ്മ എപ്പോഴും അടുത്തുണ്ടായാൽ മതി

അമ്മ :അതിന് ഞാൻ എവിടെ പോകാനാടാ

പെട്ടന്ന് തന്നെ സാമിന്റെ കണ്ണുകൾ നിറഞ്ഞു

അമ്മ :എന്തടാ പറ്റിയത് നീ എന്തിനാ കരയുന്നേ സത്യം പറ നിനക്ക് എന്താ പറ്റിയത്

സാം :അമ്മേ ഞാൻ ഒരു ചീത്ത സ്വപ്നം കണ്ടു

അമ്മ :എന്ത് ചീത്ത സ്വപ്നം

സാം :ഒരു ചീത്ത സ്വപ്നം അത്ര തന്നെ

അമ്മ :എന്തടാ സ്വപ്നത്തിൽ എനിക്ക് വല്ലതും പറ്റിയോ

പെട്ടെന്ന് തന്നെ സാം അമ്മയെ കൂടുതൽ മുറുകെ പിടിച്ചു

സാം :അമ്മേ അമ്മ ഇനി ആരോഗ്യം നന്നായി നോക്കണം വേണ്ടാത്തതൊന്നും കഴിക്കരുത് അമ്മ പോയാൽ എനിക്കും ചേച്ചിക്കും വേറേ ആരുമില്ല

ഇത് കേട്ട ലിസി വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി

ലിസി :മിണ്ടാതെ ഇരുന്നോ ചെറുക്കാ അമ്മക്ക് ഒന്നും പറ്റില്ല

ഇത് പറഞ്ഞപ്പോൾ ലിസിയുടെ കണ്ണുകളും നിറഞ്ഞിരുന്നു

അമ്മ :നീയും തുടങ്ങിയോ

Leave a Reply

Your email address will not be published. Required fields are marked *