“ഹോ ഇവിടെ കിടക്കുകയായിരുന്നോ ”
സാം വേഗം റിയ കിടക്കുന്ന ബെഞ്ചിനരികിലേക്ക് എത്തി ശേഷം പതിയെ ഉറങ്ങി കിടക്കുന്ന അവളെ നോക്കാൻ തുടങ്ങി
“ഇവൾ ഒട്ടും മാറിയിട്ടില്ല ആ ചുണ്ട്, കണ്ണ് എല്ലാം അത് പോലെ തന്നെ യുണ്ട് ”
“സ്കാൻ ചെയ്തു കഴിഞ്ഞോ” പെട്ടെന്നാണ് കണ്ണ് തുറന്ന റിയ സാമിനോട് സംസാരിച്ചത്
പെട്ടന്ന് തന്നെ സാം പുറകിലോട്ട് നീങ്ങി
റിയ :നിനക്ക് എന്തിന്റെ കേടാടാ എന്തിനാ എന്റെ പുറകേ നടക്കുന്നേ
സാം :കഷ്ടമുണ്ട് റിയ നിനക്ക് വേണ്ടി സാറിനോട് വഴക്കിട്ട് ക്ലാസ്സും കളഞ്ഞിട്ട് വന്നതാ ഞാൻ
റിയ :എന്താ മോനേ വളക്കാൻ നോക്കുവാണോ
സാം :അത് ഇതുവരെ മനസ്സിലായില്ലേ
റിയ :എന്താ
സാം :ഒന്നുമില്ല
റിയ :ടാ പൊട്ടാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഞാൻ ആള് പിശകാണ് ഇനി എന്റെ പുറകേ എങ്ങാനും വന്നാൽ നിന്റെ മൂക്ക് ഞാൻ ഇടിച്ചു പൊട്ടിക്കും നിനക്ക് മനസ്സിലായോ
സാം :എന്നാ പൊട്ടിച്ചോ എന്ത് ചെയ്താലും ഞാൻ നിന്റെ അടുത്ത് നിന്ന് മാറില്ല ഇനിയും എനിക്ക് വേദന അനുഭവിക്കാൻ കഴിയില്ല ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും
റിയ :ഈ മൈര് ചെറുക്കൻ
സാം :നീ ചീത്ത വിളിക്കുമോ
റിയ :എന്താ ആണുങ്ങൾക്ക് മാത്രമേ ചീത്ത വിളിക്കാൻ പറ്റുള്ളോ
സാം :ഹേയ് അങ്ങനെയൊന്നുമില്ല
ഇത് കേട്ട റിയ പതിയെ ബെഞ്ചിൽ നിന്നിറങ്ങി റൂമിന് പുറത്തേക്കു നടന്നു ഒപ്പം സാമും
റിയ :എടാ ഞാൻ ബാത്‌റൂമിലോട്ടാ എന്താ നീയും അങ്ങോട്ടേക്ക് വരുന്നുണ്ടോ
സാം :ഹേയ് ഞാനൊന്നുമില്ല
റിയ :എങ്കിൽ ക്ലാസ്സിലേക്ക് പോകാൻ നോക്ക്
ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു
“അളിയാ ” പെട്ടെന്നാണ് സാം പുറകിൽ നിന്ന് ആ വിളികേട്ടത് സാം പതിയെ തിരിഞ്ഞു
“ദൈവമേ ഈ നാറിയോ ”
അത് ജൂണോ ആയിരുന്നു
“അളിയാ നീ എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത് ”
സാം :എന്ത് കാണിച്ചു കൂട്ടിയെന്നാ
ജൂണോ :എന്ത് കാണിച്ചെന്ന് നിനക്കറിയില്ലേ രാവിലെ തന്നെ ആ രാഹുലിനോട് ഉടക്കി പിന്നെ ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയി എന്റെ അളിയന് ഇതെന്താ പറ്റിയത്
സാം :നിന്റെ ഈ അളിയാ വിളി ആദ്യം നീ നിർത്ത്
ജൂണോ :അതെന്താടാ ഞാൻ നിന്നെ പണ്ടേ ഇങ്ങനെയല്ലേ വിളിക്കുന്നെ
സാം :അപ്പോഴൊന്നും നിന്റെ ഉദ്ദേശം എനിക്ക് അറിയില്ലായിരുന്നല്ലോ
ജൂണോ :നീ എന്താടാ ഇങ്ങനെ പിച്ചും പേയും പറയുന്നത്
സാം :ഹേയ് ഒന്നുമില്ല അല്ല ക്ലാസ്സ് കഴിഞ്ഞോ
ജൂണോ :ഇന്റർവെല്ലാടാ വാ നമുക്ക് ആ രാഹുൽ കാണാത്ത എങ്ങോട്ടെങ്കിലും മാറിനിൽക്കാം അവൻ നിന്നെ തിരക്കി നടക്കുന്നുണ്ട്
സാം :തിരക്കട്ടെ അവൻ എന്നെ ഒരു ചുക്കും ചെയ്യില്ല
ജൂണോ :നിനക്ക് എന്താടാ പറ്റിയത് രാഹുൽ എന്ന് കേൾക്കുമ്പോൾ നിക്കറിൽ മുള്ളുന്ന എന്റെ അളിയൻ തന്നെയാണോ ഇത്
സാം :നിന്റെ ഊഹം ശരിയാ ഞാൻ പഴയ സാമല്ല
ജൂണോ :എന്ത് കോപ്പെങ്കിലും ആകട്ടെ നീ വാ നമുക്ക് താഴേക്കു പോകാം
ജൂണോ വേഗം സാമിനേയും കൊണ്ട് താഴേക്കു നടന്നു
ജൂണോ :ടാ നീ ആ രാഹുലിനോട് ഉടക്കിയതിൽ കാര്യമുണ്ട് നിന്നെ അവൻ അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് പക്ഷെ നീ എന്തിനാ ആ താന്തോന്നി പെണ്ണിന് വേണ്ടി സാറിനോട് ദേഷ്യപ്പെട്ടത്
സാം :റിയ താന്തോന്നിയൊന്നുമല്ല
ജൂണോ :ഹോ മനസ്സിലായി പ്രേമം ആണല്ലേ
സാം :ആണെങ്കിൽ എന്താ
ജൂണോ :നിനക്കെന്താടാ വട്ടാണോ വേറേ ആരെയും കിട്ടിയില്ലേ അവൾ സൈക്കോയടാ നല്ല അസൽ സൈക്കോ
സാം :ഒന്ന് പോടാ നിന്നോട് ആരെങ്കിലും ചോദിച്ചോ
ജൂണോ :ഇല്ല നിനക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട് ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാത്ത എന്റെ അളിയന് പ്രേമം അതും ആ റിയയോട് ഞാൻ അനുവദിക്കില്ല
സാം :നിന്റെ അനുവാദം അതിന് ആർക്ക് വേണം
ജൂണോ :ശരി അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും നീ ഒരു കാര്യം അറിഞ്ഞോ നിന്റെ ചേച്ചി എനിക്ക് ട്യൂഷൻ എടുക്കാം എന്ന് പറഞ്ഞു
സാം :ട്യൂഷനോ
ജൂണോ :അതെ ട്യൂഷൻ തന്നെ നിന്നോട് എനിക്കിത്തിരി പഠിപ്പിച്ചു തരാൻ പറഞ്ഞപ്പോൾ വലിയ അഹങ്കാരം ആയിരുന്നില്ലേ ഇപ്പോൾ എന്റെ അമ്മയോട് നിന്റെ ചേച്ചി തന്നെ പറഞ്ഞതാ എനിക്ക് ട്യൂഷൻ എടുക്കാം എന്ന് ഇനി പഠിച്ചു പഠിച്ചു എനിക്ക് ക്ലാസ്സ് ഫസ്റ്റ് ആകണം നിന്നെ തോൽപ്പിക്കണം അതാണ് എന്റെ അന്ത്യാഭിലാഷം
