❤❤Tomboy love ❤❤ – 3 30

Tomboy Love Part 3

Author : Fang leng | Previous Part


 

അർജുൻ : ഒക്കെ ശുഭം…

അമ്മു : ങ്ങേ..

അർജുൻ വണ്ടി വേഗം കത്തിച്ചു വിട്ടു

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ വീടിനു മുന്നിൽ എത്തി

അർജുൻ : എല്ലാവരും ഉറങ്ങിയെന്നാ തോന്നുന്നേ താൻ ആ ഗേറ്റ് ഒന്ന് തുറന്നേ വണ്ടി നിർത്തിയ ശേഷം അർജുൻ പറഞ്ഞു

എന്നാൽ അമ്മുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാൽ അവൻ അമ്മുവിനെ ഒന്നു കൂടി നോക്കി

അമ്മു 😴😴😴😴😴

അർജുൻ : ഉം ബെസ്റ്റ്

അർജുൻ പതിയെ കാറിൽ നിന്നിറങ്ങിയ ശേഷം ഗേറ്റ് തുറന്നു കാർ അകത്തേക്ക്‌ കയറ്റി ശേഷം വീണ്ടും അമ്മുവിനെ വിളിച്ചു

അർജുൻ : അമ്മു എഴുനേൽക്ക് വീടെത്തി അമ്മു…

അമ്മു : ഉം… എന്താ

പതിയെ കണ്ണ് തുറന്ന ശേഷം അമ്മു അവനോടായി പറഞ്ഞു

അർജുൻ : വീടെത്തി എഴുനേറ്റേ

അമ്മു : ഉം… വയ്യ അർജുൻ എന്നെ എടുത്തുകൊണ്ട് പോ

അർജുൻ : നീ കളിക്കാതെ വന്നേ എടുക്കണം പോലും

അമ്മു : എനിക്ക് വയ്യ പ്ലീസ്

അർജുൻ : എന്നാൽ അവിടെ തന്നെ കിടന്നോ ഞാൻ പോകുവാ

ഇത്രയും പറഞ്ഞു അർജുൻ വാതിൽ തുറന്ന് വീടിലേക്ക്‌ കയറി അപ്പോഴേക്കും കാറിൽ നിന്നെഴുന്നേറ്റ് അമ്മുവും അവിടേക്ക്‌ എത്തി

അർജുൻ : ഹാ വന്നോ ഞാൻ കരുതി കാറിൽ കിടന്ന് ഉറങ്ങുമെന്ന്

അമ്മു : ദുഷ്ടൻ

അർജുൻ : അഭ്യാസം കാണിക്കാതെ വരാൻ നോക്ക്

ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ അടച്ചു അപ്പോഴേക്കും അമ്മു അർജുന്റെ ദേഹത്തേക്ക്‌ വന്ന് ചാരി നിന്നു

അർജുൻ : വാ അമ്മു റൂമിലോട്ട് പോകാം

അമ്മു : പടികയറാനൊന്നും വയ്യ വാ നമുക്ക് ആ സോഫയിൽ കിടക്കാം

അമ്മു ഹാളിൽ കിടന്ന വലിയ സോഫ ചൂണ്ടി അർജുനോട് പറഞ്ഞു

അർജുൻ : നിന്നെ ഉണ്ടല്ലോ…. അങ്കിള് കൊഞ്ചിച്ച് വഷളാക്കികളഞ്ഞു അതാ പ്രശ്നം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ കൈകൊണ്ട് തൂക്കിയെടുത്ത് പടികൾ കയറാൻ തുടങ്ങി

അർജുൻ 🙁 ദൈവമേ നല്ല വെയിറ്റ് )

റൂമിന് മുന്നിൽ എത്തിയ അർജുൻ റൂം തുറന്ന് അമ്മുവിനെ ബെഡിലേക്ക്‌ എടുത്തിട്ടു

അർജുൻ : മനുഷ്യന്റെ നടു ഒടിഞ്ഞു കേട്ടോ ഇനി നിന്നെയും കൊണ്ട് രാത്രി ഒരു കറക്കവുമില്ല

അമ്മു : സോറി അർജുൻ വാ എന്റെ അടുത്ത് വന്ന് കിടക്ക്

അർജുൻ : ( സ്നേഹത്തോടെയാണല്ലോ വിളിക്കുന്നെ…അർജുനെ ഇന്ന് നിന്റെ ദിവസമാടാ )

അമ്മു : എന്താ അർജുൻ ആലോചിക്കുന്നേ വാ

അർജുൻ : ഒന്നുമില്ല ഞാൻ ദാ വരുന്നു

ഇത്രയും പറഞ്ഞു അർജുൻ ബാത്‌റൂമിലേക്ക്‌ കയറി മുഖവും കയ്യും കഴുകാൻ തുടങ്ങി

“ഓക്കെ ഇതൊക്കെ മതി മേല് കഴുകാൻ ഒന്നും സമയമില്ല…. ആക്രാന്തം കാണിച്ച് ഉള്ള വിലകളയരുത് പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ ”

ഇത്രയും പറഞ്ഞു അർജുൻ തന്റെ പോക്കറ്റിൽ തപ്പി നോക്കി

“ഉം അവിടെ തന്നെ ഉണ്ട് 😁”

അർജുൻ വേഗം ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ബെഡിനടുത്തേക്ക്‌ എത്തി

“ദൈവമേ ഇവള് വീണ്ടും ഉറങ്ങിയോ… അമ്മു.. മോളെ ”

“ഉം ” ഒന്ന് മൂളികൊണ്ട് അവൾ തിരിഞ്ഞു കിടന്നു

“അപ്പോൾ ഇന്നും പട്ടിണിയാണോ 😥”

*********************************

പിറ്റേന്ന് രാവിലെ പാതിമയക്കത്തിൽ അർജുൻ ബെഡിൽ അമ്മുവിനായി തന്റെ കൈകൊണ്ട് പരതി പെട്ടെന്ന് തന്നെ അവൾ തന്റെ അടുത്തില്ല എന്ന് അർജുന് ബോധ്യമായി അവൻ വേഗം തന്നെ കിടക്കയിൽ നിന്നും എഴുനേറ്റു ശേഷം ക്ലോക്കിലേക്ക്‌ നോക്കി 7:08

അർജുൻ : ദൈവമേ ഈ രാവിലെ തന്നെ ഇവളിത് എങ്ങോട്ട് പോയി

അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവൻ കേട്ടത്

“ഓഹ് അവിടെ ഉണ്ടായിരുന്നോ ”

പെട്ടെന്നാണ് ബെഡിനടുത്തുള്ള ടേബിളിൽ ഒരു കപ്പ് മൂടി വച്ചിരിക്കുന്നത് അവൻ കണ്ടത് അർജുൻ പതിയെ അതെടുത്തു

അപ്പോഴാണ് ബാത്‌റൂമിൽ നിന്നും അമ്മു പുറത്തേക്ക് വന്നത്

അർജുൻ : നീ രാവിലെ തന്നെ കുളിച്ചോ

അമ്മു : യാ… ഇന്നലെ ആകെ മുഷിഞ്ഞതല്ലേ പക്ഷെ ഭയങ്കര തണുപ്പാ കേട്ടോ

അർജുൻ : ഉം.. പിന്നെ ഈ ചായ നീയാണോ ഇട്ടേ

അമ്മു : അല്ലാതെ പിന്നെ ഇന്നലെ ഞാൻ വാക്ക് തന്നതല്ലേ കുടിച്ച് നോക്കിയിട്ട് കൊള്ളാമോന്ന് പറ

അർജുൻ : അല്ല നീ ഒറ്റക്ക് അടുക്കളയിൽ കയറിയോ

Leave a Reply

Your email address will not be published. Required fields are marked *