❤❤Tomboy love ❤❤ – 3 30

അർജുൻ : സ്പെഷ്യൽ വേണമെന്നില്ല സാധാരണ ചായ മതിയാകും

റാണി : ഇവളെക്കൊണ്ട് നീ വരുന്നെങ്കിൽ വാ ഇല്ലെങ്കിൽ ഞാൻ തന്നെ ചായ ഇട്ടോളാം

ഇത്രയും പറഞ്ഞു റാണി കിച്ചണിലേക്ക്‌ പോയി പിന്നാലെ അമ്മുവും

രാജീവ് : പിന്നെ എന്തൊക്കെയുണ്ട് അർജുൻ

അർജുൻ : സുഖം ഇവിടെയോ

രാജീവ് : ഇവിടെ എല്ലാം ഓക്കെയാ പിന്നെ മോള് ഇല്ലാത്തത് കൊണ്ട് ചെറിയൊരു വിഷമം അവളിവിടെ മുഴുവൻ ഓടി നടന്നിരുന്നതല്ലേ

അർജുൻ : അങ്കിളിന് അമ്മുവിനെ കാണണം എന്ന് തോന്നുമ്പോൾ അങ്ങോട്ടേക്ക് വാ ഇല്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ ഇവിടേക്ക്‌ കൊണ്ടുവരാം

ഇത് കേട്ട രാജീവ് പതിയെ ചിരിച്ചു

രാജീവ് : അല്ല അവള് വല്ല കുരുത്തകേടും ഒപ്പിച്ചോ

ആർജുൻ : ഹേയ് അവളെന്ത്‌ കുരുത്തകേട് കാട്ടാൻ അമ്മു വെറും പാവമാ

രാജീവ് : പാവമൊക്കെ തന്നെയാ പക്ഷെ എടുത്തുചാട്ടവും ദേഷ്യവുമൊക്കെ അല്പം കൂടുതലാ പിന്നെ നല്ല മടിയുള്ള കൂട്ടത്തിലാ പക്ഷെ ഇപ്പോൾ ചെറിയ മാറ്റമൊക്കെ കാണുന്നുണ്ട് ചായ ഇടാൻ ഓടിയത് കണ്ടില്ലേ

അർജുൻ : പഠിത്തത്തിന് ശേഷം അമ്മു ജോബ്‌ ഒന്നും നോക്കിയില്ലേ

രാജീവ് : അവളിതോന്നും പറഞ്ഞില്ലേ… 12+ വരെ വിട്ട പാട് എനിക്കറിയാം മരം കേറി നടക്കാനായിരുന്നു ഇഷ്ടം പിന്നെ നമ്മുടെ കമ്പനിയിലൊക്കെ കൊണ്ടുപോയി നോക്കി എവിടെ അവൾക്ക് സ്പോർട്സിലും ഗെയിംസിലുമൊക്കെയാ താല്പര്യം ഇപ്പോഴും കുട്ടികളി മാറിയില്ല മോൻ വേണം അവളെ മാറ്റിയെടുക്കാൻ കുറച്ച് കൂടെയൊക്കെ പക്വത ആകേണ്ട സമയമായി

5 മിനിറ്റ് മുൻപ് അടുക്കളയിൽ എത്തിയ റാണിയും അമ്മുവും

റാണി : അമ്മു അവന്റെ മുന്നിൽ വച്ച് അല്പം അടക്കത്തോടെ സംസാരിക്ക് കേട്ടോ

അമ്മു : ഹോ തുടങ്ങി.. എനിക്ക് ഇത്രയും അടക്കമൊക്കെ ഉള്ളു

റാണി : എന്തിനും തറുതല പറഞ്ഞോ അല്ല അവൻ എങ്ങനെയാ പാവം തന്നെയല്ലേ വീട്ടുകാരോ

അമ്മു : അജു ഈസ്‌ സോ സ്വീറ്റ് ഭയങ്കര പാവമാ ഞാൻ എന്ത് പറഞ്ഞാലും കേൾക്കും

റാണി : അവനെ കിട്ടിയത് നിന്റെ ഭാഗ്യമാ

അമ്മു : യെസ് ഞാൻ നല്ല ലക്കിയാ പിന്നെ വീട്ടിലുള്ളവരുമായി അധികം പരിചയമൊന്നുമായില്ല പക്ഷെ എല്ലാവരും പാവമാ എന്നോട് നല്ല സ്നേഹമാണ്

റാണി : പിന്നെ…

അമ്മു : ഇനിയെന്താ

റാണി : അത് പിന്നെ കാര്യങ്ങൾ ഒക്കെ നന്നായി തന്നെ നടന്നല്ലോ അല്ലേ 🙄

അമ്മു : അമ്മേ… എന്തിനാ പേർസണൽ കാര്യങ്ങൾ ചോദിക്കുന്നെ

അമ്മു : അയ്യോ ബഹളം വെക്കേണ്ട ഞാൻ വെറുതെ ചോദിച്ചതാ എന്തായാലും നന്നായി കഴിഞ്ഞുകാണുമല്ലോ അത് മതി

അമ്മു : ഒന്നും കഴിഞ്ഞൊന്നുമില്ല എനിക്ക് കുറച്ച് സമയം വേണമെന്ന് ഞാൻ അജൂനോട്‌ പറഞ്ഞു

അമ്മ: നീ എന്തൊക്കെയാ പറയുന്നെ സമയമോ 😠

അമ്മു : അതൊക്കെ ഉണ്ട് ആദ്യം ഞങ്ങൾ അടുക്കട്ടെ…. പിന്നെ ഇനി ഇതൊന്നും എന്നോട് ചോദിക്കരുത്

അമ്മ : പിന്നെ ചോദിക്കാതെ അവനിതൊക്കെ ഇഷ്ടപെടുമോ നിങ്ങൾ തമ്മിൽ നേരത്തേ അറിയാമല്ലോ നിനക്കറിയാമോ കല്യാണത്തിന് മുൻപ് നിന്റെ അച്ഛനെ ഞാൻ കണ്ടിട്ടുപോലുമില്ലായിരുന്നു പക്ഷെ ആദ്യ രാത്രി തന്നെ

അമ്മു : അമ്മാ….

അമ്മ : ഒരു അമ്മയും ഇല്ല .. ഇന്ന് തന്നെ എല്ലാം ശെരിയാക്കണം എങ്കിലേ ശെരിയായാ ദാമ്പത്യം തുടങ്ങു അവനെ വെറുതെ കഷ്ടപ്പെടുത്തരുത്

************

അല്പസമയത്തിനുള്ളിൽ തന്നെ അവർ ചായയുമായി അർജുന്റെയും രാജീവിന്റെയും അടുത്തേക്ക്‌ എത്തി

അമ്മു : രണ്ട് പേരും നല്ല സംസാരമാണല്ലോ എന്താ വിഷയം

രാജീവ് : വേറെ എന്ത് നീ തന്നെ

അമ്മു : ഞാനോ ഓഹ് എന്റെ കുറ്റം പറയുവായിരുന്നു അല്ലേ

ഇത് കേട്ട രാജീവ് പതിയെ ചിരിച്ചു ശേഷം അർജുനും രാജീവും അവർ കൊണ്ടുവന്ന ചായ വാങ്ങി കുടിക്കാൻ തുടങ്ങി

രാജീവ് : നിങ്ങൾ ഇങ്ങോട്ടേക്ക്‌ തന്നെ ഇറങ്ങിയതാണോ

അർജുൻ : ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് ഇറങ്ങിയതാ ഇന്നിവിടെ സ്റ്റേ ചെയ്ത ശേഷം നാളെ രാവിലെ പുറപ്പെടും

രാജീവ്‌ : അല്ല എവിടേക്കാ യാത്ര

അർജുൻ : മൂന്നാറിലോട്ട് പോകാം എന്നാ ഫിക്സ് ചെയ്തത് പിന്നെ അതിനടുത്തുള്ള കുറച്ച് സ്ഥലങ്ങളിൽ കൂടി ഒരു ചെറിയ കറക്കം

രാജീവ് : മൂന്നാറോ അത് ഇവിടെ അടുത്തല്ലേ വേറെ ഏതെങ്കിലും സ്ഥലം ചൂസ് ചെയ്യാത്തതെന്താ

Leave a Reply

Your email address will not be published. Required fields are marked *