രാജീവ് : നീ പോയി കിടന്നോടി ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിക്കട്ടെ
അമ്മു : അതൊന്നും പറ്റില്ല അജു വന്നേ
ഇത്രയും പറഞ്ഞു അമ്മു അർജുന്റെ കൈപിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു
അർജുൻ : ഗുഡ് നൈറ്റ് അങ്കിൾ
രാജീവ് : ശെരി മോൻ പോയി കിടന്നോ
അമ്മു അർജുനുമായി പതിയെ റൂമിനടുത്തേക്ക് എത്തി അപ്പോഴാണ് അവിടേക്ക് റാണി എത്തിയത്
റാണി : അമ്മു നീ എന്റെ കൂടെ ഒന്ന് വന്നേ
അമ്മു : എന്താ അമ്മേ
റാണി : അതൊക്കെയുണ്ട് നീ വന്നേ മോൻ അകത്ത് കയറിക്കൊ ഇവളെ ഇപ്പോൾ വിട്ടേക്കാം
ഇത്രയും പറഞ്ഞു അമ്മുവിനെയും കൊണ്ട് റാണി തന്റെ റൂമിലേക്ക് നടന്നു
അമ്മു : എന്താ അമ്മേ ഇത് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്
റാണി : ഇന്ന് നീ ഉറങ്ങണ്ട ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഇന്ന് നിങ്ങൾ ദാമ്പത്യം തുടങ്ങണം
അമ്മു : ശെരി തുടങ്ങാം എന്നെ വിട് റൂമിൽ പോയാലല്ലേ തുടങ്ങാൻ പറ്റു
അമ്മ : ഈ കോലത്തിൽ നീ പോണ്ടാ വാ ഞാൻ ഒരുക്കാം
ഇത്രയും പറഞ്ഞു റാണി അമ്മുവിനെയും കൊണ്ട് റൂമിലേക്ക് കയറി
അല്പസമയത്തിന് ശേഷം
അമ്മ : ഉം സുന്ദരി ആയിട്ടുണ്ട് ഒരു പൊട്ടു കൂടി വച്ചാൽ നിന്റെ മേൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല
ഇത്രയും പറഞ്ഞു റാണി അമ്മുവിന് ഒരു പൊട്ട് കൂടി കുത്തികൊടുത്തു
അമ്മു : ഈ രാത്രി എന്തിനാ അമ്മേ ഈ പൊട്ടും സാരിയുമൊക്കെ
അമ്മ : ആണുങ്ങൾക്ക് ഇതൊക്കെയാ ഇഷ്ടം ഇനി നീ റൂമിലേക്ക് പൊക്കൊ പിന്നെ പറഞ്ഞത് മറക്കണ്ട എനിക്ക് എത്രയും വേഗം ഒരു പേരകുട്ടിയെ വേണം
അമ്മു : ഒന്ന് പോയേ അമ്മേ മനുഷ്യനെ നാണം കെടുത്താൻ
ഇത്രയും പറഞ്ഞു അമ്മു റൂമിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു അപ്പോഴേക്കും അവളുടെ മനസ്സിൽ അമ്മ പറഞ്ഞതൊക്കെ വരുവാൻ തുടങ്ങി
അമ്മു : പാവം അജു എനിക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ഇനിയും വെയിറ്റ് ചെയ്യിക്കുന്നത് ശെരിയല്ല
ഈ ചിന്തയുമായി അമ്മു റൂമിന് മുന്നിൽ എത്തി
“നേരിട്ട് കാര്യം പറയണ്ട അർജുനെ ഒന്ന് ടീസ് ചെയ്ത് വട്ട് കളിപ്പിക്കാം ആള് ഇങ്ങോട്ട് വരട്ടെ ”
ഇതേ സമയം അർജുൻ റൂമിൽ
അർജുൻ : ഇവളിത് എവിടെ പോയി അല്ല ആന്റി അവളെ എന്തിനായിരിക്കും വിളിച്ചത്
പെട്ടെന്നാണ് റൂം തുറന്ന് അമ്മു അകത്തേക്ക് വന്നത് അവളെ കണ്ട് അർജുൻ ആദ്യമൊന്ന് അമ്പരന്നു അവൾ ഒരു സാരിയായിരുന്നു ഉടുത്തിരുന്നത് പച്ചയും ഗോൾഡൻ കളറും ചേർന്ന ഒരു സാരി അവൾക്കത് നന്നായി ചേരുന്നുണ്ടായിരുന്നു അർജുൻ അടിമുടി അവളെയൊന്നു നോക്കി
അമ്മു : എന്താ നോക്കുന്നെ
കതക് കുറ്റിയിട്ട ശേഷം അവൾ ചോദിച്ചു
അർജുൻ : അല്ല ഞാൻ എന്താ ഈ കാണുന്നത് അമ്മുകുട്ടി സാരി ഉടുക്കുകയോ
അമ്മു : അമ്മയുടെ പണിയാ എങ്ങനെയുണ്ട്
അർജുൻ : ശെരിക്കും സുന്ദരിയായിട്ടുണ്ട് കല്യാണ സാരിയെക്കാൾ കൊള്ളാം
അമ്മു : സത്യമായും
അർജുൻ : സത്യം നിക്ക് ഞാൻ കുറച്ച് ഫോട്ടോസ് എടുക്കട്ടേ
ഇത്രയും പറഞ്ഞു അർജുൻ തന്റെ ഫോൺ എടുത്ത് അമ്മുവിന്റെ ഫോട്ടോസ് എടുക്കാൻ തുടങ്ങി
ഇത് കണ്ട അമ്മു പല തരത്തിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തുടങ്ങി കൈ രണ്ടും തലയുടെ പുറകിൽ വച്ചുകൊണ്ട് അമ്മു അർജുനെ നോക്കി
അമ്മു : ഈ പോസ് എങ്ങനെയുണ്ട്
അർജുൻ : കൊള്ളാം പക്ഷെ താഴെ നിന്റെ വയറൊക്കെ കാണുന്നുണ്ട് അത് നേരെയിട്
അമ്മു : അത് സാരമില്ല കുറച്ച് സെക്സിയായിക്കൊട്ടെ
ഇത്രയും പറഞ്ഞു അമ്മു വീണ്ടും കൂടുതൽ സെക്സിയായി പലതരം പോസുകളിൽ നിന്നു
അർജുൻ ( ദൈവമേ ഇവളിത് എന്ത് ഭാവിച്ചാ… നോക്കി നിന്നിട്ട് കാര്യമില്ല എന്തെങ്കിലും നടക്കണമെങ്കിൽ നീ തന്നെ മനസ്സുവക്കണം കേറി മുട്ട് അർജുൻ നിന്റെ ഭാര്യയല്ലേ ഇതാണ് പറ്റിയ അവസരം ”
ഈ വക ചിന്തകളുമായി അർജുൻ പതിയെ എഴുനേറ്റ് അമ്മുവിന്റെ അടുത്തേക്ക് എത്തി
അപ്പോഴേക്കും അർജുന്റെ മൂക്കിൽ വല്ലാത്തൊരു മണം അടിച്ചു കയറി
അർജുൻ : അമ്മു നീ പെർഫ്യും എന്തെങ്കിലും ഉപയോഗിച്ചിച്ചോ
അമ്മു : ഉം അമ്മ തന്നതാ ഫോറിനാ എന്താ കൊള്ളാമോ
അർജുൻ : ഉം നല്ല മണമുണ്ട്
ഇത്ര പറഞ്ഞു അർജുൻ പതിയെ അമ്മുവിനെ പുറകിൽ നിന്നും ചുറ്റി പിടിച്ചു
